Blog

  • കുബൂസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    കുബൂസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് കുബൂസ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.. മൈദാ – ഒന്നര കപ്പു , യീസ്റ്റ് – മുക്കാല്‍ ടിസ്പൂണ്‍ , ആവശ്യത്തിനു ഉപ്പു, പാല്‍ – ഒരു കപ്പു ,ഓയില്‍ .. ഇതെല്ലാം കൂടി നന്നായി കുഴച്ചു എടുക്കണം…അതിനുശേഷം കുറച്ചു നേരം കവര്‍ ചെയ്തു മൂടി വയ്ക്കുക…ശേഷം എടുത്തു ചെറിയ പീസ്‌ ആക്കി ഉരുളകള്‍ ആക്കി എടുക്കുക..കുറച്ചു നേരം നനഞ്ഞ തുണികൊണ്ട് മൂടി വച്ച ശേഷം പരത്തി എടുക്കാം ..ഇത് ഒരു ചൂടായ ചട്ടിയില്‍ ഇട്ടു വേവിച്ചു എടുക്കാം …ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടംയാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

     

  • ഇഞ്ചിക്കറിയും, ബീന്‍സ് തോരനും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഇഞ്ചിക്കറിയും , ബീന്‍സ് തോരനും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍..ആദ്യം നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍
    ഇ​ഞ്ചി -250ഗ്രാം
    ​തേ​ങ്ങ – 1
    വാ​ള​ന്‍ പു​ളി – പാ​ക​ത്തി​ന്
    ഉ​പ്പ് – പാ​ക​ത്തി​ന്
    ശ​ര്‍ക്ക​ര – ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍
    വ​റ്റ​ല്‍ മു​ള​ക് – 10
    മ​ല്ലി​പൊ​ടി – മൂ​ന്ന് ടേ​ബി​ള്‍ സ്പൂ​ണ്‍
    ഉ​ലു​വ – കാ​ല്‍ സ്പൂ​ണ്‍
    മ​ഞ്ഞ​ള്‍പൊ​ടി – കാ​ല്‍ സ്പൂ​ണ്‍
    ചു​മ​ന്നു​ള്ളി – 25ഗ്രാം
    ​വെ​ളി​ച്ചെ​ണ്ണ ,ക​റി​വേ​പ്പി​ല ,ക​ടു​ക് – ആ​വ​ശ്യ​ത്തി​ന്

    ത​യാ​റാ​ക്കു​ന്ന വി​ധം
    ഇ​ഞ്ചി ഒ​രേ വ​ലു​പ്പ​ത്തി​ല്‍ അ​രി​യു​ക. വെ​ള്ളം തി​ള​പ്പി​ച്ച്‌ ഇ​ഞ്ചി അ​തി​ലി​ട്ടു വേ​വി​ക്കു​ക. കു​റ​ച്ചു​നേ​രം ക​ഴി​ഞ്ഞു ആ ​വെ​ള്ളം ഊ​റ്റി ക​ള​ഞ്ഞ ശേ​ഷം പ​ച്ച​വെ​ള്ളം ഒ​ഴി​ച്ച് ക​ഴു​കി വാ​രി​പ്പി​ഴി​ഞ്ഞു മാ​റ്റി വെ​ക്കു​ക. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി തേ​ങ്ങ ചി​ര​കി​യ​തും ചു​മ​ന്നു​ള്ളി​യും വ​റു​ക്കു​ക. ഇ​തി​ലേ​ക്ക് പൊ​ടി​ക​ളും ചേ​ര്‍ത്ത് ന​ല്ല ബ്രൗ​ണ്‍ നി​റം ആ​കു​മ്പോ​ള്‍ തീ ​അ​ണ​ക്കു​ക. ഇ​തു ന​ന്നാ​യി അ​ര​ച്ച് എ​ടു​ക്കു​ക. വെ​ള്ളം തോ​ര്‍ന്നു ക​ഴി​യു​മ്പോ​ള്‍ ഇ​ഞ്ചി​യും എ​ണ്ണ​യി​ല്‍ വ​റ​ത്ത് കോ​രു​ക. ഇ​ഞ്ചി ന​ന്നാ​യി പൊ​ടി​ച്ച് എ​ടു​ക്കു​ക. ച​ട്ടി​യി​ല്‍ വാ​ള​ന്‍ പു​ളി​യും ഉ​പ്പും ചേ​ര്‍ത്ത വെ​ള്ള​വും പൊ​ടി​ച്ച ഇ​ഞ്ചി കൂ​ട്ടും അ​ര​പ്പും ചേ​ര്‍ത്ത് തി​ള​പ്പി​ക്കു​ക. ക​റി കു​റു​കു​ന്ന പ​രു​വം വ​രെ തി​ള​പ്പി​ക്കു​ക. സ്വാ​ദ്‌ ക്ര​മീ​ക​രി​ക്കാ​ന്‍ വേ​ണ​മെ​ങ്കി​ല്‍ ചാ​ര്‍ കു​റു​കാ​റാ​കു​മ്പോ​ള്‍
    ശ​ര്‍ക്ക​ര ഒ​രു നെ​ല്ലി​ക്ക വ​ലു​പ്പ​ത്തി​ല്‍ എ​ടു​ത്ത​ത്‌ ചേ​ര്‍ക്കാം. ഒ​രു പാ​നി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും ക​റി​വേ​പ്പി​ല​യും ഉ​ല​ര്‍ത്തി ഇ​ഞ്ചി ക​റി​യി​ല്‍ ഒ​ഴി​ക്കു​ക.

    ബീന്‍ തോരന്‍
    ==============
    ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
    ബീ​ന്‍സ്‌ – കാ​ല്‍ കി​ലോ
    കാ​ര​റ്റ്‌ – ഒ​രെ​ണ്ണം
    പ​ച്ച​മു​ള​ക് – അ​ഞ്ച്
    തേ​ങ്ങ – അ​ര മു​റി
    ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
    വെ​ള്ളം – ആ​വ​ശ്യ​ത്തി​ന്
    വ​റ്റ​ല്‍ മു​ള​ക് – ര​ണ്ട് എ​ണ്ണം
    ക​ടു​ക്‌ – ഒ​രു ടീ​സ്പൂ​ണ്‍
    ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
    വെ​ളി​ച്ചെ​ണ്ണ – ര​ണ്ട് ടീ​സ്പൂ​ണ്‍

    ത​യാ​റാ​ക്കു​ന്ന വി​ധം
    ബീ​ന്‍സും കാ​ര​റ്റും പ​ച്ച​മു​ള​കും ചെ​റു​താ​യി കൊ​ത്തി​അ​രി​യു​ക. അ​തി​നു​ശേ​ഷം ഇ​തി​ലേ​ക്ക് തേ​ങ്ങ ചി​ര​കി​യ​ത് ചേ​ര്‍ത്ത് കൈ ​കൊ​ണ്ട് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക. ഒ​രു പാ​നി​ല്‍ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കി ക​ടു​കും മു​ള​കും വ​റ​ക്കു​ക. ക​ടു​ക്‌ പൊ​ട്ടു​മ്പോ​ള്‍ അ​തി​ലേ​ക്കു തേ​ങ്ങ ചേ​ര്‍ത്ത ബീ​ന്‍സി​ന്‍റെ കൂ​ട്ട് ചേ​ര്‍ത്ത്,ര​ണ്ടോ മൂ​ന്നോ സ്പൂ​ണ്‍ വെ​ള്ളം ഒ​ഴി​ച്ച് അ​ട​ച്ചു വെ​ച്ച് വേ​വി​ക്കു​ക. ഇ​ട​ക്ക് ഇ​ള​ക്കി കൊ​ടു​ത്തു കൊ​ണ്ടി​രി​ക്ക​ണം. വെ​ള്ളം വ​റ്റി​യ​തി​ന് ശേ​ഷം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

    ഈ റെസിപ്പികള്‍ നിങ്ങള്‍കും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബനാന മില്‍ക്ക് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • കഞ്ഞി, കപ്പ ,പുളിശ്ശേരി , സമ്പൂര്‍ണ്ണ പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കഞ്ഞി, കപ്പ ,പുളിശ്ശേരി , സമ്പൂര്‍ണ്ണ പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കഞ്ഞി , കപ്പ, പുളിശ്ശേരി..ഒരു സമ്പൂര്‍ണ്ണ പ്രാതല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , ഇതിനാവശ്യമായ സാധനങ്ങള്‍..കപ്പ ( മരച്ചീനി / കിഴങ്ങ് ) , തേങ്ങ, പച്ചമുളക് , വെളുത്തുള്ളി , തൈര് , ജീരകം ,കടുക്, കറിവേപ്പില , വെളിച്ചെണ്ണ, ഉലുവ, ..കപ്പ കനം കുറച്ചു അരിഞ്ഞു വേവിച്ചു വെള്ളം കളയുക.. ഈ പഴങ്കഞ്ഞി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ,കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യാന്‍ മടിക്കണ്ട..നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഉടന്‍ പേജ് ലൈക്ക് ചെയ്യുക.

     

  • കള്ള് ഷാപ്പ്‌  സ്റ്റയിലില്‍ ബീഫ് ഫ്രൈ  എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    കള്ള് ഷാപ്പ്‌ സ്റ്റയിലില്‍ ബീഫ് ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ബീഫ് കള്ള് ഷാപ്പ്‌ സ്റ്റയിലില്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം..ഇതില്‍ സവാള ചേര്‍ക്കരുത് ചുവന്നുള്ളി തന്നെ ചേര്‍ക്കണം അതാണ്‌ ടേസ്റ്റ് …വളരെ എളുപ്പത്തില്‍ നമുക്ക് ഇതുണ്ടാക്കി എടുക്കാം ..അതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം ..

    ബീഫ് – അരക്കിലോ
    ചുവന്നുള്ളി ചതച്ചത് – മൂന്നു ടേബിള്‍ സ്പൂണ്‍
    വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചതച്ചത് – രണ്ടു ടേബിള്‍സ്പൂണ്‍
    വേപ്പില – ആവശ്യത്തിനു
    ചതച്ച വറ്റൽ മുളക് – ഒന്നര ടിസ്പൂണ്‍
    മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
    കുരുമുളക് പൊടി- ഒന്നര ടീസ്പൂണ്‍
    ഗരം മസാല – ഒരു ടിസ്പൂണ്‍
    മഞ്ഞൾ പൊടി – കാല്‍ ടിസ്പൂണ്‍
    തേങ്ങാ കൊത്തു – ഒരു കപ്പു
    വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ്

    ആദ്യം തന്നെ ബീഫ് ചെറുതായി നുറുക്കി എടുത്തു ചുവന്നുള്ളി ചതച്ചതും , വെളുത്തുള്ളി ഇഞ്ചി ചതച്ചതും, ഒരു തണ്ട് വേപ്പിലയും , മല്ലിപൊടി ഒന്നര ടിസ്പൂണ്‍ , കുരുമുളക് പൊടി ഒന്നര ടിസ്പൂണ്‍ ,മഞ്ഞള്‍ പൊടി കാല്‍ ടിസ്പൂണ്‍ ,തേങ്ങാ കൊത്തു ഒരു കപ്പും അല്പം വിനാഗിരിയും , പച്ചമുളക് നാലെണ്ണം അരിഞ്ഞതും ഒരല്പം വെളിച്ചെണ്ണയും ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം ( കൈകൊണ്ടു തന്നെ തിരുംമാനം അതാണ്‌ കൂടുതല്‍ രുചി ) അരമണിക്കൂര്‍ നേരം ഇത് മസാല പിടിക്കാന്‍ വച്ചശേഷം ഒരല്പം വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചു എടുക്കുക.ഇറച്ചി നല്ലപോലെ വെന്ത ശേഷം വെള്ളം ബാക്കി ഉണ്ടെങ്കില്‍ തുറന്നു വച്ച് വറ്റിക്കുക.
    ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ( വെളിച്ചെണ്ണ കുറച്ചു കൂടുതല്‍ ഒഴിച്ചോളൂ ) ചൂടാകുമ്പോള്‍ ഉണക്കമുളക് ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. അതിനുശേഷം വേവിച്ച ബീഫ് ഇതില്‍ ഇട്ട് നന്നായി ഇളക്കണം ..ചെറിയ തീയില്‍ ഇതൊന്നു നന്നായി ഫ്രൈ ആക്കി എടുക്കണം …ബീഫ് മൊരിഞ്ഞു നല്ല കറുത്ത കളർ ആവുമ്പോ നിർത്താം.. ബീഫ് കറി റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു വയ്ക്കാമെന്ന് നോക്കാം

  • നാടന്‍ ഫിഷ്‌ ചുക്ക ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നാടന്‍ ഫിഷ്‌ ചുക്ക ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഫിഷ്‌ ചുക്ക ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , ഇതിനാവശ്യമായ സാധനങ്ങള്‍ , മീന്‍ , മുളക് പൊടി , മഞ്ഞപൊടി , സവാള, ഉലുവ, പച്ചമുളക് , വെളുത്തുള്ളി , ഇഞ്ചി , വേപ്പില , ഉപ്പു , തക്കാളി , കുരുമുളക് പൊടി , കാശ്മീരി മുളക് പൊടി, കുടംപുളി, ആദ്യം മീന്‍ പകുതി ഫ്രൈ ചെയ്തു എടുക്കണം..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ താഴെ കൊടുക്കുന്നുണ്ട് ..കണ്ടശേഷം ഇത് നിങ്ങളും ഉണ്ടാക്കി നോക്കൂ. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും കൂടി ഷെയര്‍ ചെയ്യൂ.നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

     

  • വാഴപ്പഴം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    വാഴപ്പഴം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് വാഴപ്പഴം ഹല്‍വയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം ..വളരെ ഈസിയായി നമുക്ക് ഉണ്ടാക്കി എടുക്കാം .. ആദ്യം ഹല്‍വ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

    നേന്ത്രപ്പഴം- ഒരെണ്ണം
    പഞ്ചസാര- കാല്‍ക്കപ്പ്
    നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
    ബദാം- 3 ടേബിള്‍ സ്പൂണ്‍
    അണ്ടിപരിപ്പ് – ആവശ്യത്തിനു
    ഏലക്കായ പൊടിച്ചത്-കാല്‍ ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം
    വാഴപ്പഴം നല്ലതു പോലെ ഉടച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വെയ്ക്കാം. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാം ചെറിയ കഷ്ണമാക്കിയത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഇളക്കുക.
    ബദാം മാറ്റിയതിനു ശേഷം ബാക്കിയുള്ള നെയ് കൂടെ ചേര്‍ത്ത് അതിലേക്ക് വാഴപ്പഴം ഇട്ട് ഇളക്കുക. ശേഷം പഞ്ചസാര മിക്‌സ് ചെയ്യാം. ഇത് നല്ല കട്ടിയാവുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
    പിന്നീട് ഒരു ടീസ്പൂണ്‍ നെയ് കൂടി ചേര്‍ക്കാം. ഇത് വീണ്ടും ഹല്‍വ പാകമാകുന്നതു വരെ ഇളക്കുക. ഇതിലേക്ക് അല്‍പം ഏലയ്ക്കപ്പൊടി ചേര്‍ക്കാം. ഹല്‍വ പരുവം കിട്ടുന്ന പാത്രത്തിലേക്ക് മാറ്റാം. ശേഷം മുകള്‍ ഭാഗം മിനുസമാക്കി അണ്ടിപ്പരിപ്പ് കൊണ്ട് അലങ്കരിക്കാം തണുത്ത ശേഷം കഷ്ണമാക്കി കഴിയ്ക്കാം… ഹല്‍വ റെഡി !

    ഇനി നമുക്ക് ഉള്ളി പൊറോട്ട ഉണ്ടാക്കാം
    ആവശ്യമുള്ള സാധനങ്ങള്‍
    ഗോതമ്പ് പൊടി- രണ്ട് കപ്പ്
    ഉപ്പ്- ആവശ്യത്തിന്
    വെള്ളം- ആവശ്യത്തിന്
    എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
    നെയ്യ്- ആവശ്യത്തിന്
    അകത്ത് നിറയ്ക്കുന്നതിന്
    ഉള്ളി- ഒന്ന്
    പച്ചമുളക്- ഒന്ന്
    മുളക് പൊടി- 1 ടീസ്പൂണ്‍
    ഗരം മസാല- 1 ടീസ്പൂണ്‍
    ജീരകപ്പൊടി-1 ടീസ്പൂണ്‍
    ജീരകം- അര ടീസ്പൂണ്‍
    മല്ലി- ഒരു ടീസ്പൂണ്‍
    ഉപ്പ്- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെയ്ക്കുക.
    അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    സ്വാദിഷ്ടമായ മീന്‍ വിഭവങ്ങള്‍

  • ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം

    ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഓവന്‍ ഇല്ലാതെ എങ്ങിനെ ബിസ്ക്കറ്റ് ഉണ്ടാക്കാമെന്നു നോക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..മൈദാ പൊടി – ഒരു കപ്പു , കടല പൊടി – അര കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, പഞ്ചസാര – അരകപ്പ് , പിസ്ത , ബട്ടര്‍ – അരകപ്പ് ,ഉപ്പു – ആവശ്യത്തിനു..ബേക്കിംഗ് പൌഡര്‍ – രണ്ടു നുള്ള് , പാല്‍ -രണ്ടു ടേബിള്‍സ്പൂണ്‍..ഇതെല്ലാം കൂടി നന്നായി സോഫ്റ്റ്‌ ആയി കുഴച്ചു എടുക്കുക..ഇത് പരത്തി എടുത്തു കുക്കറില്‍ ബേക്ക് ചെയ്തു എടുക്കാം ..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ ..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.