മത്തി അടുക്ക് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

Advertisement

ഇന്ന് നമുക്ക് മത്തി അടുക്ക് ഫ്രൈ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം , ഇത് വളരെ രുചികരമായ ഒന്നാണ് ..സാധാരണ നമ്മള്‍ മീന്‍ ഫ്രൈ ചെയ്യുമ്പോള്‍ കുടംപുളി ചേര്‍ക്കാറില്ല..ഇതില്‍ കുടംപുളി കൂടി ചേര്‍ത്താണ് മീന്‍ ഫ്രൈ ചെയ്തു എടുക്കുന്നത് അതിന്റെ ഒരു പ്രത്യേക രുചി ഇതിനുണ്ട്…നിങ്ങള്‍ മത്തി കിട്ടുമ്പോള്‍ തീര്‍ച്ചയായും ഇത് ചെയ്തു നോക്കണം .. ഇതിന്റെ രുചി അനുഭവിച്ചു അറിയണം .. ഇതിനുവേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

മത്തി – ഒരു കിലോ
ചെറിയ ഉള്ളി – ഒരു കപ്പു
സവാള – രണ്ടെണ്ണം
ഇഞ്ചി – ഒരു വലിയ കഷണം
വെളുത്തുള്ളി – എട്ടല്ലി
മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
ഉണക്ക മുളക് –പത്തെണ്ണം
കുരുമുളക് പൊടി – രണ്ടു നുള്ള്
മല്ലി – രണ്ടു ടിസ്പൂണ്‍
ഉലുവ – ഒരു നുള്ള്
കുടംപുളി – രണ്ടു കഷണം കുറച്ചു വെള്ളത്തില്‍ തിളപ്പിച്ചത്
ഉപ്പു ആവശ്യത്തിനു
കറിവേപ്പില – ആവശ്യത്തിനു
വെളിച്ചെണ്ണ – ആവശ്യത്തിനു
നാരങ്ങ ഒരെണ്ണം
കടുക് – മുക്കാല്‍ ടിസ്പൂണ്‍

തയ്യാറാക്കുന്ന വിധം:
മീന്‍ നന്നായി ക്ലീന്‍ ആക്കി എടുക്കണം
മല്ലിയും , മുളകും,ഉപുവയും കൂടി ഒന്ന് പതുക്കെ ചൂടാക്കി മിക്സിയില്‍ പൊടിച്ചു എടുക്കുക. ഉള്ളിയും ഇഞ്ചിയും വേപ്പിലയും കൂടി ഒന്ന് ചതചെടുക്കണം, ഇനി ഒരു ചീനച്ചട്ടി അടുപ്പത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ഉള്ളിയും ഇഞ്ചിയും വേപ്പിലയും കൂടിയിട്ടു വഴറ്റണം ..ഇതിലേയ്ക്ക് മുളക്, മല്ലി, ഉലുവ എന്നിവ പൊടിച്ചത് ചേര്‍ക്കണം …പച്ചമണം മാറുമ്പോള്‍ ഇതിലേയ്ക്ക് പുളിവെള്ളം ഒഴിച്ച് നന്നായി ഇളക്കി പേസ്റ്റ് രൂപത്തില്‍ ആക്കണം … ഇതിലേയ്ക്ക് ഉപ്പും കുരുമുളകും നാരങ്ങാ നീരും കൂട്ടി മത്തിയില്‍ തേച്ചു പിടിപ്പിച്ചു അല്‍പസമയം മസാല പിടിക്കാന്‍ മാറ്റി വയ്ക്കുക.. അര മണിക്കൂറിനു ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു, സവാള അരിഞ്ഞതും കൂടി വഴറ്റി ഇതിലേയ്ക്ക് മസാല പുരട്ടി വച്ചിരിക്കുന്ന മീന്‍ നിരത്തി വച്ച് മീഡിയം തീയില്‍ വറുത്തു എടുക്കണം … രണ്ടു വശവും തിരിച്ചിട്ടു നല്ലപോലെ ഫ്രൈ ചെയ്തു എടുക്കാം …ഇറക്കാന്‍ നേരം കറിവേപ്പില കൂടി ചേര്‍ക്കാം… സ്വദിഷ്ട്ടമായ മത്തി ഫ്രൈ റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കി ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുമല്ലോ.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പിരിയട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം