Blog

  • അസ്ത്രം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    അസ്ത്രം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് കഞ്ഞിയുടെ കൂടെ കഴിക്കാന്‍ അസ്ത്രം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിനുവേണ്ട സാധനങ്ങള്‍

    ചേന – 200 ഗ്രാം
    ചേമ്പ് – 50 ഗ്രാം
    കാച്ചില്‍ – 50 ഗ്രാം
    കൂര്‍ക്ക – 50 ഗ്രാം
    അച്ചിങ്ങ പയര്‍ – 20 ഗ്രാം
    കപ്പ – ചെറിയ ഒരു കഷണം
    വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍ കുതിര്‍ത്തു എടുത്തത്‌ )- ഒരു കപ്പ്‌
    മത്തങ്ങ – 20 ഗ്രാം
    ഏത്തക്ക – ഒരെണ്ണം
    പച്ചമുളക് – 4
    തൈര് – 1 സ്പൂണ്‍
    ഉപ്പ്‌ – പാകത്തിന്
    വെള്ളം – ആവശ്യത്തിന്

    അരപ്പിനു ആവശ്യമായ സാധനങ്ങള്‍
    തിരുമ്മിയ തേങ്ങ – ഒരു തേങ്ങയുടെ
    ജീരകം – ഒരു ടി സ്പൂണ്‍
    വേപ്പില – കുറച്ച്
    വെളുത്തുള്ളി – 5 അല്ലി
    മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    മുളക് പൊടി – അര ടി സ്പൂണ്‍
    ഉപ്പ്‌ – കുറച്ച്

    താളിക്കാന്‍
    തേങ്ങ തിരുമ്മിയത്‌ – ഒരു ടേബിള്‍സ്പൂണ്‍
    കടുക് – ഒരു ടി സ്പൂണ്‍
    വറ്റല്‍ മുളക് – 2
    കറി വേപ്പില – ഒരു തണ്ട്
    എണ്ണ(വെളിച്ചെണ്ണയാണ് സ്വാദ് ) – 2 ടേബിള്‍സ്പൂണ്‍

    തയ്യാറാക്കുന്ന വിധം
    ആദ്യമായി വൻപയർ വേവിച്ചു മാറ്റി വെയ്ക്കുക
    വേവിച്ചു വെച്ചിരിക്കുന്ന വൻപയറും മുകളില്‍ പറഞ്ഞ പച്ചക്കറികളും കിഴങ്ങുകളും ചെറിയ ചതുര (സാമ്പറിന് കഷണം ആക്കുന്ന പോലെ ) കഷണങ്ങള്‍ ആക്കി ഉപ്പും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കാല്‍ ടി സ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചു എടുകുക.ഇതു നന്നായി ഉടച്ചു എടുക്കാന്‍ പരുവത്തില്‍ ആയിരിക്കണം . ഇതു തവി കൊണ്ട് നന്നായി ഉടക്കുക .
    ഇതിലേക്ക് അരച്ച തേങ്ങ മിശ്രിതം ചേര്‍ത്ത് നന്നായി തിളപ്പിക്കുക .തിളക്കുമ്പോള്‍ തന്നെ തീ അണക്കുക . തീ അണച്ചതിനു ശേഷം തൈര് ചേർത്തിളക്കുക
    ഈ കറിയില്‍ ആദ്യം കടുക്,വേപ്പില ,വറ്റല്‍ മുളക് താളിച്ച്‌ ഒഴിക്കുക .അതെ പാനില്‍ തന്നെ എണ്ണ ചൂടാക്കി തിരുമ്മിയ തേങ്ങ അല്പം വറുത്തു കറിയില്‍ ചേര്‍ക്കുക .രുചികരമായ കഞ്ഞി കറി തയ്യാര്‍.
    കഞ്ഞിയുടെ കൂടെ കഴിക്കാന്‍ ഇത് വളരെ ടേസ്റ്റിയാണ് .. നിങ്ങളും ഇതുണ്ടാക്കി നോക്കൂ തീര്‍ച്ചയായും ഇഷ്ട്ടപ്പെടും. ഇഷ്ട്ടപ്പെട്ടാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.
    നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

    നെയ്മീന്‍ പെരളന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം

    കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം

    ഇന്ന് നമുക്ക് കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍ .. തേങ്ങ, ചുവന്നുള്ളി , ജീരകം , പച്ചമുളക് , മഞ്ഞള്‍പൊടി , തൈര് പുളിയില്ലാത്തത് ,വേപ്പില, വെളുത്തുള്ളി , വെളിച്ചെണ്ണ, ക്യാരറ്റ് , ഉരുളക്കിഴങ്ങ് , ബീന്‍സ് , മുരിങ്ങക്കായ, കായ, കൊത്തമര, ചേന , പച്ചക്കറി എല്ലാം ഒരേ വലിപ്പത്തില്‍ നുറുക്കുക.. കുക്കറില്‍ ഇതെങ്ങിനയാണ് ഉണ്ടാക്കുന്നത് എന്നുള്ള വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.

     

  • നെയ്മീന്‍ പെരളന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    നെയ്മീന്‍ പെരളന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് നെയ്മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. നെയ്മീന്‍ ഇല്ലെങ്കില്‍ ദശ കട്ടിയുള്ള ഏതു മീന്‍ ഉപയോഗിച്ചും ഈ കറി ഉണ്ടാക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍

    നെയ്മീന്‍ – അരക്കിലോ
    സവോള – രണ്ടെണ്ണം ചെറുത്‌ വലുതാണെങ്കില്‍ ഒരെണ്ണം
    തക്കാളി രണ്ടെണ്ണം
    പുളി വെള്ളം – പുളിയ്ക്കു ആവശ്യത്തിനു എടുക്കാം കുടമ്പുളി രണ്ടോ മൂന്നോ കഷണം മതിയാകും ഒന്ന് തിളപ്പിച്ച്‌ എടുക്കുക
    ഇഞ്ചി – ഒരു കഷണം
    മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍
    മുളക് പൊടി – രണ്ടു ടിസ്പൂണ്‍ എരിവിനു അനുസരിച്ച് കൂട്ടാം കുറയ്ക്കാം
    മല്ലിപൊടി – ഒന്നര ടിസ്പൂണ്‍
    പച്ചമുളക് – അഞ്ചെണ്ണം
    കുരുമുളക് പൊടി – അര ടിസ്പൂണ്‍
    ഗരം മസാല- അര ടിസ്പൂണ്‍
    ഉപ്പു , കറിവേപ്പില , വെളിച്ചെണ്ണ ആവശ്യത്തിനു

    ആദ്യം തന്നെ അല്പം മഞ്ഞള്‍പൊടിയും ഉപ്പും ,കുരുമുളക് പൊടിയും പുരട്ടി മീന്‍ ഒന്ന് ശാലോ ഫ്രൈ ചെയ്തു എടുക്കുക. അതിനു ശേഷം
    അടുപ്പിൽ മൺചട്ടി വെച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള ചെറുതായി അരിഞ്ഞത് ഒരു വെളുത്തുള്ളി ഒരു കഷ്ണം ഇഞ്ചി എന്നിവ പേസ്റ്റ് ആക്കിയത് , വേപ്പില മൂന്നാലു പച്ചമുളക് എന്നിവ ചേർത്തു നന്നായി വഴറ്റി ബ്രൗൺ നിറം ആകുമ്പോൾ അര സ്പൂൺ മഞ്ഞൾപൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, രണ്ടു സ്പൂൺ മുളകുപൊടി, അര സ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തു നന്നായി മൂപ്പിച്ചു അതിലേക്കു രണ്ടു തക്കാളി അരിഞ്ഞതും ചേർത്തു മിക്സ് ആക്കി മൂടി വെച്ചു വേവിക്കുക. തക്കാളി വെന്തുടഞ്ഞാൽ അതിലേക്കു വറുത്തു വച്ച മീൻ കഷ്ണങ്ങൾ ചേർത്തു നന്നായി മിക്സ് ആക്കി അൽപനേരം മൂടിവെച്ചു വേവിക്കുക. മീൻ മസാലയിൽ നന്നായി മൂടിയിരിക്കണം . അതിനുശേഷം പുളിവെള്ളവും ആവശ്യമെങ്കില്‍ ഉപ്പും ചേർത്തു ഒന്നൂടെ വേവിച്ചു അവസാനം ഒരല്പം ഉലുവ പൊടിയും ചേർത്തു അടുപ്പിൽ നിന്നും വാങ്ങാം. മസാല നല്ല തിക്ക് ആയിരിക്കണം അതുകൊണ്ടു പുളിവെള്ളം ചേർക്കുമ്പോൾ വളരെ കുറച്ചു വെള്ളം എടുത്തു ചേർക്കുക. നെയ്മീന്‍ കറി റെഡി !

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ചില്ലി കപ്പ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

  • ചോക്കലേറ്റ് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ചോക്കലേറ്റ് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ചോക്കലേറ്റ് പുഡിംഗ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. കുക്കിംഗ് ചോക്കലേറ്റ് – 200 ഗ്രാം , കൊക്കോ പൌഡര്‍ – അമ്പതു ഗ്രാം , അരിപൊടി – ഒരു ടേബിള്‍സ്പൂണ്‍ , കോണ്‍ ഫ്ലവര്‍ – ഒന്നര ടേബിള്‍സ്പൂണ്‍ , പഞ്ചസാര – രണ്ടു ടേബിള്‍സ്പൂണ്‍, പാല്‍ – രണ്ടു കപ്പു , കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന ഈ പുഡിംഗ് ഇതുണ്ടാക്കുന്ന വിധം താഴെ വിശദമായ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഇത് ഉണ്ടാക്കി നോക്കൂ.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ..
    പേജ് ലൈക്ക് ചെയ്തിട്ടില്ലാത്തവര്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ്
    ഉടന്‍ ലൈക്ക് ചെയ്യുക.

     

  • മുന്തിരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    മുന്തിരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് മുന്തിരി ചിക്കന്‍ ഉണ്ടാക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍

    ചിക്കൻ – അരക്കിലോ
    സവാള – രണ്ടെണ്ണം
    തക്കാളി – രണ്ടെണ്ണം
    ഇഞ്ചി – ഒരു കഷണം
    വെളുത്തുള്ളി – പത്തു അല്ലി
    ജീരകം – ഒരു ടിസ്പൂണ്‍
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടും കൂടി ഒരു ടിസ്പൂണ്‍
    തൈര് – ഒരി ടേബിള്‍സ്പൂണ്‍
    കറുവാപട്ട – ചെറിയ കഷണം
    ഗ്രാമ്പൂ – നാലെണ്ണം
    ഏലക്ക – നാലെണ്ണം
    വറ്റൽ മുളക്- അഞ്ചെണ്ണം
    മുന്തിരി – പത്തോ പന്ത്രണ്ടോ എണ്ണം
    കറിവേപ്പില ആവശ്യത്തിന്
    ഉപ്പ്
    മുളകുപൊടി – ഒന്നര ടിസ്പൂണ്‍
    മഞ്ഞൾ പൊടി – അര ടിസ്പൂണ്‍
    പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
    ഗരം മസാല – ഒരു സ്പൂണ്‍

    ചിക്കൻ കഴുകി വൃത്തിയാക്കി ഉപ്പ് മഞ്ഞൾ പൊടി (ഒരു അര ടീസ്പൂൺ ) മുളക് പൊടി (ഒരു സ്പൂൺ ) ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് (ഒരു വലിയ സ്പൂൺ ) നാരങ്ങനീര് , ഒരു ചെറിയ സ്പൂൺ ഓയിൽ എല്ലാം കൂടി പുരട്ടി വച്ച് ഒരു നാലഞ്ചു മണിക്കൂർ മാറ്റിവയ്ക്കുക ….
    ഒന്ന് ഷാലോ ഫ്രൈ ചെയ്തെടുക്കുക
    എണ്ണ പാനിൽ ഒഴിച്ച് ജീരകം ഇഞ്ചി വെളുത്തുള്ളി ഇട്ട് വഴറ്റി കറിവേപ്പില വറ്റൽമുളക് ചേർക്കുക…. നന്നായി വഴന്നിട്ട് സവാള ഇടുക അതോടൊപ്പം തന്നെ ഉപ്പ് ഒരു നുള്ള് പഞ്ചസാര മഞ്ഞൾപൊടി ഇട്ട് ഒന്നുകൂടി വഴറ്റാൻ വയ്ക്കുക അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കുരു കളഞ്ഞ മുന്തിരിയും ചേർത്തു ഒന്നുകൂടി അടച്ചുവച്ചു തീ കുറച്ചു വയ്ക്കുക .. ഒരു 30സെക്കന്റ്‌ കഴിഞ്ഞു തീ ഓഫാക്കി ചൂട് മാറാൻ മാറ്റിവയ്ക്കുക….. ചൂടറിയതിനു ശേഷം ചെറിയ മിക്സി ജാറിൽ ഇട്ട് പേസ്റ്റ് പരുവം ആക്കി എടുക്കുക….
    ഇനി അതേ പാനിൽ ബാക്കിയുള്ള എണ്ണയിൽ (ആവശ്യം എങ്കിൽ കുറച്ചു എണ്ണ ചേർക്കാവുന്നതാണ് )ഏലക്ക പട്ട ഗ്രാമ്പൂ ഇട്ട് പൊട്ടിക്കുക .. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് മൂപ്പിച്ചു അതിലേക്കു ഈ അരച്ച് വച്ച പേസ്റ്റ് ചേർക്കുക…. നന്നായി എണ്ണ തെളിയുന്നത് വരെ ഇളക്കുക… കറിവേപ്പില ചേർക്കുക മുളക് പൊടി, ഗരം മസാല, ഉപ്പ്, ഒരു നുള്ള് പഞ്ചസാര ചേർക്കുക… വീണ്ടും ഇളക്കിയിട്ട് രണ്ടു ടീസ്പൂൺ തൈര് ചേർക്കുക…… പിന്നീട് ഷാലോ ഫ്രൈ ചെയ്ത ചിക്കൻ ബാക്കിയുള്ള കീറിയിട്ട മുന്തിരി ചേർത്തു ചിക്കനിൽ ഗ്രേവി പുരണ്ടിരിക്കുന്നത് വരെ അടച്ചു വേവിക്കുക ….. ഇത്‌ നല്ല തിക്ക് ഗ്രേവി ആണ്…. ചോറിന്റെ കൂടെയോ ചപ്പാത്തി അപ്പം പത്തിരി യുടെ ഒക്കെ കൂടെ കഴിക്കാവുന്നതാണ്…. എരിവും മധുരവും ചേർന്ന ഒരു ഡിഷ്‌ ആണ്.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക ഇഷ്ട്ടമായാല്‍ ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

  • ചില്ലി കപ്പ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ചില്ലി കപ്പ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് ചില്ലി കപ്പ ഉണ്ടാക്കാം, കപ്പ നമ്മള്‍ സാധാരണം പുഴുങ്ങുകയോ , ഉലര്‍ത്തുകയോ ഒക്കെ അല്ലെ ചെയ്യാറ് .. ഇന്ന് നമുക്ക് ചെനീസ് രീതിയില്‍ കപ്പ ഉണ്ടാക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.

    കപ്പ ചെറുതായി അരിഞ്ഞത് -അര കിലോ
    പിരിയൻ മുളക് പൊടി -1 ടേബിൾ സ്പൂൺ
    കുരുമുളക് പൊടി -1 ടീസ്പൂൺ
    ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
    ഉപ്പ്
    സോയാസോസ് -1 ടീസ്പൂൺ
    സെലറി അരിഞ്ഞത്-1 ടീസ്പൂൺ
    വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
    സവോള -3
    കാപ്സികം -1 (ചെറുത്‌ )
    പച്ചമുളക് -3
    വെളുത്തുള്ളി -5 അല്ലി
    ഇഞ്ചി -ഒരിഞ്ചു കഷണം
    സ്പ്രിംഗ് ഒനിയൻ അരിഞ്ഞത് -2 ടേബിൾ സ്പൂൺ
    സെലറി അരിഞ്ഞത് -അര ടീസ്പൂൺ
    റ്റൊമറ്റൊ സോസ് -3 ടേബിൾ സ്പൂൺ
    സോയാബീൻ സോസ് -1 ടീസ്പൂൺ
    കോൺഫ്ലവർ -2 ടേബിൾ സ്പൂൺ
    വെള്ളം -മുക്കാൽ കപ്പ്‌

    പാകം ചെയ്യുന്ന വിധം
    കപ്പ പ്രഷർ കുക്കറിൽഉപ്പിട്ട് നന്നായി വേവിച്ചു ഊറ്റി എടുക്കുക.വെന്ത കപ്പ
    കട്ടയില്ലാതെ നന്നായി ഉടക്കുക .ഇതിൻറെ കൂടെ മുളകുപൊടി ,കുരുമുളക് പൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,ഉപ്പ് ,സോയാസോസ് ,സെലറി ഒരു ടീസ്പൂൺ എന്നിവ ചേർത്ത് നന്നായി കുഴക്കുക .ഒരു രാത്രി ഫ്രിഡ്‌ജിൽ വെച്ചിട്ട് ഉപയോഗിക്കുന്നത് നന്നായിരിക്കും .കുഴച്ചെടുത്ത കപ്പ ചെറിയ നാരങ്ങാ വലിപ്പത്തിലെ ഉരുളകളാക്കി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക .നോൺസ്റ്റിക് പാനിൽ അല്പം മാത്രം എണ്ണ എടുത്തിട്ട് തിരിച്ചും മറിച്ചും ഇട്ടു മൂപ്പിച്ചാൽ മതി .
    വറുത്തുകഴിഞ്ഞു അതേ എണ്ണയിൽ തന്നെ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും ചേർത്ത് വഴറ്റുക .തുടർന്ന് പച്ചമുളക്
    കഷണങ്ങൾ ആക്കിയതു വഴറ്റുക തുടർന്ന് സവോള ചതുര കഷണങ്ങൾ ആക്കിയത് വഴറ്റുക .ഇതിലേക്ക് കാപ്സിക്കം ചതുരത്തിൽ അരിഞ്ഞത്,സെലറി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക .നിറം മാറുന്നതിനു മുൻപേ സോയസോസ് ,റ്റൊമറ്റൊസോസ് ,എന്നിവ ചേർത്ത് വഴറ്റുക.മുക്കാൽ കപ്പ്‌ വെള്ളത്തിൽ കോൺഫ്ലവർ കലക്കിയത് ചേർത്ത് തിളപ്പിക്കുക .ചാർ കുറുകാൻ തുടങ്ങുമ്പോൾ വറുത്തു വെച്ചിരിക്കുന്ന balls ഇട്ടു ഒന്നുകൂടി തിളപ്പിക്കുക .അരിഞ്ഞ സ്പ്രിംഗ് ഒനിയൻ വിതറി അലങ്കരിക്കുക .ചൂടോടെ വിളമ്പുക .

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    താറാവ് ഇങ്ങിനെ വച്ചാല്‍ സൂപ്പറാ

  • മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

    ഇന്ന് നമുക്ക് മാര്‍ബിള്‍ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.. മുട്ട – രണ്ടെണ്ണം, പഞ്ചസാര – അരക്കപ്പ് , പാല്‍ – അരക്കപ്പ്, വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ , മൈദാ – ഒന്നര കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ഉപ്പു കാല്‍ ടിസ്പൂണ്‍ , കൊക്കോ പൌഡര്‍ – രണ്ടര ടേബിള്‍സ്പൂണ്‍, ഈ കേക്ക് ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌.. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പജെ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ലൈക്ക് ചെയ്യുക.