Blog

  • ചിക്കന്‍ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ചിക്കന്‍ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ചിക്കന്‍ പുലാവും, ക്യാരറ്റ് ന്യൂടില്സം ഉണ്ടാക്കാം … ഇതിനു വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

    ബസ്മതി അരി: ഒരുകപ്പ്
    ഉള്ളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
    ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍
    അണ്ടിപ്പരിപ്പ്: രണ്ടു ടേബിള്‍സ്പൂണ്‍
    മുന്തിരി: രണ്ടു ടേബിള്‍സ്പൂണ്‍
    പുതിനയില: ഒരു പിടി
    മല്ലിയില: ഒരു പിടി
    പട്ട: ഒരിഞ്ച്
    ഏലക്കായ: നാലെണ്ണം
    ജീരകം: ഒരു ടീസ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    നെയ്യ്: മൂന്നു ടേബിള്‍സ്പൂണ്‍
    വെള്ളം: ആവശ്യത്തിന്
    വെള്ളം : ഒരുകപ്പ്
    പുരട്ടാന്‍
    ചിക്കന്‍- അരകിലോ
    തൈര്: ഒരു കപ്പ്
    മുളകുപൊടി: രണ്ടു ടീസ്പൂണ്‍
    മല്ലിപ്പൊടി: ഒരു ടേബിള്‍സ്പൂണ്‍
    ജീരകപ്പൊടി: ഒരു ടീസ്പൂണ്‍
    ഗരംമസാല: രണ്ടു ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം:
    രണ്ടാമത്തെ ചേരുവുകള്‍ ചിക്കനില്‍ പുരട്ടി കുറേസമയം വയ്ക്കുക.
    ബസ്മതി അരി അരമണിക്കൂര്‍ കുതിര്‍ത്തുവെയ്ക്കുക. ശേഷം ഊറ്റിയെടുത്ത് മാറ്റിവെക്കുക.
    അടി കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യ് ചൂടാക്കി മുന്തിരിയും അണ്ടിപ്പരിപ്പും പട്ടയും ഏലക്കായയും ഇടുക. നന്നായി മിക്‌സ് ചെയ്യുക.
    ഇതിലേക്ക് ഉള്ളി ചേര്‍ത്ത് സ്വര്‍ണ നിറമാകുന്നതുവരെ ഇളക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഉപ്പും ചേര്‍ക്കാം.
    ഇത് ചിക്കനിലേക്ക് ഇട്ട് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് മല്ലി പുതിനയിനകള്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക.
    ശേഷം അരിയും ചേര്‍ത്ത് നന്നായി ഇളക്കിയശേഷം രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. നന്നായി അടച്ചുവെച്ചശേഷം തീ കുറച്ച് 15 മുതല്‍ 20മിനിറ്റുവരെ വേവിക്കുക. വെള്ളം പൂര്‍ണമായി വറ്റിയശേഷം ഇറക്കിവെക്കാം. ചിക്കന്‍ പുലാവ് റെഡി !

    ക്യാരറ്റ് ന്യൂടില്സ് ഉണ്ടാക്കാം

    കാരറ്റ് ജ്യൂസ്- ഒരുകപ്പ്
    അരിപ്പൊടി: കാല്‍കപ്പ്
    ഉപ്പ്: ആവശ്യത്തിന്
    നെയ്യ്: ഒരു ടീസ്പൂണ്‍

    തയ്യാറാക്കുന്ന വിധം:
    കാരറ്റ് വൃത്തിയാക്കി ചുരുണ്ടിയെടുക്കുക. അതില്‍ അല്പം വെള്ളം ചേര്‍ത്ത് മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ശേഷം ഇത് അരിപ്പയിലിട്ട് അരിച്ച് നീരെടുക്കുക.
    ഇത് ഇടിയപ്പത്തിന്റെ പാകത്തിന് പൊടിച്ച അരിയില്‍ ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക.
    കാരറ്റ് ഡ്യൂസ് ഒരു പാനില്‍ എടുക്കുക. അതിലേക്ക് നെയ് ചേര്‍ത്ത് തിളപ്പിക്കുക. ശേഷം അരിപ്പൊടി ചേര്‍ത്ത് മിക്‌സ് ചെയ്ത് മാവുരൂപത്തിലെടുക്കുക.
    ഇടിയപ്പത്തിന്റെ അച്ചില്‍ ഈ മാവിട്ട് ഇഡ്‌ലി തട്ടില്‍ നിരത്തുക. ആവിയില്‍ വേവിച്ചെടുക്കുക. ന്യൂടില്സ് റെഡി !

    ഈ റെസിപ്പികള്‍ നിങ്ങളും പരീക്ഷിച്ചു നോക്കുക.. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ മൂന്നു ചമ്മന്തികള്‍

    ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ മൂന്നു ചമ്മന്തികള്‍

    ഇന്ന് നമുക്ക് ഞൊടിയിടയില്‍ ഉണ്ടാക്കാന്‍ പറ്റുന്ന മൂന്നു ചമ്മന്തികള്‍ ഉണ്ടാക്കാം..ചോറിനൊപ്പം കഴിക്കാന്‍ വളരെ രുചികരമാണ് ഇത് …
    ഉള്ളി , തക്കാളി , ചെമ്മീന്‍ ഈ ചമ്മന്തികള്‍ ആണ് ഉണ്ടാക്കുന്നത്. ആദ്യം നമുക്ക് ഉള്ളി ചമ്മന്തി ഉണ്ടാക്കാം. ആവശ്യമായ സാധനങ്ങള്‍

    ചുവന്നുള്ളി : 15 എണ്ണം
    വറ്റല്‍ മുളക്: 6 എണ്ണം
    കറിവേപ്പില: ആവശ്യത്തിന്
    വെളിച്ചെണ്ണ: ഒരു സ്പൂണ്‍
    ഉപ്പ്: പാകത്തിന്
    തയ്യാറാക്കുന്ന വിധം:
    ആദ്യം ഒരു പാന്‍ ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് വറ്റല്‍ മുളകും കുഞ്ഞുള്ളിയും കറി വേപ്പിലയും വഴറ്റുക.കുഞ്ഞുള്ളി നന്നായി ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റണം.എന്നിട്ട് തീയു അണച്ച് ഇത് ചൂട് മാറിയതിനു ശേഷം ഒരു മിക്‌സറില്‍ ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് അരച്ച് എടുക്കുക. ചമ്മന്തി തയ്യാര്‍

    ഇനി തക്കാളി ചമ്മന്തി ഉണ്ടാക്കാം
    തക്കാളി – 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
    വെളുത്തുള്ളി – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
    ഓയില്‍ – 1 ടീ സ്പൂണ്‍
    ചെറിയുള്ളി – കാല്‍ കപ്പ് (കഷ്ണങ്ങളാക്കിയത്)
    കാശ്മീരി മുളക് – 2 (വെള്ളത്തില്‍ കുതിര്‍ത്ത് – കഷ്ണങ്ങളാക്കിയത്)
    ടൊമാറ്റോ കെച്ചപ്പ് – 1 ടേബിള്‍ സ്പൂണ്‍
    മല്ലിയില – 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
    ഉപ്പ് – ആവിശ്യത്തിന്

    തയ്യാറാക്കുന്ന വിധം:
    ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറിയുള്ളി അതിലേക്കിട്ട് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഫ്രൈ ആവാതെ നോക്കണം. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് തീ ഉയര്‍ത്തി വേവിക്കുക.
    തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. മല്ലിയില ചേര്‍ക്കുക. നിങ്ങളുടെ തക്കാളി ചട്നി തയ്യാര്‍

