മസാല പുട്ട് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഒരു വെറൈറ്റി പുട്ട് ഉണ്ടാക്കാം ..മസാല പുട്ട്..നോണ്‍ വെജ് മസാലയാണ്..ചിക്കനാണ് എടുക്കുന്നത്..ചിക്കന്‍ വറുത്തു പൊടിയായി കീറിയെടുത്തു മസാല ചേര്‍ത്ത് വഴറ്റി എടുക്കും…പുട്ട് ഉണ്ടാക്കാന്‍ റവയാണ് എടുക്കുന്നത് ..ആദ്യം റവ പുട്ടുകുറ്റിയില്‍ ആവി കയറ്റി എടുത്തിട്ടാണ് മസാല പുട്ട് ഉണ്ടാക്കുന്നത്…തേങ്ങ പീര ഇട്ടിട്ടു കൂടെ ചിക്കന്‍ മസാല ഇടുന്നു…നമുക്ക് നോക്കാം ഇതെങ്ങിനെയാണ്‌ തയ്യാറാക്കി എടുക്കുന്നത് എന്ന്..ഇതിനുവേണ്ട ചേരുവകള്‍

മസാലയ്ക്ക് വേണ്ട ചേരുവകള്‍
കോഴി അര കിലോ
സവാള, നാലെണ്ണം പൊടിയായി അരിയുക
പച്ചമുളക് നാലെണ്ണം ചെറുതായി അരിയുക
ഇഞ്ചി ഒരു കഷണം ചെറുതായി അരിയുക
വെളുത്തുള്ളി അഞ്ച് അല്ലി
കറിവേപ്പില ഒരു തണ്ട്
മല്ലിയില അരിഞ്ഞത് ഒരു സ്പൂണ്‍
തക്കാളി ചെറുതായി അരിഞ്ഞത് ഒരെണ്ണം
കുരുമുളക് തരുതരുപ്പായി പൊടിച്ചത് ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി, മുളക്‌പൊടി അര സ്പൂണ്‍ വീതം
ഗരം മസാല അര ടീസ്പൂണ്‍
ചിക്കന്‍ മസാല ഒരു ചെറിയ സ്പൂണ്‍
പുതിന അരിഞ്ഞത് ഒരു ടിസ്പൂണ്‍
എണ്ണ, ഉപ്പ് പാകത്തിന്

പുട്ടിന് വേണ്ട ചേരുവകള്
റവ ചെറുതായി വറുത്തത് അര കിലോ
തേങ്ങ അര മുറി
ഉപ്പ് പാകത്തിന്

കോഴി കഷണങ്ങളാക്കിയത് കുറച്ച് മുളക്‌പൊടി, മഞ്ഞള്‍പ്പൊടി, പാകത്തിനുള്ള ഉപ്പ് ചേര്‍ത്ത് പുരട്ടി കുറച്ച് സമയം വെച്ചശേഷം എണ്ണയില്‍ നന്നായി പൊരിച്ചെടുക്കുക. പൊരിച്ച ചിക്കന്‍ ചെറിയ കഷണങ്ങളാക്കി പിച്ചിക്കീറിയെടുക്കുക. ഇറച്ചി പൊരിച്ച എണ്ണയില്‍നിന്ന് കുറച്ചെടുത്ത് ചൂടാക്കി സവാള വെളുത്തുള്ളി, ഇഞ്ചി പച്ചമുളക് എന്നിവ പൊടിയായി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള ചുവന്നനിറമാകുമ്പോള്‍ ഇറച്ചി പിച്ചിക്കീറിയതും കുരുമുളക് ചതച്ചത് മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, ചിക്കന്‍ മസാല, ഗരംമസാല എന്നിവ ചേര്‍ത്ത് വഴറ്റി എണ്ണ തെളിയുമ്പോള്‍ തക്കാളി പൊടിയായി അരിഞ്ഞതും പാകത്തിന് ഉപ്പും മല്ലിയില, പുതിന എന്നിവ ചേര്‍ത്തിളക്കി വാങ്ങുക മസാല തയ്യാര്‍.

റവ ഉപ്പും വെള്ളവും ചേര്‍ത്ത് പുട്ടിനെന്നപോലെ നനച്ച് വെക്കുക. ശേഷം പുട്ട് കുറ്റിയില്‍ നിറച്ച് ആവി കയറ്റുക. ആവി കയറ്റിയ പുട്ട് പുറത്തെടുത്ത് പൊടിച്ച് വെക്കുക. വീണ്ടും പുട്ടുകുറ്റിയെടുത്ത് ആദ്യം തേങ്ങ ചിരവിയത് പിന്നെ തയ്യാറാക്കിയ മസാല ഇതിന് മീതെ പൊടിച്ച് വെച്ച പുട്ട് എന്നിങ്ങനെ ഇടവിട്ട് നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കുക. മസാല പുട്ട് റെഡി

എല്ലാവരും ഉണ്ടാക്കി നോക്കണം ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈസിയായി ഫിഷ്‌ മോളി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം