Blog

  • ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍..ഈന്തപ്പഴം – അരക്കിലോ , ഓയില്‍ – കാല്‍കപ്പു, കടുക് – ഒരി ടേബിള്‍സ്പൂണ്‍, ഉണക്ക മുളക് – മൂന്നെണ്ണം , ഇഞ്ചി അരിഞ്ഞത് – കാല്‍ കപ്പു, വെളുത്തുള്ളി അരിഞ്ഞത് – രണ്ടു ടിസ്പൂണ്‍, പച്ചമുളക് അരിഞ്ഞത്- അഞ്ചെണ്ണം , വേപ്പില, മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , മുളക് പൊടി – മൂന്നു ടേബിള്‍സ്പൂണ്‍, പുളി – നെല്ലിക്ക വലുപ്പത്തില്‍ , ശര്‍ക്കര, ഉലുവ, കായം, വിനാഗിരി, ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക. Courtesy: Garam Masala.

     

  • ചെമ്മീന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ചെമ്മീന്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ചെമ്മീന്‍ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍..ഇതിനുവേണ്ട ചേരുവകള്‍

    ചെമ്മീൻ – ഒരു കിലോ
    മുളക് പൊടി – രണ്ടു ടിസ്പൂണ്‍
    മഞ്ഞൾ പൊടി – അര ടിസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിനു
    ഫ്രൈ ചെയ്യാൻ :
    എണ്ണ –പത്തു ടേബിള്‍സ്പൂണ്‍
    മസാലക്ക് :
    ഉള്ളി – എട്ടെണ്ണം
    തക്കാളി – മൂന്നെണ്ണം
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – മൂന്നു ടേബിൾസ്പൂണ്‍
    പച്ച‍മുളക് നീളത്തിൽ അരിഞ്ഞത് – എട്ടെണ്ണം
    മല്ലിയില, പൊതിന ഇല
    നാരങ്ങാനീര് – ആവശ്യത്തിന്
    മഞ്ഞള്പൊടി – അര ടിസ്പൂണ്‍
    ഗരം മസാല – ഒന്നര ടിസ്പൂണ്‍
    ഉപ്പ് – പാകത്തിന്
    ചോറിന് :
    ജീരകശാല അരി -നാല് ഗ്ലാസ്
    വെള്ളം – എട്ടു ഗ്ലാസ്
    നെയ്യ് – എട്ടു ടേബിള്‍സ്പൂണ്‍
    ഉള്ളി –മൂന്നെണ്ണം
    ഏലക്ക – നാലെണ്ണം
    പട്ട – ഒരു വലിയ കഷണം
    ഗ്രാംപു – എട്ടെണ്ണം
    കറുവ ഇല – രണ്ടെണ്ണം
    ഉപ്പ് – പാകത്തിന്
    ദം ഇടാൻ :
    മല്ലിയില, പുതിനയില
    റോസ് വാട്ടർ

    തയ്യാറാക്കുന്ന വിധം
    ചെമ്മീൻ മസാല എല്ലാം പുരട്ടി 5 മിനിറ്റ് വെക്കുക. ശേഷം എണ്ണ ഒഴിച്ച് ഫ്രൈ ചെയ്യാൻ വെക്കുക. ഫ്രൈ ആവുന്ന സമയം കൊണ്ട് മസാലക്കു വേണ്ട സാധനങ്ങൾ അറിഞ്ഞു വെക്കാം.
    ചെമ്മീൻ ഫ്രൈ അയാൽ എണ്ണയിൽ നിന്ന് കോരി മാറ്റുക. അതേ എണ്ണയിൽ തന്നെയാണ് മസാല തയാറാക്കേണ്ടത്‌. ആവശ്യമെങ്കിൽ 1-2 ടിസ്പൂണ്‍ എണ്ണ കൂടി ചേർക്കാം. ആദ്യം ഉള്ളി അറിഞ്ഞത് എണ്ണയിലെക്ക്‌ ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് വഴറ്റുക.ഉള്ളി പകുതി വെന്ദാൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.നന്നായി വഴന്നുവന്നാൽ തക്കാളി പച്ചമുളക് എന്നിവ ചേർത്ത് വീണ്ടും വഴറ്റുക.
    എല്ലാം നന്നായി വഴന്നുവന്നാൽ നാരങ്ങാനീര് ,മല്ലിയില ,പൊതിനയില എന്നിവ ചേർക്കുക. ശേഷം ഉപ്പ്‌ ആവശ്യമെങ്കിൽ ചേർക്കുക.പിന്നെ മഞ്ഞൾപൊടി ഗരംമസാല എന്നിവ ചേർത്ത് 2 മിനിറ്റ് വഴറ്റുക.ശേഷം ഫ്രൈ ചെയ്ത ചെമ്മീൻ ചേർത്ത് ഇളക്കി തീ ഓഫ്‌ ചെയ്യാം. ഇനി ചോർ തയ്യാറാക്കാം.
    ആദ്യം ഒരു പത്രത്തിൽ വെള്ളം തിളപ്പിക്കാൻ വെക്കുക.അരി കഴുകി വെള്ളം വാലാൻ വെക്കുക. മറ്റൊരു പാത്രം ചുടാക്കി നെയ്യ് ചേർത്ത് നേര്മയായി അരിഞ്ഞ ഉള്ളി, ഏലക്ക,പട്ട,ഗ്രാമ്പു,കറുവ ഇല എന്നിവ ചേർക്കുക.ഉള്ളിയുടെ നിറം മാറുന്നതിനു മുൻപ് അരി ചേർത്ത് 2-3 മിനിറ്റ് വറുക്കുക. ശേഷം തിളച്ച വെള്ളം അതിലേക്ക് ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി തിളക്കുമ്പോൾ തീ കുറച്ചു അടച്ചു വെക്കുക. 2 മിനിറ്റ് കഴിഞ്ഞു ഇളക്കികൊടുത്ത് ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക.
    ഇനി ദം ഇടാം, ഒരു പാത്രം ചുടാക്കുക. എന്നിട്ട് ചൊറിന്‍റെ പകുതി ചേർക്കുക. അതിനു മുകളിൽ കുറച്ച് മല്ലി, പുതിനയില അരിഞ്ഞതും അല്പം റോസ്‌ വാട്ടറും ചേർക്കുക. അതിനു മുകളിൽ മസാല നിരത്തുക. ശേഷം ബാക്കി ചോർ നിരത്തുക. മുകളിൽ ബാക്കി ഇലകളും റോസ് വാട്ടറും ചേർക്കുക.അടച്ചു വച്ച് 2-3 മിനിറ്റ് ചെറുതീയിൽ വച്ച് ഓഫ്‌ ചെയ്യാം. 10-15 മിനിറ്റ് കഴിഞ്ഞു ദം ചെയ്ത ബിരിയാണി തുറക്കാം. ചെമ്മീന്‍ ബിരിയാണി റെഡി!

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം

    പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍. ബട്ടര്‍ – അരകപ്പ് , പഞ്ചസാര പൊടിച്ചത് – അരകപ്പ്, മൈദാ – മുക്കാല്‍ കപ്പു, കടലപൊടി – മുക്കാല്‍ കപ്പു , റവ – രണ്ടു ടേബിള്‍സ്പൂണ്‍, സോഡാ പൊടി – ഒരു നുള്ള്, ഉപ്പു – ഒരു നുള്ള്, പിസ്ത , വാള്‍നട്ട്‌, ഇതെല്ലാം കൂടി മിക്സ് ചെയ്തു കയ്യില്‍ വച്ച് പരത്തി നട്ട്സ് വച്ച് ബേക്കിംഗ് പാത്രത്തില്‍ വച്ച് കുക്കറില്‍ ബേക്ക് ചെയ്തു എടുക്കാം, ഇതുണ്ടാക്കുന്ന വീഡിയോ താഴെയുണ്ട് , കണ്ടിട്ട് ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഞണ്ട് മിക്കവാറും നമ്മള്‍ റോസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ ഞണ്ട് വറുത്തരച്ചു വച്ച് നോക്കൂ ഉഗ്രന്‍ ടേസ്റ്റ് ആണ് അതിനു വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍, …പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞണ്ട് വൃത്തിയാക്കുമ്പോള്‍ അതിന്റെ ഉള്ളിലുള്ള പൊന്ന് ( മഞ്ഞ കളറില്‍ ഉള്ളത് അതിനെ പൊന്ന് എന്നാണു പറയുക.) കളയരുത്.. ഞണ്ടിന്റെ ഏറ്റവും രുചിയുള്ള ഭാഗം ഈ പൊന്ന് ആണ്.. എന്തൊക്കെയാണ് ഈ കറിയ്ക്ക് വേണ്ട ചേരുവകള്‍ എന്ന് നമുക്ക് നോക്കാം,

    ഞണ്ട് – രണ്ടു കിലോ
    സവാള – നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
    തക്കാളി – നാലെണ്ണം നീളത്തില്‍ അരിഞ്ഞത്
    ഇഞ്ചി – ഒരു വലിയ കഷണം അരിഞ്ഞത്
    പച്ചമുളക് – ആറെണ്ണം നീളത്തില്‍ അരിഞ്ഞത്
    ഉപ്പ് – ആവശ്യത്തിന്
    വെളിച്ചെണ്ണ – ആവശ്യത്തിന്
    മുളക് പൊടി –അഞ്ചു ടീസ്പൂണ്‍
    മല്ലിപ്പൊടി – ഒരു ടിസ്പൂണ്‍
    മഞ്ഞൾപൊടി – ഒരു ടിസ്പൂണ്‍
    കുടംപുളി – രണ്ടു കഷണം
    തേങ്ങ ചിരകിയത് – ഒരെണ്ണം
    കറിവേപ്പില – ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ തേങ്ങ വെളിച്ചെണ്ണയില്‍ നല്ലപോലെ വറുത്തെടുക്കണം. തേങ്ങ ഇളം തവിട്ടു നിറമാകുമ്പോള്‍ ഇതിലേക്ക് മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്തിളക്കി മൂപ്പിച്ചു വാങ്ങിവെക്കണം. ( കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം ) ഇനി ഇത് നല്ലപോലെ ആവശ്യത്തിനു മാത്രം വെള്ളം ചേര്‍ത്ത് മിക്സിയില്‍ അരച്ച് എടുക്കണം .
    അതിനുശേഷം കഴുകി വൃത്തിയാക്കിയ ഞണ്ടിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക്, ഉപ്പ്, അരപ്പ് , രണ്ടു കഷണം കുടംപുളി എന്നിവ ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ലപോലെ ഇളക്കി അടുപ്പില്‍ വെക്കുക. ഇത് നല്ലപോലെ നല്ലപോലെ തിളച്ചു ചാറു കുറുകി ഞണ്ട് വെന്തു കഴിയുമ്പോള്‍ തീ കുറച്ചു ഇടണം..കുറച്ചു നേരത്തിനുശേഷം ഇതിലേയ്ക്ക് കറിവേപ്പിലയും , പച്ച വെളിച്ചെണ്ണയും ഒഴിച്ച് കൊടുക്കണം നന്നായി മൂടി വച്ച് വേഗം തന്നെ ഇറക്കി വയ്ക്കാം. ഞണ്ട് വറുത്തരച്ചത് റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    സോയാബീന്‍ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക്ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. .ഇതിനാവശ്യമുള്ള സാധനങ്ങള്‍, ഫുള്‍ ചിക്കന്‍ – ഒരെണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടേബിള്‍സ്പൂണ്‍ , കാശ്മീരി ചില്ലി പൌഡര്‍ -നാല് ടേബിള്‍സ്പൂണ്‍ , മഞ്ഞപൊടി – അര ടിസ്പൂണ്‍ , നാരങ്ങ – ഒരെണ്ണം, ഉപ്പു, മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍, കുരുമുളക് പോടീ – കാല്‍ ടിസ്പൂണ്‍ , ഗരം മസാല – കാല്‍ ടിസ്പൂണ്‍, കസ്തൂരി മെതി – രണ്ടു ടേബിള്‍സ്പൂണ്‍, ഓയില്‍ – ഒരു ടേബിള്‍സ്പൂണ്‍, തൈര് – നാല് ടേബിള്‍സ്പൂണ്‍, ഇതുണ്ടാക്കേണ്ട വിധം താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്‌, കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക, ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം,, നമ്മള്‍ മീന്‍ പൊള്ളിച്ചത് അല്ലെ കൂടുതല്‍ ആയിട്ട് ഉണ്ടാക്കുന്നത് ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചു എടുക്കാം ..ബീഫ് വേവിച്ച ശേഷം ആണ് നമ്മള്‍ ഇത് ചെയ്യുന്നത് അതുകൊണ്ട് പൊള്ളിച്ചാല്‍ ബീഫ് വേവുമോ എന്നാ പേടി വേണ്ട..നമുക്ക് നോക്കാം ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന്..

    ബീഫ് ( വലിയ കഷണം) – എട്ടെണ്ണം
    സവാള പൊടിയായി അരിഞ്ഞത് -രണ്ടു കപ്പു
    ഇഞ്ചി പൊടിയായി അരിഞ്ഞത് -രണ്ടു ടീ സ്പൂണ്‍
    വെളുത്തുള്ളി അരിഞ്ഞത് -രണ്ടു ടീ സ്പൂണ്‍
    തക്കാളി പൊടിയായി അരിഞ്ഞത് –രണ്ടെണ്ണം
    മഞ്ഞള്‍ പൊടി -അരടീസ്പൂണ്‍
    മുളകുപൊടി -രണ്ടു ടീ സ്പൂണ്‍
    കുരുമുളകുപൊടി -ആറു ടീ സ്പൂണ്‍
    കുരുമുളക് അരച്ചത്‌ -മൂന്നു ടീ സ്പൂണ്‍
    ഗരം മസാല -രണ്ടു ടീ സ്പൂണ്‍
    തേങ്ങാപ്പാല്‍- കാല്‍ കപ്പു
    കറിവേപ്പില -ഒരു തണ്ട്
    വാഴയില -ആവശ്യത്തിന്
    വെളിച്ചെണ്ണ -പാകത്തിന്

    തയ്യാറാക്കുന്ന വിധം
    ബീഫ് നാരങ്ങാ നീരോ വിനഗിരിയോ പുരട്ടി നന്നായി കഴുകി വൃത്തിയാക്കുക . ഇത് മീൻ വരയുന്നത് പോലെ രണ്ടു വശവും വരയുക . മഞ്ഞൾ ,കുരുമുളക് , ഉപ്പ് , എന്നിവ ചേർത്ത് വേവിക്കുക . അതിനു ശേഷം ഒരു നുള്ള് ഗരം മസാല ,കുരുമുളകുപൊടി എന്നിവ പുരട്ടി ചെറുതായി എണ്ണയിൽ വറുക്കുക .
    ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഇതിലേക്ക് സവാള ,ഇഞ്ചി,വെളുത്തുള്ളി എന്നിവ വഴറ്റുക . തക്കാളി അരിഞ്ഞതും ചേർക്കുക . കറിവേപ്പില ചേർക്കുക . നന്നായി വഴന്നു കഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾ ,മുളക്, കുരുമുളക് അരച്ചത്‌ ,കുരുമുളക് പൊടി , എന്നിവ ചേർത്ത് നന്നായി വഴട്ടുക. പാകത്തിന് ഉപ്പു ചേർത്ത് ഒരു പത്ത് -പതിനഞ്ച് മിനിറ്റ് നന്നായി വഴറ്റിയ ശേഷം ഗരം മസാല ചേർത്ത് വീണ്ടും വഴറ്റുക . ഇതിലേക്ക് അൽപ്പം തേങ്ങാ പാൽ ചേർക്കുക. അധികം ഗ്രേവി ഇല്ലാതെ മസാല നന്നായി കുറുകിയിരിക്കണം .
    വാഴയില നന്നായി വാട്ടിയ ശേഷം അതിലേക്ക് വറുത്തു വെച്ച ഒരു ബീഫ് കഷണം എടുത്തു രണ്ടു വശവും തയ്യാറാക്കിയ മസാല നന്നായി പുരട്ടുക . അതിനു ശേഷം വാഴ നാര് ഉപയോഗിച്ച് ഇല നന്നായി പൊതിഞ്ഞു കെട്ടുക . (ഇങ്ങനെ മുഴുവൻ കഷണങ്ങളും വാഴയിലയിൽ പൊതിയുക) . ചീന ചട്ടിയിൽ അൽപ്പം എണ്ണ ചൂടാക്കി അതിനു മുകളിലേക്ക് ഓരോ പൊതിയും എടുത്തു വെക്കുക . ഇടയ്ക്കു മറിച്ച് ഇടണം . അഞ്ച് മിനിറ്റ് മതിയാകും റെഡി ആകാൻ . തീ വളരെ കുറച്ചു മതി . സലാഡ് കൂട്ടി ചൂടോടെ കഴിക്കാം .

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ബാച്ചിലര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം, ഇതിനാവശ്യമായ സാധനങ്ങള്‍, ബിരിയാണി അരി , ചിക്കന്‍ – അരക്കിലോ, തക്കാളി – ഒരെണ്ണം, ഇഞ്ചി – രണ്ടു ടേബിള്‍സ്പൂണ്‍ ,വെളുത്തുള്ളി -രണ്ടു ടേബിള്‍സ്പൂണ്‍, നെയ്യ് -, സവാള , അണ്ടിപ്പരിപ്പ് , മുന്തിരി, തൈര്, മഞ്ഞള്‍പൊടി, മുളക് പൊടി, മസാലപൊടി, മല്ലിയില, പുതിന ഇല, ചിക്കന്‍ മസാലകള്‍ എല്ലാം ചേര്‍ത്ത് പകുതി വേവിച്ച അരിയും ചേര്‍ത്ത് ദം ചെയ്തു എടുക്കണം , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.