ഇന്ന് നമുക്ക് ഇഞ്ചിക്കറിയും , ബീന്‍സ് തോരനും ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍..ആദ്യം നമുക്ക് ഇഞ്ചിക്കറി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍
ഇഞ്ചി -250ഗ്രാം
തേങ്ങ – 1
വാളന്‍ പുളി – പാകത്തിന്
ഉപ്പ് – പാകത്തിന്
ശര്‍ക്കര – ഒരു നെല്ലിക്ക വലുപ്പത്തില്‍
വറ്റല്‍ മുളക് – 10
മല്ലിപൊടി – മൂന്ന് ടേബിള്‍ സ്പൂണ്‍
ഉലുവ – കാല് സ്പൂണ്‍
മഞ്ഞള്‍പൊടി – കാല് സ്പൂണ്‍
ചുമന്നുള്ളി – 25ഗ്രാം
വെളിച്ചെണ്ണ ,കറിവേപ്പില ,കടുക് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഇഞ്ചി ഒരേ വലുപ്പത്തില്‍ അരിയുക. വെള്ളം തിളപ്പിച്ച് ഇഞ്ചി അതിലിട്ടു വേവിക്കുക. കുറച്ചുനേരം കഴിഞ്ഞു ആ വെള്ളം ഊറ്റി കളഞ്ഞ ശേഷം പച്ചവെള്ളം ഒഴിച്ച് കഴുകി വാരിപ്പിഴിഞ്ഞു മാറ്റി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി തേങ്ങ ചിരകിയതും ചുമന്നുള്ളിയും വറുക്കുക. ഇതിലേക്ക് പൊടികളും ചേര്‍ത്ത് നല്ല ബ്രൗണ്‍ നിറം ആകുമ്പോള്‍ തീ അണക്കുക. ഇതു നന്നായി അരച്ച് എടുക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ ഇഞ്ചിയും എണ്ണയില്‍ വറത്ത് കോരുക. ഇഞ്ചി നന്നായി പൊടിച്ച് എടുക്കുക. ചട്ടിയില്‍ വാളന്‍ പുളിയും ഉപ്പും ചേര്‍ത്ത വെള്ളവും പൊടിച്ച ഇഞ്ചി കൂട്ടും അരപ്പും ചേര്‍ത്ത് തിളപ്പിക്കുക. കറി കുറുകുന്ന പരുവം വരെ തിളപ്പിക്കുക. സ്വാദ് ക്രമീകരിക്കാന്‍ വേണമെങ്കില്‍ ചാര് കുറുകാറാകുമ്പോള്‍
ശര്‍ക്കര ഒരു നെല്ലിക്ക വലുപ്പത്തില്‍ എടുത്തത് ചേര്‍ക്കാം. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും ഉലര്‍ത്തി ഇഞ്ചി കറിയില്‍ ഒഴിക്കുക.
ബീന്‍ തോരന്‍
==============
ആവശ്യമുള്ള സാധനങ്ങൾ
ബീന്‍സ് – കാല് കിലോ
കാരറ്റ് – ഒരെണ്ണം
പച്ചമുളക് – അഞ്ച്
തേങ്ങ – അര മുറി
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
വറ്റല്‍ മുളക് – രണ്ട് എണ്ണം
കടുക് – ഒരു ടീസ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ബീന്‍സും കാരറ്റും പച്ചമുളകും ചെറുതായി കൊത്തിഅരിയുക. അതിനുശേഷം ഇതിലേക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് കൈ കൊണ്ട് നന്നായി യോജിപ്പിക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും മുളകും വറക്കുക. കടുക് പൊട്ടുമ്പോള്‍ അതിലേക്കു തേങ്ങ ചേര്‍ത്ത ബീന്‍സിന്റെ കൂട്ട് ചേര്‍ത്ത്,രണ്ടോ മൂന്നോ സ്പൂണ്‍ വെള്ളം ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. ഇടക്ക് ഇളക്കി കൊടുത്തു കൊണ്ടിരിക്കണം. വെള്ളം വറ്റിയതിന് ശേഷം ഉപയോഗിക്കാവുന്നതാണ്.
ഈ റെസിപ്പികള്‍ നിങ്ങള്‍കും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
ബനാന മില്‍ക്ക് കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം