സ്വാദിഷ്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് സ്വാദിഷ്ട്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ഇത് ..നിങ്ങളും ഉണ്ടാക്കി നോക്കുക.

ചെമ്മീന്‍ കബാബ്
==================

ചെമ്മീന്‍-20
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
പച്ചമുളക്-5
വെളുത്തുള്ളി-6
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
സവാള-2
ക്യാപ്‌സിക്കം-1
തക്കാളി-2
എണ്ണ
ഉപ്പ്

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റു വയ്ക്കുക. പച്ചമുളകും വെളുത്തുള്ളിയും ചെറുതായി അരിയുക. ഇതില്‍ കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂട്ടിയിളക്കണം. ഈ മിശ്രിതം ചെമ്മീനില്‍ പൊതിഞ്ഞ് അല്‍പസമയം വയ്ക്കുക. അവന്‍ 200 ഡിഗ്രി പ്രീഹീറ്റ് ചെയ്യണം. ക്യാപ്‌സിക്കം, തക്കാളി, സവാള എന്നിവ ഇടത്തരം കഷ്ണങ്ങളാക്കുക. ഇതും ചെമ്മീനും മൈക്രോവേവിലെ സ്‌റ്റേക്കില്‍ കുത്തി വയ്ക്കുക. ഇതില്‍ അല്‍പം എണ്ണ തളിയ്ക്കുക. ചെമ്മീന്‍ മൈക്രോവേവില്‍ വച്ച് 10 മിനിറ്റു നേരം ഗ്രില്‍ ചെയ്‌തെടുക്കാം

ചെമ്മീന്‍ വിന്താലൂ
===================

പ്രോണ്‍-അരക്കിലോ
സവാള-1
തക്കാളി-3
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-4
ഉണക്കമുളക്-3
നാളികേരപ്പാല്‍-അരക്കപ്പ്
ജീരകം-അര ടീസ്പൂണ്‍
വൈറ്റ് വിനെഗര്‍-2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക. ജീരകം, ഉണക്കമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വിനെഗറില്‍ ഇട്ട് 15 മിനിറ്റു വയ്ക്കണം. ഇത് പിന്നീട് മിക്‌സിയില്‍ അരച്ചെടുക്കണം. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ സവാളയിടുക. ഇത് നേര്‍ത്ത ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ക്കണം. ഇത് നല്ലപോലെ പേസ്റ്റായിക്കഴിയുമ്പോള്‍ അരച്ചു വച്ച മസാലയും ചേര്‍ക്കുക. മുകളിലെ കൂട്ടിലേക്ക് ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. അല്‍പം വേവായാല്‍ ഇതിലേക്ക് നാളികേരപ്പാല്‍ ചേര്‍ത്ത് നല്ലപോലെ വേവിച്ചെടുക്കുക. ഗ്രേവി അല്‍പം കുറുകി കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കുക. ചൂടുള്ള ചോറിനൊപ്പം കഴിയ്ക്കാന്‍ പറ്റിയ പ്രോണ്‍ വിന്താലൂ തയ്യാര്‍.

 

ചെമ്മീന്‍ പെപ്പര്‍ ഫ്രൈ
======================

ചെമ്മീന്‍-250 ഗ്രാം
പച്ചമുളക്-4
ഇഞ്ചി-25 ഗ്രാം
വെളുത്തുള്ളി-25 ഗ്രാം
ചെറിയുള്ളി-15
തേങ്ങ – 3 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, മുളകുപൊടി, എന്നിവ പുരട്ടി ഒരു മണിക്കൂര്‍ നേരം വയ്ക്കുക.
മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലപോലെ ചതയ്ക്കണം. മിക്‌സിയില്‍ വേണമെങ്കില്‍ പതുക്കെ അരയ്ക്കാം. എന്നാല്‍ പേസ്റ്റാവരുത്.
ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞിടണം. കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.
ഇതിലേക്ക് ചതച്ചു വച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി നല്ല മണം വന്നു കഴിയുമ്പോള്‍ ചെമ്മീന്‍ ഇതിലേക്കു ചേര്‍ത്തിളക്കാം. ചെമ്മീന്‍ നല്ലപോലെ വറുത്തെടുക്കുക.
ചെമ്മീന്‍ പാകമായിക്കഴിയുമ്പോള്‍ ഇതിലേക്ക് തേങ്ങ ചേര്‍ത്ത് നല്ലപോലെ ഇളക്കിയെടുക്കാം.
ചൂടോടെ കഴിയ്ക്കുവാന്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍.

ഈ റെസിപ്പികള്‍ ഇഷ്ട്ടമായെങ്കില്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കേരള പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം