Blog

  • ദോശയും മീന്‍ കറിയും ഉണ്ടാക്കാം

    ദോശയും മീന്‍ കറിയും ഉണ്ടാക്കാം

    ഇന്ന് നമുക്ക് ദോശയും മീന്‍ കറിയും ഉണ്ടാക്കാം..ദോശയുടെ കൂടെ ചമ്മന്തിയോ അല്ലെങ്കില്‍ സാമ്പാറോ അല്ലെ സാധാരണ കഴിക്കാറ്….എന്നാല്‍ ദോശയ്ക്കൊപ്പം മീന്‍ കറി കഴിച്ചു നോക്കിയേ സൂപ്പര്‍ ടേസ്റ്റ് ആണ്..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന്..ആദ്യം നമുക്ക് മീന്‍ കറി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.

    മീൻ കഷ്ണങ്ങളാക്കിയത് -അരക്കിലോ
    ചെറിയ ഉള്ളി അരിഞ്ഞത് -എട്ടെണ്ണം
    തക്കാളി -1 (തക്കാളിയുടെ പകുതി തീരെചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കണം ബാക്കി പകുതി അൽപ്പം വലുതായും അരിയണം)
    ഇഞ്ചി ചെറിയ കഷ്ണം
    പച്ചമുളക് -5 (എരിവനുസരിച്ച് )
    കുടംപുളി ഒരു കഷണം
    മുളകുപൊടി -1 ടേബിൾ സ്പൂണ്
    മല്ലിപ്പൊടി -1 ടി സ്പൂണ്
    ഉലുവാപ്പൊടി,മഞ്ഞൾപ്പൊടി,പെരും ജീരകം -ഓരോ നുള്ള്
    കറി വേപ്പില
    ഉപ്പ്
    എണ്ണ
    ( മീന്‍ കൂടുതല്‍ എടുക്കുമ്പോള്‍ ചേരുവകളും അളവ് കൂട്ടി എടുക്കുക )

    പൊടികളെല്ലാം അല്പ്പം വെള്ളമൊഴിച്ച് മിക്സ് ചെയ്തു വെക്കാം.

    പാനിൽ അല്ലെങ്കിൽ ചട്ടിയിൽ അല്പ്പം എണ്ണ ചൂടാക്കിയതിലെക്ക് ഒരു നുള്ള് പെരും ജീരകമിട്ട് ഉള്ളിയരിഞ്ഞതും ഇഞ്ചി അരിഞ്ഞതും പച്ചമുളകും അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം മിക്സ് ചെയ്തു വെച്ചിരിക്കുന്ന പൊടികൾ ചേർക്കാം .നന്നായി ഇളക്കിയ ശേഷം തീരെ പൊടിയായി അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് കുടമ്പുളിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കണം .ഇതിലേക്ക് മീൻ കഷ്ണങ്ങളും ആവശ്യത്തിനു ഉപ്പും വലിയ കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്ന തക്കാളിയും ചേർക്കാം.ഗ്രേവി കുറുകി മീനിൽ നന്നായി പിടിച്ച ശേഷം കറി വേപ്പില ചേർത്ത് വാങ്ങാം . തണുത്ത ശേഷം അല്പ്പം വെളിച്ചെണ്ണ കറിയുടെ മുകളിയിൽ ഒഴിച്ചാൽ കൂടുതൽ സ്വാദിഷ്ട്ടമാകും. മീന്‍ കറി റെഡി !

    ഇനി നമുക്ക് ദോശ ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഉഴുന്ന് – നൂറു ഗ്രാം
    ഇഡലി അരി അല്ലെങ്കില്‍ പുഴുക്കലരി – നൂറ്റമ്പത് ഗ്രാം
    പച്ചരി – അമ്പതു ഗ്രാം
    ചോറ് -ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്
    നെയ്യ്\എണ്ണ

    അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക.
    ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക.
    അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക.
    കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക.
    ഒരു ദോശ കല്ല്‌ ചൂടാക്കി അര തവി മാവ് ഒഴിച് ദോശ ചുട്ടെടുക്കുക.
    തവയുടെ വലിപ്പം അനുസരിച് 3-5 ദോശ വരെ ഒരേ സമയം ചുട്ടെടുക്കാം.
    ആവശ്യത്തിന് നെയ്യോ എണ്ണയോ തൂകി മറിചിട്ട് ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ വാങ്ങി വെക്കുക. ദോശ റെഡി !

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയുഉക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • നല്ല കിടിലന്‍ നെയപ്പം ഉണ്ടാക്കുന്ന വിധം

    നല്ല കിടിലന്‍ നെയപ്പം ഉണ്ടാക്കുന്ന വിധം

    നെയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .നാട്ടിന്‍ പുറത്തുള്ള ചായക്കടയില്‍ ചില്ല് കൂട്ടില്‍ നെയപ്പം കിടക്കുന്നത് കണ്ടാല്‍ ഏതൊരാളുടെയും വായില്‍ അറിയാതെ വെള്ളം ഊറും .നെയപ്പം നാലുമണി ചായക്ക് ഒപ്പം കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് .ചായക്കടയില്‍ നിന്നും നാം നെയപ്പം വാങ്ങിക്കഴിക്കും എങ്കിലും .വീട്ടില്‍ സാധാരണ നമ്മള്‍ നെയപ്പം ഉണ്ടാക്കാന്‍ മിനക്കെടാറില്ല എത്രയൊക്കെ ശ്രമിച്ചാലും ചായക്കടയില്‍ കിട്ടുന്ന നെയപ്പത്തിന്റെ രുചി കിട്ടുന്നില്ല എന്ന് ആണ് മിക്കവാറും എല്ലാവരും പറയാറുള്ളത് .എന്നാല്‍ ഇന്ന് നമുക്ക് വളരെ രുചികരമായ രീതിയില്‍ വളരെ എളുപ്പത്തില്‍ നെയപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ ?നെയപ്പം വളരെ എളുപ്പത്തില്‍ വളരെ രുചികരമായി എങ്ങനെ ഉണ്ടാക്കാം എന്ന് വിശദമായി കണ്ടു മനസിലാക്കാം .താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ മറക്കാതെ ഷെയര്‍ ചെയാനും ട്രൈ ചെയ്ത് അഭിപ്രായം പറയാനും മറക്കല്ലേ .

     

  • ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് ഫ്രൈ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ,,ഇതിനാവശ്യമായ സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , വെളിച്ചെണ്ണ , ഉപ്പു , ഉണക്കമുളക് ,വേപ്പില , കയപൊടി, വെളുത്തുള്ളി ,കുരുമുളക് പൊടി , ..ആദ്യം ഉരുളക്കിഴങ്ങ് നീളത്തില്‍ അറിഞ്ഞിഞ്ഞു ഉപ്പിട്ട് പുഴുങ്ങി വെള്ളം ഊറ്റി കളഞ്ഞു എടുക്കുക..ഇത് വെളിച്ചെണ്ണയില്‍ വറുത്തു എടുക്കണം ..അതിനുശേഷം മസാലകള്‍ മൂപ്പിച്ചു അതിലിട്ട് മിക്സ് ചെയ്തു എടുക്കുക…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • സ്ട്രോബറി വൈന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സ്ട്രോബറി വൈന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വൈനുകള്‍ നമ്മള്‍ പലതരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട് ..വൈന്‍ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിനു ഉപയോഗിക്കുന്ന പാത്രങ്ങള്‍ എല്ലാം നന്നായി കഴുകി ഉണക്കി എടുക്കണം എന്നതാണ്…അതുപോലെ തന്നെ വൈനുണ്ടാക്കുന്ന ചേരുവകൾ എല്ലാം ചേർത്തതിനുശേഷം ഭരണിയുടെ വക്കിൽ നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും…പഴകുംന്തോറും ഗുണവും വീര്യവും കൂടുന്ന ഒന്നാണ് വൈന്‍ …ഇന്ന് നമുക്ക് സ്ട്രോബറി കൊണ്ട് എങ്ങിനെ വൈന്‍ ഉണ്ടാക്കാമെന്നു നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍

    സ്ട്രോബെറി – 2 കിലോഗ്രാം
    പഞ്ചസാര – 1 കിലോ
    തിളപ്പിച്ച വെള്ളം – 4 .25 ലിറ്റർ
    ഉണക്കമുന്തിരി – 50 ഗ്രാം
    ചെറുനാരങ്ങ – 1 എണ്ണം
    യീസ്റ്റ് – 2 ടീസ്പൂണ്‍
    പിങ്ക് ഫുഡ്‌ കളർ – 1 ടീസ്പൂണ്‍ (ആവശ്യമെങ്കിൽ)

    തയ്യാറാക്കുന്ന വിധം
    സ്ട്രോബറി നല്ല പോലെ കഴുകി തുണി വെച്ച് തുടച്ചു തീരെ വെള്ളം ഇല്ലാതാക്കി എടുക്കണം
    വെള്ളം തിളപ്പിച്ച്‌ കുറച്ചു ഒന്ന് ചൂടാറാൻ വേണ്ടി വെയ്ക്കണം
    ഇനി സ്ട്രോബെറി ഉടച്ചെടുത്ത് നല്ല പോലെ കഴുകി വൃത്തിയാക്കി ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് ചേർക്കാം ഒപ്പം തന്നെ പഞ്ചസാരയും ശേഷം ഒരു പുതിയ മരത്തിന്റെതുപോലുള്ള സ്പൂണ്‍ / തവി പുതിയത് ഉപയോഗിച്ച് നല്ല പോലെ ഇളക്കി കൊടുക്കാം
    അടുത്തത് ഇതിലേക്ക് ചൂട് കുറഞ്ഞ വെള്ളം , ഉണക്കമുന്തിരി എന്നിവ ചേർത്ത് മിക്സ്‌ ചെയ്യണം കളർ ചെർക്കുന്നുണ്ടെങ്ങിൽ ഇപ്പോൾ ചേർക്കാം
    ഇനി ജാർ അടപ്പ് വെച്ച് അടച്ചതിനു ശേഷം ഒരു ദിവസം അങ്ങിനെ തന്നെ ഇരിക്കട്ടെ . അടുത്ത ദിവസം കുറച്ചു ഇളം ചൂട് വെള്ളത്തിൽ യീസ്റ്റ് മിക്സ്‌ ചെയ്തു ഇളക്കി എടുത്തു ടയിറ്റ് ആയി അടച്ചു വെയ്ക്കുക
    ഇനി രണ്ടാഴ്ച ദിവസത്തിൽ ഒരു പ്രാവശ്യം എന്ന കണക്കിന് ഇതിനെ ഒന്ന് ഇളക്കി എടുക്കണം രണ്ടാഴച്ചയ്ക്ക് ശേഷം നല്ല വൃത്തിയുള്ള മുസ്ലിൻ തുണി വെച്ച് വേറെ ഒരു ഡ്രൈ ആയിട്ടുള്ള ജാറിലേക്ക് അരിച്ചെടുക്കണം ശേഷം വായു കടക്കാത്ത രീതിയിൽ അടച്ചു തണുപ്പുള്ള ഭാഗത്ത്‌ വെയ്ക്കണം ഇനിഗിനെ രണ്ടു മാസത്തോളം അനക്കാതെ വെച്ചതിനുശേഷം വീണ്ടും ഇതിനെ അരിച്ചെടുക്കണം അരിച്ചെടുത്ത്‌ കുപ്പികളിൽ ആയി സൂക്ഷിച്ചു വെച്ച് ഉപയോഗിക്കാം.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഈസിയായിട്ട് കടലക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഈസിയായിട്ട് കടലക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഈസിയായി കടലക്കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍ , കടല, വെളിച്ചെണ്ണ , കടുക് , വെളുത്തുള്ളി , പച്ചമുളക്, ഇഞ്ചി ,സവാള – മൂന്നെണ്ണം , മല്ലി പൊടി – ഒന്നര ടേബിള്‍സ്പൂണ്‍ , മുളക് പൊടി – അര ടേബിള്‍ സ്പൂണ്‍ , ഗരം മസാലപൊടി – അര ടിസ്പൂണ്‍ , മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍ , തക്കാളി , ഉപ്പു – ആവശ്യത്തിനു , ഇതുണ്ടാക്കുന്ന വിധം വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ട ശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നമുക്ക് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.

    ചെറിയ ബസ്മതി അരി – ഒന്നര കിലോ
    ചിക്കന്‍ – രണ്ടര കിലോ
    നെയ്യ്- 250 ഗ്രാം
    സവാള – 10 എണ്ണം
    തക്കാളി – 10 എണ്ണം
    പച്ചമുളക് – 10 -12 എണ്ണം
    ഇഞ്ചി ചതച്ചത്- 1 ടേബിള്‍ സ്പൂണ്‍
    വെളുത്തുളളി- 3-4 ചതച്ചത്
    പൊതീനയില
    മല്ലിയില
    നാരങ്ങനീര്- 2 ടീ സ്പൂണ്‍
    അണ്ടിപ്പരിപ്പ്-25 ഗ്രാം
    ഉണക്കമുന്തിരി- 25 ഗ്രാം
    ഗരം മസാല- 1 ടീ സ്പൂണ്‍
    കറുവപ്പട്ട- 4
    ഗ്രാമ്പൂ-4
    ഏലയ്ക്കാ-5
    റോസ് റോസ് വാട്ടര്‍- ഒന്നര ടീ സ്പൂണ്‍
    കുങ്കുമപ്പൂ കാല്‍ ടിസ്പൂണ്‍ പാലില്‍ കലക്കിയത്

    തയ്യാറാക്കുന്ന വിധം :
    ഒരു പാത്രത്തില് 50 ഗ്രാം നെയ്യൊഴിച്ച് ചൂടാക്കുക. ചെറുതായി അരിഞ്ഞ സവാള ഇതിലെക്കിട്ട് നന്നായി വഴറ്റുക. നല്ല ബ്രൌണ് കളറാകുമ്പോള് കോരി മാറ്റാം. ബിസ്ത റെഡി.

    ഇനി ഒരു പാത്രംത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന തക്കാളി ഇട്ട് എണ്ണയില്ലാതെ നന്നായി വഴറ്റുക. തക്കാളി നന്നായി വാടിയ ശേഷം ചതച്ച പച്ചമുളകും ഇഞ്ചിയും വെളുള്ളിയും ഇട്ട് നന്നായി ഇളക്കുക. ഇത് മൂത്ത് വരുമ്പോള് അതിലേയ്ക്ക് ചിക്കന്‍ കഷണങ്ങള് ഇടാം. ഇറച്ചി വേവുന്നതിനാവശ്യമായ വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും, പൊതീനയും ഇട്ട് അടച്ച് വെച്ച് വേവിക്കുക. വേവാകും വരെ വെള്ളം വറ്റി പോവാതെ നോക്കണം. ആവശ്യമെങ്കില്‍ വീണ്ടും വെള്ളം ഒഴിക്കാം. ചിക്കന്‍ വെന്താല്‍ ഇതിലേക്ക് കുറേശെ ബിസ്ത ഇട്ടു കൊടുക്കുക. എന്നിട്ട് കുറച്ച് നേരം കൂടി അടച്ച് വയ്ക്കുക. അതിനു ശേഷം ഗരം മസാല, നാരങ്ങാ നീര് , ഒരു പിടി മല്ലിയില എന്നിവ ഇടുക. മല്ലിയില വാടുമ്പോള് ഇറച്ചി അടുപ്പില് നിന്നിറക്കാം.
    ഇനി ബിരിയാണിക്കുള്ള അരി വേവിക്കലാണ്. രണ്ട് ലിറ്ററ് വെള്ളം ഒരു പാത്രത്തിലെടുത്ത് തീയില് വയ്ക്കുക. ചൂടാകുമ്പോള് അതിലേയ്ക്ക് കറുവപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ എന്നിവ ഇടുക. വെള്ളം നന്നായി തിളയ്ക്കുമ്പോള് അതിലേയ്ക്ക് ബാക്കിയുള്ള നെയ്യ് പകുതി ഒഴിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കിയ ശേഷം അരി നന്നായി കഴുകി വെള്ളത്തിലിടുക. 1, 1/2 ടീ സ്പൂണ്‍ റോസ് വാട്ടറ് കൂടി ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. വെള്ളം വറ്റി കഴിഞ്ഞാല് പിന്നെ കുറച്ച് നേരം ആവിയില് വേവിക്കണം. ഏകദേശം എണ്പത് ശതമാനം വെന്ത് കഴിഞ്ഞാല് അത് തീയില് നിന്നും മാറ്റി വയ്ക്കുക. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ഇറച്ചി അടുപ്പില് വയ്ക്കുക. ഇറച്ചിക്കു മുകളിലായി അല്പം ബിസ്തയും മല്ലിയിലയും ഇടുക. അതിന് മുകളിലായി വെന്ത അരി ഇട്ട് ഒന്ന് തട്ടി നിരത്തിയിടുക. അതിലേയ്ക്ക് പാലില് കലക്കി വച്ചിരിക്കുന്ന കുങ്കുമപ്പൂ തളിക്കുക. ബിരിയാണിക്ക് കളറ് വരാനാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ടിപ്പരിപ്പും മുന്തിരിയും വറുക്കാതെ അതിന് മുകളില് നിരത്തുക. അതിന് മുകളിലായി ബാക്കിയുള്ള ബിസ്ത കൂടി വിതറുക.
    മൈദാ മാവ് നനച്ച് പാത്രത്തിന്റെ മൂടിയും പാത്രവും ചേര്‍ത്ത് ആവി പോവാത്ത വിധം ഒട്ടിക്കുക. പാത്രത്തിന് മുകളില് കുറച്ചു കനല്‍ കൂടി വിതറിയാല്‍ നല്ലത്. ഭാരമുള്ള എന്തെങ്കിലും എടുത്ത് വയ്ക്കുക. പത്ത് മിനിറ്റ് വേവിച്ചാല് തലശ്ശേരി ദം ബിരിയാണി റെഡി.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഏഴു തരം പാനീയങ്ങള്‍

  • തട്ടുകട ചിക്കന്‍ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    തട്ടുകട ചിക്കന്‍ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് തട്ടുകട ചിക്കന്‍ റോസ്റ്റ് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം , ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചിക്ക – അരക്കിലോ , സവാള – രണ്ടര എണ്ണം , തക്കാളി – രണ്ടര എണ്ണം , പച്ചമുളക് – നാലെണ്ണം , വേപ്പില ,വെളിച്ചെണ്ണ , ഉപ്പു , മഞ്ഞള്‍പൊടി , അര ടിസ്പൂണ്‍ , കാശ്മീരി മുളക് പൊടി – അര ടിസ്പൂണ്‍ , കുരുമുളക് പൊടി – കാല്‍ ടിസ്പൂണ്‍ ,ഗരം മസാല പൊടി – കാല്‍ ടിസ്പൂണ്‍ , വെള്ളം , ഇതുണ്ടാക്കേണ്ട വിധം വിശദമായി വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക, കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.