കൊതിയൂറും ഞണ്ട് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് മൂന്നു വിഭവങ്ങള്‍ ഞണ്ട് , കല്ലുമ്മക്കായ,കൂന്തല്‍ എന്നിവ റോസ്റ്റ് ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം .ആദ്യം ഞണ്ട് റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

ഞണ്ട് അരക്കിലോ
സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് മൂന്നെണ്ണം നീളത്തില്‍ അരിഞ്ഞത്
വെളുത്തുള്ളി എട്ടല്ലി ചതച്ചത്
തക്കാളി ഒരെണ്ണം അരിഞ്ഞത്
മുളക് പൊടി രണ്ടു ടിസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടിസ്പൂണ്‍
മല്ലിപ്പൊടി രണ്ടു ടിസ്പൂണ്‍
ഗരം മസാല ഒരു ടിസ്പൂണ്‍
മീറ്റ്‌ മസാല മൂന്നു ടിസ്പൂണ്‍
കറിവേപ്പില ആവശ്യത്തിനു
കുടംപുളി – ഒരു കഷണം
ഉപ്പു ആവശ്യത്തിനു
വെളിച്ചെണ്ണ ആവശ്യത്തിനു

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ ഞണ്ട് നന്നായി വൃത്തിയാക്കി എടുക്കുക …ഒരു ചീനച്ചട്ടി അടുപ്പത് വച്ച് ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി, പച്ചമുളക്, സവാള, ഇഞ്ചി, ഇവ വഴറ്റിയെടുക്കുക. അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല, മീറ്റ് മസാല എന്നിവയും കൂടി ചേര്‍ത്തു വഴറ്റുക.
വഴറ്റിയ മിശ്രിതത്തില്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് ആവശ്യത്തിനു വെള്ളം ഒഴിച്ച് ഒരു ചെറിയ കഷണം കുടുംപുളിയും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക. ഞണ്ട് വെന്തതിനു ശേഷം തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റി വാങ്ങാം.

കല്ലുമ്മക്കായ റോസ്റ്റ്
====================
ചേരുവകൾ

കല്ലുമ്മക്കായ- അരക്കിലോ
കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അരടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത്- ചെറിയ കഷ്ണം
ഗരം മസാല- 2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- 6 എണ്ണം
ചുവന്നുള്ളി അരിഞ്ഞത്- 4 എണ്ണം
പച്ചമുളക്- രണ്ടെണ്ണം
കറിവേപ്പില കുരുമുളക് കടുക് എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കല്ലുമ്മക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഉപ്പും ചുവന്നുള്ളിയും വെളുത്തുള്ളിയും ഇഞ്ചിയും മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും അല്‍പം ഗരം മസാലയും ചേര്‍ത്ത് പാകത്തിന് ഉപ്പിട്ട് നല്ലതു പോലെ വേവിക്കുക. കല്ലുമ്മക്കായ വേവാന്‍ 15 മിനിട്ട് മതി. ഇത് വേവുമ്പോഴേക്കും അതിലുള്ള വെള്ളം വറ്റിപ്പോകും. ശേഷം ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിയ്ക്കാം. ഇതിലേക്ക് ഉള്ളി അരിഞ്ഞതും തേങ്ങാക്കൊത്തും പച്ചമുളകും കറിവേപ്പിലയും കുരുമുളകും കൂടിയിട്ട് വഴറ്റുക. പിന്നീട് വേവിച്ച് വെച്ചിരിയ്ക്കുന്ന കല്ലുമ്മക്കായ കറി ചേര്‍ത്ത് വെള്ളം ഇല്ലാതെ റോസ്റ്റ് ആക്കി എടുക്കുക

കൂന്തൽ റോസ്റ്റ്
================
ചേരുവകൾ

കൂന്തൽ- അര കിലോ
സവാള -2 (പൊടിയായി അരിഞ്ഞത്)
തക്കാളി -2 (പൊടിയായി അരിഞ്ഞത്)
പച്ചമുളക്- 4 (നെടുകെ കീറിയത്)
കറിവേപ്പില -2 തണ്ട്
മുളകുപൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -കാല്‍ ടീസ്പൂണ്‍
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ, മല്ലിയില, ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം

വൃത്തിയാക്കി വച്ചിരിക്കുന്ന കൂന്തൽ ഒരു ടീസ്പൂണ്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കറിവേപ്പിലയും ഉപ്പും ചേര്‍ത്തിളക്കി ചെറുതീയില്‍ വറുത്തെടുക്കുക. അടുത്തതായി ഒരു പാനില്‍ 2 ടീസ്പൂണ്‍ എണ്ണയൊഴിച്ച് ചൂടാക്കുക. ഇതിലേക്ക് പൊടിയായി അരിഞ്ഞുവച്ചിരിക്കുന്ന സവാളയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റിയെടു..സവാള സ്വര്‍ണനിറമായി വരുമ്പോള്‍ അതിലേക്ക് പച്ചമുളകും ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ത്തിളക്കുക. ഇതിന്‍റെ പച്ചമണം മാറി വരുമ്പോഴേക്കും തക്കാളി കൂടി ചേര്‍ക്കുക. തക്കാളി വഴണ്ടുവരുമ്പോഴേക്കും മുളകുപൊടിയും കുരുമുളകുപൊടിയും കൂടി ചേര്‍ക്കുക. പൊടികളുടെ പച്ചമണം മാറുമ്പോള്‍ നേരത്തേ വറുത്തുവച്ചിരിക്കുന്ന കൂന്തൽ കൂടി ഇതിലേക്ക് ചേര്‍ക്കുക. 5 മിനിറ്റ് ചെറുതീയില്‍ അടച്ചുവച്ചു വേവിക്കുക. ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്നും വാങ്ങാം.

ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം