ഇന്ന് നമുക്ക ക്യാരറ്റ് മഞ്ചൂരിയനും , വെട്ടു കേക്കും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ,ഇതുവളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാം ..ആദ്യം ക്യാരറ്റ് മഞ്ചൂരിയന് ഉണ്ടാക്കാം .
ആവശ്യമുള്ള സാധനങ്ങൾ
ക്യാരറ്റ്- 250 ഗ്രാം,
സവാള- ഒരെണ്ണം
ക്യാപ്സിക്കം- പകുതി,
വെളുത്തുള്ളി- 4 അല്ലി,
ഇഞ്ചി-ഒരു കഷ്ണം,
പച്ചമുളക്- മൂന്നെണ്ണം
തക്കാളി പേസ്റ്റ്- 2 ടേബിള്‍ സ്പൂണ്‍,
ചില്ലി സോസ്- അര ടേബിള്‍ സ്പൂണ്‍,
സോയാ സോസ്-അര ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്ളോർ-1 ടീസ്പൂണ്‍,
ഉപ്പ് – ആവശ്യത്തിന്,
മല്ലിയില – ആവശ്യത്തിന്,
എണ്ണ – ആവശ്യത്തിന്
ക്യാരറ്റ് വറുക്കുവാനുള്ള കൂട്ടുണ്ടാക്കുവാന്‍
മൈദ-അര കപ്പ്,
കോണ്‍ഫ്ളോർ-3 ടീസ്പൂണ്‍,
മുളകുപൊടി-അര ടീസ്പൂണ്‍,
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-അര ടീസ്പൂണ്‍,
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കൂട്ടുണ്ടാക്കാന്‍ ആവശ്യമായ എല്ലാ ചേരുവകളും ഒരുമിച്ചു കലര്‍ത്തി പാകത്തിനു വെള്ളമൊഴിച്ച് കുഴമ്പുപരുവത്തിലാക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ നുറുങ്ങനെ അരിയുക. ക്യാരറ്റ് അധികം കട്ടിയില്ലാതെ വട്ടത്തില്‍ ചെറുകഷ്ണങ്ങളാക്കി മുറിയ്ക്കണം. ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ക്യാരറ്റ് കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കുക. മറ്റൊരു പാനില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ചു ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് മൂപ്പാവുന്നതുവരെ ഇളക്കുക. പിന്നീട് ക്യാപ്സിക്കം ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് തക്കാളി പേസ്റ്റ്, സോസുകൾ, ഉപ്പ് എന്നിവ ചേര്‍ക്കുക. കോണ്‍ഫ്ളോര്‍ ഒരു കപ്പു വെള്ളത്തില്‍ കലക്കി ഇതിലേക്കൊഴിയ്ക്കണം. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ക്യാരറ്റ് ചേര്‍ത്ത് ഇളക്കാം. സോസ് നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക. മല്ലിയിലയും സവാള അരിഞ്ഞതും ചേര്‍ത്ത് അലങ്കരിയ്ക്കാം.
വെട്ടുകേക്ക് ഉണ്ടാക്കാം
========================
ആവശ്യമുള്ള സാധനങ്ങൾ
മൈദ -500 ഗ്രാം, മുട്ട അടിച്ചത് – 3 എണ്ണം
പഞ്ചസാര പൊടിച്ചത് – 2 കപ്പ്, നെയ്യ് – ഒരു ടേബിള്‍
സ്പൂണ്‍, പാല് – ഒരു ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് – അര ടീസ്പൂണ്‍, ഏലക്കായ് പൊടിച്ചത്
– 5എണ്ണം, സോഡാപ്പൊടി – കാല് ടീസ്പൂണ്‍, റവ – 100 ഗ്രാം
തയാറാക്കുന്ന വിധം
മൈദയും റവയും സോഡാപ്പൊടിയും കൂട്ടിയിളക്കി വയ്ക്കുക. മുട്ട നന്നായി അടിച്ച് പഞ്ചസാര, പാല്, നെയ്യ്, വാനില എസന്‍സ്, ഏലക്കായ്പ്പൊടി എന്നിവയുമായി ചേര്‍ത്തിളക്കുക. ഇതിനോടുകൂടി മൈദയും റവയും ചേര്‍ത്ത് ചപ്പാത്തിക്കു കുഴയ്ക്കുന്നതുപോലെ നന്നായി കുഴച്ച് നനച്ച തുണി കൊണ്ടു മൂടിവെയ്ക്കേണ്ടതാണ്. രണ്ടു മണിക്കൂറിനു ശേഷം അരയിഞ്ച് കനത്തില്‍ പരത്തി ചതുരക്കഷണങ്ങളായി മുറിക്കുക. ഓരോ കഷ്ണത്തിന്റെയും ഓരോ മൂല നടുക്കുനിന്നു താഴോട്ടു പിളര്‍ത്തി ഇതളുപോലെയാക്കണം. എന്നിട്ട് തിളച്ച എണ്ണയില്‍ വറുത്തു കോരിയെടുക്കണം. വെട്ടുകേക്ക് രണ്ടു മാസം വരെ കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്.
ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.