Blog

  • ഉഴുന്ന്  വട എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഉഴുന്ന് വട എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് ഉഴുന്ന് വട ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍

    ഉഴുന്ന് – അര കിലോ,
    അരിപ്പൊടി – രണ്ട് ടേബിൾ സ്പൂൺ,
    ചോറ് രണ്ട് ടേബിള്‍ സ്പൂണ്‍,
    കുരുമുളക് ചെറുതായി പൊടിച്ചത് – നാലു ടീ സ്പൂൺ,
    കറിവേപ്പില, പച്ചമുളക്, ഇഞ്ചി, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ആവശ്യത്തിന്

    ഉണ്ടാക്കുന്ന വിധം:
    ഉഴുന്ന് രണ്ടുമണിക്കൂർ കുതിർക്കുക.ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടയാകരുത്. കറിവേപ്പിലയും പച്ചമുളകും ഇഞ്ചിയും ചെറുതായി അരിയുക. ഒട്ടും വെള്ളം ചേർക്കാതെ, നല്ല മയത്തിൽ ഉഴുന്ന് അരച്ചെടുക്കണം. (മിക്സിയില്‍ വെള്ളമില്ലാതെ ചോറും ചേര്‍ത്ത് അരച്ചെടുക്കുക).ഇതിൽ അരിഞ്ഞുവച്ച ചേരുവകളും പാകത്തിന് ഉപ്പും കുരുമുളക് ചെറുതായി പൊടിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. അവസാനം അരിപ്പൊടി വിതറി മെല്ലെ ഇളക്കി യോജിപ്പിക്കുക. (വടയ്ക്ക് നല്ല കരുകരുപ്പ് കിട്ടാനാണ് സ്വല്പം അരിപ്പൊടി ചേർക്കുന്നത്.) മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം. വെളിച്ചെണ്ണ ചൂടാവാൻ വെക്കുക. ഇനി വട ഷേപ്പ് ചെയ്ത് എണ്ണയിലിടാം. വട ഷേപ്പ് ചെയ്യാൻ തുടങ്ങുതിനുമുൻപ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം അടുത്തു വയ്ക്കുക. മാവ് എടുക്കുന്നതിനുമുൻപ് അദ്യം കൈപ്പത്തി രണ്ടും വെള്ളത്തിൽ മുക്കുക (മാവ് കയ്യിൽ ഒട്ടാതിരിക്കാനാണ് വെള്ളത്തിൽ മുക്കുന്നത്). എന്നിട്ട് കുറച്ചു മാവെടുത്ത് കൈവെള്ളയിൽ വച്ച് ഒന്നമർത്തി നടുക്കൊരു ദ്വാരമുണ്ടാക്കുക.ഇത് ഷെയിപ്പ് നഷ്ടപ്പെടാതെ മറ്റേകയ്യിലേക്ക് മറിച്ചശേഷം ഉടനെ ചൂടായ എണ്ണയിലേക്ക് വഴുക്കിയിറക്കുക. കയ്യിലെ വെള്ളമയം നഷ്ടപ്പെടുന്നതിനുമുമ്പ്…ഈ കാര്യങ്ങളൊക്കെ പെട്ടെന്നു ചെയ്യണം . വീണ്ടും കൈകൾ വെള്ളത്തിൽ മുക്കുക, അടുത്ത വട റെഡിയാക്കി എണ്ണയിടുക. (ഓരോ വടയ്ക്കുള്ള മാവ് എടുക്കുന്നതിനുമുമ്പും കൈകൾ വെള്ളത്തിൽ മുക്കണം). അദ്യമൊന്നും ശരിയാവില്ല. കുറേ പ്രാവശ്യം ഉണ്ടാക്കി പരിചയമായാൽ നന്നായിട്ടു ചെയ്യാൻ പറ്റും. ഉഴുന്നുവട മൂത്തുകിട്ടാൻ കുറച്ചു സമയമെടുക്കും. നന്നായി മൊരിഞ്ഞിട്ടേ കോരിയെടുക്കാവൂ.. വട തയ്യാറായിക്കഴിഞ്ഞു! ചമ്മന്തിയോ, ചട്ണിയോ, സാമ്പാറോ കൂട്ടിക്കഴിക്കാം.
    ഉഴുന്നുവടയുണ്ടാക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ഉഴുന്ന് രണ്ടുമണിക്കൂറിൽ കൂടുതൽ കുതിരാനിടരുത്. രണ്ട്, മാവ് അരച്ചുകഴിഞ്ഞാൽ കഴിയുന്നതും വേഗം വട ഉണ്ടാക്കണം.വൈകുന്തോറും വട എണ്ണകുടിക്കാനുള്ള സാധ്യത ഏറും.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

