അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

നമുക്കിന്നു അറേബ്യന്‍ മട്ടന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍

ബിരിയാണി അരി- 2 കപ്പ്
മട്ടണ്‍- 1 കിലോ
വെണ്ണ ഉരുക്കിയത്- 2 ടീസ്പൂണ്‍
സവാള- 2 എണ്ണം നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി- 1 കഷ്ണം നന്നായി ചതച്ചു എടുത്തത്‌
വെളുത്തുള്ളി- 10 അല്ലി അരിഞ്ഞത്
കറുവാപ്പട്ട പൊടി- 1 സ്പൂണ്‍
കുങ്കുമപ്പൂവ്-1 നുള്ള്
മഞ്ഞള്‍പ്പൊടി- 1 സ്പൂണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
തൈര്- അരക്കപ്പ്
ഉപ്പ്- പാകത്തിന്
കുരുമുളക് പൊടി- ആവശ്യത്തിന്
ബദാം- പത്തെണ്ണം
ഉണക്കമുന്തിരി- 8 എണ്ണം
മല്ലിയില- ഒരു പിടി

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ മട്ടന്‍ ,ഉപ്പു, കുരുമുളക് എന്നിവ പുരട്ടി വയ്ക്കുക.
അതിനുശേഷം
ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് അല്പം നെയ്യ് ഒഴിച്ച് രണ്ടു ഏലക്കായ, ഒരു ചെറിയ കഷണം പട്ട, മൂന്നാല് കുരുമുളക്, നാലഞ്ചു ഗ്രാമ്പൂ , ഒരു തക്കോലം , എന്നിവ ഇട്ടു വഴറ്റി അല്പം മഞ്ഞപൊടിയും ചേര്‍ത്ത് നാല് ഗ്ലാസ് വെള്ളം ഒഴിച്ച് തിളപ്പിച്ച്‌ രണ്ടു ഗ്ലാസ് അരിയിട്ട് വേവിച്ചു എടുക്കുക. ( അരി എടുക്കുന്നതിന്റെ ഇരട്ടി വേണം വെള്ളം എടുക്കാന്‍ ആ കാര്യം എപ്പോഴും ശ്രദ്ധിക്കണം )
ഇനി വേറൊരു പാത്രം അടുപ്പത്ത് വച്ചിട്ട് ഒരു ടേബിള്‍ സ്പൂണ്‍ വെണ്ണ ഇട്ടു ചൂടാക്കി അതിലേയ്ക്ക് സവാള ഇട്ടു വഴറ്റുക , അതിലേയ്ക്ക് വെളുതിയും , കറുവാപട്ട പൊടി, മഞ്ഞള്‍പൊടി , മുളക് പൊടി എന്നിവ ചേര്‍ത്ത് നന്നായി മൂക്കുമ്പോള്‍ കോരിയെടുത്തു വയ്ക്കുക..ഇത് തണുത്ത് കഴിയുമ്പോള്‍ മിക്സിയില്‍ നന്നായി അരച്ച് എടുക്കണം വെള്ളം ഒഴിക്കരുത് അരയ്ക്കുമ്പോള്‍ പകരം തൈര് ചേര്‍ത്ത് അരയ്ക്കാം..ഇത് എടുത്തു വയ്ക്കുക. അതിനുശേഷം മസാല വഴറ്റിയ പാത്രത്തില്‍ തന്നെ വെണ്ണ ഒഴിച്ച് ഉപ്പും മുളകും പുരട്ടി വച്ചിരിക്കുന്ന മട്ടന്‍ നന്നായി ഒന്ന് ഫ്രൈ ആക്കി എടുക്കുക …ശേഷം ഇതിലേയ്ക്ക് അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക. ഒന്ന് മൂടിവച്ച് അല്പം കഴിയുമ്പോള്‍ ഇതിലേയ്ക്ക് ബിരിയാണി ചോറ് ചേര്‍ത്ത് യോജിപ്പിക്കണം അതിനു ശേഷം ഇത് ഒന്ന് ഓവനില്‍ വച്ച് വേവിക്കുക..വെന്തു കഴിയുമ്പോള്‍ ബദാം, ഉണക്ക മുന്തിരി , മല്ലിയില എന്നിവ ചേര്‍ക്കാം … അറേബ്യന്‍ മട്ടന്‍ ബിരിയാണി തയ്യാര്‍ !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചിക്കന്‍ & വെജിറ്റബിള്‍ സാന്‍വിച്ച്