Blog

  • ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉന്നക്കായ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ .. ഏത്തക്കായ പഴുത്തത് – രണ്ടെണ്ണം, തേങ്ങ , ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ് , നെയ്യ് , പഞ്ചസാര , ഏലക്കായ , ആദ്യം ഏത്തക്കായ ആവിയില്‍ പുഴുങ്ങി എടുക്കണം , മുന്തിരി, അണ്ടിപ്പരിപ്പ്, തേങ്ങ ഇത് നെയ്യില്‍ വറുത്തു എടുക്കണം , വേവിച്ച പഴം മിക്സിയില്‍ അരച്ച് എടുക്കണം ഇത് നെയ്യ് ചേര്‍ത്ത് കുഴയ്ക്കണം ഉരുളകള്‍ ആക്കി കൈവെള്ളയില്‍ വച്ച് പരത്തി തേങ്ങാ കൂട്ട് നടുവില്‍ വച്ച് ഫില്‍ ചെയ്യണം ..അതിനുശേഷം എണ്ണയില്‍ വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌.കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.

     

  • വെണ്ടയ്ക്ക മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വെണ്ടയ്ക്ക മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വെണ്ടയ്ക്ക മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , തേങ്ങാപ്പാല്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്..പുളിയ്ക്കു വേണ്ടി തക്കാളി ചേര്‍ക്കാം.ഇതിനു ആവശ്യമായ ചേരുവകള്‍

    വെണ്ടക്ക. – കാല്‍ കിലോ നീളത്തില്‍ നുറുക്കുക
    സവാള -ഒരെണ്ണം വലുത് നീളത്തില്‍ കനം കുറച്ചു അരിയുക
    പച്ചമുളക് -ആറെണ്ണം നീളത്തില്‍ അരിയുക
    കറിവേപ്പില -രണ്ടു തണ്ട്
    മഞൾപൊടി -കാല്‍ ടിസ്പൂണ്‍
    മുളക് പൊടി -ഒരു ടിസ്പൂണ്‍
    ഗരം മസാല -അര ടിസ്പൂണ്‍
    മല്ലി പൊടി -ഒരു ടിസ്പൂണ്‍
    ഉപ്പ്, വെളിച്ചെണ്ണ -പാകത്തിനു
    തേങ്ങയുടെ രണ്ടാം പാൽ -ഒരു കപ്പു
    ഒന്നാം പാൽ – ഒരു കപ്പു
    ഇഞ്ചി – ചെറിയ കഷണം ചെറുതായി അരിയുക
    വെളുത്തുള്ളി – രണ്ടല്ലി ചെറുതായി അരിയുക
    തക്കാളി – രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്

    ഇതുണ്ടാക്കുന്നത് നോക്കാം
    ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ( അല്പം കൂടുതല്‍ ഒഴിച്ചോ എല്ലാം വഴട്ടാന്‍ ഉള്ളതാണ് ) ചൂടാകുമ്പോള്‍ സവാള, പച്ചമുളക്, വേപ്പില ,ഇഞ്ചി , പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റണം. ശേഷം ഇതിലേയ്ക്ക് വെണ്ടക്കയും തക്കാളിയും ചേര്‍ത്ത് നല്ലപോലെ വഴറ്റണം ..വെളിച്ചെണ്ണ ആവശ്യമെങ്കില്‍ ഒഴിച്ച് കൊടുക്കാം ..വേണ്ട നല്ലപോലെ ഡ്രൈ ആക്കി വഴറ്റണം …അതിനുശേഷം മഞ്ഞള്‍പൊടി , മുളകുപൊടി , മല്ലിപൊടി , മസാല പൊടി , പാകത്തിന് ഉപ്പു എന്നിവ കൂടി ചേര്‍ത്ത് വഴട്ടാം ..ഇനി ഇതിലേയ്ക്ക് രണ്ടാം പാല്‍ ഒഴിച്ച് കൊടുക്കണം. ഇതൊന്നു നന്നായി തിളച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് നമുക്ക് ഒന്നാം പാല്‍ ചേര്‍ത്ത് കൊടുക്കാം ..ഒന്നാം പാല്‍ ചേര്‍ത്ത് അധികം തിളയ്ക്കണ്ട…നന്നായി ചൂടായി തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കാം ..ഇതിലേയ്ക്ക് വേണമെങ്കില്‍ താളിച്ച്‌ ഒഴിക്കാം ..രണ്ടു ഉണക്ക മുളകും , ചുവന്നുള്ളിയും , വേപ്പിലയും കൂടി വെളിച്ചെണ്ണയില്‍ മൂപ്പിച്ചു കറിയ്ക്ക് മുകളില്‍ ഒഴിക്കാം …കറിയ്ക്ക് നല്ല മണവും കൂടുതല്‍ രുചിയും ഉണ്ടാകും ഇങ്ങിനെ ചെയ്‌താല്‍ . വെണ്ടയ്ക്ക മപ്പാസ്‌ റെഡി !

    പുളിയ്ക്കു തക്കാളി അല്ലെങ്കില്‍ അല്പം വിനാഗിരിയും ചേര്‍ത്താല്‍ മതി ..കുടംപുളി , വാളന്‍ പുളി ഇതൊന്നും ചേര്‍ക്കരുത് കാരിയുടെ രുചി മാറിപ്പോകും.
    എല്ലാവരും ഇതുണ്ടാക്കി നോക്കുക. വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും.ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.
    കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചില്ലി ഇഡലി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …അതിനാവശ്യമായ സാധനങ്ങള്‍ , ഉരുളക്കിഴങ്ങ് , സവാള നാലെണ്ണം , വെളുത്തുള്ളി മൂന്നെണ്ണം കറിവേപ്പില, മഞ്ഞള്‍പൊടി , മുളക് പൊടി , കുരുമുളക് പൊടി , ഗരം മസാല , കടുക്, കടലപരിപ്പ്‌ ,ജീരകം , ഉഴുന്നുപരിപ്പ് , വെളിച്ചെണ്ണ, ആവശ്യത് ഉപ്പു .. ആദ്യം ഉരുളക്കിഴങ്ങ് ചെറുതായി നുറുക്കി എടുക്കുക …സവാള പച്ചമുളക് വെളുത്തുള്ളി, ചെറുതായി നുറുക്കി എടുക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഓട്ടപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓട്ടപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഓട്ടപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍ ..പച്ചരി – ഒരു കപ്പു , തേങ്ങാപ്പാല്‍ – ഒരു കപ്പു , മുട്ട – ഒരെണ്ണം , ചോറ് – രണ്ടു ടേബിള്‍സ്പൂണ്‍, പഞ്ചസാര – അരടിസ്പൂണ്‍ , ഉപ്പു ഒരു നുള്ള്, പച്ചരി കുതിര്‍ത്തി ചോറും , തേങ്ങാപ്പാലും ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം, മുട്ടയും പഞ്ചസാരയും മിക്സ് ചെയ്യാം ..മൂന്നു മണിക്കൂറിനു ശേഷം ചട്ടിയില്‍ ചുട്ടു എടുക്കാം…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കക്ക ഇറച്ചി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കക്ക ഇറച്ചി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സ്വാദിഷ്ടമായ കക്ക വിഭവങ്ങള്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ,
    കക്ക ഇറച്ചി മസാലയും , കക്ക തോരനും ഉണ്ടാക്കാം , ആദ്യം കക്ക ഇറച്ചി മസാല ഉണ്ടാക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍

    കക്കാ – ഒരു കിലോ
    ചെറിയ ഉള്ളി – ഇരുപതെണ്ണം
    പച്ചമുളക് – പത്തെണ്ണം
    ഇഞ്ചി – ഒരു ഇടത്തരം കഷണം
    വെള്ളുള്ളി -പത്തു അല്ലി
    ഉണക്ക മൃളക് – 3 എണ്ണം
    കുരുമുളക് – ഒരു ടീ സ്പൂൺ
    മുളക് പൊടി – മൂന്നു ടീസ്പൂൺ
    മഞ്ഞ പൊടി – അര ടീസ്പൂൺ
    ഗരം മസാല – ഒരു ടീസ്പൂൺ
    തക്കാളി – ഒരെണ്ണം
    കറിവേപ്പില്ല അവശ്യത്തിന്

    ഒരു ചീന ചട്ടിയിൽ മൂന്നു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിന് ശേഷം ഉണക്കമുളക് ഇട്ട് കരിയരുത്, അരിഞ്ഞ് വെച്ചിരിക്കുന്ന ഉള്ളി, ഇഞ്ചി വെള്ളുള്ളി, പച്ചമുളക് ഇട്ട്
    ബ്രൗൺ അതിനു ശേഷം മുകളിൽ പറഞ്ഞിരിക്കുന്ന മസാല ഇട്ട് മൂപ്പിക്കുക മൂത്ത മണം വരുമ്പോൾ അല്പം വെള്ളമെഴിച്ച് തക്കാളിയും ഉപ്പും ഇട്ട് ഒന്ന് തിളച്ചതിന് ശേഷം കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന കക്കായിറച്ചി ഇട്ട് ചെറു തീയൽ വെച്ച് അടച്ചു വെയ്ക്കുക പത്തു മിനിറ്റ് കഴിഞ്ഞു ഇറക്കാം ..കക്ക ഇറച്ചി മസാല റെഡി !

    ഇനി കക്ക ഇറച്ചി തോരന്‍ ഉണ്ടാക്കാം
    കക്കാ ഇറച്ചി – ഒരു കിലോ m
    ചെറിയ ഉള്ളി – എട്ടെണ്ണം
    പച്ചമുളക് – ഏഴെണ്ണം
    ഇഞ്ചി – ചെറിയ കഷണം
    വെള്ളുള്ളി -അഞ്ചല്ലി
    ഉണക്ക മൃളക് – രണ്ട്
    കുരുമുളക് – ഒരു ടേബിൾ സ്പൂൺ
    ജീരകം കാൽ – ടീ സ്പൂൺ (പെരുംജീരകമല്ല)
    മഞ്ഞ പൊടി – ഒരു ടീസ്പൂൺ
    മല്ലിപൊടി – ഒരു ടീസ്പൂൺ
    തേങ്ങാ – അര മുറി

    കക്ക ഉപ്പും മഞ്ഞ പൊടിയും ഇട്ട് വെന്ത് വെക്കുക (വെന്തകക്കയാണെങ്കിൽ വേവിക്കണ്ട) ഒരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഉണക്കമുളകും മുറിച്ച് ഇടുക,
    മുകളിൽ പറഞ്ഞിരിക്കുന്ന ഉള്ളി, ഇഞ്ചി, പച്ചമുളക് വെളളുള്ളി ചതച്ച് ഇടുക ഇല്ലെങ്കിൽ നീളത്തിൽ അരിഞ്ഞ് ഇട്ടാലും മതി ഇത് മൂക്കണ്ട. തേങ്ങാതിരുങ്ങിയത്,മഞ്ഞപൊടി, കുരുമുളക് പൊടിയും, മല്ലിപൊടി, ജീരകമോ ജീരക പൊടിയോ ഒന്ന് മിക്സിയിൽ ചതയ്ക്കുക,
    ഈ ചതച്ച തേങ്ങാ കൂട്ട് എണ്ണയിൽ ഇട്ട് ഒന്ന് ഇളക്കുക പച്ച മണം പോയതിനു ശേഷം വെന്ത കക്ക ഇട്ട് ഇളക്കുക കുറച്ച് ഉപ്പ് വേണമെങ്കിൽ ഇടുക കറിവേപ്പില ഇട്ടിട്ട് അടച്ചു വെയ്ക്കുക. ഒന്ന് വലിഞ്ഞു കഴിഞ്ഞു ഇറക്കാം . കക്ക തോരന്‍ റെഡി !

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • സുഖിയന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സുഖിയന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സുഖ്യന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം . ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ചെറുപയര്‍ – ഒന്നേകാല്‍ കപ്പു , തേങ്ങ – ഒന്നേകാല്‍ കപ്പു , ശര്‍ക്കര പാനി – മുക്കാല്‍ കപ്പു ,ഏലക്കായ – രണ്ടു ടിസ്പൂണ്‍ , ജീരകം ,നെയ്യ് , മൈദാ- ഒരു കപ്പു , അരിപ്പൊടി – അരകപ്പ്, മഞ്ഞപൊടി , പയര്‍ കുക്കറില്‍ വേവിച്ചു തേങ്ങയും ശര്‍ക്കര പാനിയും ഏലക്കായ ജീരകം എല്ലാം കൂടി മിക്സ് ചെയ്തു ഉരുളകള്‍ ആക്കുക. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക,

     

  • നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    നാടന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം വളരെ ഈസിയാണ് ഇതുണ്ടാക്കാന്‍ നമുക്ക് നോക്കാം ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന്..

    കോഴി ഇറച്ചി ഒരു കിലോ
    സവാള അഞ്ചെണ്ണം
    വെളിച്ചണ്ണ ആവശ്യത്തിനു
    വെളുത്തുള്ളി രണ്ടെണ്ണം
    ഇഞ്ചി – ഒരു വലിയ കഷ്ണം
    പച്ചമുളക് – പത്തെണ്ണം
    തക്കാളി മൂന്നെണ്ണം
    മല്ലിയില
    പൊതീന
    കറിവേപ്പില
    ഗരം മസാല 2 സ്പൂൺ
    മല്ലിപ്പൊടി സ്പൂൺ
    മഞ്ഞൾ പൊടി 1 സ്പൂൺ
    കുരുമുളക് പൊടി 2 സ്പൂൺ
    മുളക് പൊടി അര സ്പൂൺ
    തൈര്.2 ടേബിൾ
    സ്പൂൺ
    ആദ്യം മസാല ഉണ്ടാകുന്ന വിധം:-
    കോഴി കഴുകി വൃത്തിയാക്കി വെക്കണം.ശേഷം കുക്കറില്‍ അല്പം കുരുമുളകും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് ചിക്കന്‍ വേവിക്കണം, വേവിച്ച ചിക്കന്‍ കോരി എടുത്തു വയ്ക്കണം ( വെള്ളം കളയണ്ട അത് ചോറ് വേവിക്കുമ്പോള്‍ ഒഴിക്കണം ) ഇനി ഒരു പാത്രം അടുപ്പിൽ വെച്ച് വെളിച്ചണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അരച്ച് പേസ്റ്റാക്കി വെച്ച ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവ ഇട്ടു വഴറ്റുക എന്നിട്ട് സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. കുറച്ച് ഉപ്പ് ഇട്ടാൽ പെട്ടെന്ന് വഴന്നു കിട്ടും ഉള്ളി നന്നായി വഴന്നു കഴിയുമ്പോള്‍ ഇതിലേയ്ക്ക് തക്കാളിയും ചേർത്ത് വഴറ്റുക..ശേഷം മസാല പൊടികൾ എല്ലാം ഇതിൽ ചേർത്ത് അടിയിൽ പിടിക്കാതെ ഇളക്കണം
    അതിനുശേഷം ഇതിലേയ്ക്ക് ടേബ്ൾ സ്പൂൺ തൈരും ചേർത്ത് ഇളക്കുക
    ചെറിയ തീയിൽ പതിനഞ്ചു മിനിറ്റ് വേവിക്കണം ശേഷം മല്ലിയില പൊതീന കറിവേപ്പില ചേർത്ത് മൂടി വെച്ചു തീ ഓഫ് ചെയ്യാം. മസാല റെഡി

    ഇനി ചോറ് ഉണ്ടാക്കാം
    ഒരു കിലോ ബിരിയാണി അരി
    ഡാൾഡ നൂറു ഗ്രാം
    വെളിച്ചണ്ണ – ആവശ്യത്തിനു
    അണ്ടിപ്പരിപ്പ് ഇരുപതു ഗ്രാം
    മുന്തിരി പത്തു ഗ്രാം
    സവാള മൂന്നെണ്ണം
    ചെറുനാരങ്ങ ഒരെണ്ണം
    കാരറ്റ് രണ്ടെണ്ണം
    മല്ലിയില / പൊതീന
    പട്ട/ ഗ്രാമ്പു, ഏലക്കാ 2/3

    ആദ്യം ഒരു ചട്ടിയിൽ ഓയിൽ ഒഴിച്ച് ഉള്ളി വറുത്ത് / പിന്നെ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്ത് കോരിവെക്കണം.
    ശേഷം ആ ഓയിലിൽ ഒരു സവാള അരിഞ്ഞതും പട്ട ഗ്രാമ്പു ഏലക്ക ഇതെല്ലാം വഴറ്റുക. ശേഷം അരിയുടെ ഇരട്ടി വെള്ളം എടുത്ത് ഇതിൽ ഒഴിക്കുക. വേവിച്ച ചിക്കൻ്റെ വെള്ളം ഇതിൽ ഒഴിക്കണം അപ്പോൾ വെള്ളം ഒഴിക്കുന്നത് കുറച്ച് കുറക്കണം ഇനി പാകത്തിന് ഉപ്പും ചേർത്ത് വെള്ളം തിളക്കുംമ്പോൾ അരി ഇടണം ശേഷം ഒരു ചെറുനാരങ്ങ നീരും ചെറുതായി വട്ടത്തിൽ അരിഞ്ഞ കാരറ്റും ചേർത്ത് മൂടി വെക്കുക മേൽ വെള്ളം വറ്റുമ്പോൾ തീ കുറച്ച് വെക്കണം കുറച്ച് കഴിഞ്ഞ് ചോറ് വെന്ത് കഴിയും
    ഇനിയൊന്ന് മിക്സ് ചെയ്യാം
    മസാലയുടെ മുകളിൽ ചോറ് വിളമ്പി അതിന് മുകളിൽ മല്ലിയില പൊതീന ഉള്ളി പൊരിച്ചത് അണ്ടിപരിപ്പ് മുന്തിരി ഒക്കെ ഇട്ട് അഞ്ചു മിനിറ്റ് വേവിക്കണം ഇനി നന്നായി അടച്ച് മൂടണം ബിരിയാണി ചോറ് റെഡി!

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈസിയായി മാംഗോ ഐസ്ക്രീം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം