ഇന്ന് നമുക്ക് കൂണ് കൊണ്ടുള്ള മൂന്നു വിഭവങ്ങള്‍ ഉണ്ടാക്കാം ..കൂണ് സൂപ്പ് , കൂണ് പെപ്പര്‍ ഫ്രൈ , കൂണ് ഓംലെറ്റ് , എന്നിവയാണ് ഉണ്ടാക്കുന്നത്…ആദ്യം നമുക്ക് കൂണ് സൂപ്പ് ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍.
ആവശ്യമായ സാധനങ്ങൾ
കൂണ് – 250 ഗ്രാം
സവാള – രണ്ടെണ്ണം
പാല് – അര മില്ലി ലിറ്റർ
കുരുമുളക് – ആറോ ഏഴോ
കരയാമ്പൂ – അഞ്ചെണ്ണം
വെണ്ണ – മൂന്ന് ടേബിള്‍സ്പൂണ്‍
മൈദ- ഒന്നര ടേബിള്‍സ്പൂണ്‍
പാല്‍പ്പാട- ഒരു കപ്പ്
ഉപ്പ്- പാകത്തിന്
കുരുമുളക് പൊടി- അര ടീസ്പൂണ്‍
ജാതിക്കാപ്പൊടി – ഒരു നുള്ള്
തയാറാക്കുന്ന വിധം
കൂണ് കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് നാലോ അഞ്ചോ കഷണങ്ങളായി മുറിക്കുക. സവാളയും നന്നായി അരിഞ്ഞെടുക്കുക. പാലില്‍ കുരുമുളകും കരയാമ്പൂവും ഇട്ട് തിളപ്പിച്ചു വയ്ക്കുക. മറ്റൊരു പാത്രത്തില്‍ വെണ്ണ ഉരുക്കുക. ഇനി നുറുക്കിയ കൂണും സവാളയും വെണ്ണയിലേക്ക് ചേര്‍ക്കുക. ഒന്നു മൃദുവായശേഷം മൈദയും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് പാലൊഴിച്ച് അഞ്ച് മിനിറ്റ് ചൂടാക്കുക. മറ്റു ചേരുവകളും ചേര്‍ത്ത് നന്നായി ഇളക്കി ഉപയോഗിക്കാം
കൂണ് പെപ്പര്‍ ഫ്രൈ
——————–
ആവശ്യമായ സാധനങ്ങൾ
കൂണ്- 250 ഗ്രാം
ഇഞ്ചി- വലിയ ഒരു കഷ്ണം
പച്ചമുളക് – 4 എണ്ണം
സവാള- 2 എണ്ണം
കുരുമുളക് പൊടി- 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1 ടീ സ്പൂണ്‍
മല്ലിപ്പൊടി- 1 ടീ സ്പൂണ്‍
മുളക് പൊടി- 2 ടീസ്പൂണ്‍
ഗരം മസാല- 1 ടീ സ്പൂണ്‍
വെളിച്ചെണ്ണ, കടുക്, കറിവേപ്പില- ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാനിൽ 2 ടീ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായി കഴിയുമ്പോൾ കടുക് പൊട്ടിച്ച് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി, നെടുകെ കീറിയ പച്ചമുളക്, ചെറുതായി അരിഞ്ഞ സവാള എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പ്, മുളക്പൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ഗരം മസാല, കുരുമുളക് പൊടി എന്നിവ ചേര്‍ക്കുക. നന്നായി ഇളക്കിയതിന് ശേഷം അരിഞ്ഞ കൂണ് അതില്‍ ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. വെന്ത് കഴിഞ്ഞാല്‍ കൂണ് ഫ്രൈ റെഡി.
കൂണ് ഓംലറ്റ്
—————-
ആവശ്യമായ സാധനങ്ങൾ
കോഴിമുട്ട- 4 എണ്ണം
കൂണ്- 100 ഗ്രാം
ചുവന്നുള്ളി- 50 ഗ്രാം
പച്ചമുളക്- 4 എണ്ണം
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
കുരുമുളകുപൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ- 2 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
മുട്ട പൊട്ടിച്ച് ഉപ്പ് ചേര്‍ത്ത് നല്ല പോലെ കലക്കി പതപ്പിക്കുക. അതില്‍ കൂൺ, ചുവന്നുള്ളി, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞു ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എന്നിവയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഒരു പാന്‍ അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് മുട്ട മിശ്രിതം ഇതിലേക്ക് ഒഴിച്ചു വേവിച്ചെടുക്കുക.
ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.