  • വറുത്തരച്ച മീന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    വറുത്തരച്ച മീന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് വറുത്തരച്ച മീന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍.. മീന്‍ , തേങ്ങ – ഒന്നര കപ്പു, ചുവന്നുള്ളി – ആറെണ്ണം , കുരുമുളക് – ഒരു ടേബിള്‍സ്പൂണ്‍, കാശ്മീരി മുളക് – പത്തെണ്ണം , മല്ലി – ഒന്നര ടേബിള്‍സ്പൂണ്‍, പുളി – നാരങ്ങ വലുപ്പത്തില്‍ , മഞ്ഞള്‍പൊടി – അര ടിസ്പൂണ്‍ ,ഉലുവ – കാല്‍ ടിസ്പൂണ്‍ , കറിവേപ്പില , വെളിച്ചെണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍ , സവാള – ഒരെണ്ണം , പച്ചമുളക് – നാലെണ്ണം , തക്കാളി – ഒരെണ്ണം ,ഇത് ഉണ്ടാക്കുന്ന വിധം താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ഇന്ന് നമുക്ക് കേരള സ്റ്റയില്‍ പെപ്പര്‍ ചിക്കന്‍ ഉണ്ടാക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍

    കോഴിയിറച്ചി – ഒരു കിലോ
    കുരുമുളക് തരു തരിപ്പായി ചതച്ച്‌ എടുത്തത്‌(പൊടിക്കരുത് ) – രണ്ടു ടേബിള്‍സ്പൂണ്‍
    നാരങ്ങ നീര് – രണ്ട് ടി സ്പൂണ്‍
    സവാള – മൂന്നെണ്ണം ,നീളത്തില്‍ കനം കുറച്ച് അരിഞ്ഞത്
    തക്കാളി – ഒരെണ്ണം ,നീളത്തില്‍ അരിഞ്ഞത്‌
    പച്ചമുളക് – രണ്ടെണ്ണം , നീളത്തില്‍ അരിഞ്ഞത്‌
    ഇഞ്ചി – ഒരു ചെറിയ കഷണം ചതച്ചെടുത്തത്‌
    വെളുത്തുള്ളി – അഞ്ച്അല്ലി ചതച്ചെടുത്തത്‌
    കറിവേപ്പില – രണ്ട് തണ്ട്
    മഞ്ഞള്‍പ്പൊടി – അര ടി സ്പൂണ്‍
    ഗരംമസാല / ചിക്കന്‍ മസാല – ഒരു ടി സ്പൂണ്‍
    മല്ലി പൊടി – രണ്ട് ടി സ്പൂണ്‍
    പെരുംജീരകം പൊടിച്ചത് – കാല്‍ ടി സ്പൂണ്‍
    എണ്ണ – 4 ടേബിള്‍സ്പൂണ്‍
    ഉപ്പ് – ആവശ്യത്തിന്‌

