ഇന്ന് നമുക്ക് മൂന്നു തരം സൂപ്പുകള്‍ ഉണ്ടാക്കാന്‍ പഠിക്കാം ..ആദ്യം നമുക്ക് തക്കാളി സൂപ്പ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍.
തക്കാളി – നാലെണ്ണം (ചെറുതായി അരിഞ്ഞത്)
ഗ്രാമ്പു -മൂന്നെണ്ണം
സവാള -ഒരെണ്ണം
ബട്ടര്‍ – ഒരു ടേബിൾസ്പൂൺ
വെള്ളം – ഒരു കപ്പ്
കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
ചീസ് – രണ്ടു ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
പൊടിയായി അരിഞ്ഞ തക്കാളി ചൂടാക്കിയ ബട്ടറില്‍ ഇട്ട് വറുക്കുക. തക്കാളി വെന്ത് മയം വന്നാല്‍ ഗ്രാമ്പൂ, സവാള എന്നിവ ചേര്‍ത്ത് ഇരുപതു മിനിറ്റ് ചെറുതീയില്‍ ഇളക്കുക. ഇത് ഒരു അരിപ്പയിലൂടെ അരിക്കുക. നല്ല കുഴമ്പു പരുവത്തിലായിരിക്കണം. ഇത് അല്‍പ്പം കൂടി കുറുകും വരെ വീണ്ടും ചൂടാക്കുക. ഉപ്പും ഒരു നുള്ളു കുരുമുളകുപൊടിയും ചേര്‍ത്ത് ചീസ് ചുരണ്ടിയതിട്ട് അലങ്കരിച്ചു വിളമ്പുക. തക്കാളി സൂപ്പ് റെഡി !
ഇനി മത്തങ്ങാ സൂപ്പ് ഉണ്ടാക്കാം
ചേരുവകൾ
മത്തങ്ങ – അമ്പതു ഗ്രാം (ചെറു ചതുരക്കഷണങ്ങള്‍),
ഉരുളക്കിഴങ്ങ് – ഒരെണ്ണം
വെള്ളം – ആവശ്യത്തിന്,
ബട്ടര്‍ – എഴുപത്തഞ്ചു ഗ്രാം,
മൈദ – ഒരു ടേബിള്‍ സ്പൂണ്‍,
പാല്‍ – ആവശ്യത്തിനു
വെജിറ്റബ്ള്‍ സ്റ്റോക്ക് – ഓരോ കപ്പ് വീതം,
ഉപ്പ്, കുരുമുളക് – പാകത്തിന്,
മുട്ട മഞ്ഞ – ഒരെണ്ണം,
ക്രീം – ഒന്നര കപ്പ്
തയാറാക്കുന്ന വിധം
ഒരു സോസ് പാനില്‍ അല്‍പ്പം വെള്ളം ഒഴിച്ച് മത്തങ്ങ, ഉരുളക്കിഴങ്ങ് കഷണങ്ങള്‍ എന്നിവയിട്ട് ചെറുതീയില്‍ വച്ച് വേവിച്ച് ഉടയ്ക്കുക. ഒരു അരിപ്പയിലൂടെ ഇത് ഒരാവര്‍ത്തി, ഒരു പാത്രത്തിലേക്ക് അരിച്ച് ഒഴിക്കുക. ഇതേ സമയം ഒരു പാത്രത്തില്‍ ബട്ടര്‍ ഇട്ട് ഉരുക്കുക. മൈദ ചേര്‍ത്ത് അഞ്ച് മിനിറ്റ് വയ്ക്കുക. ക്രമേണ സ്റ്റോക്ക് (പച്ചക്കറികള്‍ വേവിച്ച വെള്ളം) ചേര്‍ത്ത് കുറുകും വരെ ഇളക്കുക. അരിച്ചു വച്ചതും പാലും ഉപ്പും കുരുമുളകും ചേര്‍ക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ ക്രീം ചേര്‍ത്ത് മുട്ട നന്നായി അടിക്കുക. സൂപ്പില്‍ കുറേശെയായി ഇതു ചേര്‍ക്കുക. ചെറുതായി ഒന്ന് ചൂടാക്കണം. തിളയ്ക്കാന്‍ അനുവദിക്കാതെ വാങ്ങുക. കപ്പുകളിലേക്കു പകര്‍ന്നു വിളമ്പാം. മത്തങ്ങാ സൂപ്പ് റെഡി !
ഇനി വെജിറ്റബിള്‍ സൂപ് ഉണ്ടാക്കാം
ചെറുപയര്‍ പരിപ്പ് – ഒരു കപ്പു ചെറുത് ,
ക്യാരറ്റ് – മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്),
ഉരുളക്കിഴങ്ങ്, സവാള – രണ്ടെണ്ണം വീതം (ചെറുതായി അരിഞ്ഞത്),
തക്കാളി – മൂന്നെണ്ണം
ഫ്രഞ്ച് ബീന്‍സ് – അരകപ്പ്
വെള്ളം – ഏഴു കപ്പ്,
പാല്‍ – മുക്കാല്‍ക്കപ്പ്,
ബട്ടര്‍ – രണ്ടു ടേബിള്‍ സ്പൂണ്‍,
കോണ്‍ഫ്‌ളോര്‍ – ഒന്നര ടീ സ്പൂണ്‍,
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്,
റൊട്ടിക്കഷണം – ചെറുതായി അരിഞ്ഞത്
തയാറാക്കുന്ന വിധം
പച്ചക്കറികളും ചെറുപയര്‍ പരിപ്പും നന്നായി കഴുകി വെള്ളം, ഉപ്പ്, കുരുമുളക് എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. നന്നായുടച്ച് ഒരു അരിപ്പയിലൂടെ വീഴിക്കുക. കോണ്‍ഫ്‌ളോര്‍, ഉരുക്കിയ ബട്ടര്‍, എന്നിവ യോജിപ്പിച്ച് അരിച്ച സൂപ്പിലേക്ക് ചേര്‍ക്കുക. വീണ്ടും ചൂടാക്കി പാല്‍ ചേര്‍ത്ത് പതിനഞ്ച് മിനിറ്റ് തിളപ്പിക്കുക. വറുത്ത റൊട്ടിക്കഷണങ്ങള്‍ ഇട്ട് അലങ്കരിച്ച് കപ്പുകളിലേക്കു പകര്‍ന്ന് ചൂടോടെ വിളമ്പുക. വെജിറ്റബിള്‍ സൂപ്പ് റെഡി !
ഈ സൂപ്പുകള്‍ നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.
ഈന്തപ്പഴം പുളിയിഞ്ചി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.