    ഇനി ചെമ്മീന്‍ ചമ്മന്തി ഉണ്ടാക്കാം
    ഉണക്ക ചെമ്മീന്‍ – അര കപ്പ്
    തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
    ചുവന്ന മുളക് – 7-8 എണ്ണം
    ഇഞ്ചി- 1 ഇഞ്ച് കഷ്ണം
    ചെറിയ ഉള്ളി- 4-5 എണ്ണം
    പുളി – ഒരു നെല്ലിക്ക വലിപ്പത്തില്‍
    കറിവേപ്പില- 10-12 എണ്ണം
    ഉപ്പ് ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ഉണക്ക ചെമ്മീന്‍ വൃത്തിയാക്കുക. ഒരു പാത്രം ചൂടാക്കി അതിലേക്ക് ചുവന്ന മുളകും ഉണക്ക ചെമ്മീനും ചേര്‍ത്ത് ചെമ്മീന്‍ ഇളം ബ്രൗണ്‍ നിറം ആവുന്നത് വരെ വറുത്തെടുക്കുക. മുളക് കരിയാതെ നോക്കുക- 5-10 മിനിറ്റ് മതിയാകും.
    വറുത്തെടുത്ത ഉണക്ക ചെമ്മീന്‍, മുളക്, തേങ്ങ ചിരകിയത്, ഇഞ്ചി, ഉള്ളി, പുളി, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. വെള്ളം ചേര്‍ക്കാതെ തന്നെ അരച്ചെടുക്കണം. ഉപ്പും പുളിയും പാകത്തിന് ചേര്‍ക്കാം. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി.

    ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈപഗെ ലൈക്ക് ചെയ്യുക.

    ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ബീഫ് അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. ബീഫ് – മുക്കാല്‍ കിലോ , കാശ്മീരി ചില്ലി പൌഡര്‍ – ഒരു ടേബിള്‍സ്പൂണ്‍, മഞ്ഞപൊടി ഒരു ടിസ്പൂണ്‍ , ഗരം മസാല – കാല്‍ ടിസ്പൂണ്‍ , വിനിഗര്‍ – നാല് കപ്പു , വെളുത്തുള്ളി – നൂറു ഗ്രാം , ഇഞ്ചി – അമ്പതു ഗ്രാം , പച്ചമുളക്- പതിനഞ്ചെണ്ണം , വേപ്പില ,മുളക് പൊടി – രണ്ടു ടേബിള്‍സ്പൂണ്‍, നല്ലെണ്ണ – ആവശ്യത്തിനു,ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് ജാമുകള്‍ .. നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന ജാമുകളില്‍ കേടാകാതെ ഇരിക്കാന്‍ പല രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്.. നമ്മുടെ കുട്ടികള്‍ക്ക് മായം ഇല്ലാത്ത ജാമുകള്‍ വേണ്ടുവോളം കഴിക്കാനായി നമുക്ക് വീടുകളില്‍ വളരെ എളുപ്പത്തില്‍ ജാം ഉണ്ടാക്കി എടുക്കാന്‍ കഴിയും.. ഒരു അല്‍പ സമയവും മനസ്സും ഉണ്ടെങ്കില്‍ ഈ ജാം നമുക്ക് ഉണ്ടാക്കി എടുക്കാം, ഒരു വിധം എല്ലാ പഴങ്ങളും ഉപയോഗിച്ച് നമുക്ക് ജാം ഉണ്ടാക്കാം… എല്ലാ പഴങ്ങളും ഒരു മിച്ചു ചേര്‍ത്ത് മിക്സഡ്‌ ഫ്രുട്സ് ജാമും ഉണ്ടാക്കാന്‍ കഴിയും.. ഇതുവരെ ഇത് ഉണ്ടാക്കി നോക്കിയിട്ടില്ലെങ്കില്‍ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഓറഞ്ചു ജാം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.

    ഓറഞ്ച് – നാല് കിലോ
    പഞ്ചസാര- ഒരു കിലോ
    ഉപ്പ്- അല്പം
    നാരങ്ങാനീര്- ആറു ടേബിള്‍സ്പൂണ്‍
    വെളിച്ചെണ്ണ – ആവശ്യത്തിനു

    ഇതുണ്ടാക്കുന്ന വിധം പറയാം..
    ആദ്യം തന്നെ ഓറഞ്ചു തൊലി കളഞ്ഞു മിക്സിയില്‍ അടിച്ചു ജ്യൂസ് ആക്കി എടുക്കണം .. ഈ ജ്യൂസിലെയ്ക്ക് അല്പം ഉപ്പും മുഴുവന്‍ പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യണം ..ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം എടുക്കുക.. ഉരുളിയാണ് നല്ലത്. ഇതില്‍ ഈ പഞ്ചസാര ഓറഞ്ചു നീര് മിശ്രിതം ഒഴിക്കുക.. ഇത് നന്നായി തിളപ്പിക്കണം .. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുക.. ഈ മിശ്രിതം നന്നായി തിളച്ചു ഇത് കുറുതായി തുടങ്ങുമ്പോള്‍ തീ കുറച്ചു വയ്ക്കണം … ഇനി ഇടവിടാതെ ഇളക്കി കൊണ്ടിരിക്കണം.. പഞ്ചസാട ഒക്കെ ഉരുകി നന്നായി കുറുതായി വരുമ്പോള്‍ ഇടയ്ക്ക് ഇടയ്ക്ക് ഇതിലേയ്ക്ക് വെളിച്ചെണ്ണ കുറേശെ ഒഴിച്ച് കൊടുക്കണം ഇല്ലെങ്കില്‍ അടിയില്‍ പിടിക്കാന്‍ സാധ്യത ഉണ്ട്…ഹല്‍വ ഉണ്ടാക്കുമ്പോള്‍ ഇളക്കുന്നപോലെ ഇപ്പോഴും ഇളക്കി കൊണ്ടിരിക്കുക … ഇത് നല്ല കട്ടിയായി ഉരുളിയില്‍ കിടന്നു നല്ലപോലെ വിട്ടു വരുന്ന പരുവം ആകുമ്പോള്‍ ഇതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ക്കണം നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാം.. ഇനി ഇത് നന്നായി ചൂട് ആറി തണുത്ത ശേഷം ഇത് ടിന്നുകളില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം … ഫ്രിഡ്ജില്‍ വച്ചാല്‍ ഇത് കുറെ നാള്‍ കേടാകാതെ ഇരിക്കും. ജാം ഇട്ടു വയ്ക്കുന്ന പാത്രങ്ങള്‍ നന്നായി കഴുകി തുടച്ചു ഉണക്കി എടുക്കണം .. വെള്ളം ഒട്ടും ഉണ്ടാകാന്‍ പാടില്ല . വെള്ളം ഉണ്ടായാല്‍ ജാം പെട്ടന്ന് കേടാകും.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മൊരിഞ്ഞ ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

  • മൊരിഞ്ഞ ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നത്  എങ്ങിനെയാണെന്ന് നോക്കാം.

    മൊരിഞ്ഞ ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഞണ്ട് ഫ്രൈ ചെയ്യുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതുണ്ടാക്കാന്‍ ആവശ്യമായ സാധാനങ്ങള്‍ , ഞണ്ട് – പത്തെണ്ണം , മൈദാ പൊടി, കോണ്‍ ഫ്ലോര്‍ ഇഞ്ചി പേസ്റ്റ് , വെളുത്തുള്ളി പേസ്റ്റ് , മഞ്ഞള്‍ പൊടി , മുളക് പൊടി, കുരുമുളക് പൊടി, ഉപ്പു, സോയാ സോസ് , ഞണ്ട് വൃത്തിയാക്കി എടുത്തു ഉപ്പും , മൈദാ പൊടിയും, കോണ്‍ ഫ്ലവര്‍ കൂടി ചേര്‍ത്ത് മസാലകള്‍ എല്ലാം കൂടി മിക്സ് ചെയ്തു വെളിച്ചെണ്ണയില്‍ വറുത്തു എടുക്കാം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക രുചിയാണ്… കള്ള്‍ കുടിക്കാനല്ലാതെ കറികള്‍ കഴിക്കാന്‍ വേണ്ടി മാത്രം ഷാപ്പില്‍ പോകുന്നവര്‍ ധാരാളം ഉണ്ട്…അത്രയും പ്രിയപ്പെട്ടതാണ് ഷാപ്പിലെ കറികള്‍ മിക്കവര്‍ക്കും തന്നെ…ഇന്ന് നമുക്ക് ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിക്കാം .. തേങ്ങ വറുത്തു അരച്ചാണ് ഈ കറി ഉണ്ടാക്കുന്നത്..തേങ്ങ കൊത്തും ചേര്‍ക്കും… ഇതൊക്കെയാണ് ഈ കറിയ്ക്ക് രുചി കൂട്ടുന്നത്‌ … അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍..

    ചിക്കന്‍- 1 കിലോ
    തേങ്ങ (ചിരകിയത്)- 1/2 കപ്പ്
    തേങ്ങാക്കൊത്ത്- 2 ടേബിള്‍സ്പൂണ്‍
    മല്ലിപ്പൊടി- 3 ടീസ്പൂണ്‍
    വറ്റല്‍മുളക്- 5 എണ്ണം
    പച്ചമുളക്- 5 എണ്ണം
    കുരുമുളക്- 1 ടീസ്പൂണ്‍
    മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
    ചെറിയുള്ളി- 20 എണ്ണം
    വെളുത്തുള്ളി- 15 അല്ലി
    ഇഞ്ചി- 1 കഷ്ണം
    കറിവേപ്പില- 2 തണ്ട്
    കടുക്- 1 ടീസ്പൂണ്‍
    എണ്ണ- ആവശ്യത്തിന്

    തയ്യാറാക്കുന്ന വിധം
    ആദ്യം തന്നെ കോഴി കഷണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി ഈ ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയും വറ്റല്‍ മുളകും ചെറു തീയില്‍ വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവയും ചേര്‍ക്കുക. നന്നായി വഴറ്റിയ ശേഷം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം ഇതിന്റെ പച്ചമണം മാറുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂട് കുറഞ്ഞതിന് ഇനി ഇത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ( അമ്മിക്കല്ല് ഉണ്ടെങ്കില്‍ അതില്‍ അരച്ച് എടുത്താല്‍ നല്ലത് കറി കൂടുതല്‍ രുചികരം ആകും ) . തേങ്ങാക്കൊത്ത് വെളിച്ചെണ്ണയില്‍ ചെറുതായി വറുത്തുവെയ്ക്കുക.
    ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിന് ശേഷം ഉള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. കറിവേപ്പില, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍, അരച്ചു വച്ചിരിക്കുന്ന തേങ്ങ, വറുത്ത തേങ്ങാക്കൊത്ത്, പാകത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചിക്കന്‍ വെന്ത് നന്നായി ചാറ് കുറുകിവരുമ്പോള്‍ വാങ്ങാം. ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി റെഡി !

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മത്തി അടുക്ക് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

  • മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് മുട്ട ബിസ്ക്കറ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍. മൈദാ- മുക്കാല്‍ കപ്പു, മുട്ട – രണ്ടെണ്ണം , ബട്ടര്‍ – രണ്ടു ടേബിള്‍സ്പൂണ്‍, ബേക്കിംഗ് പൌഡര്‍ – അര ടിസ്പൂണ്‍ , വാനില – അര ടിസ്പൂണ്‍ , പഞ്ചസാര – അഞ്ചു ടേബിള്‍സ്പൂണ്‍ , ആദ്യം എല്ലാം കൂടി നന്നായി മിക്സ് ചെയ്യണം …അതിനുശേഷം ചെറിയ ഡ്രോപ്പ് ആയിട്ട് ട്രേയില്‍ നിരത്തി ഓവനില്‍ ബേക്ക് ചെയ്തു എടുക്കണം ..കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.