മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് കുറച്ചു മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം..ദീപാവലിക്ക് മധുരം കഴിച്ചു ആഘോഷിക്കാം

കാജു ബര്‍ഫി
==============

ആവശ്യമായ സാധനങ്ങള്‍
ചെറുതായി നുറുക്കിയ അണ്ടിപ്പരിപ്പ്- രണ്ട് കപ്പ്
പാല്‍- കാല്‍ കപ്പ്
പഞ്ചസാര- മുക്കാല്‍ കപ്പ്
അലങ്കാരത്തിനായി സില്‍വര്‍ വാര്‍ക്ക് ഉപയോഗിക്കാം.

തയാറാക്കുന്ന വിധം
പാല്‍ തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ അതിലേക്ക് പഞ്ചസാര ചേര്‍ത്തിളക്കുക. ഒന്നുകൂടി തിളച്ച ശേഷം അണ്ടിപ്പരിപ്പു ചേര്‍ത്തിളക്കുക. മിശ്രിതം നന്നായി കട്ടിയാകുന്നതു വരെ ഇളക്കിക്കൊണ്ടേയിരിക്കുക. നെയ്യ് പുരട്ടി വച്ചിരിക്കുന്ന ഒരു പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ചു നല്ലപോലെ പരത്തുക. ഇതിനു മുകളിലായി കുറച്ച് സില്‍വര്‍ വാര്‍ക്ക് വിതറുക. തണുത്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.

സോന്‍ പാപ്ഡി
================
ആവശ്യമായ സാധനങ്ങള്‍
കടലമാവ്- ഒന്നര കപ്പ്
മൈദ- ഒന്നര കപ്പ്
പാല്‍- രണ്ടു ടേബിള്‍ സ്പൂണ്‍
പഞ്ചസാര- രണ്ടര കപ്പ്
ഏലയ്ക്കാപ്പൊടി- ഒരു ടീസ്പൂണ്‍
നെയ്യ്- 20 ഗ്രാം
വെള്ളം- ഒന്നര കപ്പ്

തയാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദയും കടലമാവും എടുത്തു നന്നായി
ഇളക്കി യോജിപ്പിക്കുക. ഒരു പാനില്‍ നെയ്യ് ചൂടാക്കണം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മാവ് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. വാങ്ങിയ ശേഷം ഒരു പാത്രത്തിലേക്ക് നിരത്തുക. ചുവടു കട്ടിയുള്ള പാത്രത്തില്‍ വെള്ളം ചൂടാക്കുക. ഇതിലേക്കു പഞ്ചസാര, പാല്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പ്പം കട്ടിയില്‍ മിശ്രിതമാക്കുക. ഇതു ചൂടാറാന്‍ വയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ നെയ്യ് പുരട്ടി വയ്ക്കുക. മാവും പഞ്ചസാര-പാല്‍ മിശ്രിതവും തണുത്തു കഴിയുമ്പോള്‍ മാവ് പഞ്ചസാര മിശ്രിതത്തില്‍ കുറച്ച് വീതമിട്ട് ഇളക്കുക. നൂല്‍ പരുവത്തിലാകുമ്പോള്‍ ഇതു നെയ്യ് പുരട്ടിയ പാത്രത്തിലേക്കൊഴിക്കുക. ഇതിനു മീതെ ഏലയ്ക്കാപ്പൊടി വിതറാം. ചെറിയ ചതുരക്കട്ടകളായി മുറിച്ച് ഉപയോഗിക്കാം.

ഓറഞ്ചു ബര്‍ഫി
===============

ചേരുവകള്‍
ഓറഞ്ച് -4 ( തൊലികളഞ്ഞ് അരിഞ്ഞത്)
മാവ്- 1 കപ്പ്
പാല് കുറുക്കിയത്- 500 ഗ്രാം
ഓറഞ്ച് ജ്യൂസ്- 1 കപ്പ്
പാല്‍പൊടി- 1 കപ്പ്
ഉണങ്ങിയ പഴങ്ങള്‍- 2 ടേബിള്‍സ്പൂണ്‍( കശുവണ്ടി, ബാദാം, പിസ്ത തുടങ്ങിയവ നന്നായി അരിഞ്ഞത്)
നെയ്യ്- അര കപ്പ്
ഏലക്ക പൊടി- 1 ടീസ്പൂണ്‍
പഞ്ചസാര- ഒന്നര കപ്പ്

തയ്യാറാക്കുന്ന വിധം
ഓറഞ്ച് തൊലികളഞ്ഞ് കുരുവും നാരും കളഞ്ഞെടുക്കുക.
2ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കുക
ഇതിലേക്ക് മാവ്, പാല് കുറുക്കിയത്, പഞ്ചസാര, പാല്‍ പൊടി എന്നിവ ചേര്‍ക്കുക. നല്ല സുഗന്ധം വരുന്നത് വരെ ഈ മിശ്രിതം ഇളക്കുക.
ഇതിലേക്ക് കുറച്ച് ഓറഞ്ച് ജ്യൂസ്, വേര്‍തിരിച്ചെടുത്ത ഓറഞ്ച് അല്ലികള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് വീണ്ടും ഇളക്കുക.
മിശ്രിതം നല്ല കട്ടിയായാല്‍ പാല്‍ ചേര്‍ക്കുക
മിശ്രിതത്തിന് മയം വന്നു കഴിഞ്ഞാല്‍ ഏലയ്ക്കാ പൊടി കൂടി ചേര്‍ത്തിട്ട് തീ അണയ്ക്കുക.
ഒരു പ്ലേറ്റില്‍ നെയ് പുരട്ടിയതിന് ശേഷം ഈ മിശ്രിതം അതില്‍ പരത്തുക.
തണുത്തതിന് ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിച്ചെടുക്കുക.
ഓറഞ്ച് ബര്‍ബി തയ്യാര്‍

ഈ റെസിപ്പികള്‍ നിങ്ങള്‍ ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കൂണ്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങിനെയെന്ന് നോക്കാം