    തയ്യാറാക്കുന്ന വിധം
    ആദ്യം കോഴിയിറച്ചി ചെറിയ കഷണങ്ങള്‍ ആക്കി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക
    ഈ കഷണങ്ങളിലേക്ക് ചതച്ച് എടുത്ത കുരുമുളകും ,മഞ്ഞള്‍പ്പൊടിയും നാരങ്ങ നീര് ചേര്‍ത്ത് നന്നായി തേച്ചു പിടുപ്പിക്കുക .അര മണിക്കൂര്‍ ഇത് റെഫ്രിജരെട്ടറില്‍ വെക്കുക .
    ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക .കറിവേപ്പില ചേര്‍ക്കുക .ഇതിലേക്ക് അരിഞ്ഞെടുത്ത സവാള കൂടി ചേര്‍ത്ത് വഴറ്റുക .
    കുറച്ച് ഉപ്പ് ചേര്‍ത്താല്‍ സവാള പെട്ടന്ന് വഴന്നു കിട്ടും.
    സവാളയുടെ നിറം ബ്രൌണ്‍ നിറമായി മാറി തുടങ്ങുമ്പോള്‍ തീ കുറച്ചു ഗരംമസാലയും മല്ലിപൊടിയും പെരുംജീരകവും ചേര്‍ത്ത് വഴറ്റുക .
    പച്ചമണം മാറുമ്പോള്‍ മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക .
    തക്കാളിയും പച്ചമുളകും ചേര്‍ക്കുക .
    നന്നായി കുറച്ചു നേരം ഇളക്കുക .മസാല ചിക്കന്‍ കഷണങ്ങളില്‍ നന്നായി ആവരണം ചെയ്തന്നു ഉറപ്പായ ശേഷം അര കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക .ഇടക്ക് ഇളക്കാന്‍ മറക്കരുത് .വെള്ളം ആവശ്യത്തിന് ഉണ്ടന്ന് ഉറപ്പുവരുത്തുക .
    ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ അടപ്പ് മാറ്റി കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക .അടിക്കു പിടിച്ചു കരിയാന്‍ ഇടയാവരുത് .
    ചാറു കുറുകുമ്പോള്‍ തീ അണക്കുക .

    സ്വാദിഷ്ടമായ ഈ പെപ്പര്‍ ചിക്കന്‍ , ചപ്പാത്തി, ചോറ് ഇവയുടെ കൂടെ എല്ലാം വളരെ നല്ല കോമ്പിനേഷന്‍ ആണ്.
    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • കപ്പ  തേങ്ങ ചേര്‍ത്ത് ഉടച്ചത് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    കപ്പ തേങ്ങ ചേര്‍ത്ത് ഉടച്ചത് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

    ധാരാളം കപ്പ കിട്ടുന്ന സമയമാണ് ഇത് .. കപ്പ ആരോഗ്യത്തിനും വളരെ നല്ലതാണ്.. പലരീതിയിലും കപ്പ വിഭവങ്ങള്‍ ഉണ്ടാക്കാം… ഷുഗര്‍ ഉള്ളവര്‍ കപ്പ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.. കുട്ടികള്‍ക്കൊക്കെ നല്ലൊരു ആഹാരം ആണ് കപ്പ ..കപ്പ ഉടച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍

    കപ്പ / മരച്ചീനി – ഒരു കിലോ
    അരപ്പിനു ആവശ്യമായത്
    തേങ്ങ – ഒരെണ്ണം
    വെളുത്തുള്ളി – ആറേഴു അല്ലി
    ജീരകം – അര സ്പൂണ്‍
    മുളക് (കാന്താരി ) – അഞ്ചെണ്ണം
    മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍
    ഉപ്പ്‌ – പാകത്തിനു
    മുളക് പൊടി – രണ്ടു ടിസ്പൂണ്‍
    കറിവേപ്പില – ആവശ്യത്തിനു

    തയ്യാറാക്കുന്ന വിധം
    നല്ല കപ്പ (അകത്തു കറുത്ത പാട് ഒന്നുമില്ലാത്തത്) തൊലി കളഞ്ഞു ചെറിയ കഷണങ്ങളായി നുറുക്കിയെടുക്കുക.
    തേങ്ങയും മറ്റു മുകളില്‍ കൊടുത്ത അരപ്പിനു ആവശ്യമായ സാധനങ്ങളും എല്ലാം കൂടി ചതച്ച്‌ മാറ്റി വെയ്ക്കുക. (അധികം അരഞ്ഞു പോകാതെ നോക്കുക, )
    ഈ ചെറിയ കഷണങ്ങള്‍ കഴുകിയെടുത്ത്‌ ഒരു പാത്രത്തിലിട്ട് കപ്പ കഷണങ്ങള്‍ക്ക് മീതെ വരെ വെള്ളമൊഴിച്ചു തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി വെള്ളം വാര്‍ത്തു കളയുക. കപ്പയുടെ കട്ടും, കറയും ഒഴിവാക്കാന്‍ ആദ്യത്തെ വെള്ളം നിര്‍ബന്ധമായും വാര്‍ത്തു കളയണം. ആദ്യത്തെ വെള്ളം വാര്‍ത്തു കളഞ്ഞില്ലെങ്കില്‍ തലവേദന വരാന്‍ സാധ്യതയുണ്ട്.
    വീണ്ടും പുതിയ വെള്ളമൊഴിച്ച് ആവശ്യത്തിനു ഉപ്പും രണ്ടു നുള്ള് മഞ്ഞള്‍പ്പൊടിയും ഇട്ടു തിളപ്പിക്കുക. കഷണങ്ങള്‍ നല്ല പോലെ വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റി കളയുക.
    വെന്ത കപ്പ കഷണങ്ങളിലേക്ക് അരച്ചു വെച്ചിരിക്കുന്ന കൂട്ട് ചേര്‍ത്തു നന്നായി കട്ടിയുള്ള ഒരു തവി കൊണ്ട് ഇളക്കി ഉടച്ചു ചേര്‍ക്കുക. നല്ലതു പോലെ കുഴയുന്ന പരുവം വരെ ഇളക്കി കൊണ്ടിരിക്കുക.
    നല്ല കാന്താരി ചമ്മന്തി, മീന്‍ കറി, കോഴി കറി, പഴങ്കഞ്ഞി, അച്ചാര്‍ , കഞ്ഞി എന്നിവയുടെ കൂടെ കഴിക്കാന്‍ പറ്റിയ നല്ല നാടന്‍ ആഹാര വിഭവമാണിത്.

    ഈ റെസിപ്പി നിങ്ങളും ഉണ്ടാക്കി നോക്കുക.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഇത് ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

  • തൃശ്ശൂര്‍ സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    തൃശ്ശൂര്‍ സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് തൃശ്ശൂര്‍ സ്റ്റയില്‍ മീന്‍ കറി ഉണ്ടാക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. മീന്‍ – അരക്കിലോ , മുളക് പൊടി രണ്ടു ടേബിള്‍സ്പൂണ്‍, കാശ്മീരി ചില്ലി പൌഡര്‍ – അര ടേബിള്‍സ്പൂണ്‍, മഞ്ഞള്‍പൊടി – കാല്‍ ടിസ്പൂണ്‍ , ചുവന്നുള്ളി -നാലെണ്ണം , ഇഞ്ചി – ഒരു കഷണം, പച്ചമുളക് – അഞ്ചെണ്ണം, കറിവേപ്പില, വെളിച്ചെണ്ണ. ഉപ്പു , കുടംപുളി ,വെള്ളം, തേങ്ങാപ്പാല്‍ .. ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്..കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക.
    നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

     

  • ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

    ഇന്ന് നമുക്ക് ഉരുളക്കിഴങ്ങ് തീയല്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഉരുളക്കിഴങ്ങ് നമുക്ക് വളരെ ഇഷ്ട്ടമുള്ള ഒന്നാണ്.. ഏതു കറിയില്‍ ചേര്‍ത്താലും ഇത് രുചികരമാണ്.. വെജിറ്റേറിയന്‍ കറികളിലും , നോണ്‍ വെജിറ്റെറിയന്‍ കറികളിലും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് .. ഇനി നമുക്ക് തീയല്‍ ഉണ്ടാക്കാം . ഇതിനാവശ്യമായ സാധനങ്ങള്‍.

