വാഴപ്പഴം ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് വാഴപ്പഴം ഹല്‍വയും , ഉള്ളി പൊറോട്ടയും ഉണ്ടാക്കാം ..വളരെ ഈസിയായി നമുക്ക് ഉണ്ടാക്കി എടുക്കാം .. ആദ്യം ഹല്‍വ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍

നേന്ത്രപ്പഴം- ഒരെണ്ണം
പഞ്ചസാര- കാല്‍ക്കപ്പ്
നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
ബദാം- 3 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് – ആവശ്യത്തിനു
ഏലക്കായ പൊടിച്ചത്-കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
വാഴപ്പഴം നല്ലതു പോലെ ഉടച്ചെടുക്കുക. അതിനു ശേഷം അത് മാറ്റി വെയ്ക്കാം. പിന്നീട് നോണ്‍സ്റ്റിക് പാനില്‍ നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ബദാം ചെറിയ കഷ്ണമാക്കിയത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്നത് വരെ ഇളക്കുക.
ബദാം മാറ്റിയതിനു ശേഷം ബാക്കിയുള്ള നെയ് കൂടെ ചേര്‍ത്ത് അതിലേക്ക് വാഴപ്പഴം ഇട്ട് ഇളക്കുക. ശേഷം പഞ്ചസാര മിക്‌സ് ചെയ്യാം. ഇത് നല്ല കട്ടിയാവുന്നതു വരെ ഇളക്കിക്കൊണ്ടിരിയ്ക്കണം. അല്ലെങ്കില്‍ അടിയില്‍ പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
പിന്നീട് ഒരു ടീസ്പൂണ്‍ നെയ് കൂടി ചേര്‍ക്കാം. ഇത് വീണ്ടും ഹല്‍വ പാകമാകുന്നതു വരെ ഇളക്കുക. ഇതിലേക്ക് അല്‍പം ഏലയ്ക്കപ്പൊടി ചേര്‍ക്കാം. ഹല്‍വ പരുവം കിട്ടുന്ന പാത്രത്തിലേക്ക് മാറ്റാം. ശേഷം മുകള്‍ ഭാഗം മിനുസമാക്കി അണ്ടിപ്പരിപ്പ് കൊണ്ട് അലങ്കരിക്കാം തണുത്ത ശേഷം കഷ്ണമാക്കി കഴിയ്ക്കാം… ഹല്‍വ റെഡി !

ഇനി നമുക്ക് ഉള്ളി പൊറോട്ട ഉണ്ടാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് പൊടി- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ്- ആവശ്യത്തിന്
അകത്ത് നിറയ്ക്കുന്നതിന്
ഉള്ളി- ഒന്ന്
പച്ചമുളക്- ഒന്ന്
മുളക് പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെയ്ക്കുക.
അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം.

ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

സ്വാദിഷ്ടമായ മീന്‍ വിഭവങ്ങള്‍