ഇന്ന് നമുക്ക് പഴുത്ത മാങ്ങ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഈ കറിയില്‍ തൈര് ചേര്‍ത്താണ് ഞാന്‍ ഉണ്ടാക്കുന്നത്…തൈര് ചേര്‍ക്കാതെ തേങ്ങ മാത്രം അരച്ചും നമുക്കിത് ഉണ്ടാക്കാം..പക്ഷെ തൈര് ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്..പുളിയും മധുരവും , എരിവും , ഉപ്പും , എല്ലാം കൂടിയുള്ള ഒരു കറിയാണ് ഇത്..ഇതിനുവേണ്ട ചേരുവകള്‍
പഴുത്ത മാങ്ങ – ആറെണ്ണം
പച്ചമുളക് – അഞ്ചെണ്ണം നീളത്തില്‍ അരിഞ്ഞത്
മുളക് പൊടി – ഒരു ടിസ്പൂണ്‍
മഞ്ഞള്‍ പൊടി – അര ടിസ്പൂണ്‍
ഉപ്പ് – ആവശ്യത്തിനു
തൈര് – പുളിയുള്ളത് – അര ലിറ്റര്‍
കറിവേപ്പില – ആവശ്യത്തിനു
കടുക് – ഒരു ടിസ്പൂണ്‍
ഉണക്കമുളക് –നാലെണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിനു
അരപ്പ് ഉണ്ടാക്കാന്‍:
തേങ്ങ – ഒരെണ്ണം ചിരവി എടുത്തത്
ജീരകം –അര ടിസ്പൂണ്‍
ചുവന്ന ഉള്ളി – എട്ടെണ്ണം
വെളുത്തുള്ളി – മൂന്നല്ലി
തയ്യാറാക്കുന്ന വിധം:
മാങ്ങാ തൊലി കളഞ്ഞു രണ്ടു വശവും ചെത്തി എടുത്തതും ബാക്കി അണ്ടിയോട് കൂടിയും എടുക്കുക ..ഇത് പച്ചമുളകും , ആവശ്യത്തിനു ഉപ്പും, മുളക് പൊടിയും, മഞ്ഞള്‍പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വേവിക്കണം.
തേങ്ങയും അരപ്പിനു വേണ്ട ചേരുവകളും ചേര്‍ത്ത് നന്നായി അരച്ച് എടുക്കണം ഈ അരപ്പ് വെന്ത മാങ്ങയില്‍ ചേര്‍ത്ത് ഇളക്കി നന്നായി തിളപ്പിക്കണം …അതിനു ശേഷം ഇതിലേയ്ക്ക് തൈര് ഉടച്ചു എടുത്തു ചേര്‍ക്കണം …ഇളക്കിയിട്ട് ഉപ്പു നോക്കി വേണമെങ്കില്‍ ചേര്‍ത്ത് കൊടുക്കാം..തൈര് ചേര്‍ത്താല്‍ അധികം തിളപ്പിക്കരുത് ചെറിയ തിള വരുമ്പോള്‍ തന്നെ വാങ്ങി വയ്ക്കണം … ഇനി ഒരു ചീനച്ചട്ടി അടുപ്പത് വെച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം ,,ഇതിലേയ്ക്ക് ഉള്ളി വട്ടത്തില്‍ അറിഞ്ഞതും ഉണക്കമുളക് കീറിയതും , ഒരു നുള്ള് ഉലുവയും , കറിവേപ്പിലയും ചേര്‍ത്ത് മൂപ്പിച്ചു കറിയില്‍ ഒഴിച്ച് മൂടി വയ്ക്കാം
മാമ്പഴ കറി റെഡി !
ഇത് ഉണ്ടാക്കി വചി പിറ്റേ ദിവസം എടുക്കുന്നതാണ് കൂടുതല്‍ രുചികരം ..നിങ്ങള്‍ ഇതുണ്ടാക്കി നോക്കുക..തീര്‍ച്ചയായും ഇഷ്ട്ടപ്പെടും, ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു കൊടുക്കുക,, ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.