കള്ള് ഷാപ്പ്‌ സ്റ്റയിലില്‍ ബീഫ് ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

Advertisement

ഇന്ന് നമുക്ക് ബീഫ് കള്ള് ഷാപ്പ്‌ സ്റ്റയിലില്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നമുക്ക് നോക്കാം..ഇതില്‍ സവാള ചേര്‍ക്കരുത് ചുവന്നുള്ളി തന്നെ ചേര്‍ക്കണം അതാണ്‌ ടേസ്റ്റ് …വളരെ എളുപ്പത്തില്‍ നമുക്ക് ഇതുണ്ടാക്കി എടുക്കാം ..അതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം ..

ബീഫ് – അരക്കിലോ
ചുവന്നുള്ളി ചതച്ചത് – മൂന്നു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളിയും ഇഞ്ചിയും കൂടി ചതച്ചത് – രണ്ടു ടേബിള്‍സ്പൂണ്‍
വേപ്പില – ആവശ്യത്തിനു
ചതച്ച വറ്റൽ മുളക് – ഒന്നര ടിസ്പൂണ്‍
മല്ലിപൊടി – ഒന്നര ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി- ഒന്നര ടീസ്പൂണ്‍
ഗരം മസാല – ഒരു ടിസ്പൂണ്‍
മഞ്ഞൾ പൊടി – കാല്‍ ടിസ്പൂണ്‍
തേങ്ങാ കൊത്തു – ഒരു കപ്പു
വിനാഗിരി – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ്

ആദ്യം തന്നെ ബീഫ് ചെറുതായി നുറുക്കി എടുത്തു ചുവന്നുള്ളി ചതച്ചതും , വെളുത്തുള്ളി ഇഞ്ചി ചതച്ചതും, ഒരു തണ്ട് വേപ്പിലയും , മല്ലിപൊടി ഒന്നര ടിസ്പൂണ്‍ , കുരുമുളക് പൊടി ഒന്നര ടിസ്പൂണ്‍ ,മഞ്ഞള്‍ പൊടി കാല്‍ ടിസ്പൂണ്‍ ,തേങ്ങാ കൊത്തു ഒരു കപ്പും അല്പം വിനാഗിരിയും , പച്ചമുളക് നാലെണ്ണം അരിഞ്ഞതും ഒരല്പം വെളിച്ചെണ്ണയും ആവശ്യത്തിനു ഉപ്പും കൂടി ചേര്‍ത്ത് കൈകൊണ്ടു നന്നായി തിരുമ്മി യോജിപ്പിക്കണം ( കൈകൊണ്ടു തന്നെ തിരുംമാനം അതാണ്‌ കൂടുതല്‍ രുചി ) അരമണിക്കൂര്‍ നേരം ഇത് മസാല പിടിക്കാന്‍ വച്ചശേഷം ഒരല്പം വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിച്ചു എടുക്കുക.ഇറച്ചി നല്ലപോലെ വെന്ത ശേഷം വെള്ളം ബാക്കി ഉണ്ടെങ്കില്‍ തുറന്നു വച്ച് വറ്റിക്കുക.
ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ( വെളിച്ചെണ്ണ കുറച്ചു കൂടുതല്‍ ഒഴിച്ചോളൂ ) ചൂടാകുമ്പോള്‍ ഉണക്കമുളക് ചതച്ചതും കറിവേപ്പിലയും ഇട്ടു മൂപ്പിക്കുക. അതിനുശേഷം വേവിച്ച ബീഫ് ഇതില്‍ ഇട്ട് നന്നായി ഇളക്കണം ..ചെറിയ തീയില്‍ ഇതൊന്നു നന്നായി ഫ്രൈ ആക്കി എടുക്കണം …ബീഫ് മൊരിഞ്ഞു നല്ല കറുത്ത കളർ ആവുമ്പോ നിർത്താം.. ബീഫ് കറി റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

തേങ്ങ ചേര്‍ക്കാതെ മീന്‍ എങ്ങിനെ വറുത്തരച്ചു വയ്ക്കാമെന്ന് നോക്കാം