Blog

  • താറാവ് മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    താറാവ് മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് താറാവ് മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കിയാലോ .. ഇറച്ചി വിഭവങ്ങളില്‍ തണുപ്പുള്ള ഒന്നാണ് താറാവ് അത് കഴിച്ചു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും ..മറ്റു ഏതു ഇറച്ചി കഴിചു കഴിഞ്ഞാലും നമുക്ക് ഭയങ്കര ചൂട് ആയിരിക്കും എന്നാല്‍ താറാവ് ഇറച്ചി കഴിച്ചാല്‍ നമുക്ക് ഈ ചൂട് അനുഭവപ്പെടില്ല..വളരെ രുചികരമായ ഒന്ന് കൂടിയാണ് താറാവ് ..നാടന്‍ താറാവ് തന്നെയാണ് ഏറ്റവും നല്ലത്..പക്ഷെ ഇത് ക്ലീന്‍ ചെയ്തു എടുക്കാനുള്ള പാട് കാരണം ആകും മിക്കവാറും ബ്രോയിലര്‍ താറാവിനെ ഇഷ്ട്ടപ്പെടുന്നത്…വീട്ടില്‍ തന്നെ താറാവിനെ പാകപ്പെടുത്തുമ്പോള്‍ അതിന്റെ പപ്പ്‌ പെട്ടന്ന് പോയി കിട്ടാന്‍ ചൂട് വെള്ളത്തില്‍ കപ്പതണ്ടു ( പപ്പായ ) ഇട്ടു തിളപ്പിച്ച്‌ മുക്കിയാല്‍ മതി ചെറിയ പപ്പുകള്‍ എല്ലാം നന്നായി പോയി കിട്ടും ..ഇത് ഞങ്ങള്‍ പരീക്ഷിചിട്ടുല്ലതാണ് കേട്ടോ ..അപ്പൊ നമുക്ക് നോക്കാം താറാവ് മാപ്പാസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    താ­റാ­വ്‌ – ഒരു­കി­ലോ­
    ചുവന്നുള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­
    ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­
    വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­
    പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­
    ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍
    ക­റു­വാ­പ്പ­ട്ട – 10 ഗ്രാം­
    ഏ­ലം – 10 ഗ്രാം­
    ത­ക്കോ­ലം – 10 ഗ്രാം­
    ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­
    മ­ഞ്ഞള്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍
    മു­ള­കു­പൊ­ടി (അ­ധി­കം എരി­വി­ല്ലാ­ത്ത­ത്‌) – അര ടേ­ബിള്‍ സ്‌­പൂണ്‍
    മ­ല്ലി­പ്പൊ­ടി – ഒരു ടേ­ബിള്‍ സ്‌­പൂണ്‍
    ഫെ­ന്നല്‍­പ്പൊ­ടി – അര ടേ­ബിള്‍ സ്‌­പൂണ്‍
    ക­റി­വേ­പ്പില – വേ­ണ്ട­ത്ര
    ത­ക്കാ­ളി­യ­രി­ഞ്ഞ­ത്‌ – രണ്ടെ­ണ്ണം­
    തേങ്ങാപ്പാല്‍ – അരലിറ്റര്‍
    വെളിച്ചെണ്ണ – ആവശ്യത്തിനു

    തയാറാക്കുന്ന വിധം
    വൃത്തിയാക്കി മു­റി­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ ഉപ്പും മഞ്ഞള്‍­പ്പൊ­ടി­യും ചേര്‍­ത്തു പു­ര­ട്ടി­യെ­ടു­ത്ത്‌, 20 മി­നി­റ്റു വയ്‌­ക്കു­ക. കുഴിയുള്ള ഒരു പാന്‍ ചൂ­ടാ­ക്കി അര­പ്പു­തേ­ച്ച താ­റാ­വു­ക­ഷ­ണ­ങ്ങള്‍ അതി­ലി­ടു­ക. ഒന്ന്‌ എണ്ണ­തൂ­ക്ക­ണം. പി­ന്നെ അട­ച്ച്‌, സ്വര്‍­ണ­നി­റ­മാ­കും­വ­രെ വേ­വി­ക്കു­ക. മറ്റൊ­രു പാ­നില്‍ കടു­കു­താ­ളി­ച്ച്‌ ­മ­സാ­ല­ച്ചേ­രു­വ ചേര്‍­ത്ത്‌ ഉള്ളി­യും പച്ച­മു­ള­കും വെ­ളു­ത്തു­ള്ളി­യും ഇഞ്ചി­യും കറി­വേ­പ്പി­ല­യും മൂ­പ്പി­ച്ച്‌, മസാ­ല­പ്പൊ­ടി­ക­ളും ചേര്‍­ത്ത്‌ ഒരു മി­നി­റ്റു വയ്‌­ക്കു­ക. തക്കാ­ളി­യ­രി­ഞ്ഞ­തും ചേര്‍­ത്തു നന്നാ­യി വേ­വി­ച്ചെ­ടു­ക്കു­ക.
    ഇ­നി താ­റാ­വും ഇതില്‍­ച്ചേര്‍­ത്ത്‌ വേ­ണ്ട­ത്ര വെ­ള്ള­വു­മൊ­ഴി­ച്ച്‌, പാ­തി തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ വേ­ണ്ട­ത്ര ഉപ്പു­മി­ട്ട്‌ വേ­വി­ക്കു­ക. നന്നാ­യി വെ­ന്തു­ക­ഴി­ഞ്ഞാല്‍ ബാ­ക്കി­യു­ള്ള തേ­ങ്ങാ­പ്പാ­ലും ചേര്‍­ത്ത്‌ ഒന്നു തി­ള­പ്പി­ച്ചെ­ടു­ക്കു­ക. താ­റാ­വു­മ­പ്പാ­സു റെ­ഡി­!

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈസി നാടന്‍ കോഴിക്കറി

  • തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു വയ്ക്കാമെന്ന് നോക്കാം

    തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു വയ്ക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു കറി വയ്ക്കാമെന്ന് നോക്കാം, ഇതിനാവശ്യമുള്ള സാധനങ്ങള്‍, മീന്‍ , സവാള – രണ്ടെണ്ണം , തക്കാളി – ഒരെണ്ണം , വേപ്പില, പച്ചമുളക് – നാലെണ്ണം ,വെളുത്തുള്ളി – രണ്ടല്ലി , ഇഞ്ചി – ഒരു കഷണം , ഉലുവ – കാല്‍ ടിസ്പൂണ്‍ , മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍ , മുളക് പൊടി – അര ടിസ്പൂണ്‍ , മല്ലിപൊടി – ഒന്നര ടിസ്പൂണ്‍ , ചുവന്നുള്ളി – മൂന്നെണ്ണം , ഉപ്പു, വെളിച്ചെണ്ണ, കുടംപുളി ,ഇതുണ്ടാക്കേണ്ട വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കുട്ടനാടന്‍ ബീഫ് വരട്ടിയത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    കുട്ടനാടന്‍ ബീഫ് വരട്ടിയത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ബീഫ് വരട്ടിയതും , ബട്ടര്‍ ചിക്കനും ഉണ്ടാക്കാം …ആദ്യം നമുക്ക് ബീഫ് വരട്ടിയത് ഉണ്ടാക്കാം ..കുട്ടനാടന്‍ സ്റ്റയിലില്‍ ബീഫ് വരട്ടുന്നതാണ് ഉണ്ടാക്കാന്‍ പോകുന്നത് ..വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാവുന്നതാണ് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    ബീഫ് – അരക്കിലോ
    സവാള – 2 എണ്ണം
    ഇഞ്ചി – ഒരു കഷ്ണം ചതച്ചത്
    വെളുത്തുള്ളി – 8 അല്ലി ചതച്ചത്
    കൊല്ലമുളക് – 7 എണ്ണം
    മുഴുവന് മല്ലി – 2 ടേബിള് സ്പൂണ്
    കുരുമുളകുപൊടി – 2 ടീസ്പൂണ്
    മഞ്ഞള്പ്പൊടി – അര ടീസ്പൂണ്
    പെരുഞ്ചീരകപ്പൊടി – 1 ടീസ്പൂണ്
    തേങ്ങാക്കൊത്ത് – അരക്കപ്പ്
    വെളിച്ചെണ്ണ – ആവശ്യത്തിന്
    കറിവേപ്പില – ആവശ്യത്തിന്

    തയാറാക്കുന്ന വിധം
    ബീഫ് ചെറിയ കഷണങ്ങളാക്കി കഴുകി വയ്ക്കുക. ഇതിൽ ഒരു ടീസ്പൂണ് കുരുമുളകുപൊടി, ഉപ്പ്, മഞ്ഞള്പ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ വയ്ക്കണം. ഇതിനു ശേഷം ഇത് പ്രഷർ കുക്കറിൽ വേവിച്ചെടുക്കുക.
    ഒരു പാത്രത്തിൽ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതിൽ കറിവേപ്പില, തേങ്ങാക്കൊത്ത് എന്നിവയിട്ടു മൂപ്പിയ്ക്കുക. തേങ്ങ ഇളം ബ്രൗണ് നിറമാകുമ്പോള് മുക്കാൽ ഭാഗം വെളുത്തുള്ളി ചതച്ചത് ചേർത്തിളക്കുക. ഇതും നല്ലപോലെ മൂപ്പിയ്ക്കണം. പിന്നീട് സവാള ചേർത്തിളക്കുക.
    സവാള ബ്രൗണ് നിറമാകുമ്പോള് മുളകും മല്ലിയും പൊടിച്ചതും ഗരം മസാലയും ചേർത്തിളക്കുക.
    ഇതിലേയ്ക്ക് ബീഫ് വേവിച്ചതു ചേർത്തിളക്കുക. അല്പം വെള്ളവുമാകാം. ബീഫിൽ മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള് മുകളിൽ അല്പം കൂടി ഗരം മസാല, പെരുഞ്ചീരകപ്പൊടി, കറിവേപ്പില എന്നിവയിട്ട് ഇളക്കാം. അല്പം വെളിച്ചെണ്ണ മുകളിൽ തൂവാം. ഇത് നല്ലപോലെ ഇളക്കി വെള്ളം വറ്റിച്ച് ഉപയോഗിയ്ക്കാം. ബീഫ് വരട്ടിയത് റെഡി !

    ഇനി നമുക്ക് ബട്ടര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    കോഴി – ഒരു കിലോ (ചെറുതായി അരിഞ്ഞത്)
    സവാള – രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
    തക്കാളി – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്)
    മുട്ട പുഴുങ്ങിയത് – രണ്ടെണ്ണം(ചെറുതായി അരിഞ്ഞത്)
    ബട്ടർ -100 ഗ്രാം
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ട് ടീസ്പൂൺ
    മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
    മല്ലിപ്പൊടി – അര ടേബിൾ സ്പൂൺ
    മഞ്ഞൾപൊടി – കാൽ ടേബിൾ സ്പൂൺ
    ഏലയ്ക്ക, ഗ്രാമ്പു,കറുവാപ്പട്ട – നാലെണ്ണം വീതം ചതച്ചത്
    അണ്ടിപ്പരിപ്പ് – പത്തെണ്ണം
    വെളിച്ചെണ്ണ – പാകത്തിന്
    മല്ലിയില – ഒരു പിടി

    തയാറാക്കുന്ന വിധം
    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാള അരിഞ്ഞത് ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ചേർത്ത് വാടുന്നതുവരെ ഇളക്കുക. വഴറ്റിയ തക്കാളിയും സവാളയും അണ്ടിപ്പരിപ്പും ചേർത്ത് അരച്ചെടുക്കുക. ഇറച്ചി കഷ്ണങ്ങൾ പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ ബട്ടർ ചൂടാക്കി ഇറച്ചി കഷണങ്ങൾ അതിലിട്ട് പൊരിച്ചെടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് അരച്ചുവച്ച കൂട്ട് പൊടിച്ച ചേരുവകൾ ഇവ ചേർത്ത് ഇറച്ചി മൂക്കുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഇളക്കുക. ബട്ടർ തെളിഞ്ഞു വരുമ്പോൾ മുട്ട ഗ്രേറ്റ് ചെയ്തതും മല്ലിയിലയും വിതറി വിളമ്പാം. ബട്ടര്‍ ചിക്കന്‍ റെഡി !

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മധുര പലഹാരങ്ങള്‍ ഉണ്ടാക്കാം

  • ഓവനോ കുക്കറോ ഇല്ലാതെ കസ്റ്റാർഡ് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓവനോ കുക്കറോ ഇല്ലാതെ കസ്റ്റാർഡ് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് കസ്റ്റാര്‍ട് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മുട്ട – രണ്ടെണ്ണം , പഞ്ചസാര – ഒരു കപ്പു ,ഓയില്‍ – അരകപ്പ്, മൈദാ – ഒരു കപ്പു , കസ്റ്റാര്‍ട് പൌഡര്‍ – രണ്ടു ടേബിള്‍സ്പൂണ്‍, ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍, പാല്‍ – അരകപ്പ് , നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍, ..ആദ്യം മുട്ടയും പഞ്ചസാരയും ഓയിലും കൂടി നന്നായി ബീറ്റ് ചെയ്യുക …ഇതുണ്ടാക്കുന്ന വിധം വിശദമായി താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മുട്ട സുര്‍ക്കയും ഉണ്ടാക്കാം ..ഈ രണ്ടു വിഭവങ്ങളും വളരെ സ്വാദിഷ്ടമാണ് …എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും, ആദ്യം നമുക്ക് പൂരി മസാല ഉണ്ടാക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍

    ഗോതമ്പുപൊടി – ഒന്നര കപ്പ്‌
    മൈദ -അര കപ്പ്‌
    റിഫൈന്‍ഡ്‌ ഓയില്‍- ആവശ്യത്തിന്‌്്
    ഉപ്പ്‌ ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്‌
    ഉരുളക്കിഴങ്ങ്‌ മസാലയ്‌ക്ക്
    ഉരുളക്കിഴങ്ങ്‌- രണ്ടെണ്ണം
    ഗ്രീന്‍പീസ്‌-കാല്‍ കപ്പ്‌
    സവാള – ഒരെണ്ണം (കൊത്തിയരിയുക)
    ഇഞ്ചി നീളത്തില്‍ അരിഞ്ഞത്‌- അര ടീസ്‌പൂണ്‍
    പച്ചമുളക്‌- രണ്ടെണ്ണം(നെടുവെ കീറിയത്‌)
    മഞ്ഞള്‍ പൊടി- കാല്‍ ടീസ്‌പൂണ്‍
    വെളിച്ചെണ്ണ- രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
    കടുക്‌-കാല്‍ ടീസ്‌പൂണ്‍
    ഉഴുന്നുപരിപ്പ്‌- അര ടീസ്‌പൂണ്‍
    കറിവേപ്പില-രണ്ട്‌ തണ്ട്‌
    ഉപ്പ്‌- പാകത്തിന്

    തയാറാക്കുന്ന വിധം
    ഗോതമ്പുപൊടിയും മൈദയും ഉപ്പും ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ്‌ ഓയിലും അല്‍പ്പാല്‍പ്പമായി വെള്ളവും തളിച്ച്‌് കുഴച്ച്‌് പൂരിക്കുള്ള മാവാക്കുക. അര മണിക്കൂര്‍ ഒരു പ്ലേറ്റ്‌ കൊണ്ട്‌ മൂടി വയ്‌ക്കുക. ഇതില്‍ നിന്ന്‌ മാവെടുത്ത്‌ ചെറിയ ഉരുളകളാക്കി വയ്‌ക്കുക. ഇവ ഓരോന്നും വട്ടത്തില്‍ അല്‍പ്പം കനത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ പരത്തിവച്ച പൂരി ഇട്ട്‌ എണ്ണ പിടിക്കാതെ വറുത്തുകോരുക.

    മസാല തയാറാക്കുന്നതിന്‌
    ഉരുളക്കിഴങ്ങ്‌ പുഴുങ്ങി തൊലികളഞ്ഞ്‌ പൊടിച്ചുവയ്‌ക്കുക. ഗ്രീന്‍പീസ്‌ വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ ചൂടാകുമ്പോള്‍ കടുക്‌ പൊട്ടിച്ച്‌ ഉഴുന്നുപരിപ്പിട്ട്‌ ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.. ഇതിലേക്ക്‌ ഇഞ്ചിയും സവാളയും പച്ചമുളക്‌ കീറിയതും മഞ്ഞള്‍പ്പൊടിയും മൂപ്പിക്കുക. ഇതിലേക്ക്‌ ഗ്രീന്‍പീസും ഉരുളക്കിഴങ്ങും അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. മല്ലിയില വിതറി പൂരിയോടൊപ്പം വിളമ്പാം.

    മുട്ട സുര്‍ക്ക
    ============
    പൊന്നി അരി – 3 കപ്പ്
    മുട്ട – 4 എണ്ണം
    ഉരുളക്കിഴങ്ങ്‌ അരിഞ്ഞത് – 1 കപ്പ്
    ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
    ഉള്ളി അരിഞ്ഞത് – അരകപ്പ്
    പച്ചമുളക് അരിഞ്ഞത് – 3എണ്ണം
    കറിവേപ്പില – 2തണ്ട് അരിഞ്ഞത്
    മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്‌
    ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്,എണ്ണ – ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം :

    ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക . ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..കോവാ/ മില്‍ക്ക് ചീസ് , മൈദാ – അരകപ്പ് , ബേക്കിംഗ് പൌഡര്‍ – രണ്ടു നുള്ള് , പഞ്ചസാര – രണ്ടു കപ്പു,ഏലക്കായ – എട്ടെണ്ണം , കോവാ മിക്സ്യില്‍ ഒന്ന് പൊടിച്ചു മൈദയും ബേക്കിംഗ് പൌഡര്‍ കൂടി മിക്സ് ചെയ്തു ചതി പരുവത്തില്‍ കുഴയ്ക്കുക. ചെറിയ ഉരുളകള്‍ ആക്കി വറുത്തു എടുക്കണം എന്നിട്ട് പഞ്ചസാര പാനിയില്‍ ഇടണം.. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കാം ..പേരുപോലെ തന്നെ വെളുത്തുള്ളി കുറച്ചു കൂടുതല്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്..ഒരു ചൈനീസ് രുചി കലര്‍ന്ന വിഭവം ആണിത്..ചിക്കന്‍ കൊണ്ട് ഒരുപാട് വെറൈറ്റി കറികള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ കൊണ്ട് എന്തുണ്ടാക്കിയാലും സ്വാദില്‍ മിന്‍പില്‍ തന്നെയാകും എന്നാ കാര്യത്തില്‍ സംശയം ഇല്ല… ഇത്ന വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ,,എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്നതും
    ആണ്..നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    ചിക്കന്‍-അരക്കിലോ
    ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
    കുരുമുളകുപൊടി-2 ടീസ്പൂണ്‍
    ചില്ലി ഫ്‌ളേക്ക്‌സ്-1 ടീസ്പൂണ്‍
    ചില്ലിഗാര്‍ലിക് പേസ്റ്റ്-1 ടീസ്പൂണ്‍
    കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍
    മുട്ടവെള്ള-1
    വെളുത്തുള്ളി-3 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
    ഇഞ്ചി-1 ടീസ്പൂണ്‍
    സവാള-അരക്കപ്പ്
    സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
    തക്കാളി സോസ്-കാല്‍ കപ്പ്
    പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിനു
    മല്ലിയില – ആവശ്യത്തിനു
    ഒായില്‍ – ആവശ്യത്തിനു

    ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകുക.
    ഇതില്‍ ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, മുട്ട വെള്ള, ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. നന്നായി ഇതൊക്കെ ചിക്കനില്‍ പിടിക്കണം എന്നാലെ ചിക്കന്‍ കഴിക്കാന്‍ നല്ല സ്വാദ് ഉണ്ടാകൂ..
    അതിനു ശേഷം ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ വറുത്തെടുക്കുക.ഇത് കോരി മാറ്റിയ ശേഷം ഈ
    പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റണം. ഒരല്പം ഉപ്പു ചേര്‍ക്കുക സവാള പെട്ടന്ന് വഴന്നു കിട്ടും.ഇനി
    ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചില്ലി ഫ്‌ളേക്‌സ്, സോയാസോസ്, തക്കാളി സോസ്, പഞ്ചസാര, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക.
    ഇത് നല്ലപോലെ തിളച്ച ശേഷം ഉപ്പും വറുത്തു വച്ച ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കണം. ബാക്കി കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വെന്തു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില അല്ലെങ്കില്‍ സെലറി എന്നിവ അരിഞ്ഞു ചേര്‍ത്ത് ഉപയോഗിക്കാം .

    ഈ റെസിപ്പി എല്ലാവര്കും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം