Blog

  • ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഈസിയായി ഫിഷ്‌ മോളി എങ്ങിനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നോക്കാം …മീന്‍ ചെറുതായി ഒന്ന് ഫ്രൈ ചെയ്തിട്ടാണ് ഞാന്‍ ഉണ്ടാക്കുന്നത്…ഫ്രൈ ചെയ്യാതെയും നിങ്ങള്‍ക്ക് ഇത് ഉണ്ടാക്കാം,,പിന്നെ നിങ്ങള്‍ക്കിതില്‍ തക്കാളി ചേര്‍ക്കണമെങ്കില്‍ ചേര്‍ക്കാം പലപ്പോഴും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്നത് തന്നെയാണ് ഫിഷ്‌ മോളി പക്ഷെ കറികളുടെ പേരൊന്നും ഇതാണെന്ന് നമുക്ക് അറിയില്ലാന്നു മാത്രം ..അതുകൊണ്ട് നിങ്ങള്‍ക്കിത് വളരെ ഈസിയായിരിക്കും എന്ന് എനിക്കറിയാം..ഇനി അറിയാത്തവര്‍ ഉണ്ടാകുമല്ലോ അല്ലെ..പ്രത്യേകിച്ച് കല്യാണമൊക്കെ കഴിഞ്ഞും , ജോലിയ്ക്ക് വേണ്ടിയുമൊക്കെ വിദേശതൊക്കെ താമസിക്കേണ്ടി വന്നവര്‍ ഒക്കെ മിക്കപ്പോഴും റെസിപ്പികള്‍ നോക്കിയാണ് പാചകം ചെയ്യുക.അപ്പൊ നമുക്ക് നോക്കാം ഫിഷ്‌ മോളി ഉണ്ടാക്കാന്‍ വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്

    മീന്‍-അരക്കിലോ
    സവാള- ഒരെണ്ണം
    പച്ചമുളക്-രണ്ടെണ്ണം
    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    തേങ്ങാപ്പാല്‍-1 കപ്പ്
    കടുക്-1 ടീസ്പൂണ്‍
    മ്ഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
    ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
    കറിവേപ്പില
    ഉപ്പ്
    വെളിച്ചെണ്ണ

    ആദ്യം തന്നെ
    മീന്‍ കഷ്ണങ്ങളില്‍ ചെറുനാരങ്ങാനീര്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.അതിനുശേഷം ഒരു
    മീന്‍ ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ചു ചൂടാകുമ്പോള്‍ ഈ മീന്‍ കഷണങ്ങള്‍ ഇട്ടു ചെറുതായി ഒന്ന് ഫ്രൈ ചെയ്തു കോരിവയ്ക്കുക ശേഷം ഈ ചട്ടിയില്‍ തന്നെ കടുകു പൊട്ടിയ്ക്കണം. ( മീന്‍ വറുത്ത വെളിച്ചെണ്ണയില്‍ തന്നെ ചെയ്യാം വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ഒഴിക്കാം ഇനി വറുത്ത വെളിച്ചെണ്ണ വേണ്ട എങ്കില്‍ പുതിയ വെളിച്ചെണ്ണ ഒഴിക്കുക ) ഇതിലേക്ക് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കണം ഇത് നല്ലപോലെ പച്ചമണം മാറും വരെ വഴറ്റണം ..ശേഷം പച്ചമുളകും ചേര്‍ത്ത് ഇളക്കുക.നന്നായി മൂത്ത് കഴിയുമ്പോള്‍
    ഇതിലേയ്ക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക..ഒന്ന് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് മീന്‍ കഷ്ണങ്ങള്‍ ഇട്ടു ഇളക്കുക ( പതിയെ ഇളക്കണം ഇല്ലെങ്കില്‍ മീന്‍ ഉടഞ്ഞു പോകാന്‍ സാധ്യതയുണ്ട്).ഇനി തേങ്ങാപ്പാല്‍ പാകത്തിനു കുറുകി മീന്‍ വെന്തു കഴിയുമ്പോള്‍ ഇത് വാങ്ങി വയ്ക്കാം ..ഇനി ഇതിലേയ്ക്ക് ചുവന്നുള്ളി വട്ടത്തില്‍ നുറുക്കി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ഒഴിക്കാം കൂടെ കുറച്ചു കറിവേപ്പിലയും ..ഫിഷ്‌ മോളി റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കിണ്ണത്തപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • സ്പൈസി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സ്പൈസി ബീഫ് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സ്പൈസി ബീഫ്ഫ്രൈ  ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ബീഫ് , വെളുത്തുള്ളി 12 , സവാള ഒരെണ്ണം , ഇഞ്ചി – രണ്ടു കഷണം , മഞ്ഞപൊടി – അര ടിസ്പൂണ്‍ , പെരും ജീരകം -ഒരു ടേബിള്‍ സ്പൂണ്‍ , കുരുമുളക് പൊടി അര ടേബിള്‍ സ്പൂണ്‍ , ഉണക്കമുളക് , കറിവേപ്പില, ഉപ്പു ആവശ്യത്തിനു , ഓയില്‍ ,, ആദ്യം തന്നെ കുക്കറില്‍ മഞ്ഞപൊടി , കുരുമുളക്, ഇഞ്ചി,വേപ്പില, ഉപ്പു എന്നിവ ചേര്‍ത്ത് മിക്സ് ചെയ്തു വേവിക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ജിഞ്ചര്‍ പോര്‍ക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ജിഞ്ചര്‍ പോര്‍ക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ജിഞ്ചര്‍ പോര്‍ക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനുവേണ്ട ചേരുവകള്‍.
    പോര്‍ക്ക്(പന്നിയിറച്ചി) – 200 ഗ്രാം
    സവാള – 2 എണ്ണം
    തക്കാളി – 2 എണ്ണം
    ഇഞ്ചി
    പച്ചമുളക്
    വെളുത്തുള്ളി
    കറിവേപ്പില
    ഏലയ്ക്കാ , ഗ്രാമ്പൂ

    ഇതുണ്ടാക്കേണ്ട വിധം പറയാം.
    ചെറിയ കഷ്ണങ്ങളാക്കിയ പോര്‍ക്കില്‍ മഞ്ഞള്‍പ്പൊടി, മുളക്പൊടി, ഉപ്പ് എന്നീ മസാലകള്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഒരു കുക്കറില്‍ മസാല പുരട്ടി വെച്ചിരിക്കുന്ന ഈ പോര്‍ക്ക് കുറച്ച് വെള്ളം ചേര്‍ത്ത് വേവാനായി അടുപ്പില്‍ വെക്കുക. പോര്‍ക്കിന് വേവ് അധികമായതിനാല്‍ ഏകദേശം നാല് വിസില്‍ വരുന്നതു വരെ വേവിക്കണം.

    ഇനി നമുക്ക് മസാല തയ്യാറാക്കാം . ആദ്യം തന്നെ രണ്ട് സവാള നീളത്തില്‍ കനം കുറച്ച് അരിഞ്ഞു എടുക്കുക. , ചെറിയ കഷ്ണങ്ങളായി മുറിച്ച രണ്ട് പച്ചമുളക്, ഇഞ്ചി, കുറച്ചധികം വെളുത്തുള്ളി കറിവേപ്പില എന്നിവ
    ഒരു ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ സവാള ചേര്‍ക്കുക ഒരു നുള്ള് ഉപ്പു ചേര്‍ത്ത് സവാള വഴറ്റുക..അതിനുശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുള, വേപ്പില എന്നിവ ചേര്‍ത്ത് നന്നായി മൂപ്പിക്കുക.. ഇനി ഇതിലേയ്ക്ക് നല്ലവണ്ണം വെന്ത പോര്‍ക്ക് വെള്ളത്തോടു കൂടി മസാലയില്‍ ചേര്‍ക്കുക. ഇതിലേയ്ക്ക് കുറച്ച് ഏലയ്ക്കായും ഗ്രാമ്പുവും ചേര്‍ക്കുക. വലിയ കഷ്ണങ്ങളാക്കി മുറിച്ച രണ്ട് തക്കാളി കൂടി ചേര്‍ത്ത് കുറച്ചു നേരം മൂടി വച്ച് വേവിക്കുക ..നന്നായി വെള്ളം വറ്റി കഴിഞ്ഞു നമുക്കിത് ഇറക്കി വയ്ക്കാം
    ജിഞ്ചര്‍ പോര്‍ക്ക്‌ റെഡി !

    പോര്‍ക്കിനു നല്ല വേവുണ്ട് നന്നായി വേവിച്ചു മാത്രമേ ഇത് കഴിക്കാന്‍ പാടുള്ളൂ ഇല്ലെങ്കില്‍ ഇത് ആരോഗ്യത്തിന് ദോഷം ചെയ്യും..പന്നിയിറച്ചി വാങ്ങുമ്പോഴും ശ്രദ്ധിക്കണം പിങ്ക് നിറമുള്ള ഇറച്ചിയാണ് നല്ലത് ഇളം പച്ച കലര്‍ന്ന നിറമുള്ളതും വഴുവഴുപ്പുള്ളതും വാങ്ങരുത് ഇത് പഴകിയ ഇറച്ചി ആയിരിക്കും. പന്നിയിറച്ചിയില്‍ നമ്മുടെ ആരോഗ്യത്തിന് ഗുണമുള്ള ഒന്നും തന്നെ ഇല്ലാന്നാണ്‌ പറയുന്നത്..പക്ഷെ ഇതിന്‍റെ സ്വാദും ഇതിന്റെ നെയ്യ് കട്ട പിടിക്കില്ല എന്നതുമാണ്‌ ഇതിനെ നോണ്‍ വെജ് കഴിക്കുന്നവരുടെ ഇഷ്ട്ട വിഭവം ആക്കിയതും…എങ്കില്‍ തന്നെയും പോര്‍ക്ക്‌ കഴിക്കുന്നവര്‍ നന്നേ കുറവാണ്.

    ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    അയലക്കറി , കപ്പ ഉടച്ചത് ,

  • ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

    ഈ ചമ്മന്തി പൊടി ഉണ്ടെങ്കിൽ ഒരു പറ ചോറുണ്ണാം

    ചമ്മന്തിപ്പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , ഇതിനാവശ്യമായിട്ടുള്ള ചേരുവകള്‍, തേങ്ങ ഒരെണ്ണം , വറ്റല്‍ മുളക് രണ്ടു പിടി , വാളന്‍ പുളി , ഉഴുന്ന് നാല് ടേബിള്‍സ്പൂണ്‍ , കറിവേപ്പില , കുരുമുളക് അര ടിസ്പൂണ്‍ , കായപോടി , ആദ്യം തന്നെ തേങ്ങയും, ഉഴുന്നും, വേപ്പിലയും ,ഉണക്കമുളകും , കുരുമുളകും , കൂടി നല്ലപോലെ വറുത്തു എടുക്കുക,പുളിയും ചേര്‍ത്ത് വറുക്കുക..അതിനുശേഷം ചൂടാറി കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം. ഈ ചമ്മന്തിപോടി ഉണ്ടാക്കുന്ന വിശദമായ വീഡിയോ ഹാഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കൊതിയൂറും മാമ്പഴം വിഭവങ്ങള്‍ ഉണ്ടാക്കാം

    കൊതിയൂറും മാമ്പഴം വിഭവങ്ങള്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് മാമ്പഴം കൊണ്ട് രണ്ടു വെറൈറ്റി വിഭവം ഉണ്ടാക്കാം , മാമ്പഴം സാമ്പാറും, മാമ്പഴം പ്രഥമനും..ആദ്യം മാമ്പഴം സാംബാര്‍ ഉണ്ടാക്കാം ..ആവശ്യമായ ചേരുവകള്‍

    മാമ്പഴം – 6-8.
    പരിപ്പ് – അരക്കപ്പ്
    പച്ചമുളക് – നാലെണ്ണം.
    മഞ്ഞള്‍പ്പൊടി – അരടീസ്പൂണ്‍.
    മുളക്പൊടി – ഒരു ടീസ്പൂണ്‍.
    സാമ്പാര്‍ പൊടി – നാല് ടീസ്പൂണ്‍.
    കായം
    കറിവേപ്പില
    കടുക്
    ഉലുവ
    വറ്റല്‍മുളക്
    ഉപ്പ്

    തയ്യാറാക്കുന്ന വിധം

    അരക്കപ്പ് പരിപ്പ് നാല് പച്ചമുളക് ചേര്‍ത്ത് നേരത്തെ വെള്ളം ചേര്‍ത്ത് വേവിച്ച് വെക്കണം. സാമ്പാര്‍ തയ്യാറാക്കുന്നതിന് വേണ്ട പാത്രം അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പ് ചേര്‍ക്കുക. പരിപ്പ് തിളക്കുമ്പോള്‍ ചെറിയ നാടന്‍ മാമ്പഴങ്ങളും (തൊലി കളഞ്ഞത്) ഒരു ടീസ്പൂണ്‍ ഉപ്പ്, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു ടീസ്പൂണ്‍ മുളക്പൊടി എന്നിവയും ചേര്‍ക്കുക. കൂട്ട് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം 5 മിനിറ്റ് ചൂടാക്കുക. മാമ്പഴം അധികം വേവുന്നത് കറുത്തു പോകുന്നതിനും രുചി കുറയുന്നതിനും കാരണമാകും. മാമ്പഴമായതിനാല്‍ പുളി പ്രത്യേകം ചേര്‍ക്കേണ്ടതില്ല. മധുരം കൂടിയ മാമ്പഴം ആണെങ്കില്‍ പുളി ചേര്‍ക്കേണ്ടതായി വരും അപ്പോള്‍ ആവശ്യത്തിന് പച്ചമാങ്ങ ചേര്‍ത്ത് പുളി പാകപ്പെടുത്തിയെടുക്കാം. സാമ്പാറില്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചെടുക്കാം. പച്ചവെള്ളം അങ്ങനെ തന്നെ കറിയില്‍ ചേര്‍ത്ത് കട്ടി കുറയ്ക്കരുത്. വെള്ളം തിളപ്പിച്ച് തണുപ്പിച്ച് അതില്‍ കുറച്ച് കറി ചേര്‍ത്ത് യോജിപ്പിച്ച് കറിയില്‍ ചേര്‍ക്കുക. ശേഷം നാല് ടീസ്പൂണ്‍ സാമ്പാര്‍ പൊടി ചേര്‍ക്കുക. തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെക്കുക.
    കടുക് താളിക്കുക എന്നതാണ് അവസാനഘട്ടം. വെളിച്ചെണ്ണ, കടുക്, ഉലുവ , വറ്റല്‍മുളക്, കറിവേപ്പില, കായപ്പൊടി എന്നിവ ചേര്‍ത്ത് കടുക് താളിക്കുക.

    മാമ്പഴം പ്രഥമന്‍
    ================

    ചേരുവകള്‍
    മാമ്പഴം – ഒരു കിലോ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് .
    തേങ്ങാപ്പാല്‍ – രണ്ട് തേങ്ങയുടെ.
    ഒന്നാംപാല്‍
    രണ്ടാംപാല്‍
    ശര്‍ക്കരപ്പാനി – അരക്കിലോ ശര്‍ക്കര കട്ടിയായി ഉരുക്കിയത്.
    നെയ്യ് ആവശ്യത്തിന്.
    അണ്ടിപ്പരിപ്പ്,മുന്തിരി ആവശ്യത്തിന്.
    ഏലപ്പൊടി ആവശ്യത്തിന്.

    തയ്യാറാക്കുന്ന വിധം
    കുറച്ച് നെയ്യില്‍ മാമ്പഴക്കഷ്ണങ്ങള്‍ ചെറിയ തീയില്‍ വരട്ടിയെടുക്കുക. കഷ്ണങ്ങള്‍ മുഴുവന്‍ ഉടഞ്ഞുപോകേണ്ടതില്ല. കുറച്ചു കഷ്ണങ്ങളും മാമ്പഴച്ചാറുമായി വറ്റുമ്പോള്‍ അതിലേയ്ക്ക് ശര്‍ക്കരപ്പാവ് ഒഴിച്ച് ചെറിയ തീയില്‍ വരട്ടുക. അതിലേയ്ക്ക് രണ്ടാംപാല്‍ ഒഴിച്ച് കുറുക്കുക. കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ക്കുക. തോലോട് കൂടി പൊടിച്ച ഏലം, നെയ്യില്‍ വറത്ത അണ്ടിപ്പരിപ്പ് , മുന്തിരി എന്നിവ കൂടി ചേര്‍ത്ത് പ്രഥമന്‍ അടുപ്പില്‍ നിന്നും മാറ്റിവയ്ക്കുക.

    ഈ വെറൈറ്റി റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക..യിസ്ഹാട്ടമായാല്‍ ഷെയര്‍ ചയൂഉക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആവശ്യമുള്ള സാധനങ്ങള്‍, ഓട്സ് , തേങ്ങ , ഉപ്പു, വെള്ളം , ആദ്യം തന്നെ ഓട്സ് മിക്സിയില്‍ പൊടിച്ചു എടുക്കണം, അതിനുശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് പുട്ടിനു കുഴയ്ക്കും പോലെ കുഴയ്ക്കുക അതിനുശേഷം ഒന്നുകൂടി മിക്സിയില്‍ പൊടിക്കുക, ഇനി തേങ്ങ ചേര്‍ത്ത് സാധാരണ പുട്ട് ചുട്ടെടുക്കും പോലെ ചുട്ടെടുക്കുക..ഇത് സോഫ്റ്റ്‌ ആയിട്ട് എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് താഴെ കാണുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ നല്ല നല്ല റെസിപ്പികള്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • പാലപ്പവും  ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

    പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഇത് ഉണ്ടാക്കി എടുക്കാം,,ആദ്യം നമുക്ക് പാലപ്പം ഉണ്ടാക്കാം,,ഇതിനുവേണ്ട ചേരുവകള്‍

    അരി 2 കപ്പ്‌ ,
    തേങ്ങാ തിരുമ്മിയത്‌ ഒന്നര കപ്പ്‌ ,
    ചോറ് 3 ടേബിള്‍ സ്പൂണ്‍ ,
    പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ ,
    യീസ്റ്റ് ഒരു നുള്ള്

    അരിയും തേങ്ങയും യീസ്റ്റും ചോറും വെള്ളവും ചേര്‍ത്ത് അരച്ച് ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് അടച്ചു വയ്ക്കുക.എട്ടു മണിക്കൂര്‍ കഴിഞ്ഞു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അപ്പം ചുട്ടു എടുക്കാം .
    ശ്രദ്ധിക്കുക : അരി രണ്ടു മണിക്കൂര്‍ കുതിര്‍ത്തു വെച്ചിട്ടും അരയ്ക്കാം സമയം ഇല്ലെങ്കില്‍ ,പക്ഷെ
    ആറു മണിക്കൂര്‍ കുതിര്‍ത്തു വെച്ചിട്ട് അരി അരച്ച് എടുത്താല്‍ അപ്പം നല്ല സോഫ്റ്റ്‌ ആയിരിക്കും
    ഉച്ചയ്ക്ക് 12 മണിയ്ക്ക് അരി കഴുകി വെള്ളത്തിലിട്ടു വെച്ചാല്‍ വൈകിട്ട് 6 നു അരയ്ക്കുക. രാത്രി മുഴുവന്‍ വെച്ചിട്ട് രാവിലെ ഉണ്ടാക്കാം .ഇതാണ് ശെരിയായ രീതി.
    എളുപ്പം പാലപ്പം ഉണ്ടാക്കുന്നത്‌ ഇങ്ങനെയാണ് .യീസ്റ്റ് വേറെ കലക്കി ഒഴിക്കണ്ട കാര്യമില്ല. ..തേങ്ങാ കൂടുകയും കുറയുകയും ചെയ്യരുത്.കൂടിയാല്‍ അപ്പം ഇളകി വരില്ല,മുറിഞ്ഞു പോകും. മിക്കവരും ഇപ്പോള്‍ എളുപ്പത്തിനു യീസ്റ്റ് ആണ് ചേര്‍ക്കുന്നത് . അരയ്ക്കാന്‍ തേങ്ങാ ഇല്ലെങ്കില്‍ തേങ്ങാപ്പാല് മതി .

    ഉരുളക്കിഴങ്ങ് സ്റ്റ്യൂ

    ഉരുളക്കിഴങ്ങ് – 3 കഷണങ്ങളാക്കിയത്
    സവാള – 1 ½
    പച്ചമുളക് – 4
    വെളുത്തുള്ളി – 6 അല്ലി
    തേങ്ങാപ്പാല്‍ – ഒരു കപ്പ്
    മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍
    പെരുംജീരകം – ¾ ടേബിള്‍ സ്പൂണ്‍
    മഞ്ഞള്പ്പൊടി – ഒരു നുള്ള്
    ഉപ്പ് – പാകത്തിന്
    കറിവേപ്പില – രണ്ട് കതിര്‍
    ഇഞ്ചി ഒരു ചെറിയ കഷണം

    ഒരു പാനില്‍ എണ്ണ ഒഴിച്ച് കറിവേപ്പില താളിയ്ക്കുക,ഇതിലേക്ക് വെളുത്തുള്ളി കീറിയതും,സവാള അരിഞ്ഞതും പച്ചമുളകും ഇട്ടു നന്നായി വഴറ്റുക.ഇനി ഉരുളക്കിഴങ്ങ് ചേര്‍ക്കുക ,രണ്ടു മൂന്നു മിനിറ്റ് വഴറ്റിയതിനു ശേഷം മസാലകള്‍ ചേര്‍ത്ത് ചൂടാക്കി കുറച്ചു വെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക.വെന്തു കഴിഞ്ഞു തേങ്ങാപ്പാല്‍ അല്പം ചൂട് വെള്ളത്തില്‍ കലക്കി കറിയില്‍ ചേര്‍ത്ത് ചെറുതീയില്‍ രണ്ടു മിനിറ്റ് ഇളക്കി യോജിപ്പിച്ച് തീയ് അരയ്ക്കുക.ഉരുളക്കിഴങ്ങ് സ്റ്റ്യൂ തയ്യാര്‍.

    നിങ്ങളും ഈ റെസിപ്പി ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള സ്റ്റൈല്‍ ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം