Blog

  • പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് പുതിന ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അതുപോലെ തന്നെ ഇത് വളരെ ഹെല്‍ത്തിയുമാണ്‌ ..ഇടയ്ക്കൊക്കെ ചിക്കന്‍ ഇതുപോലെ കറി വച്ച് കഴിക്കുന്നത്‌ വളരെ നല്ലതാണ്…ഈ ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    ചിക്കന്‍-1 കിലോ
    സവോള- വലുത് ഒന്ന്.
    തക്കാളി – ഒന്ന് വലുത്
    പച്ചമുളക് – നാലെണ്ണം
    കറിവേപ്പില – ഒരു തണ്ട്
    പുതീന – അര കപ്പ്
    മല്ലിയില അരിഞ്ഞത് -അരകപ്പ്
    ഇഞ്ചി ചെറുത് ഒരെണ്ണം
    വെളുത്തുള്ളി രണ്ട് അല്ലി
    ചിക്കന്‍ മസാലപ്പൊടി രണ്ട് ടേബിള്‍ സ്പൂണ്‍
    ഗരം മസാല 1 ടീസ്പൂണ്‍
    തൈര് – അര കപ്പ്
    നാരങ്ങ നീര് -1 ടേബിള്‍ സ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്
    എണ്ണ രണ്ട് ടേബിള്‍ സ്പൂണ്‍
    ചിക്കനില്‍ പുരട്ടിവെക്കാന്‍
    മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
    ചിക്കന്‍മസാലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
    കാശ്മീരി മുളക്‌പൊടി 1 ടീസ്പൂണ്‍
    കുരുമുളക് പൊടി – അര ടീസ്പൂണ്‍
    മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടേബിള്‍ സ്പൂണ്‍
    ഉപ്പ് ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ചിക്കന്‍ നല്ലതു പോലെ കഴുകി വൃത്തിയാക്കി ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് വെള്ളത്തില്‍ 10 മിനിട്ട് മുക്കി വെയ്ക്കാം. ശേഷം വെള്ളം കളഞ്ഞ് മാറ്റി വെയ്ക്കുക. ഇതിലേക്ക് ചിക്കനില്‍ പുരട്ടി വെയ്ക്കാന്‍ വേണ്ടി മാറ്റി വെച്ച മസാലകളെല്ലാം ചേര്‍ക്കാം. ശേഷം പുതിന, മല്ലിയില, ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ച് പേസ്റ്റ് രൂപത്തിലാക്കാം.
    നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി രണ്ട് ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിയ്ക്കാം. ഇതിലേക്ക് പച്ചമുളക്, സവാള, കറിവേപ്പില എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റാം. പിന്നീട് അരച്ച് വെച്ച പുതീന ചേര്‍ത്ത് വഴറ്റാം. ശേഷം അരിഞ്ഞ് വെച്ച തക്കാളി ചേര്‍ത്ത് നല്ലതു പോലെ വഴറ്റാവുന്നതാണ്.
    പിന്നീട് ചിക്കന്‍ മസാല ചേര്‍ക്കാം. ഇതിലേക്ക് അല്‍പം തൈരും, വെള്ളവും ഉപ്പും ചേര്‍ത്ത് ഇളക്കുക. അല്‍പസമയത്തിനു ശേഷം ചിക്കന്‍ മസാല ചേര്‍ക്കാം. ചെറുചൂടില്‍ അടച്ച് വെച്ച് 25 മിനിട്ടോളം വേവിയ്ക്കാം. അവസാനമായി ഇതിലേക്ക് ഗരം മസാലപ്പൊടി ചേര്‍ത്ത് പാകത്തിന് വെള്ളം ചേര്‍ത്ത് ചാറ് കുറുകുന്നത് വരെ വേവിയ്ക്കാം. പുതിന ചെയക്കാന്‍ റെഡി!

