വെണ്ടയ്ക്ക പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് വളരെ ഹെല്‍ത്തിയായ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം…വെണ്ടയ്ക്ക കൊണ്ടാണ് ഈ പുലാവ് ഉണ്ടാക്കുന്നത് ..വളരെ എളുപ്പമാണ് ഉണ്ടാക്കാന്‍ കൂടുതല്‍ രുചിയും ഹെല്‍ത്തിയുമാണ്‌ ..നോണ്‍ വെജ് പുലാവ് ഉണ്ടാക്കുമ്പോള്‍ വല്ലപ്പോഴും ഒക്കെ ഇത്തരം വെജ് പുലാവ് കൂടി ഉണ്ടാക്കി കഴിക്കുന്നത്‌ വളരെ നല്ലതാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ബസ്മതി റൈസ് –രണ്ടു കപ്പു
വെണ്ടയ്ക്ക – 12 എണ്ണം വട്ടത്തിൽ അരിയുക.
സവാള – ഒരെണ്ണം കനം കുറച്ച് നീളത്തിൽ അരിഞ്ഞു വയ്ക്കുക
ഇഞ്ചി – ഒരു കഷണം
വെളുത്തുള്ളി – മൂന്നെണ്ണം
പച്ചമുളക് – രണ്ടെണ്ണം
തക്കാളി –ചെറുതായി അരിഞ്ഞത് ഒരെണ്ണം
കാരറ്റ് – ചെറുതായി അരിഞ്ഞത് ഒരെണ്ണം
പുതിനയില –നാല് ടേബിള്‍ സ്പൂണ്‍ ( ഒരു ടിസ്പൂണ്‍ മാറ്റി വയ്ക്കണം )
മല്ലിയില – മൂന്നു ടേബിള്‍ സ്പൂണ്‍ ( ഒരു ടിസ്പൂണ്‍ മാറ്റി വയ്ക്കണം )
മഞ്ഞൾപ്പൊടി – കാല്‍ ടിസ്പൂണ്‍
മുളകുപൊടി – ഒരു ടിസ്പൂണ്‍
ഗരം മസാല – ഒരു ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്

താളിക്കാൻ
——————-
എണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍
വഴനയില – 2 ചെറുത്
ഗ്രാമ്പൂ –രണ്ടെണ്ണം
ഏലയ്ക്ക – മൂന്നെണ്ണം
ജീരകം – 1/2 tsp
അണ്ടിപരിപ്പ് -പതിനഞ്ചെണ്ണം
കിസ്മിസ് – ഇരുപതെണ്ണം

ആദ്യം ഒരു ചുവടു കട്ടിയുള്ള പാത്രം വച്ച് അല്പം എന്നാ ഒഴിച്ച് രണ്ടു ഏലക്കായും രണ്ടു ഗ്രാമ്പൂവും ഒരു ചെറിയ കഴനം കറുവപട്ടയും ..മൂന്നാല് കുരുമുളകും കൂടി ചേര്‍ത്ത് മൂപ്പിച്ചു അതിലേയ്ക്ക് ബസ്മതി റൈസ് നാല് കപ്പു വെള്ളം ഒഴിച്ച് വേവിച്ചു എടുക്കണം

വെണ്ടയ്ക്ക എണ്ണയിൽ വറുത്തു വയ്ക്കുക.
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ ചതച്ചു വയ്ക്കുക
ചീനച്ചട്ടി ചൂടാക്കി എണ്ണ ചൂടാവുമ്പോൾ ഗ്രാമ്പൂ, ഏലയ്ക്ക, ജീരകം, വഴനയില എന്നിവ ഇട്ട് പൊട്ടുമ്പോൾ അണ്ടിപരിപ്പ് , മുന്തിരി ചേർത്ത് മൂപ്പിക്കുക.അതിലേക്ക് സവാള, കാരറ്റ് ചേർത്ത് ഒന്നുവഴന്നു വരുമ്പോൾ ചതച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞൾ പൊടി, ഗരം മസാല, ചേർത്ത് വഴറ്റി തക്കാളിയും ഉപ്പും, ഒരു നുള്ളു പഞ്ചസാരയും ചേർത്ത് നല്ലപോലെ വഴറ്റി മല്ലയില, പുതിനയില ചേർത്ത് ഒന്നു ഇളക്കി നേരത്തേ വേവിച്ച ചോറും, വെണ്ടയ്ക്കയും ചേർത്ത് നല്ലപോലെ യോജിപ്പിച്ച് 2മിനുട്ട് ചെറുതീയിൽ വയ്ക്കുക. അതിനു ശേഷം വാങ്ങി മല്ലിയില പുതിനയില, വറുത്ത സവാള മുകളിൽ വിതറുക. വെണ്ടയ്ക്ക പുലാവ് റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം