ഇന്ന് നമുക്ക് ഫ്രൈഡ് റൈസ് ഉണ്ടാക്കാം , സാധാരണ നമ്മള്‍ ഇറച്ചി , മുട്ട , എന്നിവ കൊണ്ടല്ലേ ഫ്രൈഡ് ഉണ്ടാക്കാറ് ..എന്നാല്‍ ഇന്ന് നമുക്ക് മീ കൊണ്ട് ഫ്രൈഡ് റൈസ് ഉണ്ടാക്കിയാലോ ? വളരെ ടേസ്റ്റിയാണ് ഇത് കേട്ടോ ..എളുപ്പവും ആണ് ..മീന്‍ വറുത്തു എടുത്തിട്ടാണ് ഇതില്‍ ഉപയോഗിക്കുന്നത്..ചോറ് ആദ്യം തന്നെ വേവിച്ചു വയ്ക്കണം ..മീന്‍ വരുത്തും വയ്ക്കണം അതിനുശേഷം ഫ്രൈഡ് റൈസ് ഉണ്ടാക്കാന്‍ തുടങ്ങാം..നമുക്ക് നോക്കാം ഇതിലേയ്ക്ക് വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന്.
മീന്‍-അരക്കിലോ
ചോറ്-മൂന്നു കപ്പ്.( ബിരിയാണി അരി വേവിച്ച ചോറ് ആണ് സാധാരണ ഫ്രൈഡ് റൈസിന് ഉപയോഗിക്കുന്നത് അതാണ് കൂടുതല്‍ നന്നാവുക ഒരു ഗ്ലാസ് അരിയ്ക്ക് രണ്ടു ഗ്ലാസ് വെള്ളം എന്നാ അളവില്‍ വേവിച്ചു എടുക്കുക )
സവാള-മൂന്നെണ്ണം അരിഞ്ഞത്
ക്യാപ്‌സിക്കം-ഒരു കപ്പ് ചെറുതായി അരിഞ്ഞത്
ക്യാരറ്റ്-രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
വെളുത്തുളളി- നാലെണ്ണം അരിഞ്ഞത്
ഇഞ്ചി-1 ടീസ്പൂണ്‍ ചെറുതായി അരിഞ്ഞത്
ഫിഷ് സോസ്-1 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്-2 ടേബിള്‍ സ്പൂണ്‍
സോയാസോസ്-3 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
കോണ്‍സ്റ്റാര്‍ച്ച്-1 ടേബിള്‍ സ്പൂണ്‍
സെലറി-അരക്കപ്പ്
ഓയില്‍ ഉപ്പ് – ആവശ്യത്തിനു
ഇതുണ്ടാക്കേണ്ട വിധം പറയാം ആദ്യം തന്നെ
മീന്‍ ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ സോയാസോസ്, ഫിഷ്‌സോസ്, ചില്ലിസോസ്, കുരുമുളകുപൊടി എന്നിവ പുരട്ടി അല്‍പസമയം വയ്ക്കുക. മീന്‍ വറുക്കുന്നതിനു തൊട്ടുമുന്‍പായി കോണ്‍സ്റ്റാര്‍ച്ച് പൗഡര്‍ പുരട്ടുക. അതിനുശേഷം ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത്ത് വച്ച് ഓയില്‍ ചൂടാക്കി ഇത് വറുത്തെടുക്കുക. നന്നായി മൊരിയുന്നതുവരെ വറുത്തെടുക്കണം. അതിനുശേഷം ഇത് കോരി വയ്ക്കുക. എന്നിട്ട് ഇതേ ഓയിലില്‍ ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് ക്യാരറ്റ്, ക്യാപസ്ിക്കം എന്നിവയിട്ട് ഇളക്കുക. ഇത് ഒരുവിധം വെന്തു കഴിയു്‌മ്പോള്‍ സെലറി അരിഞ്ഞു ചേര്‍ക്കാം. അതിനുശേഷം വറുത്ത മീന്‍ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. അല്‍പം കഴിഞ്ഞ് ചോറും ചേര്‍ത്തിളക്കി അല്‍പസമയം കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ഫിഷ് ഫ്രൈഡ് റൈസ് റെഡി !
എല്ലാവരും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.