Blog

  • ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ബൂന്ദി ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കടലമാവ് – ഒരു ഗ്ലാസ്‌ , ബേക്കിംഗ് സോഡാ – ഒരു നുള്ള് , ഉപ്പു – ഒരു നുള്ള് , ഇതൊന്നു മിക്സിയില്‍ ദോശമാവിന്റെ പരുവത്തില്‍ ബാറ്റര്‍ തയ്യാറാക്കുക.ഒരു കപ്പ് പഞ്ചസാര സിറപ്പ് ആക്കിയെടുക്കണം ഇതില്‍ എലയ്ക്കപോടി ചേര്‍ക്കണം , ആദ്യംമാവ്ചൂടായ എണ്ണയില്‍ അരിപ്പ പാത്രത്തില്‍ മാവ് കോരിയൊഴിച്ച് ബൂന്ദി ഉണ്ടാക്കാം ..ഈ ബൂന്ദി പഞ്ചസാര പാനിയില്‍ ഇട്ടു വയ്ക്കണം ..സോഫ്റ്റ്‌ ആയാല്‍ ഉരുളകള്‍ ആക്കി ലഡ്ഡു ഉണ്ടാക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോകുക.ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈസിയായി മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് രണ്ടു തരം മീന്‍ കറി ഉണ്ടാക്കാം..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന റെസിപ്പികള്‍ ആണ്.

    കുട്ടനാടന്‍ മീന്‍ കറി
    ====================

    ആവശ്യമുള്ള സാധനങ്ങള്‍
    മീന്‍ – അര കിലോ,
    പച്ചമുളക് – ആറ് എണ്ണം,
    ഇഞ്ചി – ഒരു വലിയ കഷ്ണം,
    സവാള – ഒന്ന്
    ചെറിയ ഉള്ളി – 12 എണ്ണം,
    വേപ്പില – ഒരു കതിര്‍,
    വെളുത്തുള്ളി – ഒന്ന്
    ഉലുവ – അര ടീസ്പൂണ്‍,
    മുളക് പൊടി- ഒരു സ്പൂണ്‍
    മല്ലിപൊടി – ഒരു സ്പൂണ്‍,
    മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍,
    തക്കാളി – ഒന്ന്
    കുടംപുളി – ഒരു കഷ്ണം,
    വെള്ളം – ആവശ്യത്തിന്,
    ഉപ്പ് -ആവശ്യത്തിന്
    കട്ടിയുള്ള തേങ്ങ പാല്‍ -ഒരു കപ്പ്
    വെളിച്ചെണ്ണ -അഞ്ചു ടീസ്പൂണ്‍

    പച്ചമുളക് ,ഇഞ്ചി , വെളുത്തുള്ളി,ചെറിയ ഉള്ളി എന്നിവ ചത്ത്‌ എടുക്കുക..
    മീന്‍ ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിക്കുക..ശേഷം ചതച്ചു വച്ചിരിക്കുന്നവ ഇട്ടു മൂപ്പിക്കുക.. നല്ലപോലെ മൂത്ത് പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് മുളക്പൊടി,മല്ലിപൊടി,മഞ്ഞള്‍പൊടി, ചേര്‍ത്ത് മൂപ്പിക്കുക, ശേഷം തക്കാളി അരിഞ്ഞത് ചേര്‍ക്കുക വേപ്പില ചേര്‍ക്കുക ,തക്കാളി വഴന്നു കഴിയുമ്പോള്‍ കുടം പുളി ഇട്ടു ആവശ്യത്തിനു വെള്ളം, ഉപ്പു ചേര്‍ക്കുക, ഇളക്കി മൂടിവച്ച് തിളച്ചു കഴിയുമ്പോള്‍ മീന്‍കഷണങ്ങള്‍ ചേര്‍ക്കുക..മീന്‍ വെന്തു വെള്ളം വറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. ചാറു കുറുകി വരുമ്പോള്‍ ഇറക്കാം ..വേണമെങ്കില്‍ കുറച്ചു ഉള്ളി അരിഞ്ഞു മൂപ്പിച്ചു ഒഴിക്കാം

    അമൂര്‍ തലക്കറി
    ================

    അമൂറിന്‍റെ തല – ഒരെണ്ണം,
    ചെറിയുള്ളി -250 ഗ്രാം
    വെള്ളുള്ളി – പത്തു അല്ലി,
    ഇഞ്ചി – ഒരു കഷണം (മീഡിയം)
    പച്ച മുളക് – എട്ട് എണ്ണം,
    തക്കാളി – ഒന്ന്,
    കുരുമുളക് പൊടി – ഒന്നര ടീസ്പൂണ്‍,
    മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
    ഗരം മസാല പൊടി -ഒരു ടീസ്പൂണ്‍

    തയാറാക്കുന്ന വിധം
    ആദ്യം ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഉലുവ ഇട്ടു പൊട്ടിക്കുക. ഒരു തണ്ട് കറിവേപ്പില ഇട്ടു ഇളക്കുക. എന്നിട്ട് ചെറിയുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക് എന്നിവ ചതച്ച് എണ്ണയില്‍ നന്നായി ഇളക്കുക. നന്നായി ഇളക്കി കഴിഞ്ഞാല്‍ അതിലേക്കു കുരുമുളക് പൊടി, മഞ്ഞള്‍ പൊടി, ഗരം മസാല പൊടി എന്നിവ ഇട്ടു നന്നായ് വഴറ്റുക. മസാലകള്‍ മൂത്തതിന്‍റെ മണം വരുമ്പോള്‍, ഇതിലേക്കു തക്കാളി അരിഞ്ഞു ഇട്ടു കൊടുക്കുക. എല്ലാം ഒരു മിക്സ് ആവുമ്പോള്‍ ആവശ്യത്തിന് വെള്ളം ഒഴിച്ചു നന്നായി തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. തിളയ്ക്കുന്ന അരപ്പിലേക്ക് അമൂര്‍ കട്ട് ചെയ്തു വച്ചിരിക്കുന്നത് ഇടുക. ഒരു മീഡിയം തീയില്‍ കറി തിളപ്പിക്കുക.. കറി ആവിശ്യത്തിന് വറ്റുമ്പോള്‍, അതിനു മുകളില്‍ ഒരു തണ്ട് കറിവേപ്പിലയും രണ്ടു പച്ച മുളകും കീറി ഇടുക.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പച്ച മാങ്ങാ പാല്‍ക്കറി

  • ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാ. ഇതിനാവശ്യമുള്ള സാധനങ്ങള്‍.. ഇടിലി റൈസ് രണ്ടു കപ്പ് , ഉഴുന്ന് അരക്കപ്പ് , കടല പരിപ്പ് അരക്കപ്പ് ,അവല്‍ അരക്കപ്പ് , ഉലുവ മുക്കാല്‍ ടേബിള്‍ സ്പൂണ്‍ , ഇതെല്ലാം കഴുകി കുതിര്‍ക്കുക ശേഷം ദോശമാവിന്റെ പാകത്തിന് അരച്ച് എടുക്കണം ശേഷം ഏഴു മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം..റെഡിയായ മാവില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ റവ ചേര്‍ക്കണം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

    മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

    ഇന്ന് നമുക്ക് കുറച്ചു മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം..ദീപാവലിക്ക് മധുരം കഴിച്ചു ആഘോഷിക്കാം

    കാജു ബര്‍ഫി
    ==============

    ആവശ്യമായ സാധനങ്ങള്‍
    ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ്- രണ്ട് കപ്പ്
    പാല്‍- കാല്‍ കപ്പ്
    പഞ്ചസാര- മുക്കാല്‍ കപ്പ്
    അലങ്കാരത്തിനായി സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കാം.

    തയാറാക്കുന്ന വിധം
    പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നതു വരെ ഇളക്കിക്കൊണ്ടേയിരിക്കുക. നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.

    സോന്‍ പാപ്ഡി
    ================
    ആവശ്യമായ സാധനങ്ങള്‍
    കടലമാവ്- ഒന്നര കപ്പ്
    മൈദ- ഒന്നര കപ്പ്
    പാല്‍- രണ്ടു ടേബിള്‍ സ്പൂണ്‍
    പഞ്ചസാര- രണ്ടര കപ്പ്
    ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
    നെയ്യ്- 20 ഗ്രാം
    വെള്ളം- ഒന്നര കപ്പ്

    തയാറാക്കുന്ന വിധം
    ഒരു പാത്രത്തില്‍ മൈദയും കടലമാവും എടുത്തു നന്നായി
    ഇളക്കി യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. വാങ്ങിയ ശേഷം ഒരു പാത്രത്തിലേക്ക് നിരത്തുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പ്പം കട്ടിയില്‍ മിശ്രിതമാക്കുക. ഇതു ചൂടാറാന്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വയ്ക്കുക. മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്തു കഴിയുമ്പോള്‍ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറച്ച് വീതമിട്ട് ഇളക്കുക. നൂല്‍ പരുവത്തിലാകുമ്പോള്‍ ഇതു നെയ്യ് പുരട്ടിയ പാത്രത്തിലേക്കൊഴിക്കുക. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. ചെറിയ ചതുരക്കട്ടകളായി മുറിച്ച് ഉപയോഗിക്കാം.

    ഓറഞ്ചു ബര്‍ഫി
    ===============

    ചേരുവകള്‍
    ഓറഞ്ച് -4 ( തൊലികളഞ്ഞ് അരിഞ്ഞത്)
    മാവ്- 1 കപ്പ്
    പാല് കുറുക്കിയത്- 500 ഗ്രാം
    ഓറഞ്ച് ജ്യൂസ്- 1 കപ്പ്
    പാല്‍പൊടി- 1 കപ്പ്
    ഉണങ്ങിയ പഴങ്ങള്‍- 2 ടേബിള്‍സ്പൂണ്‍( കശുവണ്ടി, ബാദാം, പിസ്ത തുടങ്ങിയവ നന്നായി അരിഞ്ഞത്)
    നെയ്യ്- അര കപ്പ്
    ഏലക്ക പൊടി- 1 ടീസ്പൂണ്‍
    പഞ്ചസാര- ഒന്നര കപ്പ്

    തയ്യാറാക്കുന്ന വിധം
    ഓറഞ്ച് തൊലികളഞ്ഞ് കുരുവും നാരും കളഞ്ഞെടുക്കുക.
    2ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക
    ഇതിലേക്ക് മാവ്, പാല് കുറുക്കിയത്, പഞ്ചസാര, പാല്‍ പൊടി എന്നിവ ചേര്‍ക്കുക. നല്ല സുഗന്ധം വരുന്നത് വരെ ഈ മിശ്രിതം ഇളക്കുക.
    ഇതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ്, വേര്‍തിരിച്ചെടുത്ത ഓറഞ്ച് അല്ലികള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക.
    മിശ്രിതം നല്ല കട്ടിയായാല്‍ പാല്‍ ചേര്‍ക്കുക
    മിശ്രിതത്തിന് മയം വന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ പൊടി കൂടി ചേര്‍ത്തിട്ട് തീ അണയ്ക്കുക.
    ഒരു പ്ലേറ്റില്‍ നെയ് പുരട്ടിയതിന് ശേഷം ഈ മിശ്രിതം അതില്‍ പരത്തുക.
    തണുത്തതിന് ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.
    ഓറഞ്ച് ബര്‍ബി തയ്യാര്‍

    ഈ റെസിപ്പികള്‍ നിങ്ങള്‍ ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കൂണ്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

  • ഫ്രൂട്സ് സലാഡ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഫ്രൂട്സ് സലാഡ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഫ്രൂട്സ് സലാഡ് തയ്യാറാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനാവശ്യമുള്ള സാധനങ്ങള്‍..ഫ്രൂട്സ് , കാസ്റ്റര്‍ട് പൌഡര്‍ , പാല്‍ , പഞ്ചസാര, മില്‍ക്ക് മെയ്ഡ് , തേന്‍ ,അണ്ടിപ്പരിപ്പ്, ഫ്രൂട്സ് നിങ്ങള്‍ക്കിഷ്ട്ടമുള്ളത് എടുക്കുക…പഴങ്ങള്‍ ആദ്യം തന്നെ കട്ട് ചെയ്തു എടുക്കുക..കസ്റ്റര്‍ട് പൌടരും ,പാലും കൂടി നന്നായി മിക്സ് ചെയ്യണം ..ഇതില്‍ മില്‍ക്ക് മെയ്ഡ് ചേര്‍ക്കണം ..പഞ്ചസാര കാരമല്‍ ആക്കി ഈ മിക്സ് ചേര്‍ത്ത് ഇളക്കി കുറുതകുമ്പോള്‍ ഇറക്കി വച്ചക്കം പഴങ്ങള്‍ തേന്‍ ചേര്‍ത്ത് മിക്സ് ചെയ്യാം ..തണുപ്പിച്ചു സെറ്റ് ചെയ്യാം..ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ടശേഷം ഉണ്ടാക്കി നോക്കുക..ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക..കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കൂണ്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

    കൂണ്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

    ഇന്ന് നമുക്ക് കൂണ്‍ കൊണ്ടുള്ള മൂന്നു വിഭവങ്ങള്‍ ഉണ്ടാക്കാം ..കൂണ്‍ സൂപ്പ് , കൂണ്‍ പെപ്പര്‍ ഫ്രൈ , കൂണ്‍ ഓംലെറ്റ്‌ , എന്നിവയാണ് ഉണ്ടാക്കുന്നത്…ആദ്യം നമുക്ക് കൂണ്‍ സൂപ്പ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ
    കൂ​ണ്‍ – 250 ഗ്രാം
    ​സ​വാ​ള – ര​ണ്ടെ​ണ്ണം
    പാ​ല്‍ – അ​ര മി​ല്ലി ലി​റ്റ​ർ
    കു​രു​മു​ള​ക് – ആ​റോ ഏ​ഴോ
    ക​ര​യാ​മ്പൂ – അ​ഞ്ചെ​ണ്ണം
    വെ​ണ്ണ – മൂ​ന്ന് ടേ​ബി​ള്‍സ്പൂ​ണ്‍
    മൈ​ദ- ഒ​ന്ന​ര ടേ​ബി​ള്‍സ്പൂ​ണ്‍
    പാ​ല്‍പ്പാ​ട- ഒ​രു ക​പ്പ്
    ഉ​പ്പ്- പാ​ക​ത്തി​ന്
    കു​രു​മു​ള​ക് പൊ​ടി- അ​ര ടീ​സ്പൂ​ണ്‍
    ജാ​തി​ക്കാ​പ്പൊ​ടി – ഒ​രു നു​ള്ള്

    ത​യാ​റാ​ക്കു​ന്ന വി​ധം
    കൂ​ണ്‍ ക​ഴു​കി വൃ​ത്തി​യാ​ക്കു​ക. തു​ട​ര്‍ന്ന് നാ​ലോ അ​ഞ്ചോ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. സ​വാ​ള​യും ന​ന്നാ​യി അ​രി​ഞ്ഞെ​ടു​ക്കു​ക. പാ​ലി​ല്‍ കു​രു​മു​ള​കും ക​ര​യാ​മ്പൂ​വും ഇ​ട്ട് തി​ള​പ്പി​ച്ചു വ​യ്ക്കു​ക. മ​റ്റൊ​രു പാ​ത്ര​ത്തി​ല്‍ വെ​ണ്ണ ഉ​രു​ക്കു​ക. ഇ​നി നു​റു​ക്കി​യ കൂ​ണും സ​വാ​ള​യും വെ​ണ്ണ​യി​ലേ​ക്ക് ചേ​ര്‍ക്കു​ക. ഒ​ന്നു മൃ​ദു​വാ​യ​ശേ​ഷം മൈ​ദ​യും ഉ​പ്പും ചേ​ര്‍ത്ത് ന​ന്നാ​യി വേ​വി​ക്കു​ക. ഇ​തി​ലേ​ക്ക് പാ​ലൊ​ഴി​ച്ച് അ​ഞ്ച് മി​നി​റ്റ് ചൂ​ടാ​ക്കു​ക. മ​റ്റു ചേ​രു​വ​ക​ളും ചേ​ര്‍ത്ത് ന​ന്നാ​യി ഇ​ള​ക്കി ഉ​പ​യോ​ഗി​ക്കാം

    കൂണ്‍ പെപ്പര്‍ ഫ്രൈ
    ——————–

    ​ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ
    കൂ​ണ്‍- 250 ഗ്രാം
    ​ഇ​ഞ്ചി- വ​ലി​യ ഒ​രു ക​ഷ്ണം
    പ​ച്ച​മു​ള​ക് – 4 എ​ണ്ണം
    സ​വാ​ള- 2 എ​ണ്ണം
    കു​രു​മു​ള​ക് പൊ​ടി- 2 ടീ​സ്പൂ​ണ്‍
    മ​ഞ്ഞ​ള്‍പ്പൊ​ടി- 1 ടീ ​സ്പൂ​ണ്‍
    മ​ല്ലി​പ്പൊ​ടി- 1 ടീ ​സ്പൂ​ണ്‍
    മു​ള​ക് പൊ​ടി- 2 ടീ​സ്പൂ​ണ്‍
    ഗ​രം മ​സാ​ല- 1 ടീ ​സ്പൂ​ണ്‍
    വെ​ളി​ച്ചെ​ണ്ണ, ക​ടു​ക്, ക​റി​വേ​പ്പി​ല- ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഒ​രു പാ​നി​ൽ 2 ടീ ​സ്പൂ​ണ്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. എ​ണ്ണ ചൂ​ടാ​യി ക​ഴി​യു​മ്പോ​ൾ ക​ടു​ക് പൊ​ട്ടി​ച്ച് ക​റി​വേ​പ്പി​ല, ചെ​റു​താ​യി അ​രി​ഞ്ഞ ഇ​ഞ്ചി, നെ​ടു​കെ കീ​റി​യ പ​ച്ച​മു​ള​ക്, ചെ​റു​താ​യി അ​രി​ഞ്ഞ സ​വാ​ള എ​ന്നി​വ ചേ​ര്‍ത്ത് ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, മു​ള​ക്പൊ​ടി, മ​ഞ്ഞ​ള്‍പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, ഗ​രം മ​സാ​ല, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ര്‍ക്കു​ക. ന​ന്നാ​യി ഇ​ള​ക്കി​യ​തി​ന് ശേ​ഷം അ​രി​ഞ്ഞ കൂ​ണ്‍ അ​തി​ല്‍ ചേ​ര്‍ത്ത് അ​ട​ച്ച് വ​ച്ച് വേ​വി​ക്കു​ക. വെ​ന്ത് ക​ഴി​ഞ്ഞാ​ല്‍ കൂ​ണ്‍ ഫ്രൈ ​റെ​ഡി.

    കൂണ്‍ ഓംലറ്റ്
    —————-
    ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ
    കോ​ഴി​മു​ട്ട- 4 എ​ണ്ണം
    കൂ​ണ്‍- 100 ഗ്രാം
    ​ചു​വ​ന്നു​ള്ളി- 50 ഗ്രാം
    ​പ​ച്ച​മു​ള​ക്- 4 എ​ണ്ണം
    മ​ഞ്ഞ​ള്‍പ്പൊ​ടി- 1/4 ടീ​സ്പൂ​ണ്‍
    കു​രു​മു​ള​കു​പൊ​ടി- 1/2 ടീ​സ്പൂ​ണ്‍
    ഉ​പ്പ്- പാ​ക​ത്തി​ന്
    വെ​ളി​ച്ചെ​ണ്ണ- 2 ടീ​സ്പൂ​ണ്‍

    ത​യാ​റാ​ക്കു​ന്ന വി​ധം
    മു​ട്ട പൊ​ട്ടി​ച്ച് ഉ​പ്പ് ചേ​ര്‍ത്ത് ന​ല്ല പോ​ലെ ക​ല​ക്കി പ​ത​പ്പി​ക്കു​ക. അ​തി​ല്‍ കൂ​ൺ, ചു​വ​ന്നു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ ചെ​റു​താ​യി അ​രി​ഞ്ഞു ചേ​ര്‍ക്കു​ക. മ​ഞ്ഞ​ള്‍പ്പൊ​ടി, കു​രു​മു​ള​കു​പൊ​ടി എ​ന്നി​വ​യും ചേ​ര്‍ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഒ​രു പാ​ന്‍ അ​ടു​പ്പ​ത്തു വ​ച്ച് ചൂ​ടാ​കു​മ്പോ​ള്‍ എ​ണ്ണ​യൊ​ഴി​ച്ച് മു​ട്ട മി​ശ്രി​തം ഇ​തി​ലേ​ക്ക് ഒ​ഴി​ച്ചു വേ​വി​ച്ചെ​ടു​ക്കു​ക.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    വെജിറ്റബിള്‍ ഉപ്പുമാവ് ഉണ്ടാക്കാം

  • പനീര്‍ മട്ടര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    പനീര്‍ മട്ടര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മട്ടര്‍ പനീര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…പനീര്‍ , മല്ലി , സവാള, ജീരകം , കറുവാപട്ട, കരയാംബൂ ,ഏലക്കായ , ഫ്രഷ്‌ പീസ്‌ .. തക്കാളി , ഇഞ്ചി , വെളുത്തുള്ളി , ഹെവി ക്രീം,
    അണ്ടിപ്പരിപ്പ്, കസ്തൂരി മെത്തി, മുളക് പൊടി , മഞ്ഞള്‍പൊടി , കുരുമുളക് പൊടി ,മല്ലിപൊടി ,ഗരം മസാലപൊടി, തന്നെ പനീര്‍ ചെറുതായി കട്ട്‌ ചെയ്യുക..തക്കാളി പേസ്റ്റ് ആക്കുക, സവാള പേസ്റ്റ് ആക്കുക, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കുക, ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. ഇതുപോലുള്ള റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.