Blog

  • താറാവ് ഇങ്ങിനെ വച്ചാല്‍ സൂപ്പറാ

    താറാവ് ഇങ്ങിനെ വച്ചാല്‍ സൂപ്പറാ

    താറാവ് വറുത്തരച്ചു കറിവച്ചു നോക്കൂ വളരെ രുചികരമാണ്..പാലപ്പതിനും , ചോറിനും എല്ലാം കൂടെ ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് ഇത് .. ഇതിനുവേണ്ട സാധനങ്ങള്‍

    താറാവിറച്ചി -750 ഗ്രാം
    തേങ്ങ. -രണ്ടു റ്റീകപ്പ്
    ചെറിയുള്ളി -ഏഴെണ്ണം
    സവാള. -മൂന്നെണ്ണം
    തക്കാളി -രണ്ടെണ്ണം
    പച്ചമുളക് -നാലെണ്ണം
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -രണ്ടു റ്റീസ്പൂൺ
    വറ്റൽമുളക് -അഞ്ചെണ്ണം
    കുരുമുളക് -അര റ്റീസ്പൂൺ
    മഞൾപൊടി-കാല്‍ റ്റീസ്പൂൺ
    മല്ലി – ഒന്നര റ്റീസ്പൂൺ
    കറിവേപ്പില -രണ്ടു തണ്ട്
    കറുവപട്ട -രണ്ടു പീസ്
    ഗ്രാമ്പൂ -മൂന്നെണ്ണം
    ഏലക്കാ-രണ്ടെണ്ണം
    ജാതിപത്രി ( നിർബന്ധമില്ല)-ഒരു കഷണം
    തക്കൊലം -ഒരെണ്ണം
    പെരുംജീരകം-3 മൂന്നു നുള്ള്
    ഉപ്പ്,എണ്ണ ,കടുക്-പാകത്തിനു

    താറാവിറച്ചി കഴുകി വൃത്തിയാക്കി ചെറിയ കഷങ്ങളാക്കി ലെശം ഉപ്പ്,മഞള്‍പൊടി ഇവ ചേര്‍ത്ത് വേവിച്ച് എടുക്കുക.
    തേങ്ങ ,ചെറിയുള്ളി, 1 തണ്ട് കറിവേപ്പില,വറ്റല്‍മുളക്,മല്ലി,കുരുമുളക്,കറുവപട്ട,ഗ്രാമ്പൂ,ഏലക്കാ,ജാതിപത്രി,തക്കൊലം,പെരുംജീര കം ഇവ നല്ല ചുവക്കെ വറുക്കുക.ലേശം എണ്ണ ഒഴിച്ച് വറക്കാം.ചൂടാറിയ ശെഷം നല്ലവണ്ണം തരിയില്ലാതെ അരച്ച് എടുക്കുക.(പൊടികള്‍ ആയിട്ട് ഉപയോഗൊക്കുന്നതിലും രുചി, മുളകും മല്ലിയും, ഗരം മസാലയും എല്ലാം ഇതു പൊലെ മുഴുവനായി വറുത് ഉപയോഗിക്കുന്നെ ആണു)
    പാനില്‍ എണ്ണ ചൂടാക്കി കടുക് കറിവേപ്പില ഇവ ചേര്‍ത്ത് മൂപ്പിച്ച് നീളത്തില്‍ അരിഞ സവാള ,പച്ചമുളക്,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് ഇവ ചേര്‍ത്ത് നല്ല ഗോള്‍ഡന്‍ നിറം ആകുന്ന വരെ വഴറ്റുക.ബാക്കി മഞള്‍പൊടി കൂടെ ചേര്‍ത്ത് ഇളകുക.
    ശെഷം ചെറുതായി അരിഞ തക്കാളി ചേര്‍ത്ത് വഴറ്റി ,തക്കാളി ഉടഞ്ഞ് കഴിയുമ്പോള്‍ അരപ്പ് ചേര്‍ത്ത് ഇളക്കി പാകതിനു ഉപ്പും ചേര്‍ത് അരപ്പ് ചെറുതായി ഒന്ന് ചൂടാകുമ്പോള്‍ വേവിച്ച് വച്ചിരിക്കുന്ന താറാവു ചേര്‍ത്ത് ഇളക്കി ,താറാവു വേവിച്ച വെള്ളതില്‍ നിന്ന് പാകതിനു വെള്ളവും ചേര്‍ത്ത് ഇളക്കി അടച്ച് വച്ച് എണ്ണ നന്നായി തെളിഞ് ചാറു കുറുകി വരുന്ന വരെ വേവിക്കുക.
    ശെഷം തീ ഓഫ് ചെയ്ത് 10 മിനുറ്റ് കൂടെ അടച്ച് വച്ച ശെഷം ഉപയോഗികാം.ബ്രെഡ്,ചപ്പാത്തി,ചോറ്,അപ്പം,ഇടിയപ്പം, ദോശ എന്നിവക്കെല്ലാം നല്ല കോംബിനെഷന്‍ ആണു ഈ കറി.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഉണ്ടാക്കി നോക്കൂ.. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക്.

    ഷാര്‍ജ ഷേക്ക്‌ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

  • ചിക്കന്‍ ജാക്ക് & റോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചിക്കന്‍ ജാക്ക് & റോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഈ ചിക്കന്‍ കറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍.. ചിക്കന്‍ – അരക്കിലോ , ഇഞ്ചി – വലിയ കഷണം , വെളുത്തുള്ളി – ഏഴു , പച്ചമുളക് , സവാള – വലുത് ഒരെണ്ണം , വേപ്പില, മല്ലിയില, മഞ്ഞള്‍പൊടി, മുളക് പൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, മയോണീസ്‌, ക്യാപ്സിക്കം .. ഇഞ്ചി, സവാള, പച്ചമുളക് പൊടിയായി അറിഞ്ഞു എണ്ണയില്‍ വഴറ്റണം ..പൊടികള്‍ എല്ലാം ചേര്‍ത്ത് മൂപ്പിച്ചു ചിക്കന്‍ ചേര്‍ത്ത് വെള്ളം ഒഴിച്ച് ഉപ്പിട്ട് മൂടി വച്ച് വേവിക്കണം. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ . കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാള്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കേരള സാമ്പാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    കേരള സാമ്പാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

    സാമ്പാര്‍ നിങ്ങള്‍ എല്ലാവരും ഉണ്ടാക്കിയിട്ടുണ്ടാകും.. എന്നാല്‍ കേരള സ്റ്റയില്‍ സാമ്പാര്‍ ഒന്ന് ഉണ്ടാക്കി നോക്കൂ .. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും .. ഇതിനുവേണ്ട സാധനങ്ങള്‍

    സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-രണ്ടു പിടി
    വെള്ളരിക്ക കഷണങ്ങളാക്കിയത് -ഒരു ടീകപ്പ്
    ഉരുളകിഴങ്ങ് -രണ്ടെണ്ണം മീഡിയം വലുപ്പം
    ക്യാരറ്റ് – ചെറുത്‌ ഒരെണ്ണം
    വെണ്ടക്ക -നാലോ അഞ്ചോ
    മുരിങ്ങക്ക -ആറേഴു കഷണം
    തക്കാളി -രണ്ടെണ്ണം
    സവാള -ഒരെണ്ണം
    ചെറിയുള്ളി -ആറെണ്ണം
    വാളൻ പുളി – ഒരു ചെറിയ കഷണം 1/2 കപ്പ് വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് എടുത്ത് വക്കുക.ഇത് ഒഴിവാക്കണമെങ്കിൽ തക്കാളി കൂടുതൽ ചേർക്കുക
    കായപൊടി -കാല്‍ റ്റീസ്പൂൺ
    മുളക്പൊടി -ഒരു റ്റീസ്പൂൺ
    മഞൾപൊടി -കാല്‍ റ്റീസ്പൂൺ
    മല്ലിപൊടി -ഒരു റ്റീസ്പൂൺ
    ഉലുവാപൊടി -മൂന്നു നുള്ള് ( ഈ പൊടികൾ ചേർക്കെണ്ടെങ്കിൽ സാമ്പാർപൊടി കൂടുതൽ ചേർത്താൽ മതിയാകും)
    സാമ്പാർ പൊടി -നാല് റ്റീസ്പൂൺ
    മല്ലിയില അരിഞത് -മൂന്നു റ്റീസ്പൂൺ
    ഉപ്പ്,എണ്ണ,കടുക് -പാകത്തിനു
    ഉഴുന്ന് പരിപ്പ് -ഒരു റ്റീസ്പൂൺ
    കറിവേപ്പില -ഒരു തണ്ട്
    വറ്റൽമുളക് -രണ്ടെണ്ണം

    പരിപ്പ് ലേശം ഉപ്പ്,മഞൾപൊടി ഇവ ചേർത്ത് പാകത്തിനു വെള്ളവും ചേർത്ത് വേവിക്കാൻ വക്കുക.പരിപ്പ് പകുതി വേവാകുമ്പോൾ അരിഞ് വച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക. തക്കാളിയും, വെണ്ടക്കയും വേറെ വഴറ്റി ഒടുവിൽ ചേർത്താൽ സ്വാദ് കൂടും.
    ഞാൻ സാധാരണ എല്ലാം കൂടെ ഒരുമിച്ച് പരിപ്പിന്റെ കൂടെ കുക്കറിൽ ആണു വേവിക്കാറു,വേറെ വേറെ വേവിക്കാറില്ല.മഞൾ പൊടി പാകത്തിനു ഉപ്പ് ഇവ ചേർത്ത് വേവിച്ച് എടുക്കുക.
    ശെഷം മുളകുപൊടി,മല്ലിപൊടി, ഇവ ചേർത്തിളക്കി ചൂടായി പച്ചമണം മാറി വരുമ്പോൾ പുളി വെള്ളം ചേർത്ത് കൊടുക്കുക.ശേഷം സാമ്പാർ പൊടി ചേർത്തിളക്കി ചൂടാക്കുക .
    ഒന്ന് ചൂടായി ചെറുതായി തിള വരുമ്പോൾ ഉലുവാപൊടി, കായ പൊടി ഇവ ചേർത്തിളക്കി ചെറിയ തിള വന്ന ശേഷം തീ ഓഫ് ചെയ്യാം.ശെഷം മല്ലിയില വിതറാം. (തക്കാളിയും വെണ്ടക്കയും ഒടുവിൽ ചേർക്കുന്നവർക്ക് അങ്ങനെ ചെയ്യാം .അവ 2 ഉം ഒന്നു വഴറ്റിയൊ അല്ലാതെയോ ചേർക്കാം.)
    ഇനി പാനിൽ എണ്ണ ചൂടാക്കി കടുക്, വറ്റൽമുളക്,കറിവേപ്പില,ഉഴുന്നു പരിപ്പ്, ചെറിയുള്ളി അരിഞത് ഇവ താളിച്ച് സാമ്പാറിലേക്ക് ചേർത് ഇളക്കി ഉപയോഗിക്കാം. നല്ല രുചിയൂറുന്ന അടിപൊളി സാമ്പാർ തയ്യാർ.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇതുണ്ടാക്കി നോക്കുക.നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .

    സോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • ഷാര്‍ജ ഷേക്ക്‌ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഷാര്‍ജ ഷേക്ക്‌ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന് നമുക്ക് ഷാര്‍ജ ഷേക്ക്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആവശ്യമായ സാധനങ്ങള്‍

    പഴം – 4 എണ്ണം
    (റോബസ്റ്റ ആണെങ്കില്‍ നല്ലത് )
    പാല്‍ – 4 ടീ കപ്പ്‌
    പഞ്ചസാര – 5 ടേബിള്‍ സ്പൂണ്‍
    ചോക്ലേറ്റ് പൗഡര്‍ – 1 ടേബിള്‍ സ്പൂണ്‍
    (ബൂസ്റ്റ്‌ / ബോണ്‍വിറ്റ / ചോക്ലേറ്റ് ഹോര്‍ലിക്സ് / മറ്റുള്ളവ )
    അണ്ടിപരിപ്പും ബദാമും ചെറുതായി അരിഞ്ഞത് – 3 ടീസ്പൂണ്‍
    വാനില ഐസ്ക്രീം – 2 സ്കൂപ്പ്
    ചെറി – 5 എണ്ണം
    മിക്സഡ്‌ ഫ്രൂട്ട് ജാം – 1 ടീസ്പൂണ്‍ (ആവശ്യമെങ്കില്‍

    സാധാരണ പാല്‍ തിളപ്പിക്കാതെ ആണ് ഷേക്കിന് ഉപയോഗിക്കുന്നത്. വേണമെന്നുണ്ടെങ്കില്‍ തിളപ്പിച്ചും ഉപയോഗിക്കാം
    പാല്‍ തിളപ്പിച്ച ശേഷം ഫ്രീസറില്‍ വച്ച് നന്നായി തണുപ്പിച്ച് അല്പം കട്ടിയാക്കി എടുക്കുക.
    മിക്സിയില്‍ പഴം തോല്‍ കളഞ്ഞ് അരിഞ്ഞിടുക. കൂടെ പഞ്ചസാരയും പിന്നെ കുറച്ച് പാലും ചേര്‍ത്ത് നന്നായി അടിക്കുക. ശേഷം ബാക്കി പാലും കൂടെ ചേര്‍ത്ത് നന്നായി അടിക്കുക. ഇഷ്ടമുള്ളവര്‍ക്ക് അല്പം ജാം കൂടെ ചേര്‍ക്കാവുന്നതാണ്.
    ഇനി നീളമുള്ള ഒരു ഗ്ലാസ്‌ എടുത്ത് , അതില്‍ ആദ്യം കുറച്ച് കുറച്ച് നട്ട്സ് , ചോക്ലേറ്റ് പൗഡര്‍ എന്നിവ ഇടുക. ശേഷം അതിനു മുകളിലേക് അടിച്ചു വച്ചിരിക്കുന്ന ഷേക്ക് ഗ്ലാസിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക. അതിനു മുകളില്‍ ഐസ്ക്രീം സെറ്റ് ചെയ്യാം. ഇനി ബാക്കിയുള്ള നട്ട്സും ചോക്ലേറ്റ് പൗഡറും മുകളില്‍ ചേര്‍ക്കാം. എല്ലാത്തിനും മുകളില്‍ ചെറി വച്ച് അലങ്കരിക്കാം! സ്പെഷ്യല്‍ ഷാര്‍ജ ഷേക്ക് തയ്യാര്‍ !

    ഇനി സ്ട്രോബറി മില്‍ക്ക് ഷേക്ക്‌ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം.. ആവശ്യമായവ

    സ്ട്രൊബെറി -10
    പാൽ -1 കപ്പ്
    പഞ്ചസാര – 3-4 റ്റെബിൾസ്പൂൺ ( മധുരം സ്ട്രൊബെറി ടെ മധുരം അനുസരിച്ച് ക്രമീകരിക്കാം)
    വാനിലാ എസ്സൻസ്സ് ( നിർബന്ധമില്ല) – 2 തുള്ളി
    വാനില/സ്ട്രൊബെറി ഐസ്ക്രീം – 1 സ്കൂപ്പ്
    നട്ട്സ്, റ്റൂട്ടി ഫ്രൂട്ടി -കുറച്ച്

    പാൽ ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കുക.ഞാൻ പാലു കാച്ചിയ ശെഷം ഫ്രീസറിൽ വച്ച് തണുപ്പിച്ചാണു എടുത്തത്.ഇഷ്ടം പൊലെ നിങ്ങൾക്ക് എടുക്കാം. നല്ല തണുത്ത പാൽ ആവണം ന്ന് മാത്രം
    സ്ട്രൊബെറീസ് ,ഇല കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുതായി അരിഞ്ഞ് വക്കുക
    മിക്സിയിൽ പഞ്ചസാര,സ്ട്രൊബെറീസ്,പകുതി പാൽ ചേർത്ത് നന്നായി അടിക്കുക
    ശെഷം അടപ്പ് തുറന്ന് ബാക്കി പാൽ,വാനിലാ എസ്സൻസ്സ് ഇവ ചേർത്ത് ഒന്നു കൂടെ നന്നായി അടിക്കുക
    നീളമുള്ള ഒരു ഗ്ലാസ്സ് എടുത്ത് അടിയിൽ കുറച്ച് നട്ട്സ്,ട്ടൂട്ടി ഫ്രൂട്ടീ ഇവ ഇട്ട ശെഷം മെലെ അടിച്ച് വച്ചിരിക്കുന്ന മിൽക് ഷേക്ക് ഒഴിക്കുക.
    മുക്കാൽ ഭാഗം ഷേക് ഒഴിച്ച ശെഷം അതിന്റെ മെലെ ഐസ്ക്രീം ,നട്ട്സ്,റ്റൂട്ടി ഫ്രൂട്ടി ,വേണെൽ കുറച്ച് ചെറീസും വക്കാം, ഇത് കൂടി ഇട്ട് സെർവ് ചെയ്യാം.

    ഈ റെസിപ്പികള്‍ നിങ്ങളും ഉണ്ടാക്കി നോക്കൂ ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ ..കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

  • സോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    സോസ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് സോസുകള്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍

    തക്കാളി -1kg
    വിനാഗിരി -1/3 കപ്പ്
    പഞ്ചസാര -1/2 കപ്പ്
    പച്ചമുളക് -4( വറ്റൽമുളക് -4 )
    ഉപ്പ് -പാകത്തിനു
    ഏലക്കാ -4
    ഗ്രാമ്പൂ-5
    കറുവപട്ട -1 മീഡിയം കഷണം
    പെരുംജീരകം -1/2 റ്റീസ്പൂൺ
    ജീരകം -1/2 റ്റീസ്പൂൺ
    ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂൺ
    സവാള -1

    തക്കാളി കഴുകി വൃത്തിയാക്കി വക്കുക.
    ഒരു പാത്രത്തിൽ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക
    നന്നായി തിളച്ച് തൊലി അടർന്നു വരുന്ന പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം.ശേഷം തക്കാളികൾ നല്ല തണുത്ത വെള്ളതിൽ ഇട്ട് വക്കുക.
    ചൂട് നന്നായി പോയെ ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വക്കുക.പിന്നീട് എല്ലാം മിക്സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക.
    ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റൽമുളക്),സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേർത്ത് ഒരു വൃത്തിയുള്ള തുണിയിൽ കിഴി കെട്ടി എടുക്കുക.
    അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക.ഉണ്ടാക്കി വച്ച കിഴി കൂടി അതിൽ ഇട്ട് ഇളക്കി ചൂടാക്കുക.
    നന്നായി ചൂടായി കുറുകാൻ തുടങ്ങുമ്പോൾ വിനാഗിരി പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേർത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക
    ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ് ആ സത്ത് മുഴുവൻ ഇറങ്ങാൻ അനുവദിക്കുക.നന്നാായി ഇളക്കി കൊടുത്തു കൊണ്ടിരിക്കണം
    2-3 മിനുറ്റിനു ശേഷം തീ ഓഫ് ചെയ്യാം.തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും.

    ഇനി ഗ്രീന്‍ ചില്ലി സോസ് ഉണ്ടാക്കാം .
    ആവശ്യമായ സാധനങ്ങള്‍

    പച്ചമുളക് – 250 ഗ്രാം
    ഇഞ്ചി – വലിയ കഷണം
    വിനാഗിരി – മുക്കാല്‍ കപ്പു
    ജീരകം – രണ്ടു ടിസ്പൂണ്‍
    ഉപ്പു ആവശ്യത്തിനു
    കായം രണ്ടു നുള്ള്
    എണ്ണ രണ്ടു ടിസ്പൂണ്‍
    വെള്ളം അരകപ്പ്

    ആദ്യം തന്നെ ഇച്ന്ഹിയും മുളകും അരിഞ്ഞു എടുക്കണം …ഒരു ചീനച്ചട്ടില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇതിലേയ്ക്ക് ജീരകം ചേര്‍ക്കണം മൂതശേഷം കായം ചേര്‍ക്കുക. ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് മൂടി വച്ച് നന്നായി വേവിക്കണം ..വെള്ളം വറ്റിയ ശേഷം വിനാഗിരി ചേര്‍ത്ത് മിക്സിയില്‍ അടിച്ചു എടുക്കണം … ഇത് കഴുകി ഉണക്കിയ കുപ്പികളില്‍ ആക്കി സൂക്ഷിക്കാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

  • അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

    അച്ചാര്‍ എളുപ്പത്തില്‍ ഉണ്ടാക്കുന്ന വിധം

    എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന അച്ചാറുകള്‍

    മാങ്ങ കഴുകി വൃത്തിയാക്കി തൊലിയോടെ ചെറിയ കഷണങ്ങളായി അരിഞത് – 1.5 കപ്പ്
    വെള്ളം -1.5 കപ്പ് മാങ്ങക്ക് 2 കപ്പ് വെള്ളം
    ഉപ്പ് ,കടുക് ,എണ്ണ -പാകത്തിനു
    മുളക്പൊടി -2 – 2.5 റ്റീസ്പൂൺ നിറയെ (എരിവു കൂടുതൽ വേണമെങ്കിൽ കൂട്ടാം)
    മഞൾപൊടി -1/4 റ്റീസ്പൂൺ
    ഉലുവാപൊടി -1/4 റ്റീസ്പൂൺ
    കായപൊടി -1/4 -1/2 റ്റീസ്പൂൺ
    കടുക് ചതച്ചത് -1/4 റ്റീസ്പൂൺ

    ചെറിയ കഷണങ്ങളാക്കിയ മാങ്ങ ലേശം ഉപ്പ് പുരട്ടി വക്കുക.
    പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ( നല്ലെണ്ണയാണു ഏറ്റവും നല്ലത്)കടുക് പൊട്ടിക്കുക, അതിലേക്ക് കുറെശ്ശെ വെള്ളം ഒഴിച്ച് കൊടുക്കുക.
    എടുത്ത് വച്ച വെള്ളം മുഴുവൻ ഒഴിച്ച ശേഷം പാകത്തിനു ഉപ്പ്, മഞൾപൊടി,മുളക് പൊടി ,കായപൊടി,ഉലുവാപൊടി ഇവ ചേർത്ത് നന്നായി ഇളക്കുക.
    നന്നായി തിള വരുമ്പോൾ മാങ്ങ കഷണങ്ങൾ ചേർത്ത് ഇളക്കി ,കടുക് ചതച്ചതും കൂടെ ചേർത് ഇളക്കി 2 -3 മിനുറ്റ് അടച്ച് വച്ച് വേവിച്ച ശേഷം തീ ഓഫ് ചെയ്യാം.
    മാങ്ങ കഷങ്ങൾ വേവുമ്പോൾ അതിൽ നിന്നും കുറച്ച് വെള്ളം ഇറങ്ങും.അപ്പൊ അച്ചാറിനു വെള്ളം പാകമാകും.

    ഇനി ചമ്പക്ക അച്ചാര്‍ ഉണ്ടാക്കുന്നത് നോക്കാം.ആവശ്യമായ സാധനങ്ങള്‍

    ചാമ്പക്ക – 10( വലുത്) ( ചെറിയതാണെൽ 20 എണ്ണം ഒക്കെ എടുക്കാം)
    വെള്ളുതുള്ളി -6-7അല്ലി
    ഇഞ്ചി -1/2 റ്റീസ്പൂൺ
    പച്ചമുളക് -2-3
    മുളക്പൊടി – 2-3 റ്റീസ്പൂൺ
    കായപൊടി-1/4 റ്റീസ്പൂൺ
    ഉലുവാപൊടി -3 നുള്ള്
    കറിവേപ്പില -1 തണ്ട്
    വിനാഗിരി -3 റ്റീസ്പൂൺ ( കുറച്ച് നാൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ മാത്രം വിനാഗിരി ചേർതാൽ മതി, പെട്ടെന്ന് ഉപയോഗിച്ച് തീർക്കാനാണെങ്കിൽ ചേർക്കണ്ട.ഞാൻ ചേർതിട്ട് ഇല്ല)
    എണ്ണ ( നല്ലെണ്ണ ആണു ഉത്തമം, അതില്ലെങ്കിൽ മറ്റെതെങ്കിലും),-പാകത്തിനു
    ഉപ്പ്,കടുക്- പാകത്തിനു

    ചാമ്പക്ക കഴുകി വൃത്തിയാക്കി,ചെറുതായി അരിഞ് വക്കുക.
    പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുക്, കറിവേപ്പില ഇവ ചേർത്ത് മൂപ്പിച്ച് ,വെള്ളുതുള്ളി, ഇഞ്ചി,പച്ചമുളക് ഇവ അരിഞത് ചേർത്ത് വഴറ്റുക.
    ശെഷം അരിഞ ചാമ്പക്ക ചേർത് പാകത്തിനു ഉപ്പും ചേർത്ത് നന്നായി ഇളക്കി വഴറ്റി മുളക്പൊടി കൂടെ ചേർത് പച്ചമണം മാറുന്ന വരെ വഴറ്റുക.( കുറച്ച് കാശ്മീരി മുളക്പൊടി ചേർതാൽ നല്ല കളറും കിട്ടും)
    ഇനി കുറച്ച് നേരം കുറഞ്ഞ തീയിൽ അടച്ച് വക്കാം.കരിയാതെ ശ്രദ്ധിക്കണം.ഈ സമയം ചാമ്പക്കയുടെ ഉള്ളിൽ നിന്നും കുറച്ച് വെള്ളം ഒക്കെ ഇറങ്ങി ഒരു പിരണ്ട പരുവം ആകും.കൂടുതൽ ചാറു വേണമെങ്കിൽ 2-3 സ്പൂൺ തിളപ്പിച്ച് ആറിയ വെള്ളം ചേർക്കാം.
    ഇനി ഉലുവാ പൊടി, കായ പൊടി കൂടി ചേർത്ത് ഇളക്കി 1മിനുറ്റ് ശെഷം തീ ഓഫ് ചെയ്യാം.വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ ഈ സമയം ചേർക്കാം
    ചൂടാറിയ ശെഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

    ഈ റെസിപ്പികള്‍ നിങ്ങള്‍ക്ക് ഇഷ്ട്ടം ആയെങ്കില്‍ ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ബീഫ് സമൂസ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

  • ഹോട്ടല്‍ സ്റ്റയില്‍ ഗോബി മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കൂ

    ഹോട്ടല്‍ സ്റ്റയില്‍ ഗോബി മഞ്ചൂരിയന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കൂ

    Cauliflower -1 small ,Finely chopped Big Onion-1, Big onion -1 (cubed), Green chilly-8(slices), Ginger- 1tbsp finely chopped, Garlic -1tbsp finely chopped, Spring onion white -1 tsp finely chopped, Celery-1 tsp finely chopped, Soya sauce-3-4 tbsp, Chilli sauce1tsp,Sugar-1tsp, Tomato Ketchup-3tbsp, Food colour -on pinch (opt),Vinegar-1/2 tsp, Capsicum-cubed 1/2 of 1, Spring onion greens – to garnish,Sesame Oil-1/2tsp, Oil-to fry ഇതുണ്ടാക്കുന്നവിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടിട്ട് നിങ്ങളും ഉണ്ടാക്കി നോക്കണം ..ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക.. കൂടുതല്‍ റെസിപ്പികള്‍ ലഭിക്കാന്‍ പേജ് ലൈക്ക് ചെയ്യുക.