ഇന്ന് നമുക്ക് ചില്ലി ഫിഷും , ചിക്കന്‍ മിക്സ് വെജിറ്റബിളും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആദ്യം ചില്ലി ഫിഷ് ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍..
ആവശ്യമുള്ള സാധനങ്ങൾ
ദശ കട്ടിയുള്ള മുള്ള് നീക്കിയ മീൻ -അരകിലോഗ്രാം
കോഴിമുട്ട – ഒന്ന്, കോണ്‍ഫ്ലവർ -5 ടേബിൾ സ്പൂണ്‍
സോയ സോസ് – 3 ടേബിൾ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് – ഒന്നര ടേബിൾ സ്പൂണ്‍
കാശ്മീരി മുളക്പ്പൊടി-ഒരു ടീസ്പൂണ്‍
കുരുമുളക്പ്പൊടി – ഒരു ടീസ്പൂണ്‍, ഉപ്പ് – ആവശ്യത്തിന്,
ഓയിൽ – അര കപ്പ്, സവാള ക്യുബായി മുറിച്ചത് -1
കാപ്സിക്കം – അലങ്കരിക്കാൻ
പച്ചമുളക് അരിഞ്ഞത് – 2 എണ്ണം
ടോമാടോ സോസ് -3 ടേബിൾ സ്പൂണ്‍
വിനെഗർ – 2 ടേബിൾ സ്പൂണ്‍
മല്ലിയില – അലങ്കരിക്കാൻ
തയാറാക്കുന്ന വിധം
ഒരു ബൗൾ എടുത്തു മുളക് പൊടി ,സോയസോസ്,കോൺഫ്ലവർ, കോഴിമുട്ട, ഉപ്പ് എന്നിവ ചേർത്ത് ബാറ്റെർ ഉണ്ടാക്കി അതിൽ മീൻ നന്നായി പുരട്ടി വെക്കുക. ഇത് 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ശേഷം ചുവടു കട്ടിയുള്ള പാനിൽ ഓയിൽ ഒഴിച്ച് ചൂടായാൽ മീനിട്ട് ഫ്രൈ ചെയ്തു വെക്കുക. അതേ പാനിൽ തന്നെ ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ വഴറ്റുക. 1 മിനുറ്റിനു ശേഷം സവാള ചേർത്ത് ഒന്ന് വഴറ്റുക. പച്ചമുളക് അരിഞ്ഞതും ക്യാപ്സിക്കം എന്നിവ ചേർക്കുക. സോയ സോസ്, ടോമാടോ സോസ് എന്നിവ ചേർക്കാം. ഇതിലേക്ക് ഫ്രൈ ചെയ്തു വെച്ച മീൻ ചേർത്ത് മിക്സ് ചെയ്യുക. വിനെഗറും അല്പം വെള്ളത്തിൽ കോണ്‍ഫ്ലവർ കലക്കി ഇതിലെക്കൊഴിക്കുക. പാകത്തിനുള്ള ഉപ്പും കുരുമുളക് പൊടിയും ചേർക്കാം. ഗ്രേവി പാകത്തിന് കട്ടിയായാൽ അരിഞ്ഞു വെച്ച മല്ലിയില, ക്യാപ്സിക്കം എന്നിവ ചേർത്ത് തീ അണച്ച് ചൂടോടെ ഉപയോഗിക്കാം.
ചിക്കൻ മിക്സ് വെജിറ്റബിൾ ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ – 2 കിലോ,
സവാള- 4 എണ്ണം,
പച്ചമുളക് -പത്തെണ്ണം ,
വെളുത്തുള്ളി- 10 അല്ലി,
ഇഞ്ചി – ഒരു വലിയ കഷ്ണം
കറിവേപ്പില – ആവശ്യത്തിന്,
വെളിച്ചെണ്ണ – ആവശ്യത്തിന്,
കാരറ്റ് – രണ്ടെണ്ണം,
ബീൻസ് –ആറെണ്ണം
വെണ്ടക്ക- ആറെണ്ണം ,
ഉരളക്കിഴങ്ങ് – രണ്ടെണ്ണം ,
ഗരം മസാല – 1 ടീസ്പൂണ്‍,
മഞ്ഞൾ പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഇനി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. വെളിച്ചെണ്ണ ചൂടായാൽ അതിലേക്ക് സവാള ഇട്ടു വഴറ്റുക. അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും തക്കാളിയും ചേർത്തു വഴറ്റുക. ഇവ നന്നായി വഴന്നു വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കൻ കഷണങ്ങളും ചേർക്കുക. ശേഷം ഗരംമസാലയും മഞ്ഞൾപൊടിയും.മുളകുപൊടിയും ചേർത്തു നന്നായി ഇളക്കി അടച്ച് ചെറിയ തീയിൽ വെക്കുക ചിക്കൻ ചെറിയ വേവായി തുടങ്ങുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന വെണ്ടക്ക ഒഴിച്ചുള്ള ബാക്കി പച്ചകറികളും കറിവേപ്പിലയും കൂടി ചേർത്ത് (വെണ്ടക്ക വേവ് കുറവായത് കൊണ്ട് കുറച്ചു കഴിഞ്ഞ് ചേർത്താൽ മതിയാവും) ഉപ്പും കൂടി നോക്കിയതിനു ശേഷം വീണ്ടും ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കാം. ചിക്കന്‍ മിക്സ് വെജിറ്റബിള്‍ റെഡി !
ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.