Blog

  • കേരള പ്രാതല്‍  ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കേരള പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മൂന്നുതരം പ്രാതല്‍ വിഭവങ്ങള്‍ ഉണ്ടാക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്നവയാണിത് ..ഇടിയപ്പം, കള്ളപ്പം, മുട്ട കുഴലപ്പം എന്നിവയാണ് ഉണ്ടാക്കുന്നത്..ആദ്യം ഇടിയപ്പം ഉണ്ടാക്കാം

    ഇടിയപ്പം /നൂലപ്പം

    അരിപ്പൊടി -1 കിലോ
    എണ്ണ -2 സ്പൂണ്‍
    ഉപ്പ്,വെള്ളം -പാകത്തിന്
    തേങ്ങ -1 മുറി

    പാകം ചെയുന്ന വിധം
    തേങ്ങ ചിരകി വെയ്ക്കുക.പൊടി നനയ്ക്കാന്‍ ആവശ്യമുള്ളത്ര വെള്ളം അടുപ്പില്‍ വെച്ചു തിളയ്ക്കുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണയും പാകത്തിന് ഉപ്പും ചേര്‍ക്കുക.വെള്ളം നന്നായി വെട്ടിത്തിളയ്ക്കുമ്പോള്‍ ഒരു വലിയ പാത്രത്തില്‍ അരിപ്പൊടി എടുത്ത് തിളച്ച വെള്ളം അല്പാല്പമായി ഒഴിച്ച് കട്ടകെട്ടാതെ നന്നായി ഇളക്കുക.
    ശേഷം ശക്തിയായി കുഴയ്ക്കുക.ആവശ്യത്തിന് മാത്രമേ വെള്ളം ചേര്‍ക്കാവൂ.(റൊട്ടി പരുവത്തില്‍ വേണം പൊടി നനയ്ക്കാന്‍.) ഇഡ്ഡലിത്തട്ടിന്റെ ഓരോ കുഴിയിലും അല്പം എണ്ണ തടവിയശേഷം കുറേശ്ശെ തേങ്ങാപ്പീര ഇടുക.
    ശേഷം സേവനാഴിയില്‍ മാവ് നിറച്ച് തേങ്ങാപ്പീരയ്ക്ക് മുകളില്‍ ഞെക്കി ചുറ്റിച്ച് ഇഡ്ഡലിപ്പാത്രം അടച്ചു വെച്ച് വേവിക്കുക.

    കള്ളപ്പം
    ——–
    അരിപ്പൊടി – 1 കിലോ
    കള്ള് -1 കപ്പ്
    പഞ്ചസാര -200 ഗ്രാം
    നല്ല ജീരകം -1 സ്പൂണ്‍
    ഏലക്ക -3 എണ്ണം
    എണ്ണ/നെയ്യ് -1 സ്പൂണ്‍
    ഉപ്പ് /വെള്ളം -പാകത്തിന്
    തേങ്ങ -1 മുറി

    പാകം ചെയ്യുന്ന വിധം

    അരിപ്പൊടിയില്‍ കള്ള് ചേര്‍ത്ത് നന്നായി ഇളക്കുക.ശേഷം ഏലക്കായും ജീരകവും പൊടിച്ച് ചേര്‍ക്കുക.
    പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ച് പൊങ്ങാന്‍ വെയ്ക്കുക.തേങ്ങ ചിരകി തിരുമ്മി പൊടിയുടെ മീതെ
    വെയ്ക്കണം.8 മണിക്കൂറിനുശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കി വീണ്ടും അര മണിക്കൂര്‍ കഴിഞ്ഞ്
    പ്ലേറ്റില്‍ നെയ്യ് പുരട്ടി പൊടി കോരിയൊഴിച്ച് ഇഡ്ഡലിപ്പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക.

    മുട്ടക്കുഴലപ്പം
    ————-

    മൈദ -2 കപ്പ്
    മുട്ട -1 എണ്ണം
    ഉപ്പ് -ഒരു നുള്ള്

    വിളയിക്കാന്‍
    തേങ്ങ -1 മുറി ചിരകിയത്
    പഞ്ചസാര -3 വലിയസ്പൂണ്‍
    ഏലക്കാ പൊടിച്ചത് -3 എണ്ണം
    കശുവണ്ടി ചെറുതായി അരിഞ്ഞത് -4 എണ്ണം
    കിസ്മിസ്‌ -6 എണ്ണം

    പാകം ചെയ്യുന്ന വിധം

    മൈദയും മുട്ട പതപ്പിച്ചതും ഒരു നുള്ളുപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക,നേര്‍മ്മയായി. തേങ്ങ പഞ്ചസാരയും ഒരു സ്പൂണ്‍ വെള്ളവും ചേര്‍ത്ത് നന്നായി വിളയിച്ചെടുക്കുക.കശുവണ്ടിയും കിസ്മിസും ഏലക്കാപൊടിയും ചേര്‍ക്കുക.
    നോണ്‍സ്റ്റിക്കിന്റെ വെള്ളയപ്പച്ചട്ടിയില്‍ ഒരു തവി ഒഴിച്ച് നേരിയതായി ചുറ്റിച്ച് നേരിയതായി മൊരിച്ച്
    എടുക്കുക.മൊരിഞ്ഞ വശത്ത് തേങ്ങ വിളയിച്ചത് കുറച്ചിട്ട് ചുരുട്ടിയെടുക്കുക.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക

  • കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് കേരള സ്റ്റൈല്‍ ചിക്കള്‍ കറി ഉണ്ടാക്കാം…ഇതുണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍..ചിക്കന്‍, തക്കാളി, സവാള, ഇഞ്ചി ,വെളുത്തുള്ളി, ഉണക്കമുളക്, വേപ്പില, പെരുംജീരകം, ഏലയ്ക്ക, കറുവാപട്ട, കുരുമുളക് , മഞ്ഞപൊടി ,മുളക് പൊടി , മല്ലിപൊടി , വെളിച്ചെണ്ണ ,ആദ്യം തന്നെ വെളിച്ചെണ്ണ ഒഴിച്ച് മസാലകളും , ഇഞ്ചി വെളുത്തുള്ളി, സവാള എല്ലാം ഇട്ടു വഴറ്റി എടുക്കണം ഇത് നല്ലപോലെ അരച്ച് എടുക്കണം.ഇതില്‍ ചിക്കന്‍ ചേര്‍ത്ത് വേവിക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്

    ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്

    ഇന്ന് നമുക്ക് രണ്ടു തരാം സാന്‍വിച്ച് ഉണ്ടാക്കാം ..നമുക്ക് നോക്കാം ഇതെങ്ങനെ ഉണ്ടാക്കാമെന്നു ..ആദ്യം ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം..ആവശ്യമായ സാധനങ്ങള്‍

    ചിക്കന്‍ സലാമി-4-6 കഷ്ണങ്ങള്‍ (കീമ പോലെയുള്ള ഒരിനം ഇറച്ചി. ഇത് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്)
    സവോള- 3 (അരിഞ്ഞത്)
    തക്കാളി- 3 (അരിഞ്ഞത്)
    കുക്കുംബര്‍- 2 (അരിഞ്ഞത്)
    ബ്രെഡ്‌- 4-6 കഷ്ണങ്ങള്‍
    ക്യാബേജ്- 4-6 ചെറുകഷ്ണങ്ങള്‍
    ചീസ്- 4-6 ചെറുകഷ്ണങ്ങള്‍
    ഉപ്പ്- പാകത്തിന്
    കുരുമുളക്- 1 ടേബിള്‍സ്പൂണ്‍
    വെണ്ണ- ½ കപ്പ്

    തയ്യാറാക്കേണ്ട വിധം:
    1 ടീസ്പൂണ്‍ വെണ്ണ പാനില്‍ ചൂടാക്കുക.
    ചെറുതീയില്‍ 3-4 സലാമി കഷ്ണങ്ങള്‍ ഉരുകിയ വെണ്ണയില്‍ ഇടുക. നേരിയതായി ഫ്രൈ ചെയ്യുക.
    ഇത് വെണ്ണയില്‍ നിന്ന് എടുത്ത് പേപ്പര്‍ ടവ്വല്‍ ഉപയോഗിച്ച് അതില്‍ നിന്നും എണ്ണ ഒപ്പിക്കളയുക.
    രണ്ട് ബ്രെഡ്‌ കഷ്ണങ്ങള്‍ എടുത്ത് അതില്‍ ഒന്നില്‍ വെണ്ണ തേയ്ക്കുക. മറ്റേതില്‍ ചീസ് വെയ്ക്കുക.
    ഇനി വെണ്ണ തേച്ച ബ്രെഡിനു മുകളില്‍ ഒരു ക്യാബേജ് കഷ്ണം വയ്ക്കുക.
    ക്യാബേജിനു മുകളിലായി സലാമി കഷ്ണങ്ങള്‍ വയ്ക്കുക.
    ഇതിന് മുകളില്‍ സവോള, കുക്കുംബര്‍, തക്കാളി എന്നിവ അരിഞ്ഞത് വയ്ക്കുക.
    ഇതിനുമുകളിലേയ്ക്ക് ഉപ്പും കുരുമുളകുപൊടിയും തൂവുക.
    ചീസ് വച്ചിരിക്കുന്ന ബ്രെഡ്‌ കഷ്ണം ഇതിന് മുകളിലായി വച്ച് 2 മിനിറ്റ് നേരം പാനിലിട്ട് ചെറുതായി ഫ്രൈ ചെയ്യുക. ഉള്ളില്‍ വച്ചിരിക്കുന്ന സ്റ്റഫിംഗ് പുറത്തുവരാതെ പ്രത്യേകം ശ്രദ്ധിക്കുക. ചിക്കന്‍ സാന്‍വിച്ച് റെഡി!

    വെജിറ്റബിള്‍ സാന്‍വിച്ച്

    ബ്രെഡ്‌- 4 കഷ്ണം.
    സവോള- 2 (വട്ടത്തില്‍ അരിഞ്ഞത്)
    തക്കാളി- 2 (വട്ടത്തില്‍ അരിഞ്ഞത്)
    കുക്കുംബര്‍- 1 (വട്ടത്തില്‍ അരിഞ്ഞത്)
    ഉരുളന്‍കിഴങ്ങ്- 1 (വേവിച്ച് വട്ടത്തില്‍ അരിഞ്ഞത്)
    ചീസ്- ¾ കപ്പ് (ചുരണ്ടിയത്)
    വെണ്ണ- 3 ടേബിള്‍സ്പൂണ്‍
    കുരുമുളകുപൊടി- ½ ടേബിള്‍സ്പൂണ്‍
    ചട്ണിയ്ക്കായി:

    ചമ്മന്തിക്കായി
    മല്ലിയില- 3 തണ്ട് (അരിഞ്ഞത്)
    പച്ചമുളക്- 2-3 എണ്ണം
    ഇഞ്ചി- ½ (അരിഞ്ഞത്)
    മസാല- ½ ടേബിള്‍സ്പൂണ്‍
    ഉപ്പ്- പാകത്തിന്
    നാരങ്ങാ നീര്- 3-4 ടേബിള്‍സ്പൂണ്‍

    തയ്യാറാക്കേണ്ട വിധം:
    ചട്ണി തയ്യാറാക്കുവാന്‍- ഇതിനായുള്ള ചേരുവകള്‍ എടുത്ത് മിക്സിയില്‍ അല്‍പ്പം വെള്ളം ഒഴിച്ച് അരയ്ക്കുക. വെള്ളം കൂടിപോകാതെ ശ്രദ്ധിക്കുക.
    സാന്‍വിച്ച് തയ്യാറാക്കുവാന്‍- ബ്രെഡ്‌ കഷ്ണങ്ങളില്‍ വെണ്ണ പുരട്ടുക.
    ഇതിനു മുകളിലായി തയ്യാറാക്കി വച്ചിരിക്കുന്ന ചട്ണി പുരട്ടുക.
    സവോള, തക്കാളി, കുക്കുംബര്‍, വേവിച്ചു വച്ചിരിക്കുന്ന ഉരുളന്‍കിഴങ്ങ് എന്നിവ ഒരു കഷ്ണം വീതം ഇതിനു മുകളില്‍ വയ്ക്കുക.
    ഉപ്പ്, കുരുമുളക്പൊടി എന്നിവ പച്ചകറികളുടെ മുകളില്‍ തൂവുക.
    ഇതിനു മുകളിലായി ചീസ് തൂകി വെണ്ണ തേച്ച് വച്ച ഒരു ബ്രെഡ്‌ വയ്ക്കുക.
    ഇനി പാനില്‍ സാന്‍വിച്ച് ചെറുതായി മൊരിയിച്ചെടുക്കുക. ശേഷം ഇതിനു മുകളില്‍ വെണ്ണ തൂകുക

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മുട്ട ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ബസ്മതി റൈസ് ഒരു കപ്പ് ,മുട്ട നാലെണ്ണം , വെള്ളം രണ്ടു കപ്പ് ,ഉപ്പു ആവശ്യത്തിനു ,ക്യാരറ്റ് – ഒന്നിന്റെ പകുതി , സവാള ഒരെണ്ണം, ഉള്ളി തണ്ട് , സോയസോസ് , വിനിഗര്‍ , വെളുത്തുള്ളി ,ഓയില്‍ ,ഉണക്കമുളക് , ആദ്യം അരി വെള്ളം ഒഴിച്ച് വേവിച്ചു എടുക്കുക , പച്ചക്കറി ചെറുതായി കട്ട് ചെയ്തു എടുക്കണം..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് എങ്ങിനെയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം, പെരുന്നാളിനും വിശേഷ ദിവസങ്ങളിലും ഒക്കെയാണ് ഇത് പണ്ട് ഉണ്ടാക്കിയിരുന്നത്…വിശേഷ ദിവസങ്ങളിലെ വിശേഷപ്പെട്ട ഒരു പലഹാരം ആയിരുന്നു ഇത്…അരിപ്പോടികൊണ്ടാണ് ഇതുണ്ടാക്കുന്നത് തേങ്ങാപ്പാല്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത് ..മധുരത്തിന് പഞ്ചസാരയാണ് ചേര്‍ക്കുന്നത്…ശര്‍ക്കരയും ചേര്‍ക്കുന്നവര്‍ ഉണ്ട്… ..ആവിയില്‍ ആണ് ഇത് പാകപ്പെടുത്തി എടുക്കുന്നത്..വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഒരു പലഹാരം ആണ് ഇത്…കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍..

    അരിപ്പൊടി വറുത്തത് ഒരു കപ്പ്
    തേങ്ങ ചിരകിയത് മൂന്നു കപ്പ്
    പഞ്ചസാര ഒരു കപ്പ്
    എണ്ണ ഒരു ടിസ്പൂണ്‍
    എലയ്ക്കപോടി ഒരു ടിസ്പൂണ്‍
    ഉപ്പു ആവശ്യത്തിനു
    ആവശ്യത്തിന് ഉപ്പ്

    ഇതുണ്ടാക്കെണ്ടാവിധം ആദ്യം തന്നെ തേങ്ങ നല്ലപോലെ മിക്സിയില്‍ അടിച്ചു പിഴിഞ്ഞ് എടുക്കുക ..മാവ് തയ്യാറാക്കാന്‍ വേണ്ട പാല്‍ വേണം…അതുകൊണ്ട് പിഴിഞ്ഞ് എടുത്ത തേങ്ങ കളയേണ്ട വെള്ളത്തിന്‌ ആവശ്യം വന്നാല്‍ ആ തേങ്ങതന്നെ അടിച്ചു ഒന്നുകൂടി പിഴിഞ്ഞ് എടുത്താല്‍ മതിയാകും.
    അരിപ്പൊടി വറുത്തത് ഒട്ടും തരിയില്ലാത്തവിധം വേണം അരിച്ചെടുക്കാന്‍. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തീരെ കട്ടയില്ലാത്തവിധം നന്നായി ഉടച്ച് കലക്കി വയ്ക്കുക. ഇനി ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ കൂടി ചേര്‍ത്തിളക്കുക. ഈ കൂട്ട് ഏകദേശം അര മണിക്കൂറോളം അനക്കാതെ മാറ്റി വയ്ക്കണം. ഇനി ഒരു കിണ്ണത്തില്‍ അല്ലെങ്കില്‍ ഇത്തിരി കുഴിയുള്ള ഒരു പ്ലേറ്റില്‍ കുറച്ച് എണ്ണ പുരട്ടി എടുക്കുക. ഈ പാത്രത്തിലേക്ക് നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒഴിക്കുക. ഇത് ഒരു പ്രഷര്‍ കുക്കറിലോ അപ്പച്ചെമ്പിലോ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. സ്വാദിഷ്ടമായ കിണ്ണത്തപ്പം തയ്യാര്‍. വേണമെങ്കില്‍ അണ്ടിപ്പരിപ്പ് വച്ച് അലങ്കരിക്കാം ..പാത്രം അടുപ്പില്‍ നിന്നും വാങ്ങിവച്ച് .അപ്പത്തിന്‍റെ ചൂട് ശരിക്കും പോയ ശേഷം മാത്രമേ കഷണങ്ങള്‍ ആക്കാവൂ അല്ലെങ്കില്‍ പൊടിഞ്ഞു പോകും.
    കിണ്ണത്തപ്പം റെഡി !

    ഇത് നിങ്ങള്‍ ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം

  • ഈസി പുളിശ്ശേരി ഉണ്ടാക്കാം

    ഈസി പുളിശ്ശേരി ഉണ്ടാക്കാം

    ഇന്ന് നമുക്ക് പുളിശ്ശേരി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..തൈര് , പച്ചമുളക്, വെളുത്തുള്ളി, തേങ്ങ , നല്ല ജീരകം ,മഞ്ഞപൊടി , വേപ്പില,ചീനച്ചട്ടിയില്‍ അരപ്പ് ഒഴിച്ച് ഒന്ന് വെന്തശേഷം ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം ..ഉപ്പിട്ട് നന്നായി മിക്സ് ചെയ്തു ഇളക്കി നല്ലപോലെ ചൂടാക്കി തിളയ്ക്കുന്നതിനു മുന്‍പ് ഇറക്കുക…ഉലുവ, കടുക്, ഉണക്കമുളക് എല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ചേര്‍ക്കാം…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ .കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം


    1)മീന്‍ – ഒരു കിലോ
    2.മുളകുപൊടി -ഒരു ടേബിള്‍ സ്പൂണ്‍
    3.മഞ്ഞള്‍പ്പൊടി ഒരു ടേബിള്‍ സ്പൂണ്‍
    4.ഉപ്പ് -കുറച്ച്
    5.സവാള കനം കുറച്ചരിഞ്ഞത് -മൂന്നെണ്ണം
    6.ഇഞ്ചി ചതച്ചത് -1 കഷണം
    7.വെള്ളുള്ളി..5 അല്ലി
    8.ഉള്ളി -ഒന്നര കപ്പ്
    9.പച്ചമുളക് -8 എണ്ണം
    10.തക്കാളി.2 എണ്ണം
    11.പെരുംജീരകം -1 ടീസ്പൂണ്‍
    12.ഗരംമസാല -അര ടീസ്പൂണ്‍
    13.ബിരിയാണി മസാല- 4 സ്പൂണ്‍.
    14. ഉപ്പ് -പാകത്തിന്

    ഇനി പാകം ചെയ്യുന്ന വിധം

    മീന്‍ കഷണങ്ങള്‍ കഴുകി ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും തേച്ച് അധികം മുക്കാതെ വറുത്തു കോരുക. പച്ചമുകള്‍ അരിഞ്ഞതും ,തക്കാളി നുറുക്കിയതും ,പെരുംജീരക്പും, ബിരിയാണി മസാലയും ,പാകത്തിന് ഉപ്പും ചേര്‍ത്ത് എണ്ണയില്‍ മൂപ്പിക്കുക എല്ലാം ചേര്‍ന്ന് മസാല റെഡിയാവുമ്പോ വറുത്തെടുത്ത മീന്‍ അതില്‍ ചേര്‍ക്കുക.മസാല ചേരാന്‍ കുറച്ചു നേരം വെക്കുക..ഇപ്പോ മസാല റെഡി

    ഇനി ചോറ് ഉണ്ടാക്കുന്ന വിധം
    ബിരിയാണി അരി രണ്ട് കി.ഗ്രാം (10 ഗ്ലാസ്) വെള്ളം 15 ഗ്ലാസ് സവാള അരിഞ്ഞത് ഒരെണ്ണംഡാല്‍ഡ, നെയ്യ് 200 ഗ്രാം വീതം
    ഗരം മസാല കൂട്ട് ഒരു ചെറിയ പാക്കറ്റ് അണ്ടിപ്പരിപ്പ്, മുന്തിരി 50 ഗ്രാം വീതംബിരിയാണി കളര്‍ പാലില്‍ കലക്കിയത് ഒരു ടീസ്പൂണ്‍(ഇതു മാറ്റി വെക്കുക,പിന്നീട് മത്രം ആവശ്യം വരും..)പനിനീര്‍ മൂന്ന് വലിയ സ്പൂണ്‍ചെറുനാരങ്ങനീര് ഒരു വലിയ നാരങ്ങയുടേത് ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ ഡാല്‍ഡയും നെയ്യും ചേര്‍ത്ത് ഉരുക്കി എടുക്കുക.അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തെടുക്കുക. അതേ നെയ്യില്‍ സവാള നീളത്തില്‍ മുറിച്ചത് വഴറ്റുക. ഇതോടൊപ്പം തന്നെ ഗരംമസാല കൂട്ടും അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവയും ചേര്‍ത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് അരി വേവാനാവശ്യമായ വെള്ളം ഒഴിക്കുക. ശേഷം ചെറുനാരങ്ങാ നീരും കുറച്ച് പനിനീരും പാകത്തിനുള്ള ഉപ്പും ചേര്‍ത്ത് അടച്ചുവെക്കുക. വെള്ളം തിളയ്ക്കുമ്പോള്‍ അരി കഴുകി ഇടുക.തീ കുറച്ച് വെള്ളം വറ്റിച്ചെടുക്കണം. ചോറ് വേവിക്കുമ്പോള്‍ ഇടയ്ക്കിടെ മറിച്ചിടണം. ചോറ് ഏകദേശം വെന്ത് പാകമായാല്‍ മുകളില്‍ പനിനീര്‍ കുടഞ്ഞ് അടുപ്പില്‍ നിന്നും വാങ്ങുക.

    ഇനി ധം ഇടുന്ന വിധം.

    ബിരിയാണി ചെമ്പില്‍ നെയ്യ് പുരട്ടി താഴെ നേരത്തെ തയ്യാറാക്കിയ മീനും മസാലയും നിരത്തുക. അതിനു മീതെ മല്ലിയില, പൊതിനയില, കറിവേപ്പില എന്നിവ വിതറിയശേഷം പകുതി ചോറ് നിരത്തുക. നിരത്തിയ ചോറിനു മുകളില്‍ പാലില്‍ കലക്കിവെച്ച ബിരിയാണി കളര്‍ കുടയുക. കുറച്ച് സവാള വറുത്തതും അണ്ടിപ്പരിപ്പ് വറുത്തതും ഇതിനു മുകളില്‍ വിതറുക.ബാക്കിയുള്ള ചോറ് വീണ്ടും ഇതിന്റെ മുകളില്‍ നിരത്തുക. ഇങ്ങനെ ചോറും മസാലയും തീരുന്നതുവരെ ഇടവിട്ട് നിരത്തുക. ഏറ്റവുംമുകളില്‍ വറുത്ത് വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ നിരത്തി മുകളില്‍ വളരെ കുറച്ച് ഗരംമസാലയും വിതറുക.പാത്രം അടച്ച് അലുമിനിയും ഫൊയില്‍ കൊണ്ട് നല്ല വണ്ണം അടച്ചു മുകളില്‍ പാത്രത്തിന്റെ അടപ്പും വെച്ചു മുകളില്‍ ഒരു ചിരട്ട കത്തിച്ചു വെക്കുകയോ ഭാരമുള്ള ഒരു വസ്തു വെക്കുകയോ ചെയ്യുക.താഴെ ചെറുതീയില്‍ ചൂടാക്കുക..15 മിനുട്ട് നേരം ദമ്മില്‍ വേവിക്കുക.ഇനി അലുമിനിയം ഫോയല്‍ മാറ്റി ചൂടോടെ വിളമ്പാം.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    അവലോസ് പൊടി ഉണ്ടാക്കാം