കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നതും …മുരിങ്ങാക്കായ മുട്ട തോരന്‍ ഉണ്ടാക്കുന്നതും എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം കടച്ചക്ക തോരന്‍ ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍

കടച്ചക്ക- ഒരെണ്ണം
തേങ്ങ- ഒരു മുറി
പച്ചമുളക്- അഞ്ചെണ്ണം
സവാള- ഒരെണ്ണം
വെളുത്തുള്ളി- അഞ്ചെണ്ണം
കുരുമുളക് – പത്തെണ്ണം
ഇഞ്ചി- ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
കറിവേപ്പില- രണ്ട് തണ്ട്
കടുക്- അല്‍പം
വറ്റല്‍മുളക്- രണ്ടെണ്ണം

തയ്യാറാക്കുന്ന വിധം
കടച്ചക്ക കനം കുറച്ച് അരിഞ്ഞ് മാറ്റി വെക്കുക. പച്ചമുളക്, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞ് മാറ്റി വെക്കാം. പിന്നീട് ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കി ഇതിലേക്ക് കറിവേപ്പില, വറ്റല്‍മുളത്, കടുക്, കുരുമുളക് എന്നിവയിട്ട് പൊട്ടിക്കുക. അതിനു ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടി മിക്‌സ് ചെയ് വഴറ്റിയെടുക്കണം.
സവാള വഴറ്റിക്കഴിഞ്ഞാല്‍ അതിലേക്ക് അരിഞ്ഞു വെച്ച കടച്ചക്ക ചേര്‍ക്കണം. ശേഷം അല്‍പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പം വെള്ളമൊഴിച്ച് നല്ലതു പോലെ വേവിച്ചെടുക്കുക. കടച്ചക്ക നല്ലതു പോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേര്‍ക്കാം. ശേഷം വെള്ളം നല്ലതു പോലെ വറ്റിക്കഴിഞ്ഞ് വാങ്ങിവെക്കാം. നല്ല രുചികരമായ കടച്ചക്കത്തോരന്‍ തയ്യാര്‍.

ഇനി മുരിങ്ങക്കോല്‍ മുട്ട തോരന്‍ ഉണ്ടാക്കാം ..ആവശ്യമായ സാധനങ്ങള്‍
മുരിങ്ങാക്കോല്‍- രണ്ടെണ്ണം
മുട്ട- മൂന്നെണ്ണം
ചെറിയ ഉള്ളി- ചെറുതായി അരിഞ്ഞത് അരക്കപ്പ്
വെളുത്തുള്ളി- മൂന്നല്ലി
ഇഞ്ചി- ഒരു കഷ്ണം
പച്ചമുളക്-രണ്ടെണ്ണം
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
ഉപ്പു – ആവശ്യത്തിന്
തേങ്ങ- അരക്കപ്പ് ചിരവിയത്

തയ്യാറാക്കുന്ന വിധം
മുരിങ്ങക്കോല്‍ തോല്‍ കളഞ്ഞ് ഉള്ളിലെ മാംസളമായ ഭാഗം വേവിച്ചെടുക്കാം. ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഉള്ളി, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയിട്ട് വഴറ്റിയെടുക്കാം. അതിലേക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന മുരിങ്ങക്കായയും മുട്ട ചേര്‍ത്ത് പൊട്ടിച്ചതും ചേര്‍ത്ത് വഴറ്റിയെടുക്കുക. അല്‍പം കഴിഞ്ഞ് അതിലേക്ക് തേങ്ങയും ചേര്‍ത്ത് ഇളക്കി വേവിച്ചെടുക്കാം. അഞ്ച് മിനിട്ടിനു ശേഷം ഇത് വാങ്ങി വെക്കാം.

വളരെ എളുപ്പമാണ് ഇതെല്ലാം ഉണ്ടാക്കാന്‍ ..നിങ്ങളും ഇതുണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഗാര്‍ലിക് ചില്ലി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം