Blog

  • ജിമുക്കി ചിക്കന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണെന്ന് നോക്കാം

    ജിമുക്കി ചിക്കന്‍ ഉണ്ടാക്കുന്നത്‌ എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ജിമുക്കി ചിക്കന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ , ചിക്കന്‍, സവാള, പച്ചമുളക്, തക്കാളി , അണ്ടിപ്പരിപ്പ് ,മുളക് പൊടി , മഞ്ഞപൊടി , കുരുമുളക് പൊടി , ബ്രാണ്ടി , ഇഞ്ചി , വെളുത്തുള്ളി , കസ്തൂരി മേത്തി, ജീരകം, മല്ലിയില….ആദ്യം തന്നെ സവാള , തക്കാളി,പച്ചമുളക് , നന്നായി മിക്സിയില്‍ അരച്ച് എടുക്കണം.ഇഞ്ചി വെളുത്തുള്ളി എണ്ണയില്‍ മൂപ്പിച്ചു അരയ്ക്കണം …ഇത് ഒരു ചട്ടിയില്‍ മൂപ്പിച്ചു ചിക്കന്‍ ചേര്‍ത്ത് വേവിക്കണം …ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌..കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം

    വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം

    ഇന്ന് നമുക്ക് വെജിറ്റബിള്‍ ചേര്‍ത്ത ഉപ്പുമാവ് ഉണ്ടാക്കാം ..ഗോതമ്പും പച്ചക്കറികളും ചേര്‍ത്താണ് ഈ ഉപ്പുമാവ് ഉണ്ടാക്കുന്നത് അതുകൊണ്ട് ഇത് വളരെ ഹെല്‍ത്തിയാണ് ..നിങ്ങള്ക്ക് ഇഷ്ട്ടമുള്ള പച്ചക്കറികള്‍ ഇതില്‍ ചേര്‍ക്കാം,, ക്യാരറ്റ് ,ബീന്‍സ് , ഉരുളക്കിഴങ്ങ് ,കാബേജ് , ചീര , അങ്ങിനെ എന്തും .നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്

    നുറുക്ക് ഗോതമ്പ് – ഒരു കപ്പ്
    പച്ചമുളക് – നാലെണ്ണം
    ഇഞ്ചി – ഒരു ചെറിയ കഷണം
    ക്യാരറ്റ് – ഒരെണ്ണം
    ബീന്‍സ് – പത്തെണ്ണം
    വറ്റല്‍ മുളക് – രണ്ടെണ്ണം
    സവാള – ഒരെണ്ണം
    കറിവേപ്പില – ഒരു തണ്ട്
    ഉഴുന്ന് പരിപ്പ് – ഒരു ടിസ്പൂണ്‍
    തേങ്ങ – ഒരു കപ്പ്
    കടുക് ,ഉപ്പു,വെളിച്ചെണ്ണ – ആവശ്യത്തിനു

    ആദ്യം തന്നെ ഗോതമ്പ് കുറച്ചു നേരം വെള്ളത്തിലിട്ടു കുതിര്‍ത്തു എടുക്കാം
    ക്യാരറ്റ് കനം കുറച്ചു അരിഞ്ഞു എടുക്കണം ..ബീന്‍സും അതുപോലെ തന്നെ അരിയുക. സവാള , പച്ചമുളക് ,ഇഞ്ചി എല്ലാം പൊടിയായി അരിഞ്ഞു എടുക്കണം
    അതിനുശേഷം ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കാം ഉഴുന്ന് ഇടാം ഇത് മൂത്ത് കഴിയുമ്പോള്‍ ഉണക്കമുളക് ഇടാം ശേഷം സവാള, പച്ചമുളക് , ഇഞ്ചി , കറിവേപ്പില എല്ലാം ചേര്‍ത്ത് ഇട്ടു ഇളക്കുക നന്നായി വഴന്ന ശേഷം ക്യാരറ്റ്, ബീന്‍സ് എല്ലാം ചേര്‍ത്ത് വഴറ്റുക ഇനി ഇതിലേയ്ക്ക് രണ്ടു കപ്പ് വെള്ളം ഒഴിക്കാം.പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കാം ഇത് നന്നായി തിളക്കുമ്പോള്‍ ഇതിലേയ്ക്ക് ഗോതമ്പ് ചേര്‍ത്ത് ഇളക്കാം. ഇനി ഇത് അടച്ചു വച്ച് വേവിക്കണം.ഗോതമ്പ് നന്നായി വെള്ളം വലിഞ്ഞു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തേങ്ങ ചേര്‍ത്ത് ഇളക്കാം ..ഇതും അല്പം സമയം മൂടി വച്ച് വേവിക്കാം . നല്ലപോലെ വെള്ളം വറ്റി കഴിയുമ്പോള്‍ ഇറക്കി വയ്ക്കാം ..വേണമെങ്കില്‍ ഇതിലേയ്ക്ക് കപ്പലണ്ടി വറുത്തതും കൂടി ചേര്‍ക്കാം …ഉപ്പുമാവ് റെഡി

    ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് .കഴിക്കാനും വളരെ നല്ലതാണ് പ്രത്യേകിച്ച് ഷുഗര്‍ ഉള്ളവര്‍ക്കൊക്കെ വളരെ നല്ലതാണ് ഹെല്‍ത്തി ഉപ്പുമാവ് ആണ് ഇത് ..എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തില്ലെങ്കില്‍ ഇതുപോലുള്ള റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

    പച്ച മാങ്ങാ പാല്‍ക്കറി

  • അയലക്കറി , കപ്പ ഉടച്ചത് ,

    അയലക്കറി , കപ്പ ഉടച്ചത് ,

    അയലക്കറിയും ചോറും എങ്ങിനെയാണ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍, അയല – അഞ്ചെണ്ണം, ചുവന്നുള്ളി -പത്തെണ്ണം, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി- ആറെണ്ണം, ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു അരിഞ്ഞുവച്ചിരിക്കുന്നവ വഴറ്റണം, മഞ്ഞപൊടി,മുളക് പൊടി, പുളി എല്ലാം ചേര്‍ക്കണം ചൂടുവെള്ളം ഒഴിച്ച് തിളച്ചു കഴിയുമ്പോള്‍ അയല ഇട്ടു വേവിക്കണം ..കപ്പ ഉടച്ചതും, അയല വറുത്തതും , തോരനും, അയലക്കറിയും, ചോറും ആണ് ഉണ്ടാക്കുന്നത് എങ്ങിനെ എളുപ്പത്തില്‍ ഇതുന്ദക്കാമെന്നു താഴെ വീഡിയോ കൊടുത്തിട്ടുണ്ട് കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.പുതിയ റെസിപ്പികള്‍ക്കായി ഈ പേജ് ലൈക്ക് ചെയ്യുക.

     

  • വറുത്തരച്ച താറാവ് കറി

    വറുത്തരച്ച താറാവ് കറി

    ഇന്ന് നമുക്ക് താറാവ് വറുത്തരച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍.

    താറാവിറച്ചി -ഒരു കിലോ
    തേങ്ങ. -രണ്ടു കപ്പ്
    ചുവന്നുള്ളി – എട്ടെണ്ണം
    സവാള. -നാലെണ്ണം
    തക്കാളി -മൂന്നെണ്ണം
    പച്ചമുളക് -നാലെണ്ണം
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒരു ടിസ്പൂണ്‍
    വറ്റൽമുളക് -അഞ്ചെണ്ണം
    കുരുമുളക് -ഒരു ടിസ്പൂണ്‍
    മഞൾപൊടി- അര ടിസ്പൂണ്‍
    മല്ലി – രണ്ടു ടിസ്പൂണ്‍
    കറിവേപ്പില -രണ്ടു തണ്ട്
    കറുവപട്ട -രണ്ടു കഷണം
    ഗ്രാമ്പൂ -നാലെണ്ണം
    ഏലക്കാ-മൂന്നെണ്ണം
    തക്കോലം – ഒരെണ്ണം
    പെരുംജീരകം-അര ടിസ്പൂണ്‍
    ഉപ്പ്,എണ്ണ , – ആവശ്യത്തിനു

