പപ്പടം കറി ഉണ്ടാക്കാം

Advertisement

പപ്പടം കറി വച്ചിട്ടുണ്ടോ നിങ്ങള്‍ ഇല്ലെങ്കില്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ നല്ല രുചിയാണ് കേട്ടോ പപ്പടക്കറി..പപ്പടം ചെറിയ കഷണങ്ങള്‍ ആക്കി വറുത്തു എടുത്തിട്ടാണ് ഈ കറി ഉണ്ടാക്കുന്നത്

പപ്പടം – അഞ്ചെണ്ണം
തേങ്ങ അരമുറി
മല്ലിപ്പൊടി- അര ടീസ്പൂണ്‍
മുളക് പൊടി- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അല്‍പ്പം
കടുക്- കാല്‍ ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്
പച്ചമുളക്- മൂന്ന് എണ്ണം
ചെറിയ ഉള്ളി- രണ്ടെണ്ണം
ലേശം വാളന്‍ പുളി
കറിവേപ്പില

ഉണ്ടാക്കുന്നവിധം
പപ്പടം ചെറിയ കഷ്ണങ്ങളായി മുറിച്ച് എണ്ണയില്‍ പൊരിക്കുക. അത് മാറ്റിവെക്കുക.
തേങ്ങ നന്നായി ബ്രൌണ്‍ നിറം ആകുംവരെ വറുത്തു നല്ലപോലെ അരച്ച് എടുക്കുക
ഒരു പാത്രം ചൂടാക്കി അതില്‍ അല്‍പ്പം എണ്ണയൊഴിക്കുക. അതിലേക്ക് കടുക് ഇടുക.
കടുക് പൊട്ടിയതിന് ശേഷം കറിവേപ്പിലയും കഷ്ണങ്ങളാക്കിയ ചെറിയ ഉള്ളിയും പച്ചമുളകും ചേര്‍ക്കുക.
ഇത് അല്‍പ്പനേരം വഴറ്റുക. ഇതിന് ശേഷം മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.
ഇത് നന്നായി വഴറ്റിയതിന് ശേഷം അതിലേക്ക് ഒരു ലേശം വാളന്‍ പുളി ചേര്‍ക്കുക ( ഒരു നുള്ള് മതി അല്പം പുളിരസം ഉണ്ടാകാന്‍ വേണ്ടി മാത്രം ) അതിനുശേഷം തേങ്ങ അരച്ചത്‌ ചേര്‍ക്കുക ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു ചേര്‍ത്ത് തിളപ്പിക്കുക.
ഇനി പൊരിച്ച് വെച്ചിരിക്കുന്ന പപ്പടം ചേര്‍ക്കാം. നന്നായി തിളച്ചതിന് ശേഷം ഉപ്പു നോക്കുക ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കുക…പപ്പടം ചേര്‍ത്ത് തിളച്ചതിനുശേഷം മാത്രം ഉപ്പു നോക്കിയാല്‍ മതി അതിനുമുന്നെ ഉപ്പു ഇടരുത് കാരണം പപ്പടത്തില്‍ നല്ല ഉപ്പു ഉള്ളതാണ് ..ഇനി ഇറക്കി വയ്ക്കാം പപ്പടം കറി തയ്യാര്‍

ഇനി നമുക്ക് പപ്പടം എങ്ങിനെയാണ് വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം …അല്പം ബുദ്ധിമുട്ടും സമയവും വേണ്ട പണിയാണ് ഇത് …ഇതിനാവശ്യമുള്ള സാധനങ്ങള്‍

ഉഴുന്ന് പരിപ്പ്- 1 കിലോ
അപ്പക്കാരം – 35 ഗ്രാം
ഉപ്പ്- ആവശ്യത്തിന്
പെരുംകായം- 1 ടീസ്പൂണ്‍

ആദ്യം ഉഴുന്ന് പരിപ്പ് നന്നായി പൊടിച്ചെടുക്കുക
ഉപ്പ്, അപ്പക്കാരം, പെരുംകായം എന്നിവ ചേര്‍ക്കുക( ആവശ്യമെങ്കില്‍ അതിലേക്ക് കുരുമുളക് ജീരകം, വെളുത്തുള്ളി തുടങ്ങിയവ ചേര്‍ത്ത് വ്യത്യസ്ത രുചികള്‍ പരീക്ഷിക്കാം).
വെള്ളം അല്‍പ്പാല്പ്പമായി ചേര്‍ത്ത് ഈ മാവ് അല്‍പ്പനേരം നല്ല കട്ടിയില്‍ നന്നായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റ്‌ ആകുംവരെ നല്ല ബലം കൊടുത്തു കുഴയ്ക്കണം
നന്നായി കുഴച്ചതിന് ശേഷം 10- 12 ഗ്രാം വരുന്ന 100 ചെറിയ ഉരുളകളായി ഉരുട്ടിയെടുത്ത് ഇത് 7 സെ.മി വ്യാസത്തില്‍ പരത്തിയെടുക്കുക.
പരത്തിയതിന് ശേഷം വെയിലത്ത് ഉണക്കാനിടുക.
വായുസഞ്ചാരമില്ലാത്തിടത്ത് സൂക്ഷിക്കാം.
പപ്പടം റെഡി, ഇനി ആവശ്യമുള്ളപ്പോഴെല്ലാം നല്ല ചൂട് വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുക്കാം.

ഈ റെസിപ്പികള്‍ നിങ്ങള്‍ ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക.

സ്വാദിഷ്ടമായ ഉള്ളി സാമ്പാര്‍ ഉണ്ടാക്കാം