ഇന്ന് നമുക്ക് പൂരി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..മുട്ട സുര്‍ക്കയും ഉണ്ടാക്കാം ..ഈ രണ്ടു വിഭവങ്ങളും വളരെ സ്വാദിഷ്ടമാണ് …എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതും, ആദ്യം നമുക്ക് പൂരി മസാല ഉണ്ടാക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍
ഗോതമ്പുപൊടി – ഒന്നര കപ്പ്
മൈദ -അര കപ്പ്
റിഫൈന്‍ഡ് ഓയില്‍- ആവശ്യത്തിന്‌്്
ഉപ്പ് ചേര്‍ത്ത വെള്ളം- കുഴയ്‌ക്കാന്‍ ആവശ്യത്തിന്
ഉരുളക്കിഴങ്ങ് മസാലയ്‌ക്ക്
ഉരുളക്കിഴങ്ങ്- രണ്ടെണ്ണം
ഗ്രീന്‍പീസ്-കാല്‍ കപ്പ്
സവാള – ഒരെണ്ണം (കൊത്തിയരിയുക)
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്- അര ടീസ്‌പൂണ്‍
പച്ചമുളക്- രണ്ടെണ്ണം(നെടുവെ കീറിയത്)
മഞ്ഞള്‍ പൊടി- കാല്‍ ടീസ്‌പൂണ്‍
വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്‌പൂണ്‍
കടുക്-കാല്‍ ടീസ്‌പൂണ്‍
ഉഴുന്നുപരിപ്പ്- അര ടീസ്‌പൂണ്‍
കറിവേപ്പില-രണ്ട് തണ്ട്
ഉപ്പ്- പാകത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പുപൊടിയും മൈദയും ഉപ്പും ഒരു ടേബിള്‍ സ്‌പൂണ്‍ റിഫൈന്‍ഡ് ഓയിലും അല്‍പ്പാല്‍പ്പമായി വെള്ളവും തളിച്ച്‌് കുഴച്ച്‌് പൂരിക്കുള്ള മാവാക്കുക. അര മണിക്കൂര്‍ ഒരു പ്ലേറ്റ് കൊണ്ട് മൂടി വയ്‌ക്കുക. ഇതില്‍ നിന്ന് മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്‌ക്കുക. ഇവ ഓരോന്നും വട്ടത്തില്‍ അല്‍പ്പം കനത്തില്‍ പരത്തുക. ചീനച്ചട്ടിയില്‍ ഓയില്‍ ചൂടാകുമ്പോള്‍ പരത്തിവച്ച പൂരി ഇട്ട് എണ്ണ പിടിക്കാതെ വറുത്തുകോരുക.
മസാല തയാറാക്കുന്നതിന്
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിച്ചുവയ്‌ക്കുക. ഗ്രീന്‍പീസ് വേവിക്കുക. ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിച്ച് ഉഴുന്നുപരിപ്പിട്ട് ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റുക.. ഇതിലേക്ക് ഇഞ്ചിയും സവാളയും പച്ചമുളക് കീറിയതും മഞ്ഞള്‍പ്പൊടിയും മൂപ്പിക്കുക. ഇതിലേക്ക് ഗ്രീന്‍പീസും ഉരുളക്കിഴങ്ങും അല്‍പ്പം വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വേവിക്കുക. മല്ലിയില വിതറി പൂരിയോടൊപ്പം വിളമ്പാം.
മുട്ട സുര്‍ക്ക
============
പൊന്നി അരി – 3 കപ്പ്
മുട്ട – 4 എണ്ണം
ഉരുളക്കിഴങ്ങ് അരിഞ്ഞത് – 1 കപ്പ്
ഗ്രീൻ പീസ്, ചീസ്, സോയാ ബീൻ എന്നിവ ആവശ്യത്തിന്
ഉള്ളി അരിഞ്ഞത് – അരകപ്പ്
പച്ചമുളക് അരിഞ്ഞത് – 3എണ്ണം
കറിവേപ്പില – 2തണ്ട് അരിഞ്ഞത്
മല്ലിയില അരിഞ്ഞത് – കാല്‍ കപ്പ്
ഇഞ്ചി അരിഞ്ഞത് – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്,എണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഇഷ്ടമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കാം. എല്ലാപച്ചക്കറികളും പൊടി ആയി അരിയണം. അരി പച്ചവെള്ളത്തില്‍ കുതിര്‍ത്ത് നാലോ അഞ്ചോ മണിക്കൂര്‍ വെക്കുക. അരി കഴുകി മുട്ടയും അല്പം വെള്ളവുംചേര്‍ത്ത് മിക്സിയില്‍ അരയ്ക്കുക. അയവ് കൂടിപോകരുത്. തവികൊണ്ട് കോരി ഒഴിക്കുമ്പോള്‍ നല്ല കട്ടിയുള്ള മാവായിരിക്കണം. അരിഞ്ഞുവച്ച പച്ചക്കറികള്‍ അല്പം ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് നന്നായി ഞരടി മാവില്‍ ചേര്‍ത്ത് ഇളക്കുക. പാകത്തിനുപ്പും ചേര്‍ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ നടുഭാഗത്തായി ഒരു തവി കൊണ്ട് മാവ് കോരിയൊഴിക്കുക. ഇത് നന്നായിപൊങ്ങിവരുമ്പോള്‍ പതുക്കെ മറിച്ചിടുക. തിരിച്ചും മറിച്ചും രണ്ടുഭാഗവും പാകമായി കഴിഞ്ഞാല്‍ കോരിവെക്കുക. മീന്‍ കറിയുടെ കുടെയോ ഇറച്ചിക്കറിയുടെ കുടെയോ വിളമ്പുക.
ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക . ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.