    സവാള – 2 (ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
    ഉരുളക്കിഴങ്ങ് – 2 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
    പടവലങ്ങ – 50 ഗ്രാം ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
    മുരിങ്ങക്ക – 1 ( ചെറിയ ചതുര കഷണങ്ങള്‍ ആക്കുക )
    മഞ്ഞള്‍പ്പൊടി – കാല്‍ ടി സ്പൂണ്‍
    വെളിച്ചെണ്ണ – 1 ടേബിള്‍സ്പൂണ്‍
    പുളിവെള്ളം – പാകത്തിന് (ചെറിയ നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്‍ ഇട്ട് പിഴിഞ്ഞ് എടുക്കുക )
    ഉപ്പ് – പാകത്തിന്

    അരപ്പിനു ആവശ്യമായ സാധനങ്ങള്‍
    തേങ്ങ പൊടിയായി തിരുമ്മിയത്‌ – അര മുറി തേങ്ങയുടെ
    മല്ലിപൊടി / ഉണക്കമല്ലി – 2 ടി സ്പൂണ്‍
    മുളക് പൊടി/വറ്റല്‍ മുളക് – 1 അര ടി സ്പൂണ്‍ /4 എണ്ണം

    താളിക്കാന്‍ ആവശ്യമായ സാധനങ്ങള്‍
    എണ്ണ – 2 ടി സ്പൂണ്‍
    കടുക് – ഒരു നുള്ള്
    വറ്റല്‍ മുളക് – 2
    കുഞ്ഞുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ – 1 ടി സ്പൂണ്‍
    കറിവേപ്പില – 1 തണ്ട്

    തയ്യാറാക്കുന്ന വിധം
    ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയും ഉരുളക്കിഴങ്ങും പടവലങ്ങയും വഴറ്റി എടുക്കുക .
    ഇതില്‍ മുരിങ്ങ കോലും മഞ്ഞളപൊടിയും പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക .
    മറ്റൊരു ചുവടു കട്ടിയുള്ള ചീന ചട്ടിയില്‍ തേങ്ങ വറുക്കുക .
    തേങ്ങ മൂത്ത് മണം വരുമ്പോള്‍ മല്ലി ,മുളക് പൊടികള്‍ ചേര്‍ത്ത് നല്ല ബ്രൌണ്‍ നിറം ആകുന്ന വരെ വറുത്തു കോരുക .
    ഈ ചേരുവകള്‍ എല്ലാം കൂടി മയത്തില്‍ അരച്ച് എടുക്കുക .
    ഉള്ളിയും പൊട്ടട്ടോയും മുക്കാല്‍ വേവാകുമ്പോള്‍ തേങ്ങ അരച്ചത്‌ ചേര്‍ക്കുക .
    പുളിവെള്ളം ചേര്‍ക്കുക .ഉപ്പ് ആവശ്യത്തിനു ക്രമീകരിക്കുക .
    കറി ഇടത്തരം അയവിലാകുമ്പോള്‍ വാങ്ങണം .
    ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് ,കുഞ്ഞുള്ളി ,വറ്റല്‍ മുളക് ,കറിവേപ്പില ഇവ യഥാക്രമം ഇട്ട് മൂക്കുമ്പോള്‍ കറിയില്‍ ഒഴിക്കുക.

    ഈ റെസിപ്പി നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

    കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം

  • കപ്പ് കേക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    കപ്പ് കേക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

    ഇന്ന് നമുക്ക് കപ്പ്‌ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ , മൈദാ- ഒന്നേകാല്‍ കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ബേക്കിംഗ് സോഡാ – അര ടിസ്പൂണ്‍ , ബട്ടര്‍ – 150 ഗ്രാം , പഞ്ചസാര – അരക്കപ്പ് , വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ , മുട്ട – മൂന്നെണ്ണം , ഉപ്പു – ഒരു ടിസ്പൂണ്‍, .. ഈ കേക്ക് ഉണ്ടാക്കുന്ന വിധം വിശദമായി താഴെ വീഡിയോ കൊടുത്തിട്ടുണ്ട്‌ കണ്ടശേഷം നിങ്ങളും ഇതുണ്ടാക്കി നോക്കൂ.. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യൂ.. ഈ പേജ് നിങ്ങള്‍ ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.