ഇലയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഇലയട ഉണ്ടാക്കിയാലോ …പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇത് സ്ഥിരം പലഹാരം ആയിരുന്നു..അരിപ്പൊടി കൊണ്ടും ,ഗോതമ്പ് പൊടി കൊണ്ടും നമുക്കിത് ഉണ്ടാക്കാം,,,അളവൊക്കെ നമുക്കിഷ്ട്ടമുള്ളത് എടുക്കാം ..അതനുസരിച്ച് ചേരുവകള്‍ കൂട്ടി എടുക്കണം ..അതുപോലെ ഇതിനൊപ്പം പഴം കൂടി ചേര്‍ത്താല്‍ നല്ല രുചി ഉണ്ടാകും.ഏത്തപ്പഴമോ , ചെറുപഴമോ , റോബസ്റ്റയോ , ഇതു പഴം വേണമെങ്കിലും ചേര്‍ക്കാം …ചക്കപ്പഴവും ചേര്‍ക്കാം ..

അരിപൊടി -2 കപ്പ്
ശർക്കര പൊടിച്ചത്- 1.5- 2 റ്റീകപ്പ്
ഏലക്കാപൊടി -3/4 റ്റീസ്പൂൺ
തേങ്ങ -1/2 മുറി
ജീരകം – 1/2 റ്റീസ്പൂൺ
പഴം – ഒരെണ്ണം
നെയ്യ് -3 റ്റീസ്പൂൺ
ഉപ്പ് – പാകത്തിനു

അരിപൊടി ,( ഗോതമ്പ്പൊടി) പാകത്തിനു ഉപ്പ്, 1/4 റ്റീസ്പൂൺ ജീരകം ഇവ ചേർത് മിക്സ് ചെയ്ത് ചെറു ചൂടു വെള്ളത്തിൽ ഇടിയപ്പമാവിനെക്കാളും കുറച്ച് ലൂസ് ആക്കി കുഴച്ച് എടുക്കുക.ഗോതമ്പ് പൊടിയാണെൽ ചൂടു വെള്ളം അല്ലെങ്കിലും സാരില്ല,ചപ്പാത്തിക്കു കുഴക്കുന്നതിനെക്കാൾ ലൂസ് ആയിട്ട് കുഴക്കണം.മാവു ഒരു നനഞ്ഞ തുണി വച്ച് മൂടി മാറ്റി വക്കാം.ചൂടു വെള്ളതിൽ കുഴക്കുന്നതും,നനഞ്ഞ തുണി വച്ച് മൂടി വക്കുന്നതും മാവു നല്ല സോഫ്റ്റ് ആക്കും.
പാൻ ചൂടാക്കി ശർക്കര ഉരുക്കുക.വളരെ കുറച്ച് വെള്ളം ചേർക്കാം.ശേഷം അത് അരിച്ച് എടുക്കുക.
വീണ്ടും പാൻ ചൂടാക്കി ഉരുക്കിയ ശർക്കര ചേർത്ത് ചൂടാക്കുക.കുറുകി വരുമ്പോൾ തേങ്ങ ചിരകിയത്,നെയ്യ്, ഏലക്കാപൊടി, ബാക്കി ജീരകം,പഴം ചേർക്കുന്നുണ്ടെങ്കിൽ അത് ചെറുതായി അരിഞത് ഇവ ചേർത്ത് നന്നായി ഇളക്കി വഴറ്റുക.
നന്നായി കുറുകി, വെള്ളം വലിഞ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ഇതാണു അടയുടെ ഫില്ലിംഗ്.
വാഴയില കഴുകി തുടച്ച് കീറി വക്കുക.
ഒരൊ വാഴയില കഷണങ്ങൾ എടുത് കുറച്ച് വെള്ളം തടവി, കുറെശെ മാവു എടുത് ഇലയിൽ വച്ച് കൈ കൊണ്ട് ചെറുതായി പരത്തി, തയ്യാറാക്കി വച്ചിരിക്കുന്ന കുറച്ച് ഫില്ലിംഗ് വച്ച് ഇല മടക്കുക.
എല്ലാ ഇലയിലും ഇങ്ങനെ ചെയ്തെടുക്കുക.
ഇഡ്ഡലി പാത്രത്തിലൊ ,അപ്പ ചെമ്പിലൊ വച്ച് 30 മിനുറ്റ് ആവി കേറ്റി ( അടയുടെ എണ്ണം
കൂടുതലൊ, കുറവൊ ആണെങ്കിൽ സമയവും അതിനനുസരിച്ച് വ്യത്യാസം വരും)
അട വേവിച്ച് എടുക്കുക.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം