ക്യാരറ്റ് എരിശ്ശേരി

Advertisement

നമുക്ക് ഇന്ന് ഒരു വെറൈറ്റി എരിശ്ശേരി ഉണ്ടാക്കാം …സാധാരണ നമ്മള്‍ മത്തങ്ങാ ഉപയോഗിച്ചല്ലേ എരിശ്ശേരി ഉണ്ടാക്കാറ്..കൂടുതലും അങ്ങിനെയാണ് ഉണ്ടാക്കുക..ഇന്ന് നമുക്ക് ക്യാരറ്റ് കൊണ്ട് എരിശ്ശേരി ഉണ്ടാക്കാം ..പരിപ്പ് ഉപയോഗിച്ചാണ് നമ്മള്‍ ഇന്ന് എരിശ്ശേരി ഉണ്ടാക്കുന്നത്…പയര്‍ ആണ് കൂടുതലും പെരും എരിശ്ശേരി ഉണ്ടാക്കാനായി എടുക്കാറുള്ളത് ..ക്യാരറ്റ് എടുക്കുമ്പോള്‍ പരിപ്പ് ആണ് നല്ലത് ..വളരെ എളുപ്പമാണ് ഇതുണ്ടാക്കി എടുക്കാന്‍ ..എല്ലാവരും ഇത് ട്രൈ ചെയ്യുക…ക്യാരറ്റ് കഴിക്കാന്‍ മടി ഉള്ളവരെയൊക്കെ നമുക്കിതുപോലെ എരിശ്ശേരി ഉണ്ടാക്കി ക്യാരറ്റ് കഴിപ്പിക്കാം ..പ്രത്യേകിച്ച് കുട്ടികളെയൊക്കെ. അപ്പോള്‍ നമുക്ക് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന്

കാരറ്റ് 250 ഗ്രാം
തുവരപ്പരിപ്പ് 100 ഗ്രാം
തേങ്ങ, അരമുറി
ജീരകം, അര ടിസ്പൂണ്‍
വെളുത്തുള്ളി – മൂന്നല്ലി
കടുക്,
വറ്റല്‍മുളക് രണ്ടെണം
ഉപ്പ്
മുളകുപൊടി അര ടിസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടിസ്പൂണ്‍
വെളിച്ചെണ്ണ ആവശ്യത്തിനു
കറിവേപ്പില

ആദ്യം തന്നെ നമുക്ക് ക്യാരറ്റ് കുറച്ചു നേരം ഉപ്പുവെള്ളത്തില്‍ ഇട്ടുവയ്ക്കണം ..ക്യാരറ്റ് എന്നല്ല പുറമേ നിന്നും വാങ്ങുന്ന ഏതു പച്ചക്കറിയും പാചകത്തിന് ഉപയോഗിക്കും മുന്പ് ഉപ്പു വെള്ളത്തില്‍ ഇട്ടു വയ്ക്കണം കീടനാശിനികള്‍ ഒരു പരിധിവരെ പോകാന്‍ ഇത് നല്ലതാണ്..ഇതുപോലെ ഉപ്പുവെള്ളത്തില്‍ ഇട്ടുവച്ച ശേഷം ക്യാരറ്റ് നെടുകെ മുറിച്ചു നാളായി ഭാഗിച്ചു ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കുക.

പരിപ്പ് കഴുകിയെടുത്ത് ആവശ്യതിനു വെള്ളം ചേര്‍ത്ത് വേവിക്കണം ( ഉപ്പു വെന്തതിനു ശേഷം മാത്രമേ ചേര്‍ക്കാവൂ )പകുതി വേവ് ആകുമ്പോള്‍ ക്യാരറ്റ് ഇട്ടു കൊടുക്കുക കൂടെ മഞ്ഞള്‍പൊടിയും മുളക് പൊടിയും
ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് ഇളക്കുക മൂടി വച്ച് വേവിക്കുക ..ക്യാരറ്റ് വെന്തു കഴിയുമ്പോള്‍ അല്പം തേങ്ങ മാറ്റി വച്ചതിനു ശേഷം ബാക്കി തേങ്ങയില്‍ ജീരകവും,വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക.ഈ അരപ്പ് വെന്ത ക്യാരറ്റില്‍ ചേര്‍ക്കുക.നന്നായി ഇളക്കി യോജിപ്പിച്ച് ഒന്ന് തിള വരുമ്പോള്‍ ഇറക്കി വയ്ക്കുക.
ഇനി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കുക. വറ്റല്‍ മുളക് കൂടി ഇട്ടു മൂപ്പിക്കുക. അതിനുശേഷം വേപ്പിലയും കൂടി ഇടുക. ശേഷം മാറ്റി വച്ചിരിക്കുന്ന തേങ്ങയും ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ചേര്‍ക്കുക ..ശേഷം ഒന്ന് മൂടി വയ്ക്കുക..ക്യാരറ്റ് എരിശ്ശേരി റെഡി !

ചോറിനൊപ്പം കഴിക്കാന്‍ വളരെ നല്ല കറിയാണിത് …നിങ്ങളും ഇതുണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കട്‌ലറ്റ്‌ ഉണ്ടാക്കാം