ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കാം ..പേരുപോലെ തന്നെ വെളുത്തുള്ളി കുറച്ചു കൂടുതല്‍ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്..ഒരു ചൈനീസ് രുചി കലര്‍ന്ന വിഭവം ആണിത്..ചിക്കന്‍ കൊണ്ട് ഒരുപാട് വെറൈറ്റി കറികള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട് ചിക്കന്‍ കൊണ്ട് എന്തുണ്ടാക്കിയാലും സ്വാദില്‍ മിന്‍പില്‍ തന്നെയാകും എന്നാ കാര്യത്തില്‍ സംശയം ഇല്ല… ഇത്ന വളരെ എളുപ്പത്തില്‍ തയ്യാറാക്കാം ,,എല്ലാവര്ക്കും ഇഷ്ട്ടപ്പെടുന്നതും
ആണ്..നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന് ..ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ചിക്കന്‍-അരക്കിലോ
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
കുരുമുളകുപൊടി-2 ടീസ്പൂണ്‍
ചില്ലി ഫ്‌ളേക്ക്‌സ്-1 ടീസ്പൂണ്‍
ചില്ലിഗാര്‍ലിക് പേസ്റ്റ്-1 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള-1
വെളുത്തുള്ളി-3 ടേബിള്‍ സ്പൂണ്‍ (അരിഞ്ഞത്)
ഇഞ്ചി-1 ടീസ്പൂണ്‍
സവാള-അരക്കപ്പ്
സോയാസോസ്-2 ടേബിള്‍ സ്പൂണ്‍
തക്കാളി സോസ്-കാല്‍ കപ്പ്
പഞ്ചസാര-1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
മല്ലിയില – ആവശ്യത്തിനു
ഒായില്‍ – ആവശ്യത്തിനു

ആദ്യം തന്നെ ചിക്കന്‍ നല്ലപോലെ കഴുകുക.
ഇതില്‍ ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, മുട്ട വെള്ള, ഒരു സ്പൂണ്‍ കോണ്‍ഫ്‌ളോര്‍ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. നന്നായി ഇതൊക്കെ ചിക്കനില്‍ പിടിക്കണം എന്നാലെ ചിക്കന്‍ കഴിക്കാന്‍ നല്ല സ്വാദ് ഉണ്ടാകൂ..
അതിനു ശേഷം ഒരു പാനില്‍ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചിക്കന്‍ വറുത്തെടുക്കുക.ഇത് കോരി മാറ്റിയ ശേഷം ഈ
പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ക്കുക.പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് സവാള ചേര്‍ത്ത് വഴറ്റണം. ഒരല്പം ഉപ്പു ചേര്‍ക്കുക സവാള പെട്ടന്ന് വഴന്നു കിട്ടും.ഇനി
ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചില്ലി ഫ്‌ളേക്‌സ്, സോയാസോസ്, തക്കാളി സോസ്, പഞ്ചസാര, അല്‍പം വെള്ളം എന്നിവ ചേര്‍ത്തിളക്കുക.
ഇത് നല്ലപോലെ തിളച്ച ശേഷം ഉപ്പും വറുത്തു വച്ച ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കണം. ബാക്കി കോണ്‍ഫ്‌ളോര്‍ വെള്ളത്തില്‍ കലക്കി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വെന്തു കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില അല്ലെങ്കില്‍ സെലറി എന്നിവ അരിഞ്ഞു ചേര്‍ത്ത് ഉപയോഗിക്കാം .

ഈ റെസിപ്പി എല്ലാവര്കും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഇന്ന് നമുക്ക് മസാല ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം