ഓറഞ്ചു ജാം ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

Advertisement

കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് ജാമുകള്‍ .. നമ്മള്‍ കടയില്‍ നിന്നും വാങ്ങുന്ന ജാമുകളില്‍ കേടാകാതെ ഇരിക്കാന്‍ പല രാസവസ്തുക്കളും ചേര്‍ക്കുന്നുണ്ട്.. നമ്മുടെ കുട്ടികള്‍ക്ക് മായം ഇല്ലാത്ത ജാമുകള്‍ വേണ്ടുവോളം കഴിക്കാനായി നമുക്ക് വീടുകളില്‍ വളരെ എളുപ്പത്തില്‍ ജാം ഉണ്ടാക്കി എടുക്കാന്‍ കഴിയും.. ഒരു അല്‍പ സമയവും മനസ്സും ഉണ്ടെങ്കില്‍ ഈ ജാം നമുക്ക് ഉണ്ടാക്കി എടുക്കാം, ഒരു വിധം എല്ലാ പഴങ്ങളും ഉപയോഗിച്ച് നമുക്ക് ജാം ഉണ്ടാക്കാം… എല്ലാ പഴങ്ങളും ഒരു മിച്ചു ചേര്‍ത്ത് മിക്സഡ്‌ ഫ്രുട്സ് ജാമും ഉണ്ടാക്കാന്‍ കഴിയും.. ഇതുവരെ ഇത് ഉണ്ടാക്കി നോക്കിയിട്ടില്ലെങ്കില്‍ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടമുള്ള ഓറഞ്ചു ജാം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.

ഓറഞ്ച് – നാല് കിലോ
പഞ്ചസാര- ഒരു കിലോ
ഉപ്പ്- അല്പം
നാരങ്ങാനീര്- ആറു ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – ആവശ്യത്തിനു

ഇതുണ്ടാക്കുന്ന വിധം പറയാം..
ആദ്യം തന്നെ ഓറഞ്ചു തൊലി കളഞ്ഞു മിക്സിയില്‍ അടിച്ചു ജ്യൂസ് ആക്കി എടുക്കണം .. ഈ ജ്യൂസിലെയ്ക്ക് അല്പം ഉപ്പും മുഴുവന്‍ പഞ്ചസാരയും ചേര്‍ത്ത് മിക്സ് ചെയ്യണം ..ഇനി ഒരു ചുവടു കട്ടിയുള്ള പാത്രം എടുക്കുക.. ഉരുളിയാണ് നല്ലത്. ഇതില്‍ ഈ പഞ്ചസാര ഓറഞ്ചു നീര് മിശ്രിതം ഒഴിക്കുക.. ഇത് നന്നായി തിളപ്പിക്കണം .. ഇടയ്ക്ക് ഒന്ന് ഇളക്കി കൊടുക്കുക.. ഈ മിശ്രിതം നന്നായി തിളച്ചു ഇത് കുറുതായി തുടങ്ങുമ്പോള്‍ തീ കുറച്ചു വയ്ക്കണം … ഇനി ഇടവിടാതെ ഇളക്കി കൊണ്ടിരിക്കണം.. പഞ്ചസാട ഒക്കെ ഉരുകി നന്നായി കുറുതായി വരുമ്പോള്‍ ഇടയ്ക്ക് ഇടയ്ക്ക് ഇതിലേയ്ക്ക് വെളിച്ചെണ്ണ കുറേശെ ഒഴിച്ച് കൊടുക്കണം ഇല്ലെങ്കില്‍ അടിയില്‍ പിടിക്കാന്‍ സാധ്യത ഉണ്ട്…ഹല്‍വ ഉണ്ടാക്കുമ്പോള്‍ ഇളക്കുന്നപോലെ ഇപ്പോഴും ഇളക്കി കൊണ്ടിരിക്കുക … ഇത് നല്ല കട്ടിയായി ഉരുളിയില്‍ കിടന്നു നല്ലപോലെ വിട്ടു വരുന്ന പരുവം ആകുമ്പോള്‍ ഇതിലേയ്ക്ക് നാരങ്ങാ നീര് ചേര്‍ക്കണം നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വയ്ക്കാം.. ഇനി ഇത് നന്നായി ചൂട് ആറി തണുത്ത ശേഷം ഇത് ടിന്നുകളില്‍ ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം … ഫ്രിഡ്ജില്‍ വച്ചാല്‍ ഇത് കുറെ നാള്‍ കേടാകാതെ ഇരിക്കും. ജാം ഇട്ടു വയ്ക്കുന്ന പാത്രങ്ങള്‍ നന്നായി കഴുകി തുടച്ചു ഉണക്കി എടുക്കണം .. വെള്ളം ഒട്ടും ഉണ്ടാകാന്‍ പാടില്ല . വെള്ളം ഉണ്ടായാല്‍ ജാം പെട്ടന്ന് കേടാകും.

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മൊരിഞ്ഞ ഞണ്ട് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.