പച്ച മാങ്ങാ പാല്‍ക്കറി

Advertisement

ഇന്ന് നമുക്ക് പച്ചമാങ്ങ തേങ്ങാപ്പാല്‍ ഒഴിച്ച് കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ എളുപ്പവും വളരെ സ്വാദിഷ്ടവുമാണ് ഈ കറി …ഇതുണ്ടാക്കി വച്ചിട്ട് പിറ്റേ ദിവസം കഴിക്കണം അതിന്റെ രുചി ഒന്ന് വേറെ തന്നെയാ..സദ്യകളിലും ഈ മാങ്ങാ കറി ഒരു താരമാണ്…അധികം പുളിയില്ലാത്ത മാങ്ങ ആണ് ഈ കറിയ്ക്ക് നല്ലത്…പുളിയുള്ള മാങ്ങയുടെ പുളി കളഞ്ഞും നമുക്ക് കറി വയ്ക്കാം ..മാങ്ങയുടെ പുളി കളയാന്‍ മാങ്ങയില്‍ ചൂടുവെള്ളം ഒഴിച്ച് വെച്ച് കഴുകി എടുത്താല്‍ മതി..നമുക്ക് നോക്കാം ഇതിന്റെ ചേരുവകള്‍ എന്തൊക്കെയാണെന്ന്.

പച്ചമാങ്ങ – മൂന്നെണ്ണം മീഡിയം സൈസ്
തേങ്ങാ – ഒരെണ്ണം
പച്ചമുളക് – അഞ്ചെണ്ണം
സവാള – ഒരെണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
മല്ലിപ്പൊടി – നാല് ടിസ്പൂണ്‍
മുളക് പൊടി – മൂന്ന് ടിസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
കടുക് – ഒരു ടിസ്പൂണ്‍
ഉലുവ – ഒരു നുള്ള്
കറിവേപ്പില – രണ്ടു തണ്ട്
ഉപ്പു – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു

ഇതുണ്ടാക്കേണ്ട വിധം
തേങ്ങ ഉടച്ചു ചിരവി എടുത്തു ഒന്ന് മിക്സിയില്‍ അടിച്ചു ആദ്യത്തെ പാല്‍ മാറ്റി വയ്ക്കുക. വീണ്ടും ഒന്നൂടി അടിച്ചു എടുത്തു രണ്ടു കപ്പ് പാല്‍ എടുക്കുക.
മാങ്ങാ തൊലി ചെത്തിക്കളഞ്ഞു അര ഇഞ്ച് കനത്തില്‍ നുറുക്കി എടുക്കുക.
പച്ചമുളക് നീളത്തില്‍ അരിഞ്ഞു എടുക്കുക.
സവാള കനം കുറച്ചു നീളത്തില്‍ അരിയുക.
ഇഞ്ചിയും നീളത്തില്‍ അരിഞ്ഞു എടുക്കുക.
നുരുക്കിയെടുതാ മാങ്ങയില്‍ ഇഞ്ചി, പച്ചമുളക്,സവാള , മഞ്ഞള്‍പൊടി, മുളക് പൊടി,മല്ലിപൊടി, കറിവേപ്പില , അല്പം വെളിച്ചെണ്ണ , ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കുക. ( നല്ലൊരു മണം വരും ഇപ്പോള്‍ )അതിനുശേഷം രണ്ടാം പാല്‍ ഒഴിക്കുക ഒന്ന് ഇളക്കിയിട്ട് അടുപ്പത്ത് വച്ച് വേവിക്കുക ( മണ്‍ കലം ആണ് ഈ കറിവയ്ക്കാന്‍ ബെസ്റ്റ് ഇല്ലാത്തവര്‍ ഉള്ള കലത്തില്‍ വയ്ക്കുക ) മാങ്ങ നന്നായി വെന്തു ചാറു കുറുകിയ ശേഷം ഇതിലേയ്ക്ക് ഒന്നാം പാല്‍ ചേര്‍ക്കാം ..ഒന്നാം പാല്‍ ചേര്‍ത്ത് ഒരുപാട് നേരം തിളപ്പിക്കണ്ട ..ഒന്ന് തിളച്ചു കഴിയുമ്പോള്‍ ഉപ്പു നോക്കുക..ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം..ശേഷം ഇറക്കി വയ്ക്കാം..ഇനി ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉലുവയും കറിവേപ്പിലയും കൂടി മൂപ്പിച്ചു കറിയില്‍ ഒഴിച്ച് അടച്ചു വയ്ക്കാം ..പച്ചമാങ്ങ പാല്‍ക്കറി റെഡി !

ഇത് ചോറിനൊപ്പം കഴിക്കാന്‍ വളരെ നല്ലതാണ്…എല്ലാവരും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കപ്പ ബോണ്ട ഉണ്ടാക്കാം