Blog

  • ബീഫും കൂര്‍ക്കയും കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ബീഫും കൂര്‍ക്കയും കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കൂര്‍ക്കയിട്ട ബീഫ് കറി മിക്കവര്‍ക്കും പ്രിയപ്പെട്ട വിഭവം തന്നെയാണ്… നല്ല നെയ്യ് ഉള്ള ബീഫില്‍ വേണം കൂര്‍ക്കയിട്ടു വയ്ക്കാന്‍ ..പണ്ടൊക്കെ വീട്ടില്‍ സ്ഥിരം ബീഫ് കൂര്‍ക്ക തന്നെയാണ്.. ഇപ്പോള്‍ എല്ലാവര്ക്കും കൊളസ്ട്രോള്‍ ഒക്കെ ആയതു കൊണ്ട് ബീഫ് നിറുത്തിയിരിക്കുകയാണ്..എങ്കിലും കൂര്‍ക്ക കിട്ടിയാല്‍ ബീഫ് വാങ്ങിയെ തീരൂ അത്രയും ടേസ്റ്റ് ആണ് ബീഫ് കൂര്‍ക്ക കറിയ്ക്ക്…

    ബീഫ് – ഒരു കിലോ
    കൂര്‍ക്ക – ഒരു കിലോ
    തക്കാളി – നാലെണ്ണം
    ചുവന്നുള്ളി – ഒന്നര കപ്പു ചതച്ചത്
    സവാള – രണ്ടെണ്ണം അരിഞ്ഞത്
    ഇഞ്ചി – ഒരു വലിയ കഷണം ചതച്ചത്
    വെളുത്തുള്ളി – എട്ടല്ലി ചതച്ചത്
    മുളക്പൊടി – മൂന്നു ടിസ്പൂണ്‍
    മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
    പച്ചമുളക്- ആറെണ്ണം നീളത്തില്‍ അരിഞ്ഞത്
    മല്ലിപൊടി – നാല് ടിസ്പൂണ്‍
    കുരുമുളക് പൊടി – ഒരു ടിസ്പൂണ്‍
    ഗരം മസാല – രണ്ടു ടിസ്പൂണ്‍
    കറിവേപ്പില – ആവശ്യത്തിനു
    വെളിച്ചെണ്ണ –ആവശ്യത്തിനു
    ഉപ്പ് – ആവശ്യത്തിനു

    ഇതുണ്ടാക്കുന്ന വിധം
    കൂര്‍ക്ക വൃത്തിയാക്കി എടുക്കുക…വലിയത് ആണെങ്കില്‍ രണ്ടായി നുറുക്കുക. ( ഒരു ചാക്ക് സഞ്ചിയില്‍ ഇട്ടു ഒന്ന് അലക്കിയാല്‍ കൂര്‍ക്കയുടെ തൊലി പകുതിയും പോകും )
    ബീഫ് കഴുകി വൃത്തിയാക്കി ഇഞ്ചിയും , പച്ചമുളകും, കുരുമുളക് പോടീ , മഞ്ഞള്‍പൊടി , ആവശ്യത്തിനു ഉപ്പു കുറച്ചു വേപ്പില എന്നിവ ചേര്‍ത്ത് തിരുമ്മി മസാല പിടിക്കാന്‍ കുറച്ചു നേരം വയ്ക്കുക..അതിനുശേഷം കുക്കറില്‍ വേവിക്കുക, ഇറച്ചി മുക്കാല്‍ വേവ് ആകുമ്പോള്‍ കൂര്‍ക്ക ഇട്ടു സവാള അരിഞ്ഞതും അല്പം വെള്ളവും ഒഴിച്ച് വേവിക്കാം.. അതിനുശേഷം ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഇട്ടു മൂപ്പിക്കണം ..ഇതിലേയ്ക്ക് തക്കാളി വേപ്പില എന്നിവയിട്ട് വഴറ്റണം …ശേഷം മുളക് പൊടി, മസാല പൊടി, മല്ലിപ്പൊടി , എല്ലാം ഇട്ടു മൂപ്പിക്കുക ഇനി ഒരു അല്പം വെള്ളം ഒഴിച്ച് തക്കാളി ഒന്ന് വേവിച്ചു ഉടച്ചു എടുക്കുക…ഇതിലേയ്ക്ക് വേവിച്ചു എടുത്ത കൂര്‍ക്കയും ബീഫും ചേര്‍ക്കുക…നന്നായി മിക്സ് ചെയ്ത ശേഷം ഉപ്പു നോക്കുക..ആവശ്യമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം ഒതോന്നു മൂടി വച്ച് ഗ്രേവി കുറുകും വരെ വേവിക്കാം..അതിനുശേഷം ഇറക്കാം …ബീഫ് കൂര്‍ക്ക കറി റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യ്..കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • മത്തി അടുക്ക് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    മത്തി അടുക്ക് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് മത്തി അടുക്ക് ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , ഇത് വളരെ രുചികരമായ ഒന്നാണ് ..സാധാരണ നമ്മള്‍ മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ കുടംപുളി ചേര്‍ക്കാറില്ല..ഇതില്‍ കുടംപുളി കൂടി ചേര്‍ത്താണ് മീന്‍ ഫ്രൈ ചെയ്തു എടുക്കുന്നത് അതിന്റെ ഒരു പ്രത്യേക രുചി ഇതിനുണ്ട്…നിങ്ങള്‍ മത്തി കിട്ടുമ്പോള്‍ തീര്‍ച്ചയായും ഇത് ചെയ്തു നോക്കണം .. ഇതിന്റെ രുചി അനുഭവിച്ചു അറിയണം .. ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

    മത്തി – ഒരു കിലോ
    ചെറിയ ഉള്ളി – ഒരു കപ്പു
    സവാള – രണ്ടെണ്ണം
    ഇഞ്ചി – ഒരു വലിയ കഷണം
    വെളുത്തുള്ളി – എട്ടല്ലി
    മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
    ഉണക്ക മുളക് –പത്തെണ്ണം
    കുരുമുളക് പൊടി – രണ്ടു നുള്ള്
    മല്ലി – രണ്ടു ടിസ്പൂണ്‍
    ഉലുവ – ഒരു നുള്ള്
    കുടംപുളി – രണ്ടു കഷണം കുറച്ചു വെള്ളത്തില്‍ തിളപ്പിച്ചത്
    ഉപ്പു ആവശ്യത്തിനു
    കറിവേപ്പില – ആവശ്യത്തിനു
    വെളിച്ചെണ്ണ – ആവശ്യത്തിനു
    നാരങ്ങ ഒരെണ്ണം
    കടുക് – മുക്കാല്‍ ടിസ്പൂണ്‍

    തയ്യാറാക്കുന്ന വിധം:
    മീന്‍ നന്നായി ക്ലീന്‍ ആക്കി എടുക്കണം
    മല്ലിയും , മുളകും,ഉപുവയും കൂടി ഒന്ന് പതുക്കെ ചൂടാക്കി മിക്സിയില്‍ പൊടിച്ചു എടുക്കുക. ഉള്ളിയും ഇഞ്ചിയും വേപ്പിലയും കൂടി ഒന്ന് ചതചെടുക്കണം, ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഉള്ളിയും ഇഞ്ചിയും വേപ്പിലയും കൂടിയിട്ടു വഴറ്റണം ..ഇതിലേയ്ക്ക് മുളക്, മല്ലി, ഉലുവ എന്നിവ പൊടിച്ചത് ചേര്‍ക്കണം …പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് പുളിവെള്ളം ഒഴിച്ച് നന്നായി ഇളക്കി പേസ്റ്റ് രൂപത്തില്‍ ആക്കണം … ഇതിലേയ്ക്ക് ഉപ്പും കുരുമുളകും നാരങ്ങാ നീരും കൂട്ടി മത്തിയില്‍ തേച്ചു പിടിപ്പിച്ചു അല്‍പസമയം മസാല പിടിക്കാന്‍ മാറ്റി വയ്ക്കുക.. അര മണിക്കൂറിനു ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, സവാള അരിഞ്ഞതും കൂടി വഴറ്റി ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മീന്‍ നിരത്തി വച്ച് മീഡിയം തീയില്‍ വറുത്തു എടുക്കണം … രണ്ടു വശവും തിരിച്ചിട്ടു നല്ലപോലെ ഫ്രൈ ചെയ്തു എടുക്കാം …ഇറക്കാന്‍ നേരം കറിവേപ്പില കൂടി ചേര്‍ക്കാം… സ്വദിഷ്ട്ടമായ മത്തി ഫ്രൈ റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കി ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുമല്ലോ.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് കുഴലപ്പം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം , ഇതിനുവേണ്ട സാധനങ്ങള്‍ – വറുത്ത അരിപ്പൊടി – രണ്ടു കപ്പു , തേങ്ങ – രണ്ടു പിടി , വെളുത്തുള്ളി – നാലെണ്ണം , ചുവന്നുള്ളി – നാലെണ്ണം , ജീരകം – മുക്കാല്‍ ടേബിള്‍സ്പൂണ്‍, എള്ള് , ഉപ്പു – ആവശ്യത്തിനു , വെളിച്ചെണ്ണ ആവശ്യത്തിനു ..വെള്ളം തിളപ്പിച്ച്‌ അതില്‍ തേങ്ങയും അല്പം ജീരകവും ഉപ്പും ഇട്ടു തിളപ്പിച്ച്‌ അരിപ്പൊടിയില്‍ ഒഴിക്കണം ..അരിപ്പൊടി ചൂടോടെ എള്ള് ചേര്‍ത്ത് കുഴച്ചു എടുക്കണം.. ഇത് നന്നായി പരത്തി ഒരു കുഴലില്‍ ചുറ്റി എടുക്കണം ശേഷം എണ്ണയില്‍ വറുത്തു എടുക്കാം ..ഇതുണ്ടാക്കുന്ന വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കൂ ..ഇഷ്ട്ടമായാല്‍ പേജ് ലൈക്ക് ചെയ്യുക.

     

  • മാമ്പഴം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മാമ്പഴം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് പഴുത്ത മാങ്ങ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഈ കറിയില്‍ തൈര് ചേര്‍ത്താണ് ഞാന്‍ ഉണ്ടാക്കുന്നത്…തൈര് ചേര്‍ക്കാതെ തേങ്ങ മാത്രം അരച്ചും നമുക്കിത് ഉണ്ടാക്കാം..പക്ഷെ തൈര് ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്..പുളിയും മധുരവും , എരിവും , ഉപ്പും , എല്ലാം കൂടിയുള്ള ഒരു കറിയാണ് ഇത്..ഇതിനുവേണ്ട ചേരുവകള്‍

    പഴുത്ത മാങ്ങ – ആറെണ്ണം
    പച്ചമുളക് – അഞ്ചെണ്ണം നീളത്തില്‍ അരിഞ്ഞത്
    മുളക് പൊടി – ഒരു ടിസ്പൂണ്‍
    മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
    ഉപ്പ് – ആവശ്യത്തിനു
    തൈര് – പുളിയുള്ളത് – അര ലിറ്റര്‍
    കറിവേപ്പില – ആവശ്യത്തിനു
    കടുക് – ഒരു ടിസ്പൂണ്‍
    ഉണക്കമുളക് –നാലെണ്ണം
    വെളിച്ചെണ്ണ – ആവശ്യത്തിനു

    അരപ്പ് ഉണ്ടാക്കാന്‍:
    തേങ്ങ – ഒരെണ്ണം ചിരവി എടുത്തത്‌
    ജീരകം –അര ടിസ്പൂണ്‍
    ചുവന്ന ഉള്ളി – എട്ടെണ്ണം
    വെളുത്തുള്ളി – മൂന്നല്ലി

    തയ്യാറാക്കുന്ന വിധം:
    മാങ്ങാ തൊലി കളഞ്ഞു രണ്ടു വശവും ചെത്തി എടുത്തതും ബാക്കി അണ്ടിയോട്‌ കൂടിയും എടുക്കുക ..ഇത് പച്ചമുളകും , ആവശ്യത്തിനു ഉപ്പും, മുളക് പൊടിയും, മഞ്ഞള്‍പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം.
    തേങ്ങയും അരപ്പിനു വേണ്ട ചേരുവകളും ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം ഈ അരപ്പ് വെന്ത മാങ്ങയില്‍ ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കണം …അതിനു ശേഷം ഇതിലേയ്ക്ക് തൈര് ഉടച്ചു എടുത്തു ചേര്‍ക്കണം …ഇളക്കിയിട്ട് ഉപ്പു നോക്കി വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം..തൈര് ചേര്‍ത്താല്‍ അധികം തിളപ്പിക്കരുത് ചെറിയ തിള വരുമ്പോള്‍ തന്നെ വാങ്ങി വയ്ക്കണം … ഇനി ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം ,,ഇതിലേയ്ക്ക് ഉള്ളി വട്ടത്തില്‍ അറിഞ്ഞതും ഉണക്കമുളക് കീറിയതും , ഒരു നുള്ള് ഉലുവയും , കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിച്ച് മൂടി വയ്ക്കാം
    മാമ്പഴ കറി റെഡി !

    ഇത് ഉണ്ടാക്കി വചി പിറ്റേ ദിവസം എടുക്കുന്നതാണ് കൂടുതല്‍ രുചികരം ..നിങ്ങള്‍ ഇതുണ്ടാക്കി നോക്കുക..തീര്‍ച്ചയായും ഇഷ്ട്ടപ്പെടും, ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക,, ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

  • പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മലബാര്‍ സ്പെഷ്യല്‍ പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍..മൈദാ – ഒരു കപ്പു , ബട്ടര്‍ – രണ്ടു ടേബിള്‍സ്പൂണ്‍, സവാള , ഉണക്ക മുന്തിരി, തേങ്ങ ചിരകിയത് – രണ്ടു കപ്പു, പഞ്ചസാര – മൂന്നു കപ്പു, എലയ്ക്കാപൊടി – രണ്ടു നുള്ള്, മൈദാ ഒരു നുള്ള് ഉപ്പു ചേര്‍ത്ത് കുഴച്ചു എടുക്കണം പത്തിരി പരുവത്തില്‍..ബട്ടറില്‍ തേങ്ങ,മുന്തിരി സവാള, പഞ്ചസാര ഇതെല്ലാം കൂടി പാകപ്പെടുത്തി എടുക്കണം ..പരത്തി നടുവില്‍ ഫില്ലിംഗ് വയ്ക്കണം എണ്ണയില്‍ വറുത്തു എടുക്കണം..ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക, ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.

     

  • വെജിറ്റബിള്‍ സൂപ്പുകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    വെജിറ്റബിള്‍ സൂപ്പുകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് മൂന്നു തരം സൂപ്പുകള്‍ ഉണ്ടാക്കാന്‍ പഠിക്കാം ..ആദ്യം നമുക്ക് തക്കാളി സൂപ്പ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.

    തക്കാളി – നാലെണ്ണം (ചെറുതായി അരിഞ്ഞത്)
    ഗ്രാമ്പു -മൂന്നെണ്ണം
    സവാള -ഒരെണ്ണം
    ബട്ടര്‍ – ഒരു ടേബിൾസ്പൂൺ
    വെള്ളം – ഒരു കപ്പ്
    കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിനു
    ചീസ് – രണ്ടു ടേബിള്‍സ്പൂണ്‍

    തയാറാക്കുന്ന വിധം
    പൊടിയായി അരിഞ്ഞ തക്കാളി ചൂടാക്കിയ ബട്ടറില്‍ ഇട്ട് വറുക്കുക. തക്കാളി വെന്ത് മയം വന്നാല്‍ ഗ്രാമ്പൂ, സവാള എന്നിവ ചേര്‍ത്ത് ഇരുപതു മിനിറ്റ് ചെറുതീയില്‍ ഇളക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിക്കുക. നല്ല കുഴമ്പു പരുവത്തിലായിരിക്കണം. ഇത് അല്‍പ്പം കൂടി കുറുകും വരെ വീണ്ടും ചൂടാക്കുക. ഉപ്പും ഒരു നുള്ളു കുരുമുളകുപൊടിയും ചേര്‍ത്ത് ചീസ് ചുരണ്ടിയതിട്ട് അലങ്കരിച്ചു വിളമ്പുക. തക്കാളി സൂപ്പ് റെഡി !

    ഇനി മത്തങ്ങാ സൂപ്പ് ഉണ്ടാക്കാം
    ചേരുവകൾ
    മത്തങ്ങ – അമ്പതു ഗ്രാം (ചെറു ചതുരക്കഷണങ്ങള്‍),
    ഉരുളക്കിഴങ്ങ് – ഒരെണ്ണം
    വെള്ളം – ആവശ്യത്തിന്,
    ബട്ടര്‍ – എഴുപത്തഞ്ചു ഗ്രാം,
    മൈദ – ഒരു ടേബിള്‍ സ്പൂണ്‍,
    പാല്‍ – ആവശ്യത്തിനു
    വെജിറ്റബ്ള്‍ സ്റ്റോക്ക് – ഓരോ കപ്പ് വീതം,
    ഉപ്പ്, കുരുമുളക് – പാകത്തിന്,
    മുട്ട മഞ്ഞ – ഒരെണ്ണം,
    ക്രീം – ഒന്നര കപ്പ്

    തയാറാക്കുന്ന വിധം
    ഒരു സോസ് പാനില്‍ അല്‍പ്പം വെള്ളം ഒഴിച്ച് മത്തങ്ങ, ഉരുളക്കിഴങ്ങ് കഷണങ്ങള്‍ എന്നിവയിട്ട് ചെറുതീയില്‍ വച്ച് വേവിച്ച് ഉടയ്ക്കുക. ഒരു അരിപ്പയിലൂടെ ഇത് ഒരാവര്‍ത്തി, ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ഇതേ സമയം ഒരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് ഉരുക്കുക. മൈദ ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. ക്രമേണ സ്റ്റോക്ക് (പച്ചക്കറികള്‍ വേവിച്ച വെള്ളം) ചേര്‍ത്ത് കുറുകും വരെ ഇളക്കുക. അരിച്ചു വച്ചതും പാലും ഉപ്പും കുരുമുളകും ചേര്‍ക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ ക്രീം ചേര്‍ത്ത് മുട്ട നന്നായി അടിക്കുക. സൂപ്പില്‍ കുറേശെയായി ഇതു ചേര്‍ക്കുക. ചെറുതായി ഒന്ന് ചൂടാക്കണം. തിളയ്ക്കാന്‍ അനുവദിക്കാതെ വാങ്ങുക. കപ്പുകളിലേക്കു പകര്‍ന്നു വിളമ്പാം. മത്തങ്ങാ സൂപ്പ് റെഡി !

    ഇനി വെജിറ്റബിള്‍ സൂപ് ഉണ്ടാക്കാം
    ചെറുപയര്‍ പരിപ്പ് – ഒരു കപ്പു ചെറുത് ,
    ക്യാരറ്റ് – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്),
    ഉരുളക്കിഴങ്ങ്, സവാള – രണ്ടെണ്ണം വീതം (ചെറുതായി അരിഞ്ഞത്),
    തക്കാളി – മൂന്നെണ്ണം
    ഫ്രഞ്ച് ബീന്‍സ് – അരകപ്പ്
    വെള്ളം – ഏഴു കപ്പ്,
    പാല്‍ – മുക്കാല്‍ക്കപ്പ്,
    ബട്ടര്‍ – രണ്ടു ടേബിള്‍ സ്പൂണ്‍,
    കോണ്‍ഫ്‌ളോര്‍ – ഒന്നര ടീ സ്പൂണ്‍,
    ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്,
    റൊട്ടിക്കഷണം – ചെറുതായി അരിഞ്ഞത്

    തയാറാക്കുന്ന വിധം
    പച്ചക്കറികളും ചെറുപയര്‍ പരിപ്പും നന്നായി കഴുകി വെള്ളം, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. നന്നായുടച്ച് ഒരു അരിപ്പയിലൂടെ വീഴിക്കുക. കോണ്‍ഫ്‌ളോര്‍, ഉരുക്കിയ ബട്ടര്‍, എന്നിവ യോജിപ്പിച്ച് അരിച്ച സൂപ്പിലേക്ക് ചേര്‍ക്കുക. വീണ്ടും ചൂടാക്കി പാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റ് തിളപ്പിക്കുക. വറുത്ത റൊട്ടിക്കഷണങ്ങള്‍ ഇട്ട് അലങ്കരിച്ച് കപ്പുകളിലേക്കു പകര്‍ന്ന് ചൂടോടെ വിളമ്പുക. വെജിറ്റബിള്‍ സൂപ്പ് റെഡി !

    ഈ സൂപ്പുകള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

  • മീന്‍ പത്തിരിയും ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മീന്‍ പത്തിരിയും ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മീന്‍ പത്തിരിയും, ഓട്സ് ഉപ്പുമാവും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം മീന്‍ പത്തിരി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍..

    മാംസമുള്ള മീന്‍-അരക്കിലോ
    മഞ്ഞള്‍പൊടി -ഒരു ടീസ്പൂണ്‍
    കുരുമുളക്‌പൊടി – ഒരു ടീസ്പൂണ്‍
    സവാള അരിഞ്ഞത് – നാലെണ്ണം
    പച്ചമുളക് അരിഞ്ഞത് – ആറെണ്ണം
    ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂണ്‍
    പെരുംജീരകപ്പൊടി – ഒരു ടീസ്പൂണ്‍
    തക്കാളി – ചെറുതായി അരിഞ്ഞത്, രണ്ടെണ്ണം
    മല്ലിയില – ഒരു പിടി,
    കറിവേപ്പില -ഒരു പിടി
    വെളിച്ചെണ്ണ – രണ്ട് ടീസ്പൂണ്‍,
    വാഴയില – ആവശ്യത്തിന്
    അരിപ്പൊടി – ഒന്നര കപ്പ്,
    ഉപ്പ് – പാകത്തിന്
    വെള്ളം-ഒരു കപ്പ്

    തയാറാക്കുന്ന വിധം
    ഒരു പാത്രത്തില്‍ വെള്ളം ചൂടാക്കി ഉപ്പിട്ട് തിളപ്പിക്കുക. നന്നായി തിളയ്ക്കുമ്പോള്‍ അരിപ്പൊടി ചേര്‍ത്തു വേവിച്ചു നന്നായി കുഴച്ചെടുക്കുക. മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മീന്‍ മുള്ള് മാറ്റി പൊടിച്ചെടുക്കുക. ചീനച്ചട്ടി ചൂടാക്കി എണ്ണയൊഴിച്ച് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം, തക്കാളി, മല്ലിയില, കറിവേപ്പില എന്നിവ ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റുക. അതിലേക്ക് പൊടിച്ചുവച്ച മീനും യോജിപ്പിക്കുക. കുഴച്ചുവച്ച മാവില്‍ നിന്ന് കുറച്ച് എടുത്ത് പത്തിരിയായി പരത്തുക. പത്തിരി ഇലയില്‍ വെച്ച് മീന്‍കൂട്ട് ചേര്‍ത്ത് മറ്റൊരു പത്തിരികൊണ്ട് മൂടി ചുറ്റും നന്നായി ഒട്ടിക്കുക. ഇത് ആവിയില്‍ വേവിച്ചെടുക്കുക.

    ഓട്സ് ഉപ്പുമാവ്
    =================
    ഓട്‌സ് – ഒന്നര കപ്പ്
    കടുക്‌ – രണ്ടു ടീസ്‌പൂൺ
    ഉഴുന്നു പരിപ്പ്‌ – രണ്ടു ടീസ്‌പൂൺ
    സവാള( കനം കുറച്ച്‌ അരിഞ്ഞത്‌ – രണ്ടെണ്ണം
    പച്ചമുളക്‌ (കനം കുറച്ച്‌ അരിഞ്ഞത്‌) – രണ്ടെണ്ണം
    കാരറ്റ്‌ (ചെറുതായി അരിഞ്ഞത്‌) – ഒന്നര എണ്ണം
    ബീൻസ്‌ (ചെറുതായി അരിഞ്ഞത്‌) – രണ്ടെണ്ണം
    കറിവേപ്പില – രണ്ടു തണ്ട്
    എണ്ണ – രണ്ടു ടേബിള്‍സ്പൂണ്‍
    സോയ( കുതിർത്ത് ചെറുതായി അരിഞ്ഞത്) – അരകപ്പ്

    തയാറാക്കുന്ന വിധം
    ഓട്‌സ് ചെറുതായി വറുത്തു മാറ്റി വയ്‌ക്കുക. സോയ ഉപ്പ്‌ ചേർത്ത്‌ പത്ത്‌ മിനിറ്റ്‌ വെള്ളത്തിൽ തിളപ്പിച്ചു, വെള്ളം പിഴിഞ്ഞുകളഞ്ഞു നീക്കിവയ്‌ക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചു ചൂടാക്കി, കടുകും ഉഴുന്നുപരിപ്പും മൂപ്പിക്കുക. അതിനുശേഷം 4 മുതൽ 8 വരെയുള്ള ചേരുവകൾ ചേർത്തു വഴറ്റുക. പച്ചക്കറികൾ പാകമാകുമ്പോൾ, സോയ ചേർക്കുക. ഒന്നരക്കപ്പ്‌ വെള്ളം ഒഴിച്ചു തിളച്ചതിനുശേഷം വറുത്തുവച്ച ഓട്‌സ് ചേർത്തു അഞ്ച്‌ മിനിട്ടു വേവിച്ചു ഇറക്കി വയ്‌ക്കുക. ഓട്സ് ഉപ്പുമാവ് റെഡി !

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക .ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    പ്രഷര്‍ കുക്കറില്‍ എങ്ങിനെയാണ് കുക്കീസ്‌ ഉണ്ടാക്കുന്നത് എന്ന് നോക്കാം