    ആദ്യതം തന്നെ നമ്മുടെ താറാവിനെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി നുറുക്കി എടുക്കുക. അതിനു ശേഷം അല്പം ഉപ്പും , മഞ്ഞപ്പൊടിയും, രണ്ടു പച്ചമുളകും, ഒരു സവാള അരിഞ്ഞതും, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും , ഒരു തണ്ട് വേപ്പിലയും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിച്ചു എടുക്കുക.
    അതിനുശേഷം തേങ്ങ ചുവന്നുള്ളിയും , ഒരു തണ്ട് കറിവേപ്പിലയും, വറ്റല്‍ മുളകും,മല്ലിയും,കുരുമുളകും,കറുവാപട്ട,ഗ്രാമ്പൂ,ഏലയ്ക്കാ,തക്കോലം,പെരും ജീരകം .ഇതെല്ലാം നല്ലപോലെ വറുത്തു എടുക്കുക…അല്പം വെളിച്ചെണ്ണയും ചേര്‍ത്ത് വറുക്കാവുന്നതാണ്..ചൂടാറിയശേഷം ഇത് നല്ലപോലെ അരച്ച് എടുക്കണം അല്പം വെള്ളം ചേര്‍ത്ത് അരയ്ക്കാം
    അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള മൂന്നെണ്ണം അരിഞ്ഞത് ചേര്‍ത്ത് വഴട്ടാം ..ഒരു നുള്ള് ഉപ്പു ഇട്ടു കൊടുത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും ,ഇനി ഇതിലേയ്ക്ക് രണ്ടു പച്ചമുളക് അരിഞ്ഞതും ,ചേര്‍ത്ത് വഴറ്റുക..നല്ല ബ്രൌണ്‍ നിറം ആകുന്നവരെ വഴട്ടാം എന്നിട്ട് ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് കൊടുക്കാം..തക്കാളി നന്നായി വെന്തു ഉടയണം അതിനുശേഷം ഇതിലേയ്ക്ക് തേങ്ങ അരപ്പ് ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് അല്പം ഉപ്പും കൂടി ചേര്‍ത്ത് ഒന്ന് ഇളക്കി അരപ്പിന്റെ പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് വേവിച്ചു വച്ച താറാവ് ഇറച്ചി ചേര്‍ത്ത് ഇളക്കാം ..ഇനി ഇത് മൂടി വച്ച് വേവിക്കാം ( ചെറുതീയില്‍ ഇടണം ) ചാറു നന്നായി കുറുകി പാകമാകുമ്പോള്‍ ഇഹില്‍ നല്ലപോലെ എണ്ണ തെളിച്ചു വരും അപ്പോള്‍ നമുക്ക് തീ ഓഫ്‌ ചെയ്യാം..വറുത്തരച്ച താറാവ് കറി റെഡി!

    ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പച്ച മാങ്ങാ പാല്‍ക്കറി

  • പരിപ്പുവട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    പരിപ്പുവട എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് പരിപ്പുവട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .. കടല പരിപ്പ് – രണ്ടുകപ്പ് , പച്ചമുളക് -മൂന്നെണ്ണം, ഇഞ്ചി -ഒരു കഷണം, ചുവന്നുള്ളി -പത്തെണ്ണം , സവാള -ഒരെണ്ണം, ഉണക്ക മുളക് – എട്ടെണ്ണം, ജീരകം – അരടിസ്പൂണ്‍, കായം – കുറച്ചു ,ഉപ്പു-ആവശ്യത്തിനു, ആദ്യം തന്നെ പരിപ്പ് നാലുമണിക്കൂര്‍ കുതിര്‍ത്തു എടുക്കണം ..അതിനുശേഷം മറ്റു ചേരുവകള്‍ എല്ലാംകൂടി അരച്ച് എടുക്കണം ..ഇത് ചെറിയ ഉരുളകള്‍ ആക്കി പരത്തി എണ്ണയില്‍ വറുത്തു എടുക്കാ…ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • പച്ച മാങ്ങാ പാല്‍ക്കറി

    പച്ച മാങ്ങാ പാല്‍ക്കറി

    ഇന്ന് നമുക്ക് പച്ചമാങ്ങ തേങ്ങാപ്പാല്‍ ഒഴിച്ച് കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ എളുപ്പവും വളരെ സ്വാദിഷ്ടവുമാണ് ഈ കറി …ഇതുണ്ടാക്കി വച്ചിട്ട് പിറ്റേ ദിവസം കഴിക്കണം അതിന്റെ രുചി ഒന്ന് വേറെ തന്നെയാ..സദ്യകളിലും ഈ മാങ്ങാ കറി ഒരു താരമാണ്…അധികം പുളിയില്ലാത്ത മാങ്ങ ആണ് ഈ കറിയ്ക്ക് നല്ലത്…പുളിയുള്ള മാങ്ങയുടെ പുളി കളഞ്ഞും നമുക്ക് കറി വയ്ക്കാം ..മാങ്ങയുടെ പുളി കളയാന്‍ മാങ്ങയില്‍ ചൂടുവെള്ളം ഒഴിച്ച് വെച്ച് കഴുകി എടുത്താല്‍ മതി..നമുക്ക് നോക്കാം ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന്.

    പച്ചമാങ്ങ – മൂന്നെണ്ണം മീഡിയം സൈസ്
    തേങ്ങാ – ഒരെണ്ണം
    പച്ചമുളക് – അഞ്ചെണ്ണം
    സവാള – ഒരെണ്ണം
    ഇഞ്ചി – ഒരു ചെറിയ കഷണം
    മല്ലിപ്പൊടി – നാല് ടിസ്പൂണ്‍
    മുളക് പൊടി – മൂന്ന് ടിസ്പൂണ്‍
    മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
    കടുക് – ഒരു ടിസ്പൂണ്‍
    ഉലുവ – ഒരു നുള്ള്
    കറിവേപ്പില – രണ്ടു തണ്ട്
    ഉപ്പു – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഇതുണ്ടാക്കേണ്ട വിധം
    തേങ്ങ ഉടച്ചു ചിരവി എടുത്തു ഒന്ന് മിക്സിയില്‍ അടിച്ചു ആദ്യത്തെ പാല്‍ മാറ്റി വയ്ക്കുക. വീണ്ടും ഒന്നൂടി അടിച്ചു എടുത്തു രണ്ടു കപ്പ് പാല്‍ എടുക്കുക.
    മാങ്ങാ തൊലി ചെത്തിക്കളഞ്ഞു അര ഇഞ്ച് കനത്തില്‍ നുറുക്കി എടുക്കുക.
    പച്ചമുളക് നീളത്തില്‍ അരിഞ്ഞു എടുക്കുക.
    സവാള കനം കുറച്ചു നീളത്തില്‍ അരിയുക.
    ഇഞ്ചിയും നീളത്തില്‍ അരിഞ്ഞു എടുക്കുക.
    നുരുക്കിയെടുതാ മാങ്ങയില്‍ ഇഞ്ചി, പച്ചമുളക്,സവാള , മഞ്ഞള്‍പൊടി, മുളക് പൊടി,മല്ലിപൊടി, കറിവേപ്പില , അല്പം വെളിച്ചെണ്ണ , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക. ( നല്ലൊരു മണം വരും ഇപ്പോള്‍ )അതിനുശേഷം രണ്ടാം പാല്‍ ഒഴിക്കുക ഒന്ന് ഇളക്കിയിട്ട് അടുപ്പത്ത് വച്ച് വേവിക്കുക ( മണ്‍ കലം ആണ് ഈ കറിവയ്ക്കാന്‍ ബെസ്റ്റ് ഇല്ലാത്തവര്‍ ഉള്ള കലത്തില്‍ വയ്ക്കുക ) മാങ്ങ നന്നായി വെന്തു ചാറു കുറുകിയ ശേഷം ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം ..ഒന്നാം പാല്‍ ചേര്‍ത്ത് ഒരുപാട് നേരം തിളപ്പിക്കണ്ട ..ഒന്ന് തിളച്ചു കഴിയുമ്പോള്‍ ഉപ്പു നോക്കുക..ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം..ശേഷം ഇറക്കി വയ്ക്കാം..ഇനി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും കറിവേപ്പിലയും കൂടി മൂപ്പിച്ചു കറിയില്‍ ഒഴിച്ച് അടച്ചു വയ്ക്കാം ..പച്ചമാങ്ങ പാല്‍ക്കറി റെഡി !

    ഇത് ചോറിനൊപ്പം കഴിക്കാന്‍ വളരെ നല്ലതാണ്…എല്ലാവരും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കപ്പ ബോണ്ട ഉണ്ടാക്കാം

  • ഓമനപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓമനപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഓമന പത്തിരി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .മൈദാ, മുട്ട, വെള്ളം , ഏലക്ക പൊടി , നെയ്യ് , പഞ്ചസാര , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, മൈദാ ഒരു മുട്ടയുടെ വെള്ളയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കണം , നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും , മുന്തിരിയും, റോസ്റ്റ് ചെയ്ത ശേഷം രണ്ടു മുട്ട ഇട്ടു ചിക്കി എടുക്കുക..പാനില്‍ ബാറ്റര്‍ കോരിയൊഴിച്ച് പത്തിരി ഉണ്ടാക്കിയെടുത് മുട്ട കൂട്ട് വച്ച് മടക്കി എടുക്കണം ..ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.