Blog

  • ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ക്യാരറ്റ് – ഇരുനൂറ്റമ്പത് ഗ്രാം , പാല്‍ – അഞ്ചു കപ്പു , പഞ്ചസാര – രണ്ടു കപ്പു , നെയ്യ് – മുക്കാല്‍ കപ്പു , ഏലക്കായ – പതിനഞ്ചെണ്ണം , തേങ്ങ കൊത്ത് , ആദ്യം ക്യാരറ്റും പാലും കൂടി വേവിക്കണം ,പഞ്ചസാര ചേര്‍ക്കണം ..പാല് വറ്റിവരുമ്പോള്‍ നെയ്യ് ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കണം ..നെയ്യ് തെളിഞ്ഞു വരുമ്പോള്‍ തേങ്ങ വറുത്തു ചേര്‍ക്കാം ..ഇത് ഉണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഫിഷ്‌ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഫിഷ്‌ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം , സാധാരണ നമ്മള്‍ ഇറച്ചി , മുട്ട , എന്നിവ കൊണ്ടല്ലേ ഫ്രൈഡ് ഉണ്ടാക്കാറ് ..എന്നാല്‍ ഇന്ന് നമുക്ക് മീ കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ ? വളരെ ടേസ്റ്റിയാണ് ഇത് കേട്ടോ ..എളുപ്പവും ആണ് ..മീന്‍ വറുത്തു എടുത്തിട്ടാണ് ഇതില്‍ ഉപയോഗിക്കുന്നത്..ചോറ് ആദ്യം തന്നെ വേവിച്ചു വയ്ക്കണം ..മീന്‍ വരുത്തും വയ്ക്കണം അതിനുശേഷം ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ തുടങ്ങാം..നമുക്ക് നോക്കാം ഇതിലേയ്ക്ക് വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന്.

    മീന്‍-അരക്കിലോ
    ചോറ്-മൂന്നു കപ്പ്.( ബിരിയാണി അരി വേവിച്ച ചോറ് ആണ് സാധാരണ ഫ്രൈഡ് റൈസിന് ഉപയോഗിക്കുന്നത് അതാണ്‌ കൂടുതല്‍ നന്നാവുക ഒരു ഗ്ലാസ് അരിയ്ക്ക് രണ്ടു ഗ്ലാസ് വെള്ളം എന്നാ അളവില്‍ വേവിച്ചു എടുക്കുക )
    സവാള-മൂന്നെണ്ണം അരിഞ്ഞത്
    ക്യാപ്‌സിക്കം-ഒരു കപ്പ് ചെറുതായി അരിഞ്ഞത്
    ക്യാരറ്റ്-രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
    വെളുത്തുളളി- നാലെണ്ണം അരിഞ്ഞത്
    ഇഞ്ചി-1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
    ഫിഷ് സോസ്-1 ടേബിള്‍ സ്പൂണ്‍
    ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍
    സോയാസോസ്-3 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    കോണ്‍സ്റ്റാര്‍ച്ച്-1 ടേബിള്‍ സ്പൂണ്‍
    സെലറി-അരക്കപ്പ്
    ഓയില്‍ ഉപ്പ് – ആവശ്യത്തിനു

    ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ
    മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ സോയാസോസ്, ഫിഷ്‌സോസ്, ചില്ലിസോസ്, കുരുമുളകുപൊടി എന്നിവ പുരട്ടി അല്‍പസമയം വയ്ക്കുക. മീന്‍ വറുക്കുന്നതിനു തൊട്ടുമുന്‍പായി കോണ്‍സ്റ്റാര്‍ച്ച് പൗഡര്‍ പുരട്ടുക. അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ഓയില്‍ ചൂടാക്കി ഇത് വറുത്തെടുക്കുക. നന്നായി മൊരിയുന്നതുവരെ വറുത്തെടുക്കണം. അതിനുശേഷം ഇത് കോരി വയ്ക്കുക. എന്നിട്ട് ഇതേ ഓയിലില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ക്യാരറ്റ്, ക്യാപസ്ിക്കം എന്നിവയിട്ട് ഇളക്കുക. ഇത് ഒരുവിധം വെന്തു കഴിയു്‌മ്പോള്‍ സെലറി അരിഞ്ഞു ചേര്‍ക്കാം. അതിനുശേഷം വറുത്ത മീന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. അല്‍പം കഴിഞ്ഞ് ചോറും ചേര്‍ത്തിളക്കി അല്‍പസമയം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഫിഷ്‌ ഫ്രൈഡ് റൈസ് റെഡി !

    എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വറുത്തരച്ച താറാവ് കറി

  • അഞ്ചു മിനിട്ടുകൊണ്ട് മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    അഞ്ചു മിനിട്ടുകൊണ്ട് മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈസിയായി മുട്ടക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , അതിനാവശ്യമായ സാധനങ്ങള്‍, തക്കാളി – മൂന്നെണ്ണം , വെളുത്തുള്ളി – ആറെണ്ണം , ചുവന്നുള്ളി – നാലെണ്ണം, ഇഞ്ചി – വലിയ കഷണം , പച്ചമുളക് – മൂന്നെണ്ണം, കറിവേപ്പില, മഞ്ഞപൊടി – കാല്‍ ടേബിള്‍ സ്പൂണ്‍ , മുളക് പൊടി – അര ടേബിള്‍ സ്പൂണ്‍ , മുട്ട പുഴുങ്ങിയത് , വെളിച്ചെണ്ണയില്‍ ഇഞ്ചി , വെളുത്തുള്ളി, കറിവേപ്പില എല്ലാം കൂടി മൂപ്പിക്കാ, മഞ്ഞപൊടി മുളക്പൊടി ചേര്‍ക്കാം മൂത്തുകഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് മിക്സ് ചെയ്യാം ,,\ഇതിലേയ്ക്ക് മുട്ട ചേര്‍ക്കാം …ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • നെയ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നെയ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    നെയ്മീന്‍ (ചെറിയ കഷണങ്ങള്‍ ആക്കിയത് ) 1 കിലോ
    കാശ്മീരി മുളക് പൊടി -3 ടേബിള്‍സ്പൂണ്‍
    മഞ്ഞള്‍ പൊടി – 1 ടീസ്പൂണ്‍
    കുരുമുളക് പൊടി – 1/2 ടേബിള്‍സ്പൂണ്‍
    ഇഞ്ചി – രണ്ട് കഷണം (നീളത്തില്‍ അരിഞ്ഞത്)
    വെളുത്തുള്ളി – അര കപ്പ്
    പച്ചമുളക് – 6 എണ്ണം
    ഉലുവ – 1 ടീസ്പൂണ്‍
    വിനാഗിരി – ആവശ്യത്തിന്
    കറിവേപ്പില , കടുക്, എണ്ണ , വെള്ളം- ആവശ്യത്തിന്
    ഉപ്പു – പാകത്തിന്

