കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് എങ്ങിനെയാണ് കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എന്ന് നോക്കാം, പെരുന്നാളിനും വിശേഷ ദിവസങ്ങളിലും ഒക്കെയാണ് ഇത് പണ്ട് ഉണ്ടാക്കിയിരുന്നത്…വിശേഷ ദിവസങ്ങളിലെ വിശേഷപ്പെട്ട ഒരു പലഹാരം ആയിരുന്നു ഇത്…അരിപ്പോടികൊണ്ടാണ് ഇതുണ്ടാക്കുന്നത് തേങ്ങാപ്പാല്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത് ..മധുരത്തിന് പഞ്ചസാരയാണ് ചേര്‍ക്കുന്നത്…ശര്‍ക്കരയും ചേര്‍ക്കുന്നവര്‍ ഉണ്ട്… ..ആവിയില്‍ ആണ് ഇത് പാകപ്പെടുത്തി എടുക്കുന്നത്..വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഒരു പലഹാരം ആണ് ഇത്…കുട്ടികള്‍ക്കും , മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ട്ടപ്പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല..നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍..

അരിപ്പൊടി വറുത്തത് ഒരു കപ്പ്
തേങ്ങ ചിരകിയത് മൂന്നു കപ്പ്
പഞ്ചസാര ഒരു കപ്പ്
എണ്ണ ഒരു ടിസ്പൂണ്‍
എലയ്ക്കപോടി ഒരു ടിസ്പൂണ്‍
ഉപ്പു ആവശ്യത്തിനു
ആവശ്യത്തിന് ഉപ്പ്

ഇതുണ്ടാക്കെണ്ടാവിധം ആദ്യം തന്നെ തേങ്ങ നല്ലപോലെ മിക്സിയില്‍ അടിച്ചു പിഴിഞ്ഞ് എടുക്കുക ..മാവ് തയ്യാറാക്കാന്‍ വേണ്ട പാല്‍ വേണം…അതുകൊണ്ട് പിഴിഞ്ഞ് എടുത്ത തേങ്ങ കളയേണ്ട വെള്ളത്തിന്‌ ആവശ്യം വന്നാല്‍ ആ തേങ്ങതന്നെ അടിച്ചു ഒന്നുകൂടി പിഴിഞ്ഞ് എടുത്താല്‍ മതിയാകും.
അരിപ്പൊടി വറുത്തത് ഒട്ടും തരിയില്ലാത്തവിധം വേണം അരിച്ചെടുക്കാന്‍. ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച് തീരെ കട്ടയില്ലാത്തവിധം നന്നായി ഉടച്ച് കലക്കി വയ്ക്കുക. ഇനി ഇതിലേക്ക് പഞ്ചസാര, ഉപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ കൂടി ചേര്‍ത്തിളക്കുക. ഈ കൂട്ട് ഏകദേശം അര മണിക്കൂറോളം അനക്കാതെ മാറ്റി വയ്ക്കണം. ഇനി ഒരു കിണ്ണത്തില്‍ അല്ലെങ്കില്‍ ഇത്തിരി കുഴിയുള്ള ഒരു പ്ലേറ്റില്‍ കുറച്ച് എണ്ണ പുരട്ടി എടുക്കുക. ഈ പാത്രത്തിലേക്ക് നേരത്തേ തയ്യാറാക്കി വച്ചിരിക്കുന്ന കൂട്ട് ഒഴിക്കുക. ഇത് ഒരു പ്രഷര്‍ കുക്കറിലോ അപ്പച്ചെമ്പിലോ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. സ്വാദിഷ്ടമായ കിണ്ണത്തപ്പം തയ്യാര്‍. വേണമെങ്കില്‍ അണ്ടിപ്പരിപ്പ് വച്ച് അലങ്കരിക്കാം ..പാത്രം അടുപ്പില്‍ നിന്നും വാങ്ങിവച്ച് .അപ്പത്തിന്‍റെ ചൂട് ശരിക്കും പോയ ശേഷം മാത്രമേ കഷണങ്ങള്‍ ആക്കാവൂ അല്ലെങ്കില്‍ പൊടിഞ്ഞു പോകും.
കിണ്ണത്തപ്പം റെഡി !

ഇത് നിങ്ങള്‍ ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം