ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

തീയല്‍ വിഭവങ്ങള്‍ എല്ലാം തന്നെ നമുക്ക് വളരെ പ്രിയപ്പെട്ടതാണ് …അതുപോലെ തന്നെ ഉരുളക്കിഴങ്ങ് ചേര്‍ത്ത കറികളും ഏറെ പ്രിയപ്പെട്ടതാണ് അപ്പോള്‍ ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കിയാലോ പിന്നെ പറയേം വേണ്ട…തേങ്ങ വറുത്തു എടുത്താണ് തീയല്‍ ഉണ്ടാക്കുന്നത്….വളരെ സ്വാദിഷ്ട്ടവും ഉണ്ടാക്കാക്കി എടുക്കാന്‍ വളരെ എളുപ്പമുള്ളതുമായ ഈ കറിയ്ക്ക് വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം ..

ആവശ്യമുള്ള ചേരുവകള്‍
ഉരുളക്കിഴങ്ങ്- 3 എണ്ണം
തേങ്ങ ചിരവിയത്- ഒരെണ്ണം
മുരിങ്ങക്കായ്- ഒരെണ്ണം
സവാള-ഒരെണ്ണം
ചുവന്നുള്ളി-മൂന്നെണ്ണം
പച്ചമുളക്-മൂന്നെണ്ണം
കറിവേപ്പില- 2 തണ്ട്
കാശ്മീര് മുളക് പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
പെരുംജീരകം- 1 നുള്ള്
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
വാളന്‍പുളി- നെല്ലിക്കാ വലിപ്പത്തില്‍
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ ചിരകി വെച്ചിരിയ്ക്കുന്ന തേങ്ങ വറുത്തെടുക്കാം. തേങ്ങ ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഇതിലേക്ക് മല്ലിപ്പൊടി, മുളക് പൊടി, പെരുംജീരകം എന്നിവയും ചേര്‍ത്ത് ഇളക്കാം. പൊടി മൂത്ത് കഴിയുമ്പോള്‍ തീ കുറയ്ക്കാം. അതിനു ശേഷം പുളി വെള്ളത്തിലിട്ട് 20 മിനിട്ട് കഴിയുമ്പോള്‍
നല്ലപോലെ പിഴിഞ്ഞെടുക്കാം.
ഇനി വറുത്തെടുത്ത തേങ്ങ നല്ലതു പോലെ അരച്ചെടുക്കാം ( തേങ്ങ നല്ലതുപോലെ അരയണം മിക്സിയില്‍ അരക്കുന്നതാണ് എളുപ്പം ). ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം.ഇനി ഒരു പാനില്‍ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് സവാള, വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റിയെടുക്കാം. പച്ചമണം മാറി നല്ലപോലെ വഴന്നു കഴിയുമ്പോള്‍ ഇതിലേക്ക് അല്‍പസമയത്തിനു ശേഷം മുരിങ്ങാക്കായും ഉരുളക്കിഴങ്ങും ചേര്‍ത്ത് വഴറ്റിയെടുക്കാം.
ഇനി ഇതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കാം. പിഴിഞ്ഞ് വെച്ചിരിയ്ക്കുന്ന പുളിയും കൂടി ചേര്‍ത്ത ശേഷം അരച്ചു വെച്ച തേങ്ങ ഇതിലേക്ക് ചേര്‍ക്കാം. നന്നായി ഇളക്കികൊടുക്കാം മൂടി വച്ച് വേവിക്കാം ഉരുളകിഴങ്ങ് നന്നായി വെന്ത് കഴിഞ്ഞാല്‍ കറി കുറുകിയ ശേഷം വാങ്ങി വെയ്ക്കാവുന്നതാണ്. ഉപ്പും പുളിയും ഒക്കെ നോക്കുക ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം …അതിനുശേഷം ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും രണ്ടു വറ്റല്‍ മുളകും വേപ്പിലയും കൂടി മൂപ്പിച്ചു ഒഴിക്കാം. ഉരുളക്കിഴങ്ങ് തീയല്‍ റെഡി !

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

കടച്ചക്ക തോരന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം