ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

Advertisement

ഇന്ന് നമുക്ക് ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക രുചിയാണ്… കള്ള്‍ കുടിക്കാനല്ലാതെ കറികള്‍ കഴിക്കാന്‍ വേണ്ടി മാത്രം ഷാപ്പില്‍ പോകുന്നവര്‍ ധാരാളം ഉണ്ട്…അത്രയും പ്രിയപ്പെട്ടതാണ് ഷാപ്പിലെ കറികള്‍ മിക്കവര്‍ക്കും തന്നെ…ഇന്ന് നമുക്ക് ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിക്കാം .. തേങ്ങ വറുത്തു അരച്ചാണ് ഈ കറി ഉണ്ടാക്കുന്നത്..തേങ്ങ കൊത്തും ചേര്‍ക്കും… ഇതൊക്കെയാണ് ഈ കറിയ്ക്ക് രുചി കൂട്ടുന്നത്‌ … അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍..

ചിക്കന്‍- 1 കിലോ
തേങ്ങ (ചിരകിയത്)- 1/2 കപ്പ്
തേങ്ങാക്കൊത്ത്- 2 ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി- 3 ടീസ്പൂണ്‍
വറ്റല്‍മുളക്- 5 എണ്ണം
പച്ചമുളക്- 5 എണ്ണം
കുരുമുളക്- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍
ചെറിയുള്ളി- 20 എണ്ണം
വെളുത്തുള്ളി- 15 അല്ലി
ഇഞ്ചി- 1 കഷ്ണം
കറിവേപ്പില- 2 തണ്ട്
കടുക്- 1 ടീസ്പൂണ്‍
എണ്ണ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കോഴി കഷണങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കി ഈ ഇറച്ചിയില്‍ മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് തേങ്ങയും വറ്റല്‍ മുളകും ചെറു തീയില്‍ വറുക്കുക. ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി എന്നിവയും ചേര്‍ക്കുക. നന്നായി വഴറ്റിയ ശേഷം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി, ഒരു തണ്ട് കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ചതിന് ശേഷം ഇതിന്റെ പച്ചമണം മാറുമ്പോള്‍ തീ ഓഫ് ചെയ്യുക. ചൂട് കുറഞ്ഞതിന് ഇനി ഇത് വെള്ളം ചേര്‍ക്കാതെ നന്നായി അരച്ചെടുക്കുക ( അമ്മിക്കല്ല് ഉണ്ടെങ്കില്‍ അതില്‍ അരച്ച് എടുത്താല്‍ നല്ലത് കറി കൂടുതല്‍ രുചികരം ആകും ) . തേങ്ങാക്കൊത്ത് വെളിച്ചെണ്ണയില്‍ ചെറുതായി വറുത്തുവെയ്ക്കുക.
ചട്ടിയില്‍ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചതിന് ശേഷം ഉള്ളി പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റുക. കറിവേപ്പില, മഞ്ഞള്‍ പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍, അരച്ചു വച്ചിരിക്കുന്ന തേങ്ങ, വറുത്ത തേങ്ങാക്കൊത്ത്, പാകത്തിന് ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചിക്കന്‍ വെന്ത് നന്നായി ചാറ് കുറുകിവരുമ്പോള്‍ വാങ്ങാം. ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി റെഡി !

ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മത്തി അടുക്ക് ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.