    തയ്യാറാക്കുന്ന വിധം:
    നെയ്മീന്‍ കഷണങ്ങള്‍ കഴുകി അല്പം മുളകു പൊടിയും കുരുമുളകും മഞ്ഞളും ഉപ്പും ചേര്ത്ത് പുരട്ടി അര മണിക്കൂര്‍ വെയ്ക്കുക. എന്നിട്ട് പൊടിഞ്ഞു പോകാതെ നല്ല പോലെ മൊരിഞ്ഞു വറുത്തെടുക്കണം(.ഇങ്ങനെ ചെയ്താലേ മീനിലുള്ള വെള്ളത്തിന്റെ അംശം പോകൂ .അപ്പോള്‍ അച്ചാര്‍ കേടു കൂടാതെ കുറെ നാള്‍ സൂക്ഷിക്കാം.)വറുത്ത മീന്‍ വേറൊരു പാത്രത്തില്‍ കോരി മാറ്റി വെയ്ക്കുക.
    ഇനി ഒരു പാനില്‍ മീന്‍ വറുത്ത എണ്ണ ഒഴിച്ചോ അല്ലെങ്കില്‍ മീന്‍ വറുത്ത പാത്രത്തില്‍ തന്നെയോ കടുക് പൊട്ടിച്ചു കറിവേപ്പില താളിയ്ക്കുക., അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞത്‌ ചേര്‍ത്ത് വഴറ്റുക .ഇനി മുളക് പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക .
    ഇതിലേക്ക് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കാം (,ചാറു വേണമെങ്കില്‍ അല്പം ചൂട് വെള്ളം ചേര്‍ക്കാവുന്നതാണ്.) ഇനി അടുപ്പില്‍ നിന്നും വാങ്ങി വെയ്ക്കുക,പുളിയ്ക്കു ആവശ്യത്തിനുവേണ്ട വിനാഗിരി തിളപ്പിച്ച് ആറിച്ചു ഇതില്‍ ഒഴിക്കണം.
    ഏറ്റവും ഒടുവില്‍ ഒരു നുള്ള് ഉലുവയും ഒരു നുള്ള് കടുകും കല്ലില്‍ ചതച്ചു ഒന്ന് ഇളക്കി ചേര്‍ക്കണം,പ്രത്യേക ഒരു മണംആയിരിക്കും.മീന്‍ വറക്കുമ്പോള്‍ ഉപ്പ് ചേര്‍ത്തിരുന്നതിനാല്‍ ഉപ്പ് വേണമെങ്കില്‍ മാത്രം നോക്കിയിട്ട് ചേര്‍ക്കുക.
    മീന്‍ അച്ചാര്‍ തയ്യാര്‍.തണുക്കുമ്പോള്‍ വെള്ള മയം ഇല്ലാത്ത കുപ്പിയില്‍ ഇട്ടു നന്നായി അടച്ചു വെയ്ക്കുക.
    മീന്‍ വറക്കുമ്പോള്‍ നന്നായി മൂപ്പിക്കാന്‍ ശ്രെദ്ധിക്കുക, എന്നാല്‍ കരിയുകയും അരുത്. വെളുത്തുള്ളി ഇഞ്ചി ഒക്കെ കൂടുതല്‍ ചേര്‍ത്താല്‍ നല്ല രുചി ഉണ്ടാകും..കാ‍ന്താരി മുളക് കിട്ടുമെങ്കില്‍ അതും വളരെ നല്ലതാണ് പച്ചമുളകിനു പകരമായി ചേര്‍ക്കാം

    ഈ റെസിപ്പി ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക..നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പാലപ്പവും ഉരുളക്കിഴങ്ങ് സ്റ്റ്യൂവും ഉണ്ടാക്കിന്നത് എങ്ങിനെയാണെന്ന് നോക്കാം

  • അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നമുക്കിന്നു അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

    ബിരിയാണി അരി- 2 കപ്പ്
    മട്ടണ്‍- 1 കിലോ
    വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍
    സവാള- 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
    ഇഞ്ചി- 1 കഷ്ണം നന്നായി ചതച്ചു എടുത്തത്‌
    വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത്
    കറുവാപ്പട്ട പൊടി- 1 സ്പൂണ്‍
    കുങ്കുമപ്പൂവ്-1 നുള്ള്
    മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
    മുളക് പൊടി-1 ടീസ്പൂണ്‍
    തൈര്- അരക്കപ്പ്
    ഉപ്പ്- പാകത്തിന്
    കുരുമുളക് പൊടി- ആവശ്യത്തിന്
    ബദാം- പത്തെണ്ണം
    ഉണക്കമുന്തിരി- 8 എണ്ണം
    മല്ലിയില- ഒരു പിടി

    തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ മട്ടന്‍ ,ഉപ്പു, കുരുമുളക് എന്നിവ പുരട്ടി വയ്ക്കുക.
    അതിനുശേഷം
    ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് അല്പം നെയ്യ് ഒഴിച്ച് രണ്ടു ഏലക്കായ, ഒരു ചെറിയ കഷണം പട്ട, മൂന്നാല് കുരുമുളക്, നാലഞ്ചു ഗ്രാമ്പൂ , ഒരു തക്കോലം , എന്നിവ ഇട്ടു വഴറ്റി അല്പം മഞ്ഞപൊടിയും ചേര്‍ത്ത് നാല് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ രണ്ടു ഗ്ലാസ് അരിയിട്ട് വേവിച്ചു എടുക്കുക. ( അരി എടുക്കുന്നതിന്റെ ഇരട്ടി വേണം വെള്ളം എടുക്കാന്‍ ആ കാര്യം എപ്പോഴും ശ്രദ്ധിക്കണം )
    ഇനി വേറൊരു പാത്രം അടുപ്പത്ത് വച്ചിട്ട് ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ഇട്ടു ചൂടാക്കി അതിലേയ്ക്ക് സവാള ഇട്ടു വഴറ്റുക , അതിലേയ്ക്ക് വെളുതിയും , കറുവാപട്ട പൊടി, മഞ്ഞള്‍പൊടി , മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മൂക്കുമ്പോള്‍ കോരിയെടുത്തു വയ്ക്കുക..ഇത് തണുത്ത് കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി അരച്ച് എടുക്കണം വെള്ളം ഒഴിക്കരുത് അരയ്ക്കുമ്പോള്‍ പകരം തൈര് ചേര്‍ത്ത് അരയ്ക്കാം..ഇത് എടുത്തു വയ്ക്കുക. അതിനുശേഷം മസാല വഴറ്റിയ പാത്രത്തില്‍ തന്നെ വെണ്ണ ഒഴിച്ച് ഉപ്പും മുളകും പുരട്ടി വച്ചിരിക്കുന്ന മട്ടന്‍ നന്നായി ഒന്ന് ഫ്രൈ ആക്കി എടുക്കുക …ശേഷം ഇതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ഒന്ന് മൂടിവച്ച് അല്പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് ബിരിയാണി ചോറ് ചേര്‍ത്ത് യോജിപ്പിക്കണം അതിനു ശേഷം ഇത് ഒന്ന് ഓവനില്‍ വച്ച് വേവിക്കുക..വെന്തു കഴിയുമ്പോള്‍ ബദാം, ഉണക്ക മുന്തിരി , മല്ലിയില എന്നിവ ചേര്‍ക്കാം … അറേബ്യന്‍ മട്ടന്‍ ബിരിയാണി തയ്യാര്‍ !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്

  • സ്വാദിഷ്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം

    സ്വാദിഷ്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് സ്വാദിഷ്ട്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ഇത് ..നിങ്ങളും ഉണ്ടാക്കി നോക്കുക.

    ചെമ്മീന്‍ കബാബ്
    ==================

    ചെമ്മീന്‍-20
    ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
    പച്ചമുളക്-5
    വെളുത്തുള്ളി-6
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    ഗരം മസാല-1 ടീസ്പൂണ്‍
    സവാള-2
    ക്യാപ്‌സിക്കം-1
    തക്കാളി-2
    എണ്ണ
    ഉപ്പ്

    ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റു വയ്ക്കുക. പച്ചമുളകും വെളുത്തുള്ളിയും ചെറുതായി അരിയുക. ഇതില്‍ കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂട്ടിയിളക്കണം. ഈ മിശ്രിതം ചെമ്മീനില്‍ പൊതിഞ്ഞ് അല്‍പസമയം വയ്ക്കുക. അവന്‍ 200 ഡിഗ്രി പ്രീഹീറ്റ് ചെയ്യണം. ക്യാപ്‌സിക്കം, തക്കാളി, സവാള എന്നിവ ഇടത്തരം കഷ്ണങ്ങളാക്കുക. ഇതും ചെമ്മീനും മൈക്രോവേവിലെ സ്‌റ്റേക്കില്‍ കുത്തി വയ്ക്കുക. ഇതില്‍ അല്‍പം എണ്ണ തളിയ്ക്കുക. ചെമ്മീന്‍ മൈക്രോവേവില്‍ വച്ച് 10 മിനിറ്റു നേരം ഗ്രില്‍ ചെയ്‌തെടുക്കാം

    ചെമ്മീന്‍ വിന്താലൂ
    ===================

    പ്രോണ്‍-അരക്കിലോ
    സവാള-1
    തക്കാളി-3
    ഇഞ്ചി-1 കഷ്ണം
    വെളുത്തുള്ളി-4
    ഉണക്കമുളക്-3
    നാളികേരപ്പാല്‍-അരക്കപ്പ്
    ജീരകം-അര ടീസ്പൂണ്‍
    വൈറ്റ് വിനെഗര്‍-2 ടീസ്പൂണ്‍
    ഉപ്പ്
    എണ്ണ
    മല്ലിയില

    ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക. ജീരകം, ഉണക്കമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വിനെഗറില്‍ ഇട്ട് 15 മിനിറ്റു വയ്ക്കണം. ഇത് പിന്നീട് മിക്‌സിയില്‍ അരച്ചെടുക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ സവാളയിടുക. ഇത് നേര്‍ത്ത ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ക്കണം. ഇത് നല്ലപോലെ പേസ്റ്റായിക്കഴിയുമ്പോള്‍ അരച്ചു വച്ച മസാലയും ചേര്‍ക്കുക. മുകളിലെ കൂട്ടിലേക്ക് ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. അല്‍പം വേവായാല്‍ ഇതിലേക്ക് നാളികേരപ്പാല്‍ ചേര്‍ത്ത് നല്ലപോലെ വേവിച്ചെടുക്കുക. ഗ്രേവി അല്‍പം കുറുകി കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കുക. ചൂടുള്ള ചോറിനൊപ്പം കഴിയ്ക്കാന്‍ പറ്റിയ പ്രോണ്‍ വിന്താലൂ തയ്യാര്‍.

     

    ചെമ്മീന്‍ പെപ്പര്‍ ഫ്രൈ
    ======================

    ചെമ്മീന്‍-250 ഗ്രാം
    പച്ചമുളക്-4
    ഇഞ്ചി-25 ഗ്രാം
    വെളുത്തുള്ളി-25 ഗ്രാം
    ചെറിയുള്ളി-15
    തേങ്ങ – 3 ടീസ്പൂണ്‍
    കുരുമുളകുപൊടി-1 ടീസ്പൂണ്‍
    മുളകുപൊടി-1 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
    കറിവേപ്പില
    വെളിച്ചെണ്ണ
    ഉപ്പ്

    ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, മുളകുപൊടി, എന്നിവ പുരട്ടി ഒരു മണിക്കൂര്‍ നേരം വയ്ക്കുക.
    മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലപോലെ ചതയ്ക്കണം. മിക്‌സിയില്‍ വേണമെങ്കില്‍ പതുക്കെ അരയ്ക്കാം. എന്നാല്‍ പേസ്റ്റാവരുത്.
    ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞിടണം. കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.
    ഇതിലേക്ക് ചതച്ചു വച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി നല്ല മണം വന്നു കഴിയുമ്പോള്‍ ചെമ്മീന്‍ ഇതിലേക്കു ചേര്‍ത്തിളക്കാം. ചെമ്മീന്‍ നല്ലപോലെ വറുത്തെടുക്കുക.
    ചെമ്മീന്‍ പാകമായിക്കഴിയുമ്പോള്‍ ഇതിലേക്ക് തേങ്ങ ചേര്‍ത്ത് നല്ലപോലെ ഇളക്കിയെടുക്കാം.
    ചൂടോടെ കഴിയ്ക്കുവാന്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍.

    ഈ റെസിപ്പികള്‍ ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സമൂസ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , മൈദാ പൊടി , ഓയില്‍ ,വെള്ളം, ഉപ്പു, ഉരുളക്കിഴങ്ങ് , ചുവന്നുള്ളി , ഇഞ്ചി, വേപ്പില, പച്ചമുളക്, പ്രോസന്‍ പീസ്‌, മല്ലിപൊടി, മഞ്ഞപ്പൊടി , ഗരം മസാല , നാരങ്ങ നീര്, പൊടി ആവശ്യത്തിനു ഉപ്പും ഓയിലും വെള്ളവും ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കണം ..പച്ചക്കറികള്‍ ചേര്‍ത്ത് ഫിള്ളിങ്ങിനുള്ള മസാല ഉണ്ടാക്കണം , അതിനുശേഷം കുഴച്ചുവച്ച മാവ് പരത്തി കട്ട് ചെയ്തു നടുവില്‍ മസാല വച്ച് ഫ്രൈ ചെയ്തു എടുക്കണം …ഇതുണ്ടാക്കേണ്ട വിധം താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം ഇത് ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.