ബദാം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് മൂന്നു തരം പലഹാരം ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ..എല്ലാവരും ഉണ്ടാക്കി നോക്കുക

ബദാം ഹല്‍വ
————–

ചേരുവകള്‍
ബദാം- 1 കപ്പ്
പഞ്ചസാര- 1 കപ്പ്
പാല്‍- 1/2 കപ്പ്
നെയ്യ്- 1/2 കപ്പ്
ഏലയ്ക്കാപ്പൊടി- 1/2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടുവെള്ളത്തില്‍ ബദാം ഒരുമണിക്കൂര്‍ ഇടുക. ഒരു മണിക്കൂറിന് ശേഷം പുറത്തെടുത്ത് ഈര്‍പ്പം മുഴുവനായും തുടച്ച് കളയുക. ബദാമില്‍ പാല്‍ ചേര്‍ത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. അടുപ്പില്‍ വെള്ളം വെച്ച് തിളച്ചതിന് ശേഷം പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ചെറുതായി കട്ടി കൂടിത്തുടങ്ങുമ്പോള്‍ എലയ്ക്കാപ്പൊടിയും അരച്ചു വച്ചിരിക്കുന്ന ബദാം പേസ്റ്റും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. അല്‍പം കഴിയുമ്പോള്‍ നെയ്യും ചേര്‍ത്ത് നല്ലതുപോലെ ഇളക്കിക്കൊണ്ടിരിക്കക. കട്ടിയാകുമ്പോള്‍ വാങ്ങിവയ്ക്കാം, തണുത്തതിനുശേഷം ഇഷ്ടമുള്ള രീതിയില്‍ മുറിച്ചെടുത്ത് ഉപയോഗിക്കാം.

നെയ്യപ്പം
========
ചേരുവകള്‍:

അരിമാവ് – 200 ഗ്രാം
റവ – 200 ഗ്രാം
ശര്‍ക്കര – 150 ഗ്രാം
ഉണക്കതേങ്ങ – 5 ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
നെയ്യ് – 3
സോഡാപ്പൊടി – ഒരു നുള്ള്
എണ്ണ – വറുക്കാന്‍ പാകത്തിന്

പാകം ചെയ്യുന്നവിധം:

ശര്‍ക്കര ഉരുക്കി പാവാക്കുക. റവയും അരിമാവും സോഡാപ്പൊടി ചേര്‍ത്ത് കുഴയ്ക്കുക. നെയ്യ് ചൂടാക്കി തേങ്ങ അരിഞ്ഞത് വറുക്കുക. അതും നെയ്യും ശര്‍ക്കരപാവും കുഴച്ചുവച്ചിരിക്കുന്ന മാവിലേക്ക് ചേര്‍ക്കുക. അര മണിക്കൂര്‍ നേരത്തേക്ക് മാറ്റിവയ്ക്കുക. എണ്ണയോ നെയ്യോ ചൂടാക്കി നാലോ അഞ്ചോ സ്പൂണ്‍ വീതം മാവൊഴിച്ച് വറുക്കുക. ബ്രൗണ്‍ നിറത്തിലായി നന്നായി മൊരിഞ്ഞുവരുന്നതുവരെ വറുക്കുക.

ബോളി
=======

ആവശ്യമുള്ള സാധനങ്ങള്‍

മൈദ – രണ്ടു കപ്പ്
കടലപ്പരിപ്പ് – ഒരു കപ്പ്
പഞ്ചസാര – ഒരു കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു സ്പൂൺ
നെയ്യ് – രണ്ടു സ്പൂൺ
പാചകയെണ്ണ – ആവശ്യത്തിന്
ഫുഡ് കളർ(മഞ്ഞ) – രണ്ടു നുള്ള്
ഉണ്ടാക്കുന്ന വിധം :
മൈദ മാവു നല്ലെണ്ണ ചേർത്ത് ചപ്പാത്തിക്ക് പോലെ കുഴച്ചു വയ്ക്കണം. എത്ര നന്നായി കുഴയ്ക്കുന്നുവോ, ബോളി അത്രയും സോഫ്റ്റാവും. കുഴയക്കുന്ന സമയത്ത് തന്നെ മാവില്‍ ഏലയ്ക്കാ പൊടി ചേര്‍ക്കാം.

മാവ് കുഴയ്ക്കുന്ന വെള്ളത്തില്‍ ഫുഡ് കളര്‍ കലക്കി വേണം മാവ് കുഴയക്കാന്‍. കടലപ്പരിപ്പ് കുക്കറിൽ വേവിച്ച് വയ്ക്കണം ഇത് തണുത്ത ശേഷം അരക്കുക,പഞ്ചസാര പാവ്കാച്ചി പരിപ്പുംകൂടി ഇട്ട് ഇളക്കണം, ഇത് തണുക്കണം. മാവിൽനിന്നും ഒരുരുള എടുത്ത് അല്പം പരത്തി പരിപ്പ് മിശ്രിതം അല്പം അകത്ത് വച്ച് ചുരുട്ടുക,അരിപ്പൊടിയിൽ മുക്കി പതിയെ പരത്തി ദോശക്കല്ലിൽ നെയ് പുരട്ടി ചുട്ടെടുക്കുക

ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം