Blog

  • ചെമ്മീനും മാങ്ങയും കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചെമ്മീനും മാങ്ങയും കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചെമ്മീനും മാങ്ങയും കറിവയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..ചെമ്മീന്‍ , മാങ്ങ, മഞ്ഞള്‍പൊടി, മല്ലിപൊടി , മുളക് പൊടി , തേങ്ങാപ്പാല്‍ , സവാള , ഉണക്കമുളക് , കറിവേപ്പില , പച്ചമുളക് , ഇഞ്ചി , വെളിച്ചെണ്ണ , ചെമ്മീന്‍ ഇഞ്ചി സവാള പച്ചമുളക് , മഞ്ഞപൊടി , മുളക് പൊടി , വേപ്പില വെള്ളം ,ആവശ്യത്തിനു ഉപ്പു എന്നിവ ചേര്‍ത്ത് പാകത്തി വേവ് ആകുമ്പോള്‍ മാങ്ങ ചേര്‍ക്കണം , വെന്തുകഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിച്ച്‌ … കടുകു , ഉണക്കമുളക് എല്ലാം മൂപ്പിച്ചു ഒഴിക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഇലയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇലയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഇലയട ഉണ്ടാക്കിയാലോ …പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് സ്ഥിരം പലഹാരം ആയിരുന്നു..അരിപ്പൊടി കൊണ്ടും ,ഗോതമ്പ് പൊടി കൊണ്ടും നമുക്കിത് ഉണ്ടാക്കാം,,,അളവൊക്കെ നമുക്കിഷ്ട്ടമുള്ളത് എടുക്കാം ..അതനുസരിച്ച് ചേരുവകള്‍ കൂട്ടി എടുക്കണം ..അതുപോലെ ഇതിനൊപ്പം പഴം കൂടി ചേര്‍ത്താല്‍ നല്ല രുചി ഉണ്ടാകും.ഏത്തപ്പഴമോ , ചെറുപഴമോ , റോബസ്റ്റയോ , ഇതു പഴം വേണമെങ്കിലും ചേര്‍ക്കാം …ചക്കപ്പഴവും ചേര്‍ക്കാം ..

    അരിപൊടി -2 കപ്പ്
    ശർക്കര പൊടിച്ചത്- 1.5- 2 റ്റീകപ്പ്
    ഏലക്കാപൊടി -3/4 റ്റീസ്പൂൺ
    തേങ്ങ -1/2 മുറി
    ജീരകം – 1/2 റ്റീസ്പൂൺ
    പഴം – ഒരെണ്ണം
    നെയ്യ് -3 റ്റീസ്പൂൺ
    ഉപ്പ് – പാകത്തിനു

    അരിപൊടി ,( ഗോതമ്പ്പൊടി) പാകത്തിനു ഉപ്പ്, 1/4 റ്റീസ്പൂൺ ജീരകം ഇവ ചേർത് മിക്സ് ചെയ്ത് ചെറു ചൂടു വെള്ളത്തിൽ ഇടിയപ്പമാവിനെക്കാളും കുറച്ച് ലൂസ് ആക്കി കുഴച്ച് എടുക്കുക.ഗോതമ്പ് പൊടിയാണെൽ ചൂടു വെള്ളം അല്ലെങ്കിലും സാരില്ല,ചപ്പാത്തിക്കു കുഴക്കുന്നതിനെക്കാൾ ലൂസ് ആയിട്ട് കുഴക്കണം.മാവു ഒരു നനഞ്ഞ തുണി വച്ച് മൂടി മാറ്റി വക്കാം.ചൂടു വെള്ളതിൽ കുഴക്കുന്നതും,നനഞ്ഞ തുണി വച്ച് മൂടി വക്കുന്നതും മാവു നല്ല സോഫ്റ്റ് ആക്കും.
    പാൻ ചൂടാക്കി ശർക്കര ഉരുക്കുക.വളരെ കുറച്ച് വെള്ളം ചേർക്കാം.ശേഷം അത് അരിച്ച് എടുക്കുക.
    വീണ്ടും പാൻ ചൂടാക്കി ഉരുക്കിയ ശർക്കര ചേർത്ത് ചൂടാക്കുക.കുറുകി വരുമ്പോൾ തേങ്ങ ചിരകിയത്,നെയ്യ്, ഏലക്കാപൊടി, ബാക്കി ജീരകം,പഴം ചേർക്കുന്നുണ്ടെങ്കിൽ അത് ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റുക.
    നന്നായി കുറുകി, വെള്ളം വലിഞ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ഇതാണു അടയുടെ ഫില്ലിംഗ്.
    വാഴയില കഴുകി തുടച്ച് കീറി വക്കുക.
    ഒരൊ വാഴയില കഷണങ്ങൾ എടുത് കുറച്ച് വെള്ളം തടവി, കുറെശെ മാവു എടുത് ഇലയിൽ വച്ച് കൈ കൊണ്ട് ചെറുതായി പരത്തി, തയ്യാറാക്കി വച്ചിരിക്കുന്ന കുറച്ച് ഫില്ലിംഗ് വച്ച് ഇല മടക്കുക.
    എല്ലാ ഇലയിലും ഇങ്ങനെ ചെയ്തെടുക്കുക.
    ഇഡ്ഡലി പാത്രത്തിലൊ ,അപ്പ ചെമ്പിലൊ വച്ച് 30 മിനുറ്റ് ആവി കേറ്റി ( അടയുടെ എണ്ണം
    കൂടുതലൊ, കുറവൊ ആണെങ്കിൽ സമയവും അതിനനുസരിച്ച് വ്യത്യാസം വരും)
    അട വേവിച്ച് എടുക്കുക.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

  • നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് നെയ്‌ ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍, ജീരകശാല റൈസ് – ഒന്നരകപ്പ് , നെയ്യ് – മൂന്നു ടേബിള്‍സ്പൂണ്‍,കുരുമുളക് പൊടി – അര ടിസ്പൂണ്‍ , സവാള ഒരെണ്ണം , ക്യാരറ്റ് അരിഞ്ഞത് ,വെള്ളം മൂന്നു കപ്പു , ഉപ്പു ആവശ്യത്തിനു, ഏലക്കായ – മൂന്നെണ്ണം , കരയാംബൂ – നാലെണ്ണം , കറുവാപട്ട , നെയ്യില്‍ മസാല എല്ലാം മൂപ്പിച്ചു വെള്ളം ഒഴിച്ച് തിളയ്ക്കുമ്പോള്‍ അരിയിട്ട് വേവിച്ചു എടുക്കാം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കൊതിയൂറും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കൊതിയൂറും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മൂന്നു വിഭവങ്ങള്‍ ഞണ്ട് , കല്ലുമ്മക്കായ,കൂന്തല്‍ എന്നിവ റോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം .ആദ്യം ഞണ്ട് റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഞണ്ട് അരക്കിലോ
    സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
    പച്ചമുളക് മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞത്
    വെളുത്തുള്ളി എട്ടല്ലി ചതച്ചത്
    തക്കാളി ഒരെണ്ണം അരിഞ്ഞത്
    മുളക് പൊടി രണ്ടു ടിസ്പൂണ്‍
    മഞ്ഞള്‍പൊടി ഒരു ടിസ്പൂണ്‍
    മല്ലിപ്പൊടി രണ്ടു ടിസ്പൂണ്‍
    ഗരം മസാല ഒരു ടിസ്പൂണ്‍
    മീറ്റ്‌ മസാല മൂന്നു ടിസ്പൂണ്‍
    കറിവേപ്പില ആവശ്യത്തിനു
    കുടംപുളി – ഒരു കഷണം
    ഉപ്പു ആവശ്യത്തിനു
    വെളിച്ചെണ്ണ ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ ഞണ്ട് നന്നായി വൃത്തിയാക്കി എടുക്കുക …ഒരു ചീനച്ചട്ടി അടുപ്പത് വച്ച് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള, ഇഞ്ചി, ഇവ വഴറ്റിയെടുക്കുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, മീറ്റ് മസാല എന്നിവയും കൂടി ചേര്‍ത്തു വഴറ്റുക.
    വഴറ്റിയ മിശ്രിതത്തില്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒരു ചെറിയ കഷണം കുടുംപുളിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക. ഞണ്ട് വെന്തതിനു ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി വാങ്ങാം.

    കല്ലുമ്മക്കായ റോസ്റ്റ്
    ====================
    ചേരുവകൾ

    കല്ലുമ്മക്കായ- അരക്കിലോ
    കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി- അരടേബിള്‍ സ്പൂണ്‍
    ഇഞ്ചി ചതച്ചത്- ചെറിയ കഷ്ണം
    ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളി ചതച്ചത്- 6 എണ്ണം
    ചുവന്നുള്ളി അരിഞ്ഞത്- 4 എണ്ണം
    പച്ചമുളക്- രണ്ടെണ്ണം
    കറിവേപ്പില കുരുമുളക് കടുക് എണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം

    കല്ലുമ്മക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപ്പും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും അല്‍പം ഗരം മസാലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നല്ലതു പോലെ വേവിക്കുക. കല്ലുമ്മക്കായ വേവാന്‍ 15 മിനിട്ട് മതി. ഇത് വേവുമ്പോഴേക്കും അതിലുള്ള വെള്ളം വറ്റിപ്പോകും. ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കാം. ഇതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും കുരുമുളകും കൂടിയിട്ട് വഴറ്റുക. പിന്നീട് വേവിച്ച് വെച്ചിരിയ്ക്കുന്ന കല്ലുമ്മക്കായ കറി ചേര്‍ത്ത് വെള്ളം ഇല്ലാതെ റോസ്റ്റ് ആക്കി എടുക്കുക

    കൂന്തൽ റോസ്റ്റ്
    ================
    ചേരുവകൾ

    കൂന്തൽ- അര കിലോ
    സവാള -2 (പൊടിയായി അരിഞ്ഞത്)
    തക്കാളി -2 (പൊടിയായി അരിഞ്ഞത്)
    പച്ചമുളക്- 4 (നെടുകെ കീറിയത്)
    കറിവേപ്പില -2 തണ്ട്
    മുളകുപൊടി -1 ടീസ്പൂണ്‍
    കുരുമുളകുപൊടി -1 ടീസ്പൂണ്‍
    മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
    ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
    വെളിച്ചെണ്ണ, മല്ലിയില, ഉപ്പ് -ആവശ്യത്തിന്

    തയാറാക്കുന്ന വിധം

    വൃത്തിയാക്കി വച്ചിരിക്കുന്ന കൂന്തൽ ഒരു ടീസ്പൂണ്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വറുത്തെടുക്കുക. അടുത്തതായി ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടു..സവാള സ്വര്‍ണനിറമായി വരുമ്പോള്‍ അതിലേക്ക് പച്ചമുളകും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിന്‍റെ പച്ചമണം മാറി വരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ക്കുക. തക്കാളി വഴണ്ടുവരുമ്പോഴേക്കും മുളകുപൊടിയും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നേരത്തേ വറുത്തുവച്ചിരിക്കുന്ന കൂന്തൽ കൂടി ഇതിലേക്ക് ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ബദാം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ബദാം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മൂന്നു തരം പലഹാരം ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ..എല്ലാവരും ഉണ്ടാക്കി നോക്കുക

    ബദാം ഹല്‍വ
    ————–

    ചേരുവകള്‍
    ബദാം- 1 കപ്പ്
    പഞ്ചസാര- 1 കപ്പ്
    പാല്‍- 1/2 കപ്പ്
    നെയ്യ്- 1/2 കപ്പ്
    ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം

    ചൂടുവെള്ളത്തില്‍ ബദാം ഒരുമണിക്കൂര്‍ ഇടുക. ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്ത് ഈര്‍പ്പം മുഴുവനായും തുടച്ച് കളയുക. ബദാമില്‍ പാല്‍ ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. അടുപ്പില്‍ വെള്ളം വെച്ച് തിളച്ചതിന് ശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ചെറുതായി കട്ടി കൂടിത്തുടങ്ങുമ്പോള്‍ എലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്‍പം കഴിയുമ്പോള്‍ നെയ്യും ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കക. കട്ടിയാകുമ്പോള്‍ വാങ്ങിവയ്ക്കാം, തണുത്തതിനുശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

    നെയ്യപ്പം
    ========
    ചേരുവകള്‍:

    അരിമാവ് – 200 ഗ്രാം
    റവ – 200 ഗ്രാം
    ശര്‍ക്കര – 150 ഗ്രാം
    ഉണക്കതേങ്ങ – 5 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
    നെയ്യ് – 3
    സോഡാപ്പൊടി – ഒരു നുള്ള്
    എണ്ണ – വറുക്കാന്‍ പാകത്തിന്

    പാകം ചെയ്യുന്നവിധം:

    ശര്‍ക്കര ഉരുക്കി പാവാക്കുക. റവയും അരിമാവും സോഡാപ്പൊടി ചേര്‍ത്ത് കുഴയ്ക്കുക. നെയ്യ് ചൂടാക്കി തേങ്ങ അരിഞ്ഞത് വറുക്കുക. അതും നെയ്യും ശര്‍ക്കരപാവും കുഴച്ചുവച്ചിരിക്കുന്ന മാവിലേക്ക് ചേര്‍ക്കുക. അര മണിക്കൂര്‍ നേരത്തേക്ക് മാറ്റിവയ്ക്കുക. എണ്ണയോ നെയ്യോ ചൂടാക്കി നാലോ അഞ്ചോ സ്പൂണ്‍ വീതം മാവൊഴിച്ച് വറുക്കുക. ബ്രൗണ്‍ നിറത്തിലായി നന്നായി മൊരിഞ്ഞുവരുന്നതുവരെ വറുക്കുക.

    ബോളി
    =======

    ആവശ്യമുള്ള സാധനങ്ങള്‍

    മൈദ – രണ്ടു കപ്പ്
    കടലപ്പരിപ്പ് – ഒരു കപ്പ്
    പഞ്ചസാര – ഒരു കപ്പ്
    ഏലയ്ക്കാപ്പൊടി – ഒരു സ്പൂൺ
    നെയ്യ് – രണ്ടു സ്പൂൺ
    പാചകയെണ്ണ – ആവശ്യത്തിന്
    ഫുഡ് കളർ(മഞ്ഞ) – രണ്ടു നുള്ള്
    ഉണ്ടാക്കുന്ന വിധം :
    മൈദ മാവു നല്ലെണ്ണ ചേർത്ത് ചപ്പാത്തിക്ക് പോലെ കുഴച്ചു വയ്ക്കണം. എത്ര നന്നായി കുഴയ്ക്കുന്നുവോ, ബോളി അത്രയും സോഫ്റ്റാവും. കുഴയക്കുന്ന സമയത്ത് തന്നെ മാവില്‍ ഏലയ്ക്കാ പൊടി ചേര്‍ക്കാം.

    മാവ് കുഴയ്ക്കുന്ന വെള്ളത്തില്‍ ഫുഡ് കളര്‍ കലക്കി വേണം മാവ് കുഴയക്കാന്‍. കടലപ്പരിപ്പ് കുക്കറിൽ വേവിച്ച് വയ്ക്കണം ഇത് തണുത്ത ശേഷം അരക്കുക,പഞ്ചസാര പാവ്കാച്ചി പരിപ്പുംകൂടി ഇട്ട് ഇളക്കണം, ഇത് തണുക്കണം. മാവിൽനിന്നും ഒരുരുള എടുത്ത് അല്പം പരത്തി പരിപ്പ് മിശ്രിതം അല്പം അകത്ത് വച്ച് ചുരുട്ടുക,അരിപ്പൊടിയിൽ മുക്കി പതിയെ പരത്തി ദോശക്കല്ലിൽ നെയ് പുരട്ടി ചുട്ടെടുക്കുക

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഈസി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈസി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വറുത്തരച്ച സാംബാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍. പരിപ്പ് – നൂറു ഗ്രാം , സവാള, മുരിങ്ങാക്കോല്‍ , ക്യാരറ്റ് , തക്കാളി ,കൊത്തമര , ഏത്തക്കായ , പച്ചമുളക് , മല്ലിയില, വാളന്‍ പുളി, മല്ലി , ഉലുവ, കടലപ്പരിപ്പ്, കായം, ഉണക്ക മുളക് ,മസാലകള്‍ എല്ലാം കൂടി ചൂടാക്കി പൊടിക്കുക…പരിപ്പ് മഞ്ഞള്‍പൊടി ചേര്‍ത്ത് വേവിക്കുക..ശേഷം പച്ചക്കറികള്‍ ചേര്‍ത്ത് വേവിക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മസാല പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മസാല പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കാം ..മസാല പുട്ട്..നോണ്‍ വെജ് മസാലയാണ്..ചിക്കനാണ് എടുക്കുന്നത്..ചിക്കന്‍ വറുത്തു പൊടിയായി കീറിയെടുത്തു മസാല ചേര്‍ത്ത് വഴറ്റി എടുക്കും…പുട്ട് ഉണ്ടാക്കാന്‍ റവയാണ് എടുക്കുന്നത് ..ആദ്യം റവ പുട്ടുകുറ്റിയില്‍ ആവി കയറ്റി എടുത്തിട്ടാണ് മസാല പുട്ട് ഉണ്ടാക്കുന്നത്…തേങ്ങ പീര ഇട്ടിട്ടു കൂടെ ചിക്കന്‍ മസാല ഇടുന്നു…നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ തയ്യാറാക്കി എടുക്കുന്നത് എന്ന്..ഇതിനുവേണ്ട ചേരുവകള്‍

    മസാലയ്ക്ക് വേണ്ട ചേരുവകള്‍
    കോഴി അര കിലോ
    സവാള, നാലെണ്ണം പൊടിയായി അരിയുക
    പച്ചമുളക് നാലെണ്ണം ചെറുതായി അരിയുക
    ഇഞ്ചി ഒരു കഷണം ചെറുതായി അരിയുക
    വെളുത്തുള്ളി അഞ്ച് അല്ലി
    കറിവേപ്പില ഒരു തണ്ട്
    മല്ലിയില അരിഞ്ഞത് ഒരു സ്പൂണ്‍
    തക്കാളി ചെറുതായി അരിഞ്ഞത് ഒരെണ്ണം
    കുരുമുളക് തരുതരുപ്പായി പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍
    മഞ്ഞള്‍പ്പൊടി, മുളക്‌പൊടി അര സ്പൂണ്‍ വീതം
    ഗരം മസാല അര ടീസ്പൂണ്‍
    ചിക്കന്‍ മസാല ഒരു ചെറിയ സ്പൂണ്‍
    പുതിന അരിഞ്ഞത് ഒരു ടിസ്പൂണ്‍
    എണ്ണ, ഉപ്പ് പാകത്തിന്

    പുട്ടിന് വേണ്ട ചേരുവകള്
    റവ ചെറുതായി വറുത്തത് അര കിലോ
    തേങ്ങ അര മുറി
    ഉപ്പ് പാകത്തിന്

    കോഴി കഷണങ്ങളാക്കിയത് കുറച്ച് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, പാകത്തിനുള്ള ഉപ്പ് ചേര്‍ത്ത് പുരട്ടി കുറച്ച് സമയം വെച്ചശേഷം എണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക. പൊരിച്ച ചിക്കന്‍ ചെറിയ കഷണങ്ങളാക്കി പിച്ചിക്കീറിയെടുക്കുക. ഇറച്ചി പൊരിച്ച എണ്ണയില്‍നിന്ന് കുറച്ചെടുത്ത് ചൂടാക്കി സവാള വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള ചുവന്നനിറമാകുമ്പോള്‍ ഇറച്ചി പിച്ചിക്കീറിയതും കുരുമുളക് ചതച്ചത് മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ചിക്കന്‍ മസാല, ഗരംമസാല എന്നിവ ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞതും പാകത്തിന് ഉപ്പും മല്ലിയില, പുതിന എന്നിവ ചേര്‍ത്തിളക്കി വാങ്ങുക മസാല തയ്യാര്‍.

    റവ ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനെന്നപോലെ നനച്ച് വെക്കുക. ശേഷം പുട്ട് കുറ്റിയില്‍ നിറച്ച് ആവി കയറ്റുക. ആവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ച് വെക്കുക. വീണ്ടും പുട്ടുകുറ്റിയെടുത്ത് ആദ്യം തേങ്ങ ചിരവിയത് പിന്നെ തയ്യാറാക്കിയ മസാല ഇതിന് മീതെ പൊടിച്ച് വെച്ച പുട്ട് എന്നിങ്ങനെ ഇടവിട്ട് നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. മസാല പുട്ട് റെഡി

    എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം