ദോശയും മീന്‍ കറിയും ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് ദോശയും മീന്‍ കറിയും ഉണ്ടാക്കാം..ദോശയുടെ കൂടെ ചമ്മന്തിയോ അല്ലെങ്കില്‍ സാമ്പാറോ അല്ലെ സാധാരണ കഴിക്കാറ്….എന്നാല്‍ ദോശയ്ക്കൊപ്പം മീന്‍ കറി കഴിച്ചു നോക്കിയേ സൂപ്പര്‍ ടേസ്റ്റ് ആണ്..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ തയ്യാറാക്കാം എന്ന്..ആദ്യം നമുക്ക് മീന്‍ കറി ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.

മീൻ കഷ്ണങ്ങളാക്കിയത് -അരക്കിലോ
ചെറിയ ഉള്ളി അരിഞ്ഞത് -എട്ടെണ്ണം
തക്കാളി -1 (തക്കാളിയുടെ പകുതി തീരെചെറിയ കഷ്ണങ്ങൾ ആക്കി അരിഞ്ഞു വെക്കണം ബാക്കി പകുതി അൽപ്പം വലുതായും അരിയണം)
ഇഞ്ചി ചെറിയ കഷ്ണം
പച്ചമുളക് -5 (എരിവനുസരിച്ച് )
കുടംപുളി ഒരു കഷണം
മുളകുപൊടി -1 ടേബിൾ സ്പൂണ്
മല്ലിപ്പൊടി -1 ടി സ്പൂണ്
ഉലുവാപ്പൊടി,മഞ്ഞൾപ്പൊടി,പെരും ജീരകം -ഓരോ നുള്ള്
കറി വേപ്പില
ഉപ്പ്
എണ്ണ
( മീന്‍ കൂടുതല്‍ എടുക്കുമ്പോള്‍ ചേരുവകളും അളവ് കൂട്ടി എടുക്കുക )

പൊടികളെല്ലാം അല്പ്പം വെള്ളമൊഴിച്ച് മിക്സ് ചെയ്തു വെക്കാം.

പാനിൽ അല്ലെങ്കിൽ ചട്ടിയിൽ അല്പ്പം എണ്ണ ചൂടാക്കിയതിലെക്ക് ഒരു നുള്ള് പെരും ജീരകമിട്ട് ഉള്ളിയരിഞ്ഞതും ഇഞ്ചി അരിഞ്ഞതും പച്ചമുളകും അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വഴറ്റിയ ശേഷം മിക്സ് ചെയ്തു വെച്ചിരിക്കുന്ന പൊടികൾ ചേർക്കാം .നന്നായി ഇളക്കിയ ശേഷം തീരെ പൊടിയായി അരിഞ്ഞ തക്കാളി ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് കുടമ്പുളിയും കുറച്ചു വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കണം .ഇതിലേക്ക് മീൻ കഷ്ണങ്ങളും ആവശ്യത്തിനു ഉപ്പും വലിയ കഷ്ണങ്ങൾ ആക്കി വെച്ചിരിക്കുന്ന തക്കാളിയും ചേർക്കാം.ഗ്രേവി കുറുകി മീനിൽ നന്നായി പിടിച്ച ശേഷം കറി വേപ്പില ചേർത്ത് വാങ്ങാം . തണുത്ത ശേഷം അല്പ്പം വെളിച്ചെണ്ണ കറിയുടെ മുകളിയിൽ ഒഴിച്ചാൽ കൂടുതൽ സ്വാദിഷ്ട്ടമാകും. മീന്‍ കറി റെഡി !

ഇനി നമുക്ക് ദോശ ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

ഉഴുന്ന് – നൂറു ഗ്രാം
ഇഡലി അരി അല്ലെങ്കില്‍ പുഴുക്കലരി – നൂറ്റമ്പത് ഗ്രാം
പച്ചരി – അമ്പതു ഗ്രാം
ചോറ് -ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
നെയ്യ്\എണ്ണ

അരിയും ഉഴുന്നും നന്നായി കഴുകി 6-7 മണിക്കൂര്‍ വെവ്വേറെ കുതിര്‍ത്തു വെക്കുക.
ഉഴുന്നും ചോറും കുറച്ച വെള്ളം ചേര്‍ത്ത് നല്ല മയത്തില്‍ അരക്കുക. ഇത് ഒരു വലിയ പത്രത്തിലേക്ക് മാറ്റുക.
അതിന്‍ ശേഷം അരിയും നല്ല മയത്തില്‍ അരച് ഉഴുന്ന് അരച്ചതുമായി നന്നായി യോജിപ്പിക്കുക.
കോരി ഒഴിക്കാവുന്ന പാകത്തില്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് 4-5 മണിക്കൂര്‍ അല്ലെങ്കില്‍ ഒരു രാത്രി മാറ്റിവെക്കുക.
ഒരു ദോശ കല്ല്‌ ചൂടാക്കി അര തവി മാവ് ഒഴിച് ദോശ ചുട്ടെടുക്കുക.
തവയുടെ വലിപ്പം അനുസരിച് 3-5 ദോശ വരെ ഒരേ സമയം ചുട്ടെടുക്കാം.
ആവശ്യത്തിന് നെയ്യോ എണ്ണയോ തൂകി മറിചിട്ട് ഗോള്‍ഡന്‍ കളര്‍ ആകുമ്പോള്‍ വാങ്ങി വെക്കുക. ദോശ റെഡി !

ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയുഉക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ചെമ്മീന്‍ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം