ഇന്ന് നമുക്ക് താറാവ് മപ്പാസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കിയാലോ .. ഇറച്ചി വിഭവങ്ങളില്‍ തണുപ്പുള്ള ഒന്നാണ് താറാവ് അത് കഴിച്ചു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും ..മറ്റു ഏതു ഇറച്ചി കഴിചു കഴിഞ്ഞാലും നമുക്ക് ഭയങ്കര ചൂട് ആയിരിക്കും എന്നാല്‍ താറാവ് ഇറച്ചി കഴിച്ചാല്‍ നമുക്ക് ഈ ചൂട് അനുഭവപ്പെടില്ല..വളരെ രുചികരമായ ഒന്ന് കൂടിയാണ് താറാവ് ..നാടന്‍ താറാവ് തന്നെയാണ് ഏറ്റവും നല്ലത്..പക്ഷെ ഇത് ക്ലീന്‍ ചെയ്തു എടുക്കാനുള്ള പാട് കാരണം ആകും മിക്കവാറും ബ്രോയിലര്‍ താറാവിനെ ഇഷ്ട്ടപ്പെടുന്നത്…വീട്ടില്‍ തന്നെ താറാവിനെ പാകപ്പെടുത്തുമ്പോള്‍ അതിന്റെ പപ്പ് പെട്ടന്ന് പോയി കിട്ടാന്‍ ചൂട് വെള്ളത്തില്‍ കപ്പതണ്ടു ( പപ്പായ ) ഇട്ടു തിളപ്പിച്ച് മുക്കിയാല്‍ മതി ചെറിയ പപ്പുകള്‍ എല്ലാം നന്നായി പോയി കിട്ടും ..ഇത് ഞങ്ങള്‍ പരീക്ഷിചിട്ടുല്ലതാണ് കേട്ടോ ..അപ്പൊ നമുക്ക് നോക്കാം താറാവ് മാപ്പാസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്..ഇതിനാവശ്യമുള്ള സാധനങ്ങള്‍.
താറാവ് – ഒരുകിലോ
ചുവന്നുള്ളി അരിഞ്ഞത് – അഞ്ചെണ്ണം
ഇഞ്ചിയരിഞ്ഞത് – 25 ഗ്രാം
വെളുത്തുള്ളിയരിഞ്ഞത് – 25 ഗ്രാം
പച്ചമുളക് – 50 ഗ്രാം
കടുക് – 1 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട – 10 ഗ്രാം
ഏലം – 10 ഗ്രാം
തക്കോലം – 10 ഗ്രാം
ഉണക്കക്കുരുമുളക് – 5 ഗ്രാം
മഞ്ഞള്‍പ്പൊടി – അര ടേബിള്‍ സ്പൂണ്‍
മുളകുപൊടി (അധികം എരിവില്ലാത്തത്) – അര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – ഒരു ടേബിള്‍ സ്പൂണ്‍
ഫെന്നല്പ്പൊടി – അര ടേബിള്‍ സ്പൂണ്‍
കറിവേപ്പില – വേണ്ടത്ര
തക്കാളിയരിഞ്ഞത് – രണ്ടെണ്ണം
തേങ്ങാപ്പാല്‍ – അരലിറ്റര്‍
വെളിച്ചെണ്ണ – ആവശ്യത്തിനു
തയാറാക്കുന്ന വിധം
വൃത്തിയാക്കി മുറിച്ച താറാവുകഷണങ്ങള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പുരട്ടിയെടുത്ത്, 20 മിനിറ്റു വയ്ക്കുക. കുഴിയുള്ള ഒരു പാന്‍ ചൂടാക്കി അരപ്പുതേച്ച താറാവുകഷണങ്ങള്‍ അതിലിടുക. ഒന്ന് എണ്ണതൂക്കണം. പിന്നെ അടച്ച്, സ്വര്ണനിറമാകുംവരെ വേവിക്കുക. മറ്റൊരു പാനില്‍ കടുകുതാളിച്ച് മസാലച്ചേരുവ ചേര്‍ത്ത് ഉള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയും മൂപ്പിച്ച്, മസാലപ്പൊടികളും ചേര്‍ത്ത് ഒരു മിനിറ്റു വയ്ക്കുക. തക്കാളിയരിഞ്ഞതും ചേര്‍ത്തു നന്നായി വേവിച്ചെടുക്കുക.
ഇനി താറാവും ഇതില്ച്ചേര്ത്ത് വേണ്ടത്ര വെള്ളവുമൊഴിച്ച്, പാതി തേങ്ങാപ്പാലും ചേര്‍ത്ത് വേണ്ടത്ര ഉപ്പുമിട്ട് വേവിക്കുക. നന്നായി വെന്തുകഴിഞ്ഞാല്‍ ബാക്കിയുള്ള തേങ്ങാപ്പാലും ചേര്‍ത്ത് ഒന്നു തിളപ്പിച്ചെടുക്കുക. താറാവുമപ്പാസു റെഡി!
ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.