Blog

  • കറുത്ത ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    കറുത്ത ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഹല്‍വ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് കറുത്ത ഹല്‍വ …ഇത് ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം കയ്യെടുക്കാതെ ഇളക്കികൊണ്ടിരിക്കണം എന്നതാണ്…വെളിച്ചെണ്ണയും നമുക്ക് ഇതിനു ഉപയോഗിക്കാം…വെളിച്ചെണ്ണയില്‍ ഉണ്ടാക്കുന്നതാണ് കൂടുതല്‍ രുചിയും, നെയ്യ് കുറച്ചു ചേര്‍ത്തിട്ടു വെളിച്ചെണ്ണ കൂട്ടി ഉപയോഗിക്കാം..

    ഗോതമ്പ് – 1 കിലോ
    തേങ്ങ തിരുമിയത് -1 കിലോ
    ശര്‍ക്കറ -3 കിലോ
    നെയ്യ് കട്ടിയായിട്ടുള്ളത് -ഒരു കപ്പ്
    വനസ്പതി – ഒരു കപ്പ്
    കശുവണ്ടി ചെറുതായി അരിഞ്ഞത് – കാല്‍കിലോ
    ഏലയ്ക്ക തരിയില്ലാതെ പൊടിച്ചത് – 2 വലിയ സ്പൂണ്‍.

    ഗോതമ്പ് രണ്ടു ദിവസം കുതിര്‍ത്തു വെയ്ക്കണം. പുളിച്ചു പോകാതിരിക്കാന്‍ രാവിലെയും രാത്രിയിലും വെള്ളം മാറ്റി കുതിര്‍ത്തു വെയ്ക്കണം. മൂന്നാം ദിവസം ഈ ഗോതമ്പ് നന്നായി ആട്ടിയെടുക്കണം. ഈ ഗോതമ്പുമാവ് ഒരു തോര്‍ത്തില്‍ കെട്ടി അരിച്ചെടുക്കണം. അരിച്ചെടുക്കുന്ന മാവിന്റെ കട്ടി ഉപേക്ഷിക്കണം. ബാക്കിവരുന്ന മാവ് ഒരു പാത്രത്തില്‍ അനക്കാതെ വയ്ക്കണം. രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ മാവ് തെളിഞ്ഞ് വെള്ളം മുകളില്‍ വരും. വെള്ളം ഊറ്റിക്കളഞ്ഞശേഷം വീണ്ടും വെള്ളമൊഴിക്കുക.
    ശര്‍ക്കര പത്തു കപ്പ് വെള്ളത്തില്‍ കലക്കി അരിച്ചെടുക്കുക. തേങ്ങാപ്പാലും പത്തു കപ്പ് വെള്ളതില്‍ പിഴിഞ്ഞെടുക്കണം.
    വലിയ ഉരുളിയില്‍ ആദ്യം കലക്കി വെച്ച ഗോതമ്പുമാവും പിന്നീട് ശര്‍ക്കരയും അതിനുശേഷം തേങ്ങാപ്പാലും കുറച്ചു വീതം ചേര്‍ക്കുക. നന്നായി ഇളക്കിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഏകദേശം രണ്ടരമണിക്കൂര്‍ നല്ല ചൂടില്‍ ഇളക്കി കഴിയുമ്പോള്‍ ഇതു കുഴമ്പു രൂപത്തിലാവും. ഇതിലേക്ക് നെയ്യ് കുറച്ചുവീതം ചേര്‍ക്കുക. വീണ്ടും ഇളക്കി കുഴമ്പുരൂപം കട്ടിപിടിക്കാന്‍ തുടങ്ങുമ്പോള്‍ വനസ്പതി ചേര്‍ക്കാം. നല്ല കട്ടി രൂപത്തില്‍ ആവുമ്പോള്‍ തീ കുറച്ചു വയ്ക്കണം .ഈ സമയത്തു കശുവണ്ടിയും ഏലയ്ക്കാപൊടിയും ചേര്‍ത്തു വീണ്ടും ഇളക്കുക.പാത്രത്തില്‍ നിന്നും വിട്ടു വരുന്ന പാകം അപ്പോള്‍ ഇതില്‍ ഒഴിച്ച നെയ്യ് എല്ലാം പുറത്തേയ്ക്ക് വരാന്‍ തുടങ്ങും ഇതാണ് ഹല്‍വയുടെ പാകം.ഇനി ഇത് ഇറക്കി വച്ച് നല്ല ഷേയ്പ്പ് ഉള്ള ചതുര പാത്രത്തില്‍ ഇട്ടു നല്ലപോലെ അമര്‍ത്തി വയ്ക്കുക..മീതെ അണ്ടിപ്പരിപ്പ്, ബദാം ഒക്കെ ഇട്ടു പതുക്കെ അമര്‍ത്തി കൊടുക്കാം…നല്ലപോലെ ചൂട് ആറുമ്പോള്‍ ആവശ്യത്തിനു കട്ട് ചെയ്തു എടുക്കാം. ഹല്‍വ റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൊട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • നാടന്‍ ബീഫ് കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    നാടന്‍ ബീഫ് കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    നാടന്‍ ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ – ബീഫ് – രണ്ടു കിലോ, സവാള- പത്തെണ്ണം, ചുവന്നുള്ളി – രണ്ടു കപ്പു, ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – പതിനഞ്ചു അല്ലി , പച്ചമുളക് -പത്തെണ്ണം , മല്ലിപൊടി – പത്തു ടേബിള്‍സ്പൂണ്‍, മഞ്ഞപ്പൊടി – ഒന്നേകാല്‍ ടേബിള്‍സ്പൂണ്‍, മുളക് പൊടി – മൂന്നര ടേബിള്‍സ്പൂണ്‍, കുരുമുളക് പൊടി – രണ്ടര ടേബിള്‍സ്പൂണ്‍, ഗരം മസാല – ഒന്നര ടേബില്‍, തക്കാളി – മൂന്നെണ്ണം , ഉപ്പു , വെളിച്ചെണ്ണ , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉഗ്രന്‍ ഒരു പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം, പോര്‍ക്ക്‌ ഫ്രൈ ചെയ്യുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ക്കുകയാണെങ്കില്‍ ഇതിന്റെ രുചിയും കൂടും..അതുപോലെ കുരുമുളക് പൊടിയൊക്കെ നന്നായി ചേര്‍ക്കണം…മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക… പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് ഇത് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയാണെങ്കില്‍ ഇതിലെ കൊഴുപ്പും പോകും ..ഇറച്ചി അധികം ഉരുകി പോവുകയും ഇല്ല..
    പോര്‍ക്ക് – ഒരു കിലോ
    മുളകുപൊടി – മൂന്ന് ടീസ്പൂണ്‍
    മല്ലിപ്പൊടി – മൂന്ന് ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
    ഇറച്ചിമസാല (പൊടി) – രണ്ട് ടീസ്പൂണ്‍
    ചെറിയ ഉള്ളി – 50 ഗ്രാം
    ഇഞ്ചി – 25 ഗ്രാം
    പച്ചമുളക് – ആറ് എണ്ണം
    വെളുത്തുള്ളി – രണ്ട് അല്ലി
    വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍
    കറിവേപ്പില – രണ്ട് കതിര്‍
    ഉപ്പ് – ആവശ്യത്തിന്
    കുരുമുളക് പൊടി
    സവോള – രണ്ടെണ്ണം

    ആദ്യം തന്നെ പോര്‍ക്ക്‌ ചെറുതായി നുറുക്കി നന്നായി കഴുകി എടുത്തു അതിലേയ്ക്ക് , മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് അടിക്കാന്‍ വെയിറ്റ്‌ ചെയ്യുക. ബാക്കി നമുക്ക് വരട്ടുമ്പോള്‍ വേവിച്ചു എടുക്കാം
    ഈ സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക .അതിനുശേഷം ഇതിലേയ്ക്ക്
    കുക്കറില്‍ നിന്ന് പോര്‍ക്ക്‌ എടുത്തു ഇട്ടു അടച്ചു വച്ച് വേവിക്കുക.( അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കണം )
    പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ വരട്ടണം.അതിനു ശേഷം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു നന്നായി ഇളക്കിയിട്ട് ഇറക്കി വയ്ക്കാം
    പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും. ഇങ്ങിനെ വരട്ടി എടുത്ത പോര്‍ക്ക്‌ വളരെ സ്വാദിഷ്ടമാണ്.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ ..കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    എഗ്ഗ് റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍..മുട്ട -ആറെണ്ണം, സവാള- നാലെണ്ണം , തക്കാളി – മൂന്നെണ്ണം, വെളുത്തുള്ളി – ആറെണ്ണം , ഇഞ്ചി – വലിയ കഷണം ,മഞ്ഞള്‍പൊടി, മുളക് പൊടി , മല്ലിപൊടി, ഗരം മസാല പൊടി , കുരുമുളക് പൊടി, പച്ചമുളക്, വേപ്പില , സവാള തക്കാളി എല്ലാം നന്നായി വഴറ്റി എടുക്കണം ..ശേഷം പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    വളരെ ഈസിയായിട്ട് ചെയ്യാന്‍ കഴിയുന്ന ചില വിഭവങ്ങളാണ് ഇതെല്ലാം …സദ്യവിഭവങ്ങള്‍ ..നമുക്കിത് വീട്ടില്‍ ഉണ്ടാക്കാം ..ആദ്യം നമുക്ക് പരിപ്പ് പ്രഥമന്‍ തന്നെ ആകാം …ഇതും വളരെ എളുപ്പമാണ്..ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    ചെറുപയര്‍ പരിപ്പ്‌ 250 ഗ്രാം.
    ശര്‍ക്കര 500 ഗ്രാം
    നെയ്യ്‌ 100 ഗ്രാം
    തേങ്ങ 2
    ഉണങ്ങിയ തേങ്ങ ഒരു മുറി
    ഏലക്കാപ്പൊടി 5 ഗ്രാം
    ചുക്കുപൊടി 5 ഗ്രാം
    അണ്ടിപ്പരിപ്പ്‌ 50 ഗ്രാം
    കിസ്മിസ്‌ 25 ഗ്രാം
    വറുത്തശേഷം നന്നായി വേവിച്ച പരിപ്പിലേക്ക്‌ ശര്‍ക്കര ഉരുക്കിയരിച്ച്‌ ഒഴിക്കുക. ഇതിലെ വെള്ളം വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച്‌ വരട്ടണം. തേങ്ങയുടെ ഒന്നാംപാല്‍ മാറ്റി 6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ്‌ വരട്ടിയെടുത്ത പരിപ്പിലേക്ക്‌ ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കണം. വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്‌ ഏലക്കാപ്പൊടി, ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കണം. ചെറുതായിട്ട് അരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ്‌ ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കാം.

    ഏത്തയ്ക്ക കാളന്‍
    ====================
    വിളഞ്ഞ ഏത്തയ്ക്ക – രണ്ടെണ്ണം
    തേങ്ങ – കാല്‍ കപ്പ്‌
    പച്ചമുളക്‌ – മൂന്നെണ്ണം
    കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
    ജീരകം – കാല്‍ ടീസ്പൂണ്‍
    വെളിച്ചെണ്ണ – ഒരു ടേബിള്‍ സ്പൂണ്‍
    കടുക്‌ = ഒരു ടീസ്പൂണ്‍
    കറിവേപ്പില – ഒരു കതിര്‍പ്പ്‌
    പുളിയില്ലാത്ത മോര്‌ – ഒരു കപ്പ്‌
    ഉപ്പ്‌ – പാകത്തിന്‌

    തൊലി ചെത്തി കഷണങ്ങളാക്കിയ ഏത്തയ്ക്ക ഉപ്പും വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. രണ്ടാമത്തെ ചേരുവകള്‍ മയത്തില്‍ അരച്ചു കലക്കി വേവിച്ച ഏത്തയ്ക്കായില്‍ ഒഴിച്ച്‌ തിളപ്പിക്കുക. മോരൊഴിച്ച്‌ ഇളക്കി വാങ്ങുക. കടുക്‌ താളിച്ച്‌ ഉപയോഗിക്കാം.

    നാരങ്ങാക്കറി
    =============
    ചേരുവകള്‍:
    കറിനാരങ്ങ കാല്‍ കിലോ
    ഉപ്പ്‌ പാകത്തിന്‌
    കാന്താരി മുളക്‌(പിളര്‍ത്തത്‌) അഞ്ച്‌ആറ്‌ എണ്ണം
    മഞ്ഞള്‍പൊടി ഒരു നുള്ള്‌
    മുളകുപൊടി ഒരീ ടീസ്പൂണ്‍
    കടുക്‌, ഉലുവ കാല്‍ ടീസ്പൂണ്‍ വീതം
    എണ്ണ ഒരു ടേബ്ല് സ്പൂണ്‍
    ഉണക്കമുളക്‌ (രണ്ടായിമുറിച്ചത്‌) ഒന്ന്‌.

    ഉണ്ടാക്കുന്നവിധം:
    കറിനാരങ്ങ നീളത്തില്‍ അരിഞ്ഞ്‌, ഒരുനുള്ള്‌ ഉപ്പുചേര്‍ത്ത്‌ ഒരുദിവസം വെക്കുക. ഇതില്‍ ഒരു നുള്ള്‌ മഞ്ഞള്‍ ചേര്‍ത്ത്‌ വെക്കുക. മുളകുപൊടിയും ചേര്‍ത്തിളക്കി അടച്ചുവെക്കുക.
    ചൂടാക്കിയ എണ്ണയൊഴിച്ച്‌, കടുക്‌, ഉലുവ, ഉണക്കമുളക്‌ എന്നിവയിട്ട്‌ വറുത്ത്‌ കടുക്പൊട്ടുമ്പോള്‍ നാരങ്ങാകറി ഇതിലേക്ക്‌ ഒഴിച്ച്‌ തിളപ്പിച്ച്‌ ഉടന്‍ വയറ്റുക.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
    കക്ക ഇറച്ചി മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് തട്ടില്‍ കുട്ടി ദോശ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍ ,ഉഴുന്ന് – അരകപ്പ് ,ഉലുവ- ഒരു ടിസ്പൂണ്‍ , പുഴുക്കലരി – ഒരു കപ്പു , ഇടിലി റൈസ് – ഒരു കപ്പു , ചോറ് – മുക്കാല്‍ കപ്പു, ഉപ്പു ആവശ്യത്തിനു , ഉഴുന്നും അരികളും നന്നായി കഴുകി അഞ്ചു മണിക്കൂര്‍ കുതിര്‍ത്തി അരച്ച് എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലേ ? കൂടുതല്‍ നല്ല നല്ല റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • പാചക വാതകം ലാഭിക്കാന്‍ പാചകത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പാചക വാതകം ലാഭിക്കാന്‍ പാചകത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പാചകവാതകം ലാഭിക്കാനുള്ള ഏറ്റവും നല്ല വഴി പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ശ്രദ്ധിക്കുക എന്നതാണ്. കറികള്‍ വയ്ക്കുമ്പോള്‍ പരമാവധി സ്റ്റീല്‍ പാത്രങ്ങളില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഇതിന് ഒരു പരിധി വരെ ഇന്ധനത്തെ ലാഭിക്കാന്‍ കഴിയും.

    സ്റ്റീല്‍ പാത്രങ്ങളില്‍ പാചകം ചെയ്താല്‍ പാത്രം പെട്ടെന്ന് ചൂടുപിടിക്കുകയും ചൂട് കുറച്ചധികം നേരം പാത്രത്തില്‍ തന്നെ തങ്ങിനില്‍ക്കുന്നതു കൊണ്ട് തീ കുറച്ചുവച്ച് ഇന്ധനം ലാഭിക്കുകയും ചെയ്യാം. മണ്‍പാത്രങ്ങളില്‍ പാചകം ചെയ്താലും ഈ പ്രയോജനം ലഭിക്കും.

    ഇനി ശ്രദ്ധിക്കേണ്ടത് ആവശ്യമറിഞ്ഞ് പാത്രം ഉപയോഗിക്കുക എന്നതാണ്. തെര്‍മല്‍ കുക്കര്‍, പ്രഷര്‍ കുക്കര്‍ എന്നിവ ഉപയോഗിക്കുന്നത് പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. പാചകം ചെയ്യുമ്പോള്‍ പാത്രം അടച്ചുവച്ച് പാചകം ചെയ്യാന്‍ പരമാവധി ശ്രമിക്കുക. ആവിയില്‍ വിഭവം പെട്ടെന്ന് വെന്തു കിട്ടും.

    ഇനി, പാചകത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ കൈ എത്തുന്നിടത്തു തന്നെ വയ്ക്കുക, എന്നിട്ട് വേണം പാചകം തുടങ്ങാന്‍. ഗ്യാസ് ഓണ്‍ ചെയ്ത ശേഷം പാചകത്തിന് ആവശ്യമായ സാധനങ്ങള്‍ എടുക്കാന്‍ പോകരുത്. അതുപോലെതന്നെ, ഒരേ വേവുള്ള സാധനങ്ങള്‍ ഒരുമിച്ച് വേവിക്കാന്‍ ശ്രദ്ധിക്കുക.
    അതുപോലെ തന്നെ പാചകത്തിനായി വെള്ളമെടുക്കുമ്പോള്‍ വേകാന്‍ ആവശ്യമായ വെള്ളം മാത്രം എടുക്കുക, അതിന്റെ കണക്ക് അറിഞ്ഞു വയ്ക്കുക. ധാന്യങ്ങള്‍ വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം മാത്രം വേവിക്കുക. ഇങ്ങനെ ചെയ്താല്‍ ഇവ വേഗം വെന്തുകിട്ടും. ഇത്തരത്തിലും ഇന്ധനം ലാഭിക്കാം. പാചകം തുടങ്ങുമ്പോള്‍ ഒഴികെ മറ്റു സമയത്ത് ചെറിയ തീയില്‍ അടച്ചുവച്ച് പാചകം ചെയ്യുന്നതാണ് നല്ലത്.

    ഇനി, ഫ്രിഡ്ജില്‍ വച്ചിരുന്ന സാധനം പുറത്തെടുത്ത് ചൂടാക്കി കഴിക്കുമ്പോള്‍ അതിന്റെ തണുപ്പ് പോയ ശേഷം ചൂടാക്കിയെടുക്കുക. ചൂടാക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഇതെടുത്ത് പുറത്തു വയ്ക്കുക. അപ്പോള്‍ തണുപ്പ് നന്നായി പോയിക്കിട്ടും. തണുപ്പോടുകൂടി ചൂടാക്കിയാല്‍ അത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്.

    ഫ്രിഡ്ജിന്റെ ഫ്രീസറില്‍ വച്ചിരിക്കുന്ന സാധനമാണെങ്കില്‍, കഷണങ്ങളാക്കി വൃത്തിയാക്കിയ മത്സ്യ-മാംസവിഭവങ്ങളാണ് നമ്മള്‍ സാധാരണയായി ഫ്രീസറില്‍ വയ്ക്കാറ്, ഇത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും എടുത്ത് പുറത്തുവയ്ക്കണം. എങ്കില്‍ മാത്രമേ ഐസൊക്കെ വിട്ട് തണുപ്പൊക്കെ നന്നായി മാറിക്കിട്ടൂ. എന്നിട്ട് മാത്രമേ ഇത് ഉപയോഗിച്ച് പാചകം ചെയ്യാവൂ.

    ഇറച്ചി പെട്ടെന്ന് പാചകം ചെയ്യേണ്ടി വരുന്ന അവസരത്തില്‍ ഇറച്ചിയ്ക്ക് മുകളിലായി കുറച്ച് കല്ലുപ്പ് വിതറിക്കൊടുത്താല്‍ മതി ഇറച്ചിക്കഷണങ്ങള്‍ പെട്ടെന്ന് വിട്ടു കിട്ടും. എന്നിട്ട് ഈ പാത്രം വെള്ളം നിറച്ച മറ്റൊരു പാത്രത്തില്‍ ഇറക്കിവയ്ക്കുക. തണുപ്പ് പെട്ടെന്ന് പോയിക്കിട്ടും.

    എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അങ്ങനെയാണെങ്കില്‍ ഓരോരുത്തര്‍ക്കും വേണ്ടി ഭക്ഷണം ചൂടാക്കേണ്ടി വരില്ല. അങ്ങനെയും പാചകവാതകം ലാഭിക്കാം. ഗ്യാസ് അടുപ്പിന് എന്തെങ്കിലും തരത്തിലുള്ള കേടുണ്ടെങ്കില്‍ അത് എത്രയും പെട്ടെന്ന് പരിഹരിക്കുക.

    ഇനി അടുപ്പിന്റെ കാര്യം, തീ കത്തുന്നത് ഓറഞ്ചോ മഞ്ഞയോ നിറത്തിലാണെങ്കില്‍ അടുപ്പിന്റെ ബര്‍ണറില്‍ കരിയോ പുകയോ പൊടിയോ ഒക്കെ അടിഞ്ഞുകൂടി ബ്ലോക്കായ അവസ്ഥ ആയിരിക്കും. ഇത് ഇന്ധനനഷ്ടത്തിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് സര്‍വീസ് ചെയ്യിക്കുക.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.

    അടുക്കളയില്‍ ചെയ്യാവുന്ന ചില പൊടിക്കൈകള്‍