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം

  • ബ്രെഡ്‌ പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ബ്രെഡ്‌ പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ബ്രെഡ്‌ പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..ബ്രെഡ്‌ കഷണം – അഞ്ചെണ്ണം , മുട്ട – നാലെണ്ണം , പാല്‍- ഒരു കപ്പു , പഞ്ചസാര – എട്ടു ടേബിള്‍സ്പൂണ്‍, വാനില എസന്‍സ് – കാല്‍ ടിസ്പൂണ്‍ , നെയ്യ്- രണ്ടു ടേബിള്‍സ്പൂണ്‍, ഏലക്കായ ,..ആദ്യം ബ്രെഡ്‌ മിക്സിയില്‍ ഒന്ന് പൊടിച്ചു എടുക്കുക.പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യാം നെയ്യ് ചേര്‍ക്കാം ..പഞ്ചസാര കുറച്ചു എടുത്തു കരാമല്‍ ആക്കാം ..ഒരു പാത്രത്തില്‍ ആക്കി ആവിയില്‍ വേവിക്കാം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നതും …മുരിങ്ങാക്കായ മുട്ട തോരന്‍ ഉണ്ടാക്കുന്നതും എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം കടച്ചക്ക തോരന്‍ ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍

    കടച്ചക്ക- ഒരെണ്ണം
    തേങ്ങ- ഒരു മുറി
    പച്ചമുളക്- അഞ്ചെണ്ണം
    സവാള- ഒരെണ്ണം
    വെളുത്തുള്ളി- അഞ്ചെണ്ണം
    കുരുമുളക് – പത്തെണ്ണം
    ഇഞ്ചി- ചെറിയ കഷ്ണം
    മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
    ഉപ്പ്- പാകത്തിന്
    കറിവേപ്പില- രണ്ട് തണ്ട്
    കടുക്- അല്‍പം
    വറ്റല്‍മുളക്- രണ്ടെണ്ണം

    തയ്യാറാക്കുന്ന വിധം
    കടച്ചക്ക കനം കുറച്ച് അരിഞ്ഞ് മാറ്റി വെക്കുക. പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം. പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയ് വഴറ്റിയെടുക്കണം.
    സവാള വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേര്‍ക്കണം. ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം. നല്ല രുചികരമായ കടച്ചക്കത്തോരന്‍ തയ്യാര്‍.

    ഇനി മുരിങ്ങക്കോല്‍ മുട്ട തോരന്‍ ഉണ്ടാക്കാം ..ആവശ്യമായ സാധനങ്ങള്‍
    മുരിങ്ങാക്കോല്‍- രണ്ടെണ്ണം
    മുട്ട- മൂന്നെണ്ണം
    ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ്
    വെളുത്തുള്ളി- മൂന്നല്ലി
    ഇഞ്ചി- ഒരു കഷ്ണം
    പച്ചമുളക്-രണ്ടെണ്ണം
    മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
    ഉപ്പു – ആവശ്യത്തിന്
    തേങ്ങ- അരക്കപ്പ് ചിരവിയത്

    തയ്യാറാക്കുന്ന വിധം
    മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വഴറ്റിയെടുക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മുരിങ്ങക്കായയും മുട്ട ചേര്‍ത്ത് പൊട്ടിച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുക. അല്‍പം കഴിഞ്ഞ് അതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കാം. അഞ്ച് മിനിട്ടിനു ശേഷം ഇത് വാങ്ങി വെക്കാം.

    വളരെ എളുപ്പമാണ് ഇതെല്ലാം ഉണ്ടാക്കാന്‍ ..നിങ്ങളും ഇതുണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • കുടംപുളി ഇല്ലാതെ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കുടംപുളി ഇല്ലാതെ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് കുടമ്പുളി ഇല്ലാതെ നമുക്ക് മീന്‍ മുളകിട്ടത്‌ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..മീന്‍ – അരക്കിലോ , തക്കാളി – രണ്ടെണ്ണം , സവാള – ഒരെണ്ണം , ചുവന്നുള്ളി – അഞ്ചെണ്ണം , മുളക് പൊടി – അര ടേബിള്‍സ്പൂണ്‍, മഞ്ഞള്‍ പൌഡര്‍ – കാല്‍ ടിസ്പൂണ്‍ , വാളന്‍ പുളി , കറിവേപ്പില, ഇഞ്ചി , വെളുത്തുള്ളി,..ഇതുണ്ടാക്കുന്ന വിധം താഴെ വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്‌ ,കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

     

  • ക്യാരറ്റ് മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ക്യാരറ്റ് മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക ക്യാ​ര​റ്റ് മ​ഞ്ചൂ​രി​യ​നും , വെട്ടു കേക്കും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ,ഇതുവളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാം ..ആദ്യം ക്യാരറ്റ് മഞ്ചൂരിയന്‍ ഉണ്ടാക്കാം .

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ക്യാ​ര​റ്റ്- 250 ഗ്രാം, ​
    സ​വാ​ള- ഒരെണ്ണം
    ക്യാ​പ്‌​സി​ക്കം- പ​കു​തി,
    വെ​ളു​ത്തു​ള്ളി- 4 അ​ല്ലി,
    ഇ​ഞ്ചി-​ഒ​രു ക​ഷ്ണം,
    പ​ച്ച​മു​ള​ക്- മൂന്നെണ്ണം
    ത​ക്കാ​ളി പേ​സ്റ്റ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍,
    ചി​ല്ലി സോ​സ്- അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍,
    സോ​യാ സോ​സ്-​അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍
    കോ​ണ്‍ഫ്ളോ​ർ-1 ടീ​സ്പൂ​ണ്‍,
    ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്,
    മ​ല്ലി​യി​ല – ആ​വ​ശ്യ​ത്തി​ന്,
    എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
    ക്യാ​ര​റ്റ് വ​റു​ക്കു​വാ​നു​ള്ള കൂ​ട്ടു​ണ്ടാ​ക്കു​വാ​ന്‍
    മൈ​ദ-​അ​ര ക​പ്പ്,
    കോ​ണ്‍ഫ്ളോ​ർ-3 ടീ​സ്പൂ​ണ്‍,
    മു​ള​കു​പൊ​ടി-​അ​ര ടീ​സ്പൂ​ണ്‍,
    കു​രു​മു​ള​കു​പൊ​ടി-​അ​ര ടീ​സ്പൂ​ണ്‍
    ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്-​അ​ര ടീ​സ്പൂ​ണ്‍,
    ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    കൂ​ട്ടു​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ചേ​രു​വ​ക​ളും ഒ​രു​മി​ച്ചു ക​ല​ര്‍ത്തി പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് കു​ഴ​മ്പു​പ​രു​വ​ത്തി​ലാ​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ നു​റു​ങ്ങ​നെ അ​രി​യു​ക. ക്യാ​ര​റ്റ് അ​ധി​കം ക​ട്ടി​യി​ല്ലാ​തെ വ​ട്ട​ത്തി​ല്‍ ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​യ്ക്ക​ണം. ഒ​രു പാ​നി​ല്‍ എ​ണ്ണ തി​ള​പ്പി​ച്ച് ക്യാ​ര​റ്റ് ക​ഷ്ണ​ങ്ങ​ള്‍ മാ​വി​ല്‍ മു​ക്കി വ​റു​ത്തെ​ടു​ക്കു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. മ​റ്റൊ​രു പാ​നി​ല്‍ ഒ​രു സ്പൂ​ണ്‍ എ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക് എ​ന്നി​വ ചേ​ര്‍ത്ത് മൂ​പ്പാ​വു​ന്ന​തു​വ​രെ ഇ​ള​ക്കു​ക. പി​ന്നീ​ട് ക്യാ​പ്‌​സി​ക്കം ചേ​ര്‍ത്ത് ഇ​ള​ക്ക​ണം. ഇ​തി​ലേ​ക്ക് ത​ക്കാ​ളി പേ​സ്റ്റ്, സോ​സു​ക​ൾ, ഉ​പ്പ് എ​ന്നി​വ ചേ​ര്‍ക്കു​ക. കോ​ണ്‍ഫ്‌​ളോ​ര്‍ ഒ​രു ക​പ്പു വെ​ള്ള​ത്തി​ല്‍ ക​ല​ക്കി ഇ​തി​ലേ​ക്കൊ​ഴി​യ്ക്ക​ണം. ഇ​തി​ലേ​ക്ക് വ​റു​ത്തു വ​ച്ചി​രി​ക്കു​ന്ന ക്യാ​ര​റ്റ് ചേ​ര്‍ത്ത് ഇ​ള​ക്കാം. സോ​സ് ന​ല്ല​പോ​ലെ പി​ടി​ച്ചു ക​ഴി​യു​മ്പോ​ള്‍ വാ​ങ്ങി വ​യ്ക്കു​ക. മ​ല്ലി​യി​ല​യും സ​വാ​ള അ​രി​ഞ്ഞ​തും ചേ​ര്‍ത്ത് അ​ല​ങ്ക​രി​യ്ക്കാം.

    വെ​ട്ടു​കേ​ക്ക് ഉണ്ടാക്കാം
    ========================
    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    മൈ​ദ -500 ഗ്രാം, ​മു​ട്ട അ​ടി​ച്ച​ത് – 3 എ​ണ്ണം
    പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത് – 2 ക​പ്പ്, നെ​യ്യ് – ഒ​രു ടേ​ബി​ള്‍
    സ്പൂ​ണ്‍, പാ​ല്‍ – ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
    വാ​നി​ല എ​സ​ന്‍സ് – അ​ര ടീ​സ്പൂ​ണ്‍, ഏ​ല​ക്കാ​യ് പൊ​ടി​ച്ച​ത്
    – 5എ​ണ്ണം, സോ​ഡാ​പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍, റ​വ – 100 ഗ്രാം

    ​ത​യാ​റാ​ക്കു​ന്ന​ വി​ധം
    മൈ​ദ​യും റ​വ​യും സോ​ഡാ​പ്പൊ​ടി​യും കൂ​ട്ടി​യി​ള​ക്കി വയ്ക്കു​ക. മു​ട്ട ന​ന്നാ​യി അ​ടി​ച്ച് പ​ഞ്ച​സാ​ര, പാ​ല്‍, ‌നെ​യ്യ്, വാ​നി​ല എ​സ​ന്‍സ്, ഏ​ല​ക്കാ​യ്‌​പ്പൊ​ടി എ​ന്നി​വ​യു​മാ​യി ചേ​ര്‍ത്തി​ള​ക്കു​ക. ഇ​തി​നോ​ടു​കൂ​ടി മൈ​ദ​യും റ​വ​യും ചേ​ര്‍ത്ത് ച​പ്പാ​ത്തി​ക്കു കു​ഴ​യ്ക്കു​ന്ന​തു​പോ​ലെ ന​ന്നാ​യി കു​ഴ​ച്ച് ന​ന​ച്ച തു​ണി കൊ​ണ്ടു മൂ​ടി​വെ​യ്‌​ക്കേ​ണ്ട​താ​ണ്. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം അ​ര​യി​ഞ്ച് ക​ന​ത്തി​ല്‍ പ​ര​ത്തി ച​തു​ര​ക്ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. ഓ​രോ ക​ഷ്ണ​ത്തി​ന്‍റെ​യും ഓ​രോ മൂ​ല ന​ടു​ക്കു​നി​ന്നു താ​ഴോ​ട്ടു പി​ള​ര്‍ത്തി ഇ​ത​ളു​പോ​ലെ​യാ​ക്ക​ണം. എ​ന്നി​ട്ട് തി​ള​ച്ച എ​ണ്ണ​യി​ല്‍ വ​റു​ത്തു കോ​രി​യെ​ടു​ക്ക​ണം. വെ​ട്ടു​കേ​ക്ക് ര​ണ്ടു മാ​സം വ​രെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈസിയായിട്ട് കടലക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • റവ കേസരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    റവ കേസരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് റവ കേസരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..റവ – ഒരു കപ്പു , പഞ്ചസാര – ഒരു കപ്പു , നെയ്യ് – അര കപ്പു , അണ്ടിപ്പരിപ്പ് , ഉണക്ക മുന്തിരി , വെള്ളം , ഉപ്പു ,..ആദ്യം തന്നെ നെയ്യില്‍ അണ്ടിപ്പരിപ്പ് മുന്തിരി വറുത്തു എടുക്കണം , ഈ നെയ്യില്‍ റവ ഇട്ടു വറുത്തു അതില്‍ വെള്ളം രണ്ടുകപ്പു ചേര്‍ക്കാം നന്നായി മിക്സ് ചെയ്യാം ..പഞ്ചസാര ചേര്‍ത്ത് നല്ലപോലെ വേവിച്ചു എടുക്കാം,,ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം എല്ലാവരും ഉണ്ടാക്കി നോക്കുക, ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ചില്ലി ഫിഷ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചില്ലി ഫിഷ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ചില്ലി ഫിഷും , ചിക്കന്‍ മിക്സ് വെജിറ്റബിളും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആദ്യം ചില്ലി ഫിഷ്‌ ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍..
    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ദ​ശ ക​ട്ടി​യു​ള്ള മു​ള്ള് നീ​ക്കി​യ മീ​ൻ -അ​ര​കി​ലോ​ഗ്രാം
    കോ​ഴി​മു​ട്ട – ഒ​ന്ന്, കോ​ണ്‍ഫ്ല​വ​ർ -5 ടേ​ബി​ൾ സ്പൂ​ണ്‍
    സോ​യ സോ​സ് – 3 ടേ​ബി​ൾ സ്പൂ​ണ്‍
    ഇ​ഞ്ചി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
    വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
    കാ​ശ്മീ​രി മു​ള​ക്പ്പൊ​ടി-​ഒ​രു ടീ​സ്പൂ​ണ്‍
    കു​രു​മു​ള​ക്പ്പൊ​ടി – ഒ​രു ടീ​സ്പൂ​ണ്‍, ഉ​പ്പ്‌ – ആ​വ​ശ്യ​ത്തി​ന്,
    ഓ​യി​ൽ – അ​ര ക​പ്പ്‌, സ​വാ​ള ക്യു​ബാ​യി മു​റി​ച്ച​ത് -1
    കാ​പ്സി​ക്കം – അ​ല​ങ്ക​രി​ക്കാ​ൻ
    പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്‌ – 2 എ​ണ്ണം
    ടോ​മാ​ടോ സോ​സ് -3 ടേ​ബി​ൾ സ്പൂ​ണ്‍
    വി​നെ​ഗ​ർ – 2 ടേ​ബി​ൾ സ്പൂ​ണ്‍
    മ​ല്ലി​യി​ല – അ​ല​ങ്ക​രി​ക്കാ​ൻ

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഒ​രു ബൗ​ൾ എ​ടു​ത്തു മു​ള​ക് പൊ​ടി ,സോ​യ​സോ​സ്,കോ​ൺ​ഫ്ല​വ​ർ, കോ​ഴി​മു​ട്ട, ഉ​പ്പ്‌ എ​ന്നി​വ ചേ​ർ​ത്ത് ബാ​റ്റെ​ർ ഉ​ണ്ടാ​ക്കി അ​തി​ൽ മീ​ൻ ന​ന്നാ​യി പു​ര​ട്ടി വെ​ക്കു​ക. ഇ​ത് 1/2 മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. ശേ​ഷം ചു​വ​ടു ക​ട്ടി​യു​ള്ള പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​യാ​ൽ മീ​നി​ട്ട് ഫ്രൈ ​ചെ​യ്തു വെ​ക്കു​ക. അ​തേ പാ​നി​ൽ ത​ന്നെ ഇ​ഞ്ചി അ​രി​ഞ്ഞ​ത്, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് എ​ന്നി​വ വ​ഴ​റ്റു​ക. 1 മി​നു​റ്റി​നു ശേ​ഷം സ​വാ​ള ചേ​ർ​ത്ത് ഒ​ന്ന് വ​ഴ​റ്റു​ക. പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​തും ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ക്കു​ക. സോ​യ സോ​സ്, ടോ​മാ​ടോ സോ​സ് എ​ന്നി​വ ചേ​ർ​ക്കാം. ഇ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്തു വെ​ച്ച മീ​ൻ ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്യു​ക. വി​നെ​ഗ​റും അ​ല്പം വെ​ള്ള​ത്തി​ൽ കോ​ണ്‍ഫ്ല​വ​ർ ക​ല​ക്കി ഇ​തി​ലെ​ക്കൊ​ഴി​ക്കു​ക. പാ​ക​ത്തി​നു​ള്ള ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ക്കാം. ഗ്രേ​വി പാ​ക​ത്തി​ന് ക​ട്ടി​യാ​യാ​ൽ അ​രി​ഞ്ഞു വെ​ച്ച മ​ല്ലി​യി​ല, ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ത്ത് തീ ​അ​ണ​ച്ച് ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കാം.

    ചി​ക്ക​ൻ മി​ക്സ് വെ​ജി​റ്റ​ബി​ൾ ഉണ്ടാക്കാം

    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ചി​ക്ക​ൻ – 2 കി​ലോ,
    സ​വാ​ള- 4 എ​ണ്ണം,
    പ​ച്ച​മു​ള​ക് -പത്തെണ്ണം ,
    വെ​ളു​ത്തു​ള്ളി- 10 അ​ല്ലി,
    ഇ​ഞ്ചി – ഒ​രു വ​ലി​യ ക​ഷ്ണം
    ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്,
    വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്,
    കാ​ര​റ്റ് – ര​ണ്ടെ​ണ്ണം,
    ബീ​ൻ​സ് –ആറെണ്ണം
    വെ​ണ്ട​ക്ക- ആറെണ്ണം ,
    ഉ​ര​ള​ക്കി​ഴ​ങ്ങ് – രണ്ടെണ്ണം ,
    ഗ​രം മ​സാ​ല – 1 ടീ​സ്പൂ​ണ്‍,
    മ​ഞ്ഞ​ൾ പൊ​ടി – 1 ടീ​സ്പൂ​ണ്‍
    മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ണ്‍

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഇ​നി അ​ടി ക​ട്ടി​യു​ള്ള ഒ​രു പാ​ത്രം അ​ടു​പ്പി​ൽ വെ​ച്ച് അ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​യാ​ൽ അ​തി​ലേ​ക്ക് സ​വാ​ള ഇ​ട്ടു വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ചേ​ർ​ത്തു വ​ഴ​റ്റു​ക. ഇ​വ ന​ന്നാ​യി വ​ഴ​ന്നു വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി വെ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളും ചേ​ർ​ക്കു​ക. ശേ​ഷം ഗ​രം​മ​സാ​ല​യും മ​ഞ്ഞ​ൾ​പൊ​ടി​യും.​മു​ള​കു​പൊ​ടി​യും ചേ​ർ​ത്തു ന​ന്നാ​യി ഇ​ള​ക്കി അ​ട​ച്ച് ചെ​റി​യ തീ​യി​ൽ വെ​ക്കു​ക ചി​ക്ക​ൻ ചെ​റി​യ വേ​വാ​യി തു​ട​ങ്ങു​മ്പോ​ൾ അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന വെ​ണ്ട​ക്ക ഒ​ഴി​ച്ചു​ള്ള ബാ​ക്കി പ​ച്ച​ക​റി​ക​ളും ക​റി​വേ​പ്പി​ല​യും കൂ​ടി ചേ​ർ​ത്ത് (വെ​ണ്ട​ക്ക വേ​വ് കു​റ​വാ​യ​ത് കൊ​ണ്ട് കു​റ​ച്ചു ക​ഴി​ഞ്ഞ് ചേ​ർ​ത്താ​ൽ മ​തി​യാ​വും) ഉ​പ്പും കൂ​ടി നോ​ക്കി​യ​തി​നു ശേ​ഷം വീ​ണ്ടും ചെ​റി​യ തീ​യി​ൽ അ​ട​ച്ചു വെ​ച്ചു വേ​വി​ക്കാം. ചിക്കന്‍ മിക്സ് വെജിറ്റബിള്‍ റെഡി !

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഗുലാബ് ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം