Blog

  • ഈസി ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഈസി ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഒരു ഈസി ചിക്കന്‍ കറി ഉണ്ടാക്കാം , അതിനാവശ്യമായ സാധനങ്ങള്‍, ചിക്കന്‍ – ഒരു കിലോ , സവാള – നാലെണ്ണം , വെളിച്ചെണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍, ഇഞ്ചി – കാല്‍ കപ്പു , വെളുത്തുള്ളി – കാല്‍ കപ്പു , പച്ചമുളക് – എട്ടെണ്ണം , ചുവന്നുള്ളി – കാല്‍ കപ്പു , തക്കാളി – രണ്ടെണ്ണം , കാശ്മീരി മുളക് പോടീ – രണ്ടു ടേബിള്‍സ്പൂണ്‍, മല്ലിപൊടി – രണ്ടു ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍ , ഗരം മസാല- അര ടിസ്പൂണ്‍ , കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍ , വേപ്പില, മല്ലിയില,ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌, കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഈസിയായി മാംഗോ  ഐസ്ക്രീം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഈസിയായി മാംഗോ ഐസ്ക്രീം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഈസിയായിട്ട് മാംഗോ ഐക്രീം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,പഴുത്ത മാങ്ങ – രണ്ടെണ്ണം, ഹെവി ക്രീം -രണ്ടു കപ്പു, കണ്ടെയ്സ് മില്‍ക്ക് – 396 ഗ്രാം , പഞ്ചസാര- കാല്‍ കപ്പു, ആദ്യം മാങ്ങാ മിക്സിയില്‍ അരച്ച് എടുക്കണം ,ഹെവി ക്രീം ബീറ്റ് ചെയ്യണം ,പഞ്ചസാര, കണ്ടെയ്സ് മില്‍ക്ക് കൂടി ചേര്‍ത്ത് മിക്സ് ചെയ്യണം ..ശേഷം മാങ്ങാ പള്‍പ്പ് കൂടി ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യണം ..ശേഷം ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം ..ഈ ഐസ്ക്രീം ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

     

  • തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഈ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ കുരുമുളക് പൊടി , മുളക് പൊടി,മല്ലിപൊടി ഇതൊന്നും ഉപയോഗിക്കില്ല …ഇതില്‍ എരിവിനായി ഉപയോഗിക്കുന്നത് വറ്റല്‍ മുളക് അരച്ച് എടുത്തതാണ് …അതുപോലെ ഇഞ്ചി, വെളുത്തുള്ളി ഒന്നും അരിഞ്ഞു എടുക്കാതെ ചതച്ചു എടുക്കണം ..നമുക്ക് നോക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ ചിക്കന്‍ ഫ്രൈയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന്.

    ചിക്കന്‍ – ഒരു കിലോ ചെറിയ കഷണങ്ങള്‍ ആക്കിയത്
    വറ്റല്‍ മുളക് – ഇരുപത്തഞ്ചു എണ്ണം ( നല്ലപോലെ മിക്സിയില്‍ അരച്ച് പേസ്റ്റ് ആക്കി എടുക്കുക )
    ഇഞ്ചി – ഒരു വലിയ കഷണം ചതച്ചത്
    വെളുത്തുള്ളി ചതച്ചത് – രണ്ടു തുടം ( ഇത് ഇരുപത്തഞ്ചു അല്ലിയോളം ഉണ്ടാകും )
    ഗരം മസാല – കറുവാപട്ട ഒരു വലിയ കഷണം , ഗ്രാമ്പൂ പത്തെണ്ണം , ഏലയ്ക്കാ പതിനഞ്ചെണ്ണം, ജാതിക്ക പകുതി, തക്കോലം ഒരെണ്ണം ഇതെല്ലാം കൂടി ഒന്ന് ചൂടാക്കി പൊടിച്ചു എടുക്കുക )
    കട്ടിയുള്ള തൈര് – അര കപ്പ് ( ഒട്ടും പുളിയില്ലാത്ത നല്ല കട്ടിയുള്ള തൈര് വേണം )
    ഉപ്പു – ആവശ്യത്തിനു
    മഞ്ഞപൊടി – കാല്‍ ടിസ്പൂണ്‍
    മുട്ട – രണ്ടെണ്ണം നന്നായി അടിച്ചു എടുത്തത്‌

    ഇനി ചിക്കന്‍ കഷണങ്ങളും ബാക്കി ചേരുവകളും എല്ലാം കൂടി കൈകൊണ്ടു നന്നായി മിക്സ് ചെയ്തു എടുക്കണം …ചിക്കന്‍ കഷണങ്ങളില്‍ മസാല എല്ലാം നല്ലപോലെ തേച്ചു പിടിപ്പിക്കുക…അഞ്ചു മിനിറ്റ് നേരം എങ്കിലും ഇതൊന്നു തിരുമ്മി മിക്സ് ആക്കണം എന്നാലെ ചിക്കന്‍ സോഫ്റ്റ്‌ ആകുകയുള്ളൂ..അതിനു ശേഷം ഇത് മൂടി ഫ്രിഡ്ജില്‍ വയ്ക്കണം രണ്ടു മണിക്കൂര്‍ ഇത് ഫ്രിഡ്ജില്‍ ഇരിക്കട്ടെ ..രണ്ടു മണിക്കൂറിനു ശേഷം ഇത് പുറത്തു എടുത്തു തണുപ്പ് മാറാനായി വയ്ക്കണം ..നന്നായി തണുപ്പ് മാറിയാല്‍ ..ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ നിറയെ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി കഴിയുമ്പോള്‍ ചിക്കന്‍ കുറേശെ ആയിട്ട് ഇട്ടു വറുത്തു എടുക്കുക..നല്ല ഗോള്‍ഡന്‍ കളര്‍ ആകുന്നതുവരെ വറുക്കണം ( തീ കുറച്ചു വച്ച് വേണം വറുത്തു എടുക്കാന്‍ ) സ്വദിഷ്ട്ടമായ തട്ടുകട ചിക്കന്‍ ഫ്രൈ റെഡി !

    ഈ റെസിപ്പി നിങ്ങള്‍ ഉണ്ടാക്കി നോക്കണം ഇത് നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ട്ടപ്പെടും..ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • തക്കാളി സോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    തക്കാളി സോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് തക്കാളി കെച്ചപ്പ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..തക്കാളി – അരക്കിലോ , വെളുത്തുള്ളി – മൂന്നല്ലി , ചുവന്നുള്ളി – രണ്ടെണ്ണം , ഉണക്കമുളക് – ഒരെണ്ണം , വിനിഗര്‍ – ഒന്നര ടിസ്പൂണ്‍ , പഞ്ചസാര – മൂന്നു ടിസ്പൂണ്‍ , കുരുമുളക് – കാല്‍ ടിസ്പൂണ്‍ , കരയാംബൂ, കറുവാപട്ട, ഉപ്പു ,ആദ്യം തന്നെ തക്കാളി വെളുത്തുള്ളി,
    ചുവന്നുള്ളി , മുളക്ഉപ്പിട്ട് വേവിച്ചു അരച്ച് അരിച്ചു എടുക്കുക..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • വെണ്ടയ്ക്ക പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വെണ്ടയ്ക്ക പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വളരെ ഹെല്‍ത്തിയായ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…വെണ്ടയ്ക്ക കൊണ്ടാണ് ഈ പുലാവ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ കൂടുതല്‍ രുചിയും ഹെല്‍ത്തിയുമാണ്‌ ..നോണ്‍ വെജ് പുലാവ് ഉണ്ടാക്കുമ്പോള്‍ വല്ലപ്പോഴും ഒക്കെ ഇത്തരം വെജ് പുലാവ് കൂടി ഉണ്ടാക്കി കഴിക്കുന്നത്‌ വളരെ നല്ലതാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    ബസ്മതി റൈസ് –രണ്ടു കപ്പു
    വെണ്ടയ്ക്ക – 12 എണ്ണം വട്ടത്തിൽ അരിയുക.
    സവാള – ഒരെണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞു വയ്ക്കുക
    ഇഞ്ചി – ഒരു കഷണം
    വെളുത്തുള്ളി – മൂന്നെണ്ണം
    പച്ചമുളക് – രണ്ടെണ്ണം
    തക്കാളി –ചെറുതായി അരിഞ്ഞത് ഒരെണ്ണം
    കാരറ്റ് – ചെറുതായി അരിഞ്ഞത് ഒരെണ്ണം
    പുതിനയില –നാല് ടേബിള്‍ സ്പൂണ്‍ ( ഒരു ടിസ്പൂണ്‍ മാറ്റി വയ്ക്കണം )
    മല്ലിയില – മൂന്നു ടേബിള്‍ സ്പൂണ്‍ ( ഒരു ടിസ്പൂണ്‍ മാറ്റി വയ്ക്കണം )
    മഞ്ഞൾപ്പൊടി – കാല്‍ ടിസ്പൂണ്‍
    മുളകുപൊടി – ഒരു ടിസ്പൂണ്‍
    ഗരം മസാല – ഒരു ടിസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്
    എണ്ണ – ആവശ്യത്തിന്

    താളിക്കാൻ
    ——————-
    എണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍
    വഴനയില – 2 ചെറുത്
    ഗ്രാമ്പൂ –രണ്ടെണ്ണം
    ഏലയ്ക്ക – മൂന്നെണ്ണം
    ജീരകം – 1/2 tsp
    അണ്ടിപരിപ്പ് -പതിനഞ്ചെണ്ണം
    കിസ്മിസ് – ഇരുപതെണ്ണം

    ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രം വച്ച് അല്പം എന്നാ ഒഴിച്ച് രണ്ടു ഏലക്കായും രണ്ടു ഗ്രാമ്പൂവും ഒരു ചെറിയ കഴനം കറുവപട്ടയും ..മൂന്നാല് കുരുമുളകും കൂടി ചേര്‍ത്ത് മൂപ്പിച്ചു അതിലേയ്ക്ക് ബസ്മതി റൈസ് നാല് കപ്പു വെള്ളം ഒഴിച്ച് വേവിച്ചു എടുക്കണം

    വെണ്ടയ്ക്ക എണ്ണയിൽ വറുത്തു വയ്ക്കുക.
    ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക
    ചീനച്ചട്ടി ചൂടാക്കി എണ്ണ ചൂടാവുമ്പോൾ ഗ്രാമ്പൂ, ഏലയ്ക്ക, ജീരകം, വഴനയില എന്നിവ ഇട്ട് പൊട്ടുമ്പോൾ അണ്ടിപരിപ്പ് , മുന്തിരി ചേർത്ത് മൂപ്പിക്കുക.അതിലേക്ക് സവാള, കാരറ്റ് ചേർത്ത് ഒന്നുവഴന്നു വരുമ്പോൾ ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, ചേർത്ത് വഴറ്റി തക്കാളിയും ഉപ്പും, ഒരു നുള്ളു പഞ്ചസാരയും ചേർത്ത് നല്ലപോലെ വഴറ്റി മല്ലയില, പുതിനയില ചേർത്ത് ഒന്നു ഇളക്കി നേരത്തേ വേവിച്ച ചോറും, വെണ്ടയ്ക്കയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് 2മിനുട്ട് ചെറുതീയിൽ വയ്ക്കുക. അതിനു ശേഷം വാങ്ങി മല്ലിയില പുതിനയില, വറുത്ത സവാള മുകളിൽ വിതറുക. വെണ്ടയ്ക്ക പുലാവ് റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഈസിയായി  ബീട്രൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈസിയായി ബീട്രൂറ്റ് പച്ചടി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ബീട്രൂറ്റ് പച്ചടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം …ഇതിനാവശ്യമായ സാധനങ്ങള്‍ , ബീട്രൂറ്റ് – രണ്ടെണ്ണം , തേങ്ങ – അരകപ്പ് , ജീരകം – കാല്‍ ടിസ്പൂണ്‍ ,പച്ചമുളക് – രണ്ടെണ്ണം , വെളുത്തുള്ളി – മൂന്നല്ലി, ചുവന്നുള്ളി – രണ്ടെണ്ണം , കടുക- ഒരുടിസ്പൂണ്‍ , തൈര് – ഒന്നേകാല്‍ കപ്പു, വറ്റല്‍ മുളക്- മൂന്നെണ്ണം, കറിവേപ്പില- രണ്ടു തണ്ട് ബീട്രൂറ്റ് ചെറുതാക്കി വേവിച്ചു അരച്ച് എടുക്കണം , ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    തീയല്‍ വിഭവങ്ങള്‍ എല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ് …അതുപോലെ തന്നെ ഉരുളക്കിഴങ്ങ് ചേര്‍ത്ത കറികളും ഏറെ പ്രിയപ്പെട്ടതാണ് അപ്പോള്‍ ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കിയാലോ പിന്നെ പറയേം വേണ്ട…തേങ്ങ വറുത്തു എടുത്താണ് തീയല്‍ ഉണ്ടാക്കുന്നത്….വളരെ സ്വാദിഷ്ട്ടവും ഉണ്ടാക്കാക്കി എടുക്കാന്‍ വളരെ എളുപ്പമുള്ളതുമായ ഈ കറിയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ..

    ആവശ്യമുള്ള ചേരുവകള്‍
    ഉരുളക്കിഴങ്ങ്- 3 എണ്ണം
    തേങ്ങ ചിരവിയത്- ഒരെണ്ണം
    മുരിങ്ങക്കായ്- ഒരെണ്ണം
    സവാള-ഒരെണ്ണം
    ചുവന്നുള്ളി-മൂന്നെണ്ണം
    പച്ചമുളക്-മൂന്നെണ്ണം
    കറിവേപ്പില- 2 തണ്ട്
    കാശ്മീര് മുളക് പൊടി-1 ടീസ്പൂണ്‍
    മല്ലിപ്പൊടി- 1 ടീസ്പൂണ്‍
    പെരുംജീരകം- 1 നുള്ള്
    മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
    വാളന്‍പുളി- നെല്ലിക്കാ വലിപ്പത്തില്‍
    വെളിച്ചെണ്ണ-ആവശ്യത്തിന്
    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ഒരു ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിരകി വെച്ചിരിയ്ക്കുന്ന തേങ്ങ വറുത്തെടുക്കാം. തേങ്ങ ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി, പെരുംജീരകം എന്നിവയും ചേര്‍ത്ത് ഇളക്കാം. പൊടി മൂത്ത് കഴിയുമ്പോള്‍ തീ കുറയ്ക്കാം. അതിനു ശേഷം പുളി വെള്ളത്തിലിട്ട് 20 മിനിട്ട് കഴിയുമ്പോള്‍
    നല്ലപോലെ പിഴിഞ്ഞെടുക്കാം.
    ഇനി വറുത്തെടുത്ത തേങ്ങ നല്ലതു പോലെ അരച്ചെടുക്കാം ( തേങ്ങ നല്ലതുപോലെ അരയണം മിക്സിയില്‍ അരക്കുന്നതാണ് എളുപ്പം ). ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം.ഇനി ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കാം. പച്ചമണം മാറി നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് അല്‍പസമയത്തിനു ശേഷം മുരിങ്ങാക്കായും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റിയെടുക്കാം.
    ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കാം. പിഴിഞ്ഞ് വെച്ചിരിയ്ക്കുന്ന പുളിയും കൂടി ചേര്‍ത്ത ശേഷം അരച്ചു വെച്ച തേങ്ങ ഇതിലേക്ക് ചേര്‍ക്കാം. നന്നായി ഇളക്കികൊടുക്കാം മൂടി വച്ച് വേവിക്കാം ഉരുളകിഴങ്ങ് നന്നായി വെന്ത് കഴിഞ്ഞാല്‍ കറി കുറുകിയ ശേഷം വാങ്ങി വെയ്ക്കാവുന്നതാണ്. ഉപ്പും പുളിയും ഒക്കെ നോക്കുക ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം …അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും രണ്ടു വറ്റല്‍ മുളകും വേപ്പിലയും കൂടി മൂപ്പിച്ചു ഒഴിക്കാം. ഉരുളക്കിഴങ്ങ് തീയല്‍ റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം