ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

ഇന്ന് നമുക്ക് ഉഗ്രന്‍ ഒരു പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം, പോര്‍ക്ക്‌ ഫ്രൈ ചെയ്യുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ക്കുകയാണെങ്കില്‍ ഇതിന്റെ രുചിയും കൂടും..അതുപോലെ കുരുമുളക് പൊടിയൊക്കെ നന്നായി ചേര്‍ക്കണം…മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക… പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് ഇത് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയാണെങ്കില്‍ ഇതിലെ കൊഴുപ്പും പോകും ..ഇറച്ചി അധികം ഉരുകി പോവുകയും ഇല്ല..
പോര്‍ക്ക് – ഒരു കിലോ
മുളകുപൊടി – മൂന്ന് ടീസ്പൂണ്‍
മല്ലിപ്പൊടി – മൂന്ന് ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
ഇറച്ചിമസാല (പൊടി) – രണ്ട് ടീസ്പൂണ്‍
ചെറിയ ഉള്ളി – 50 ഗ്രാം
ഇഞ്ചി – 25 ഗ്രാം
പച്ചമുളക് – ആറ് എണ്ണം
വെളുത്തുള്ളി – രണ്ട് അല്ലി
വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍
കറിവേപ്പില – രണ്ട് കതിര്‍
ഉപ്പ് – ആവശ്യത്തിന്
കുരുമുളക് പൊടി
സവോള – രണ്ടെണ്ണം

ആദ്യം തന്നെ പോര്‍ക്ക്‌ ചെറുതായി നുറുക്കി നന്നായി കഴുകി എടുത്തു അതിലേയ്ക്ക് , മഞ്ഞപ്പൊടി , മുളകുപൊടി , കുരുമുളകുപൊടി , മീറ്റ്‌ മസാല , ഗരം മസാല , ഉപ്പ് എന്നിവ ചേര്‍ത്തു മിക്സ് ചെയ്തു ഒരു ഗ്ലാസ്‌ വെള്ളവും ചേര്‍ത്തു കുക്കറില്‍ ഇട്ടു മൂന്നു വിസില് അടിക്കാന്‍ വെയിറ്റ്‌ ചെയ്യുക. ബാക്കി നമുക്ക് വരട്ടുമ്പോള്‍ വേവിച്ചു എടുക്കാം
ഈ സമയം കൊണ്ട് ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് സവാള , ഇഞ്ചി , വെളുത്തുള്ളി , പച്ച മുളക് എന്നിവ ഇട്ടു നന്നായി വഴറ്റുക .അതിനുശേഷം ഇതിലേയ്ക്ക്
കുക്കറില്‍ നിന്ന് പോര്‍ക്ക്‌ എടുത്തു ഇട്ടു അടച്ചു വച്ച് വേവിക്കുക.( അടിയില്‍ പിടിക്കാതെ ഇടയ്ക്കിടയ്ക്ക് ഇളക്കണം )
പോര്‍ക്ക്‌ നന്നായി വേവുന്നത് വരെ വരട്ടണം.അതിനു ശേഷം കുരുമുളക് പൊടി വിതറി കറിവേപ്പില ചേര്‍ത്തു നന്നായി ഇളക്കിയിട്ട് ഇറക്കി വയ്ക്കാം
പാത്രം അല്‍പ്പം ചരിച്ചുവെച്ചാല്‍ ഇറച്ചിയിലെ നെയ്യ് അടിയും. അത് നീക്കം ചെയ്താല്‍ ഫ്രൈ നല്ലപോലെ ഡ്രൈയായി കിട്ടും. ഇങ്ങിനെ വരട്ടി എടുത്ത പോര്‍ക്ക്‌ വളരെ സ്വാദിഷ്ടമാണ്.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ ..കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

നാരങ്ങാക്കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം